വഴി തെറ്റിയ കാമുകൻ – 16 12

തേൻമൊഴി ഞങ്ങളെ അവർക്ക് പരിചയപെടുത്തി അവരെ ഞങ്ങൾക്ക് പരിചയപെടുത്താൻ പോയതും

നിൽക്ക് ഞാൻ പറയാം…

തേൻ മൊഴി : ശെരി പറ…

(എല്ലാരേയും നോക്കി) ഇത് അമ്മ… ഇത് സരോജക്ക… ഇത് പ്രകാശ്‌ എഞ്ചിനീയറിങ് പഠിക്കുന്നു… ഇത് പൗർണമി എം എസ് സി പഠിക്കുന്നു… ഇത് തമിഴ് അക്കൗണ്ടന്റ് ആണ് ഇത് തമിഴ്ന്റെ ഹസ്ബന്റ് രാജീവ് ഇപ്പൊ സി ഐ ആണ് ഇത് തമിഴ്ന്റെ അമ്മ മാലതിയക്ക… ഇത് മാങ്കനി ഗവണ്മെന്റ് എൽ പി സ്കൂൾ ടീച്ചർ ഇത് മാങ്കനിയുടെ ഹസ്ബൻഡ് ശിവ ബിസിനസും കൃഷിയും ആണ് ഇത് മാങ്കനിയുടെ അമ്മ ലക്ഷ്മിയക്ക അച്ഛൻ നാരായണണ്ണൻ ഇത് നിന്റെ ലിറ്റിൽ പ്രിൻസസ് ലക്ഷ്മിപ്രിയ… (എല്ലാവരും നോക്കി നിൽക്കുന്നത് കണ്ട് തെന്മോഴിയെ നോക്കി) ശെരിയല്ലേ…

തേൻ മൊഴി : ശെരിയാ പക്ഷേ ഫോട്ടോപോലും കാണാതെ നീ എല്ലാരേയും കറക്റ്റായി കണ്ടുപിടിക്കും എന്ന് ഞാൻ കരുതിയില്ല…

(അവരെ എല്ലാം നോക്കി) ഇവൾക്ക് എപ്പോഴും നിങ്ങളുടെ വിശേഷം പറയാനേ സമയം കാണൂ…കേട്ട് കേട്ട് നിങ്ങളെ എല്ലാം കണ്ടപോലെ അറിയാം…

എല്ലാരുടെയും മുഖത്ത് സന്തോഷം നിറഞ്ഞുനിൽക്കേ തെന്മോഴിയെ നോക്കി

(അറബിയിൽ) വന്നിട്ട് ഇത്രേം സമയമായിട്ടും ഞങ്ങൾക്ക് കുടിക്കാൻ ഒരു ചായ തരണമെന്ന് തോന്നിയില്ലല്ലോ നിനക്ക്

മറന്നുപോയെടാ ഇപ്പൊ എടുക്കാം…
അവൾ പുറത്തേക്ക് പോയ ശേഷം എല്ലാരേയും നോക്കി

ഞാൻ പറയുന്നത് കൊണ്ടൊന്നും തോന്നരുത്… നിങ്ങളുടെ കുടുംബ കാര്യത്തിൽ ഇടപെടുകയാണെന്നും കരുതരുത്… ഞങ്ങളെ നാട്ടിൽ ഒരു ചെക്കനുണ്ട് ഷിപ്പിൽ എഞ്ചിനീയർ ആയി വർക്ക്‌ ചെയ്യുകയാ എനിക്ക് നല്ലോണം അറിയുന്ന ചെക്കനാ വലിയും കുടിയും ഒരു ദുശീലവും ഇല്ല… സ്വന്തമെന്നു പറയാൻ അമ്മ മാത്രമേ ഉള്ളൂ… അവന്റെ അമ്മയോട് ഞാൻ തേൻമൊഴിയുടെ കാര്യം സംസാരിച്ചിരുന്നു അവളുടെ ഫോട്ടോ കണ്ട് അവർക്ക് ഇഷ്ടമായിട്ടുണ്ട്… ഇവൾ നിങ്ങളെ ഒന്നും വിട്ട് വരില്ലെന്നറിയാവുന്നത് കൊണ്ട് ഇവിടെ ഒരു വീട് വാങ്ങി ഇങ്ങോട്ട് താമസം മാറാൻ അവർ തയ്യാറാണ്… അവളോട് സംസാരിച്ചപ്പോ കല്യാണമൊന്നും വേണ്ട ഇവരുടെ പഠിപ്പ് കഴിഞ്ഞൊരു ജോലിയൊക്കെ ആയശേഷം ഇവരെ രണ്ടാളേം കൂടെ കെട്ടിക്കണം എന്നൊക്കെയാ പറയുന്നേ… നിങ്ങൾക്ക് വേണ്ടിമാത്രം ജീവിതം തീർക്കാതെ അവളെ പറ്റിക്കൂടെ ആലോചിക്കാൻ നിങ്ങൾക്ക് വിരോധമില്ലെങ്കിൽ നിങ്ങളൊന്നു പറഞ്ഞുനോക്ക്… എല്ലാർക്കും താല്പര്യമുണ്ടെങ്കിൽ നാളെ അവരോട് പെണ്ണ് കാണാൻ വരാൻ പറയാം…

