നിങ്ങളെ എല്ലാരുടെയും പ്രൊഡക്റ്റുകളുടെ പല രാജ്യങ്ങളിലെയും ഡീലർഷിപ്പ് ഞങ്ങളുടെ കയ്യിലാണ് എങ്കിലും ഞങ്ങളിലൂടെ അല്ലാതെ ഞങ്ങൾക്ക് ഡീലർഷിപ് ഉള്ള പല രാജ്യങ്ങളിലും നിങ്ങളുടെ പ്രൊഡക്റ്റ് എത്തുന്നുണ്ട് ഈ കാര്യം പലപ്രാവശ്യമായി നിങ്ങളെ അറിയിച്ചതുമാണ് ഇതുവരെ നിങ്ങളതിന് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഞങ്ങൾക്ക് വ്യക്തമായ മറുപടി നൽകുവാൻ പോലും തയ്യാറായില്ല ഇനിയും ഇത് തുടരാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഞങ്ങളത്തിനെ ശക്തമായി നേരിടും…
ക്ലോത് ബ്രാന്റ് : എഗ്രിമെന്റ് പ്രകാരം ഈ വർഷം ഞങ്ങളുടെ കമ്പനിയുമായുള്ള ഖത്തറിലെ ഡീൽ തീരുകയാണ് അത് പുതുക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല…
ഞങ്ങൾക്ക് ഡീലർ ഷിപ്പും തന്നു ഞങ്ങളറിയാതെ നിങ്ങൾ പുറത്ത് ക്ലോത്സ് നൽകിയ സപ്ലൈ കാരണം ഞങ്ങൾക്ക് വന്ന നഷ്ടം വൺ ബില്യനു മുകളിൽ ആണ് ആ നഷ്ടം നികത്തിതരാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നില്ല പക്ഷേ ഞങ്ങളോടൊപ്പമുള്ള എഗ്രിമെന്റ് പുതുക്കാൻ നിങ്ങൾ തയ്യാറായെ പറ്റൂ… ഇതൊരു അപേക്ഷയായോ വാർണിങ് ആയോ നിങ്ങക്ക് എടുക്കാം എതിർക്കണമെങ്കിൽ എതിർക്കാം… ഇനി ഞങ്ങൾക്ക് ഡീലർഷിപ്പ് ഉള്ളിടത് ഞങ്ങളിലൂടെ അല്ലാതെ നിങ്ങളുടെ ആരുടേയും പ്രൊഡക്റ്റ് എത്തരുത്… എത്തിയാൽ അതിന്റെ എഫെക്റ്റ് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും മുകളിലായിരിക്കും… ഇനി ഈ കാര്യം പറയാൻ നിങ്ങളെ ഞങ്ങൾ ബന്ധപ്പെടില്ല… ഇത് അവസാനമായി നേരിട്ട് നിങ്ങളോട് പറയാനാണ് നിങ്ങളെ നേരിട്ട് വിളിപ്പിച്ചത്…
മീറ്റിങ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയവരിൽ ചിലർ തിരികെ വന്നു പേർസണൽ ആയി സംസാരിക്കണം എന്ന് പറഞ്ഞതിനാൽ അവരെ കൂട്ടി ക്യാബിനിൽ ചെന്നു
മാർക്ക് : സർ, ഞങ്ങൾ നിങ്ങൾക്ക് സപ്ലൈ ചെയ്യുന്ന രാജ്യങ്ങളിൽ നിങ്ങൾക്ക് മാത്രമേ സപ്ലെ ചെയ്യുന്നുള്ളൂ…
പിന്നെ നിങ്ങൾ സപ്ലൈ ചെയ്യുന്ന സീ ഫുഡ്‌സിൽ പലതും ഞങ്ങളിലൂടെ അല്ലാതെ എങ്ങനെ മാർകറ്റിൽ എത്തുന്നു…
