എഴുനേറ്റ് അവളെ തന്നെ നോക്കി അവൾക്കരികിലേക്ക് നടക്കുന്നത് കണ്ട് അവൾ അനങ്ങാതെ നിന്നു ബ്ലാങ്കറ്റോടെ അവളെ പുറകിൽ നിന്നും ചേർത്തുപിടിച്ചു നക്നമായ തോളിൽ ഉമ്മവെച്ചു
മുണ്ട് ഊരി അവളുടെ കൈകൾക്കിടയിലൂടെ മാറിനെ മറച്ചു മുണ്ടുടുപ്പിച്ചു ബ്ലാങ്കറ്റ് ഊരി ബെഡിലേക്കിട്ടു എന്നെ നോക്കാതെ നെഞ്ചിലേക്ക് മുതുക് ചാരി നിൽക്കുന്ന അവളുടെ വയറിൽ വലം കൈ ചുറ്റി പിടിച്ചു കവിളിൽ ഉമ്മവെച്ചു
ചെന്ന് ഫ്രഷായിക്കോ…
അവൾ ബാത്‌റൂമിലേക്ക് പോയ പിറകെ പുറത്തിറങ്ങാൻ എന്ത് ചെയ്യും എന്ന ചിന്തയോടെ ഇരിക്കെ മൂത്രമൊഴിക്കാൻ തോന്നി ഡോറിൽ തട്ടി ബ്രഷ്ചെയ്തുകൊണ്ടവൾ വാതിൽ തുറന്നു ബാത്‌റൂമിൽ കയറികൊണ്ട്
മൂത്രമൊഴിക്കണം…
ടോയ്ലറ്റ് ഡോർ തുറന്നകത്തേക്ക് കയറുമ്പോ അവളെനെ നോക്കികൊണ്ട് ബ്രെഷ് ചെയ്യുകയാണ് ടോയ്ലറ്റ് ഡോർ ക്ലോസ് ചെയ്തു
മൂത്രമൊഴിച്ചിറങ്ങി വാഷ് ബേസിന് മുന്നിലെ കണ്ണാടിയിൽ നോക്കി പല്ലുതേക്കുന്ന അവളെ പുറകിൽ നിന്നും ചുറ്റിപ്പിടിച്ചു ബ്രെഷ് വാങ്ങി പതിയെ അവൾക്ക് ബ്രഷ് ചെയ്തു കൊടുത്തുകൊണ്ട്
നൂറാ… ഞാനെങ്ങനെ പുറത്തിറങ്ങും…
കണ്ണാടിയിലൂടെ എന്റെ കണ്ണിലേക്കു നോക്കി എന്റെ കൈയിൽ പിടിച്ചു വായിൽ നിന്നും ബ്രഷെടുത്തുമാറ്റി
പുറത്തിറങ്ങേണ്ട ഇന്ന് നമുക്ക് റൂമിൽ തന്നെ നിൽക്കാം…
എനിക്ക് ഓഫീസിൽ പോക്ക് അത്യാവശ്യമാണ് നൂറാ…
എന്റെ കണ്ണിലേക്കു തന്നെ നോക്കി
പോണോ…
മ്മ്…
ടെൻഷനാവണ്ട അവരെ പുറത്ത് പറഞ്ഞയക്കാം…
മ്മ്… എന്ത് പറഞ്ഞു പറഞ്ഞയക്കും…
അല്പം ആലോചിച്ച ശേഷം
ബാബയുടെ വീട്ടിൽ നനക്കാനും ഊത് കത്തിക്കാനും പറഞ്ഞുവിടാം…
അവരെങ്ങനെ പോവും… അവരെന്നെ വിളിക്കില്ലേ…
നീ ബിസിയാണ് ടാക്സി വിളിച്ചോളാൻ പറയാം…
എങ്കി അവരോട് റംഷാദിനെ കൂട്ടി പോവാൻ പറ ഒരു വണ്ടിയെടുത്തു പൊയ്ക്കോട്ടേ… അവൻ കൂടെ ഉണ്ടെങ്കിൽ വണ്ടികളെ ഓയിലും വെള്ളവും ചെക്ക് ചെയ്തു സ്റ്റാർട്ട് ചെയ്തിടുകയും ചെയ്യാലോ…
മ്മ്… റംഷാദിന് വിളിച്ചു പറ…
നീ തന്നെ വിളിച്ചുപറഞ്ഞോ ഞാൻ അവന്റെ നമ്പർ വാട്സപ്പ് ചെയ്യാം… വീടിന്റെ കീയും ഗേറ്റിന്റെ റിമോട്ടും എന്റെ റൂമിലെ ടേബിളിന് മുകളിലുണ്ട്… വണ്ടീടെ കീ ടേബിളിലെ കൊട്ടയിൽ കാണും…
