വഴി തെറ്റിയ കാമുകൻ – 16 12

ഫ്രഷായി ഉറങ്ങി എഴുന്നേറ്റു പുറത്തേക്ക് വന്നതും അവളുടെ അച്ഛൻ പുറത്തെ കസേരയിൽ നേരത്തെ അടുത്ത വീട്ടിൽ നിന്നും നോക്കിയ ആളോട് സംസാരിച്ചിരിപ്പുണ്ട് മുറ്റത്ത് കുട്ടികൾ വണ്ടിക്ക് അരികിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് വണ്ടിയിൽ തൊട്ട് നോക്കുന്നൊക്കെയുണ്ട്

പുറത്തേക്കിറങ്ങി വന്ന എന്നെ കണ്ട് ഓടാൻ തുടങ്ങിയ അവരെ ചിരിയോടെ അടുത്തേക്ക് വിളിച്ചതും അവർ മടിച്ചു മടിച്ച് അരികിലേക്ക് വന്നു ചാന്ധിനിയുടെ മകനെ എടുത്തു മടിയിൽ ഇരുത്തി

എന്താ പേര്…

ചരൺ…

കുട്ടികൾ അത്ഭുതതോടെ എന്നെ നോക്കി നിൽക്കെ എല്ലാരോടും പേരൊക്കെ ചോദിച്ചു പെട്ടന്ന് തന്നെ ഞങ്ങൾ കൂട്ടായി പുറത്തേക്ക് വന്ന അഫി എന്നെനോക്കി

ഇവരോട് കൂട്ടായോ…

പിന്നെ… നീ പോയി ചാവിയെടുത്തിട്ടു വാ ഇവർക്ക് വണ്ടിയിൽ കയറണം പോലും… നമുക്കിവരെ കൂട്ടി ഒന്ന് കറങ്ങിയിട്ടു വരാം…

അവൾ അകത്തു പോയി ചാവിയുമായി വന്നു ഞങ്ങൾ വണ്ടിയിൽ കയറാൻ പോയതും അതുവരെ മിണ്ടാതിരുന്ന അവളുടെ അച്ഛൻ ഞങ്ങളെ നോക്കി

എവിടെക്കാ…

ഞങ്ങൾ വെറുതെ നാടൊക്കെ ഒന്ന് കാണാൻ…

ഉമാ…

അയാൾ നീട്ടി വിളിച്ചതും അകത്തുനിന്നും അവളുടെ അമ്മ പുറത്ത് വന്നു

അവർക്ക് നാട് കാണണമെന്ന് ചിനുവിനോട് കൂടെ പോവാൻ പറ…

ശെരി…

അവർ അകത്തേക്ക് പോവുമ്പോ പുറത്തേക്ക് വന്ന നൂറയെ നോക്കി

ഞങ്ങളൊന്നു കറങ്ങാൻ പോകുവാ വരുന്നോ…

നൂറ : ഞാനും വരുന്നു…

പിള്ളേരെ അടുത്ത് വീട്ടിൽ ചെന്ന് ചേച്ചിയോടൊപ്പം കറങ്ങാൻ പോകുവാ എന്ന് പറഞ്ഞിട്ട് വരാൻ പറഞ്ഞുവിട്ടു