ചിയാങ് : നിങ്ങൾ കാൾ ചെയ്ത പിറകെ ഞങ്ങളിതിനെപ്പറ്റി അന്വേഷിക്കുന്നുണ്ട്…
നിങ്ങൾക്ക് തന്നെ അറിയാം സീ ഫുഡ് ഐറ്റംസ് എല്ലാം എല്ലായിടങ്ങളിലും കിട്ടില്ല നിങ്ങളുടെ രാജ്യങ്ങളിൽ മാത്രം കിട്ടുന്ന നിങ്ങൾ ഞങ്ങൾക്ക് വേണ്ടി സപ്ലൈ ചെയ്തോളാം എന്ന് ഉറപ്പിച്ചു പറഞ്ഞ പല പ്രൊഡക്സും ഞങ്ങളിൽ എത്തും മുൻപ് മാർകറ്റിൽ എത്തുന്നുണ്ട്…
റഹിം : അത് എങ്ങനെയാണെന്ന് ഞങ്ങൾക്കും മനസിലാവുന്നില്ല… ഞങ്ങൾ നിങ്ങൾക്കയക്കുന്ന സേം പ്രൊഡക്റ്റുകളാണ് മാർകറ്റിൽ എത്തുന്നത് അതാണ് ഞങ്ങളെയും കുഴപ്പിക്കുന്നത്… അതും നടക്കുന്നത് ജി സി സി യിൽ മാത്രമാണ്…
നിങ്ങളുടെ നാട്ടിൽ പുതിയ എക്സ്പോട്ടേഴ്‌സ് ആരെങ്കിലും ഇവിടേക്ക് സപ്ലൈ ഉണ്ടോ എന്ന് അന്വേഷിച്ച് അറിയിക്ക്…
അവർ പോയപിറകെ കണ്ണടച്ചു സീറ്റിലേക്ക് ചാരിയിരുന്നാലോചിക്കുന്ന എന്റെ തലയിൽ നൂറയുടെ കൈവിരൽ ഇഴഞ്ഞു നടക്കെ കണ്ണ് തുറന്നവളെ നോക്കി
അനുവാദം ചോദിച്ച് അങ്ങോട്ട് വന്ന
മാനേജർ : ടൈം ആയി ഞാൻ ഇറങ്ങിക്കോട്ടെ…
വാചിലേക്ക് നോക്കി സമയം ആറുമണിയായിരിക്കുന്നു
ഒക്കെ ഞങ്ങളും ഇറങ്ങുകയാണ്…
ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോഴും ചിന്തയിൽ കുരുങ്ങിനിന്നു വണ്ടിയിൽ കയറിയ എന്റെ മടിയിൽ ഇരുന്ന് കവിളിൽ തലോടികൊണ്ട്
മജ്നൂ…
മ്മ്…
എന്ത് പറ്റി…
എവിടെയോ ആരെയൊക്കെയോ വിട്ടുപോയിട്ടുണ്ട്…
എന്തേ അങ്ങനെ തോന്നാൻ…
അവർ പറഞ്ഞത് വെച്ച് നോക്കുമ്പോ ഒന്നുങ്കിൽ പുതിയ കമ്പനികൾ ഇവിടെ അവരുടെ പ്രൊഡക്റ്റ് എത്തിക്കുന്നുണ്ട്… പക്ഷേ അതിന് ചാൻസ് വളരെ കുറവാണ്… പിന്നെ ഒരു ചാൻസ് നമ്മുടെ ഒപ്പം ഒരു കള്ളനോ ഒരു കൂട്ടം കള്ളൻമാരോ ഒളിഞ്ഞിരിപ്പുണ്ട്…
അതെങ്ങനെ… വരുന്ന സാധനങ്ങൾ കണക്ക് പ്രകാരം എത്തുന്നുണ്ടോ എന്ന് ചെക്ക് ചെയ്യില്ലേ പിന്നെ അതെങ്ങനെ പോസിബൾ ആവും…
അതാണ് എനിക്കും മനസിലാവാത്തത്… കളവ് നടക്കുന്നു എന്നത് ഉറപ്പായി… ഇനി എങ്ങനെ ആര് എന്നതാണ് അറിയേണ്ടത്… ഇവിടെ മാത്രം നടക്കുന്നു എന്ന് കരുതിയത് ജിസിസിയിൽ എല്ലായിടത്തും ഉണ്ടെന്നാണ് അവർ പറയുന്നത് ഒരാൾ വിചാരിച്ചാൽ ഇത്രയും സ്ഥലത്ത് അതെങ്ങനെ പോസിബിൾ ആവും…
