വഴി തെറ്റിയ കാമുകൻ – 16 12

ഒക്കെ ഷെബി…

ഫോൺ വെച്ച് വണ്ടി എടുത്തതും മൂവരും എന്നെ നോക്കി

അലക്സ്‌ : നിങ്ങൾ നല്ലൊരു ബിസിനസുകാരനാണെന്ന് കേട്ടിട്ടുണ്ട്… ഇത്രയും പ്രതീക്ഷിച്ചില്ല…

എന്തുപറ്റി…

അലക്സ്‌ : ഫ്രീ ആയി ഒരു പരസ്യം കൊടുത്തത് കണ്ട് പറഞ്ഞതാ…

ജീവിക്കണ്ടേ…

രേണു : കാൾ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ഇങ്ങനെ ഒരു ട്വിസ്റ്റ് ഞാനും പ്രതീക്ഷിച്ചില്ല…

റേഡിയോ ഓൺ ചെയ്തതും മെസ്സേജുകൾ വായിക്കുന്ന റിജാസ് പലരും രേണുക എന്ന് മെസ്സേജ് അയച്ചത് വായിക്കുന്നത് കേട്ടു പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നു

ഹലോ…

ഹലോ ഷെബിയല്ലേ…

അതേ…

ഞാൻ റിജാസാണ്…

മനസിലായി പറഞ്ഞോളൂ…

മിസ്സ്‌ രേണുക നായരാണോ പാടിയത്…

അതേ… ആളുകൾ പെട്ടന്ന് കണ്ടുപിടിച്ചല്ലേ…

വല്ലാത്തൊരു സർപ്രൈസ് ആയിപോയി…

എപ്പോഴും ഞങ്ങൾക്കല്ലേ സർപ്രൈസ് തരാറ് ഇന്നൊരു സർ പ്രൈസ് നിങ്ങൾക്കിരിക്കട്ടെ…

ഒരുപാടുപേർ മെസ്സേജ് ചെയ്തിട്ടുണ്ട്…

നിങ്ങൾ കൺഫേം ചെയ്തിട്ടില്ലല്ലോ…

ഇല്ല…

ഒക്കെ… വൈകീട്ട് ദോഹ ജംഗ്ഷൻ പരിപാടിയിൽ മിസ്സ്‌ രേണുക നായർ കൺഫേം ചെയ്തോളും എത്രപേർ കണ്ടുപിടിക്കുമെന്ന് നോക്കാം… അതിന് ശേഷം സാധാരണ പോലെ നറുക്കിട്ട് ഒരാളെ തിരഞ്ഞെടുത്തോളൂ നാലുപേര് അടങ്ങുന്ന ഫാമിലിക്ക് രേണുക നായർക്കൊപ്പം ഫ്രീ ലഞ്ച്…

കൺഫേം അല്ലേ…

നേരിട്ടു ചോദിച്ചോ…

ഫോൺ ലൗഡ് ആക്കി

രേണു : ഹെലോ…

റിജാസ് : മേഡം…

രേണു : കൺഫേം ആണ് റിജാസ്… ഞാൻ ഇവിടേക്ക് വന്നത് തന്നെ ഹോട്ടൽ ഉത്ഘടനത്തിനാണ്…

റിജാസ് : താങ്ക്യു മേഡം…

രേണു : റെസ്റ്റോറന്റിന്റെ പേരും സ്ഥലവും ഇടക്കൊന്നു പറഞ്ഞേക്കണേ…

റിജാസ് : ഒക്കെ മേഡം…

ഫോൺ വെച്ച ശേഷം പാട്ടു കേട്ടോണ്ട് പോകെ പാട്ടുകളുടെ ഇടവേളകളിൽ രേണുക പാടിയതിന്റെ ഒരു പീസ് പ്ലേ ചെയ്തു “പാടിയത് ആരെന്നു കണ്ടുപിടിക്കുന്നവർക്കും ഫാമിലിക്കും മലയാളത്തിലെ പ്രശസ്ത ആകട്രസിന്റെ കൂടെ മറ്റന്നാൾ കാലത്ത് ഏഴുമണിക്ക് ദോഹയിൽ ഓപ്പൺ ചെയ്യുന്ന ഹമദ് റെസ്റ്റോറന്റിൽ ഫ്രീ ലഞ്ച്… ” റിജാസ് പറയുന്നത് കേട്ട് രേണുവിനെ നോക്കി