പുറത്തേക്ക് വന്ന ചാന്ധിനിയോടൊപ്പം തേൻമൊഴിയും ഉണ്ട്

നിന്നെ ചിന്നു എന്നാണോ വിളിക്കുന്നെ…

ചാന്ധിനി : മ്മ്… വീട്ടിൽ അങ്ങനെയാ വിളിക്കുന്നെ…

ഇക്ക അതെടുത്തോ… അവൾ എണ്ടവറിന്റെ ചാവി എനിക്ക് നീട്ടി…

തേൻമൊഴി : നിങ്ങൾ പോയിട്ട് വാ… മാമയും ബാബയും ഒറ്റക്കല്ലേ… ഞാനിവിടെ നിക്കാം…

ശെരി… നിനക്കെന്തേലും വാങ്ങണോ…

തേൻ മൊഴി : എനിക്കൊന്നും വേണ്ട പോയിട്ട് വരാൻ നോക്ക്…

പിള്ളേരെല്ലാം വന്നതും രണ്ട് വണ്ടിയിലും പിന്നിലെ ഡോർ ചൈൽഡ് ലോക്ക് ചെയ്തു

അഫി ചാന്ധിനിയെ അവളുടെ കൂടെ ചെല്ലാൻ വിളിച്ചതിനാൽ നൂറ ഏന്റെ കൂടെ വന്നു

വണ്ടി സ്റ്റാർട്ട്‌ ചെയ്തു എ സി ഓൺ ചെയ്തു ഫോണിൽ ബ്ലൂട്ടൂത്ത് കണക്ട് ചെയ്തു രാം ചരൻ സിനിമയിലെ തെലുങ്ക് പാട്ട് വെച്ചു പിള്ളാര്‌ ഞാൻ ചെയ്യുന്നത് നോക്കിയിരിപ്പുണ്ട് വണ്ടി നീങ്ങി തുടങ്ങിയതും ആകാംഷയോടെ അവർ പുറത്തെ കാഴ്ചകൾ നോക്കുകയും പരസ്പരം പറയുകയും ചെയ്യുന്നുണ്ട് വിൻഡോക്ക് അടുത്തുനിൽക്കാനുള്ള അവരുടെ അടിപിടി കണ്ട് സൺ റൂഫ് ഓപ്പൺ ചെയ്തു അതോടെ അവരുടെ നോട്ടം അങ്ങോട്ടായി

അവരുടെ ശ്രെദ്ധ പുറത്തേക്കാണെന്നു കണ്ട് നൂറയുടെ കൈ പിടിച്ചു ഗിയറിനു മേൽ വെച്ച് അവളുടെ കൈക്ക് മേൽ കൈവെച്ചു അവൾ സന്തോഷത്തോടെ എന്നെ നോക്കി ചിരിച്ചു അവളുടെ കൈയിൽ തലോടിയും വിരലുകൾ കോർത്തും ഗ്രാമം കടന്നു പുറത്തേക്ക് നീങ്ങി ഇടയ്ക്കിടെ അവളെന്റെ കൈയിൽ മുറുക്കെ പിടിച്ചുകൊണ്ടെന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്

ഗ്രാമം കടന്നു ടൗണിലേക്ക് പോയി ആദ്യം തന്നെ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാനിരുന്നു കുട്ടികൾ ആദ്യമായാണ് ഹോട്ടലിൽ വരുന്നതെന്ന് അവരുടെ ചേഷ്ടകളിൽ നിന്നും മനസിലായി ഭക്ഷണം കഴിച്ച് ഇറങ്ങി എല്ലാർക്കും ഐസ് ക്രീം വാങ്ങി അത് കഴിക്കുന്ന പിള്ളേരുടെ ആർത്തി കണ്ടപ്പോ സങ്കടം തോന്നി

എല്ലാർക്കും ഡ്രെസ്സും വാങ്ങി കടയിൽ കയറി ഫുട്‌ബോളും ക്രിക്കറ്റ് ബാറ്റും ബോളും സ്റ്റെമ്പും ഡിസ്‌കും റിങ്ങും മൂന്നു സൈസിലുള്ള സൈക്കിളും വാങ്ങി ഇറങ്ങി സൈക്കിൾ ഓട്ടോ പിക്കപ്പിൽ കയറ്റി കുറച്ച് ചോക്ലേറ്റും കൂടെ വാങ്ങി ചാന്ധിനിയുടെ വീട്ടിലേക്ക് തിരിച്ചു

ഭക്ഷണം കഴിച്ചിറങ്ങിയ മുതൽ ചോക്ലേറ്റും തിന്നിരിക്കുന്ന നൂറ എന്നെ നോക്കി

എന്ത് എരിവാടാ ഭക്ഷണത്തിന്…

ഇവരുടെ ഭക്ഷണത്തിന് എരിവ് കൂടുതലാ…

വീട്ടിലെത്തി ഭാബയും മാമയും തേൻമൊഴിയും വീടിനു മുന്നിൽ തന്നെ ഉണ്ട് അവരോട് ചിരിച്ചു സൈക്കിൾ ഇറക്കി വെച്ചു വാങ്ങിയ സാധനങ്ങളൊക്കെ എടുത്തുവെച്ചു പിള്ളാർ അവർക്ക് വാങ്ങിക്കൊടുത്ത ഡ്രസ്സ്‌ വീട്ടുകാരെ കാണിക്കാൻ ഡ്രെസ്സുമായി ഓടി

Leave a Reply

Your email address will not be published. Required fields are marked *