അവൾ വായും മുഖവും കഴുകി മുറിയിലേക്ക് പോയ പിറകെ ഞാൻ പല്ല് തേച്ചു പുറത്തേക്ക് വന്നു അവളൊരു ബാത്ത് ഗൗൺ കെട്ടി ഫോൺ ചെയ്തു നിൽപ്പുണ്ട് ബെഡിൽ നിന്നും മുണ്ടെടുത്തുടുത്തു കൊണ്ടവളെ എടുത്തു സോഫയിലേക്ക് നടന്നു അവളെ മടിയിലേക്കിരുത്തി അവളുടെ കഴുത്തിൽ മുഖം ചേർക്കാൻ പോയത് തടഞ്ഞുകൊണ്ട് സോഫയിലേക്ക് ചാരിയിരുത്തി എന്റെ കവിളിലും മുഖത്തും വിരലോടിച്ചുകൊണ്ട് നറു പുഞ്ചിരിയോടെ പ്രണയം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കികൊണ്ട് ഫോണിൽ സംസാരിച്ചവൾ ഫോൺ വെച്ച് എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കണ്ണിലേക്കു നോക്കി
മജ്നൂ…
മ്മ്…
ഐ ലവ് യൂ…
എനിക്കില്ല…
അതെനിക്കറിയാം…
ആണോ…
മ്മ്…
ചിരിയോടെ പരസ്പരം കണ്ണുകൾ പറിക്കാതെ ചുണ്ടുകളിൽ ചുമ്പിച്ചു
അവര് പോവാൻ സമയമെടുക്കും നൂറാ… ഞാൻ കുളിച്ചു റെഡിയാവട്ടെ…
കുളിച്ചുറെഡിയായി നിൽക്കെ അവർ പോയപിറകെ റൂമിലേക്ക് പോവുന്ന എനിക്കൊപ്പം അവളും റൂമിലേക്ക് വന്നു ഡ്രസ്സ് മാറി ബാഗും എടുത്തു ഓഫീസിലേക്കിറങ്ങുന്ന എനിക്കൊപ്പം വണ്ടിക്കരികിൽ വരെവന്നവൾ എന്റെ കവിളിൽ ഉമ്മവെച്ചു യാത്രയാക്കി
തിരക്ക് പിടിച്ച ദിവസം തുടങ്ങി സമയം മുന്നോട്ട് പോയ്കൊണ്ടിരുന്നു നൂറയുടെ വിളിവന്നു
മജ്നൂ…
മ്മ്…
എനിക്കൊന്നു പുറത്ത് പോണമായിരുന്നു…
കുറച്ച് തിരക്കിലാ നൂറാ… അത്യാവശ്യമാണോ ഇപ്പൊ വരണോ…
വേണ്ട… ഞാൻ റംഷാദിനെ കൂട്ടി പൊയ്ക്കോട്ടേ…
ശെരി…
ജോലിക്കിടയിൽ ഓർഡർ ചെയ്തു കഴിച്ച ബർഗറും ജ്യൂസും ഇടയ്ക്കിടെ കുടിക്കുന്ന വെള്ളവും മാത്രമാണ് ഭക്ഷണം രാവിലെ തുടങ്ങിയ ഇരിപ്പിൽ നിന്നും എഴുന്നേറ്റത് ഒരു വട്ടം മൂത്രമൊഴിക്കാനും ഒരു മീറ്റിങ്ങിനും ആണ് സമയം ഉച്ച കഴിഞ്ഞിരിക്കുന്നു ഡോറിൽ മുട്ട് കേട്ട് സിസ്റ്റത്തിൽ നിന്നും തല ഉയർത്താതെ സ്വിച്ചിൽ പ്രസ്സ് ചെയ്തു ഡോർ ലോക്ക് ഓപ്പൺ ചെയ്തു ഡോർ തുറന്നുകൊണ്ടകത്തേക്ക് വന്ന നൂറ മുഖം മൂടിയ തട്ടം പുറകിലേക്കിട്ടുകൊണ്ടെന്റെ മടിയിലേക്ക് വന്നിരുന്നു മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി അവളെ നോക്കുന്ന എന്നെ നോക്കി