എല്ലാരും എന്നെ തന്നെ നോക്കെ

അക്ക : ഇവരെ കല്യാണത്തിന് മുൻപ് തൊട്ട് ഞാനും അക്കയും (അവളുടെ അമ്മ) പറയുന്നുണ്ട് അവൾ കേൾക്കാഞ്ഞിട്ടാ…

ശിവ : എന്തായാലും തിരിച്ചു പോവും മുൻപ് കല്യാണം ഉറപ്പിച്ചിടുകയെങ്കിലും ചെയ്തിട്ടേ വിടുള്ളൂ…

രാജീവ് : അതേ… നിങ്ങളവരോട് വരാൻ പറ…

തേൻമൊഴി എല്ലാർക്കും ജ്യൂസും എനിക്ക് കട്ടനും കൊണ്ടുതന്നു

താങ്ക്സ് ടീ… കുറച്ച് ദിവസമായിതു കിട്ടീട്ട്…

ലക്ഷ്മി അക്ക : (തെന്മോഴിയെ നോക്കി) നിന്റെ കല്യാണം പെട്ടന്ന് നടത്തണമെന്ന് കരുതുകയാ…

തേൻമൊഴി : എനിക്കോ… എനിക്കിപ്പോ കല്യാണമൊന്നും വേണ്ട… ഇവരുടെ പഠിപ്പൊക്കെ കഴിഞ്ഞ് കല്യാണമൊക്കെ കഴിയട്ടെ എന്നിട്ട് നോക്കാം…

മാലതി ആക്ക : അത് നീയാണോ തീരുമാനിക്കുന്നെ… നിന്റെ കല്യാണം നോക്കണം… നിന്നോട് സമ്മതം ചോദിച്ചതല്ല നീ കല്യാണം കഴിച്ചേ പറ്റൂ… ഞങ്ങൾ പറയുന്നത് അനുസരിക്കാൻ പറ്റില്ലെങ്കിൽ ഞങ്ങളോ ഞങ്ങളെ മക്കളോ പിന്നെ ഈ പടി കയറില്ല…

സ്ഥായിയായ ഗൗരവഭാവത്തിൽ അവളുടെ മുഖത്ത് നോക്കി പറഞ്ഞ് നിർത്തിയ അവരെ നോക്കി

തേൻമൊഴി : എന്താ മാമീ പറയുന്നേ… വീടിന്റെ വണ്ടിവാങ്ങിയതിന്റെ സ്ഥലത്തിന്റെ എല്ലാം ലോൺ തന്നെ അടച്ച് തീർന്നിട്ടില്ല അത് തന്നെ ഇനി ഒരു വർഷം കൂടെ അടക്കാനുണ്ട്… ഇവരെ രണ്ടാളേം പഠിപ്പ്… ഇപ്പൊ ഞാൻ കല്യാണം കൂടെ കഴിച്ചാൽ എല്ലാം താളം തെറ്റും…

മാലതിയക്ക : ഇത്രേം കാലം എല്ലാരേം ഒറ്റക്ക് നോക്കിയില്ലേ ഇവരുടെ കാര്യം കൂടെ നോക്കാൻ സ്വന്തം കാര്യം നോക്കാതെനിന്നിട്ട് നാളെ ഇവനൊരു കല്യാണം കഴിച്ചു കഴിഞ്ഞ് പിന്നെ നീ ആർക്കു വേണ്ടിയാ ജീവിക്കുന്നെ…

Leave a Reply

Your email address will not be published. Required fields are marked *