താങ്ക്സ്…

രേണു : എന്തിന്… നിങ്ങൾക്ക് പബ്ലിസിറ്റിക്ക് വേണ്ടിയല്ലേ ഞാൻ വന്നത്…

ഫാം ഹൌസിൽ മാനേജർക്ക് ഔട്ട്‌ ഹൗസിലും അവർക്ക് രണ്ടുപേർക്കും അകത്തും മുറി കാണിച്ചുകൊടുത്തു അവർക്കായി സെറ്റ് ചെയ്ത ഡ്രൈവറെയും വണ്ടിയും കാണിച്ച് ജോലിക്കാരോട് അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ഏല്പിച്ചു യാത്രപറഞ്ഞിറങ്ങി

എല്ലാവരെയും കൂട്ടി കോർണിഷ്ലേക്ക് പോകെ പാട്ട് കഴിഞ്ഞു ദോഹ ജംഗ്ഷൻ തുടങ്ങി ആർ ജെ പാർവതി രേണുകയെ ഇൻട്രോഡ്യൂസ് ചെയ്തു ഇൻട്രോടക്ഷന് ശേഷം

രേണുക : ഞാൻ നേരത്തെ റിജാസിന്റെ പ്രോഗ്രാമിൽ കാൾ ചെയ്തിരുന്നു… ആ പാട്ട് പാടിയത് ഞാനാണ്… ഞാൻ മറ്റന്നാൾ കാലത്ത് ദോഹയിൽ ഹമദ് ഹോട്ടലിന്റെ പുതിയ ബ്രാഞ്ച് ഉൽഘടനത്തിനു വേണ്ടിയാണ് ഖത്തറിൽ എത്തിയത് എല്ലാവരെയും ദോഹയിൽ പുതുതായി തുറക്കാൻ പോകുന്ന ഹമദ് റെസ്റ്റൊറന്റിലേക്ക് ക്ഷണിക്കുന്നു…

രേണുവിന്റെ സംസാരം കേട്ട്

അനു : നല്ല പരസ്യം കിട്ടിയല്ലോ ഇക്കാ…

മലയാളം തമിഴ് ഹിന്ദി റേഡിയോകളിലും സോഷ്യൽ മീഡിയയിലും സ്ക്രീനുകളിലും അല്ലാതെ നമ്മുടെ പരസ്യം ഉണ്ടെങ്കിലും ഇത് നമുക്ക് നല്ലൊരു റീച്ച് തന്നെ തന്നിട്ടുണ്ട് മാത്രമല്ല രേണുക ഇടയ്ക്കിടെ പറയാൻ പറ്റുന്നിടത്തെല്ലാം പറയുന്നുണ്ട്

അനു : അല്ലാതെ തന്നെ അവര് വരുന്നതിനാൽ ക്രൌഡ് ഉണ്ടാവും ഇതിപ്പോ ക്രൌഡ് കൺട്രോൾ ചെയ്യാൻ ബുദ്ധിമുട്ടാവുമോ എന്നാ…

ഏരിയ ഉണ്ടല്ലോ അതൊന്നും വിഷയമില്ല മറ്റന്നാൾ ഫുഡ് കഴിക്കുന്ന ഓരോരുത്തർക്കും പിന്നെ എവിടുന്നു ഫുഡ്‌ കഴിച്ചാലും തൃപ്തിയാവരുത്

അനു : ആ ടെൻഷൻ വിട്ടേക്ക്… അറബിക്കും കേരളയും അടക്കം ഏത് ഫുഡും മറ്റന്നാൾ കഴിക്കുന്നവർ പിന്നെയും തേടിവരുന്ന കാര്യം ഞാനേറ്റു…

അറിയാലോ ഹമദിന്റെ പുതിയ ഹോട്ടൽ ബ്രാഞ്ച് എന്ന് മാത്രമല്ല നമ്മുടെ ഏറ്റവും വലിയ ബ്രാഞ്ചും ഖത്തറിലെ ഏറ്റവും വലിയ റെസ്റ്റോറന്റും ഇതുതന്നെയാണ്…

അനു : ഇക്ക ടെൻഷനാവുകയെ വേണ്ട ഞാൻ ഏറ്റു…

Leave a Reply

Your email address will not be published. Required fields are marked *