ദേവാ… ഒരു വിശേഷമുണ്ട്…
പറയൂ പ്രിയേ…
പിതാവ് വിളിപ്പിച്ചത് സ്വയം വരത്തിനനുമതി ചോദിക്കുവാനാണ്…
പ്രിയയെന്തുത്തരം നൽകി…
ഓരോ ധിക്കിലേക്കും ശത്രുവെന്നും മിത്രമെന്നുംനിനക്കാതെ നാൽപതു രാജ്യങ്ങളിലെ കുമാരൻ മാർക്കും ദൂതയച്ചുകൊള്ളാൻ അനുമതി നൽകി…
മൗനമായിരിക്കുന്ന എന്നെ നോക്കി
ദേവാ… അരുണ ലക്ഷമീ ദേവിയുടെ മനസും ശരീരവും ശിവ ശങ്കര ദേവ കുമാരനുള്ളതാണ്… അങ്ങയുടേതല്ലാത്ത ഒരു താലി അങ്ങയുടെ ദേവി സ്വീകരിക്കുമെന്ന് കരുതുന്നുവോ…
ഒരിക്കലുമില്ല പ്രിയേ…
പിന്നെന്തിനീ വ്യസനം… വിജയം മാത്രം കണ്ട ബാസുര പടക്കെതിരെ പൊരുതിജയിച്ച അങ്ങേക്ക് സ്വയം വരത്തിൽ കളർന്നുകൊള്ളാൻ ജാള്യതയോ…
ഈ കണ്ണുകളിലെ പ്രണയത്തിനു പകരമായി ഈരേഴു ലോകവുമീ കാൽ ചുവട്ടിൽ വെച്ചാലും പോരാതെ വരും… പ്രണാനുണ്ടെങ്കിൽ എന്റെ ദേവിക്കായി സ്വയം വരത്തിൽ പങ്കെടുക്കും…
പിന്നെന്തിനീ മുഖം വാടിയിരിക്കുന്നു…
സ്വയം വരമെന്നതൊരു നാടകമെന്നോർക്കുമ്പോ…
ദേവാ… ശത്രു രാജ്യത്തെ കുമാരനോടുള്ള എന്റെ പ്രണയം പിതാവിനെ അറിയിച്ചാൽ പിതാവ് അനുമതി നൽകുമെന്ന് കരുതുന്നുവോ… എന്റെ പിതാവനുമതി നൽകിയാലും അങ്ങയുടെ പിതാവനുവദിക്കുമെന്ന് അങ്ങ് നിനക്കുന്നുവോ… നമുക്ക് മുന്നിൽ മറ്റു വഴിയില്ല ദേവാ…
എങ്കിലും പിതാവനുവദിച്ചില്ലെങ്കിൽ…
എന്റെ പിതാവ് എന്റെ ഇച്ഛാനുസൃതം സ്വയം വരത്തിനായി അങ്ങയുടെ രാജ്യത്തേക്ക് ക്ഷണം നൽകും പങ്കെടുത്തില്ലെങ്കിൽ തോൽവി ഭയന്ന് പങ്കെടുക്കാതിരുന്നെന്നു നിനക്കുമെന്ന് കരുതി ശത്രു രാജ്യത്തെ കുമാരിയെ സ്വന്തമാക്കാൻ അങ്ങയുടെ പിതാവ് സ്വയം വരത്തിൽ പങ്കെടുക്കാൻ അങ്ങയോടാവശ്യപ്പെടും… പിന്നെന്തിനു ഭയക്കണം…
അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു ചുണ്ടുകൾ പിൻവലിച്ചു സൂര്യകാന്തി പോൽ വിടർന്ന മുഖത്തേക്ക് നോക്കി
ദേവിയുടെ പുതു വസ്ത്രം ഏറെ ഭംഗിയായിരിക്കുന്നു… ആര് വാങ്ങി കൊണ്ടുവന്നിതു…
തോഴി കൗസല്ല്യയല്ലാതെയാര്… കഴിഞ്ഞ തവണ തിരികെ ചെല്ലേ എവിടേക്കാണ് വേഷം മാറി ഇടയ്ക്കിടെ ഈ യാത്രയെന്നവളാരാഞ്ഞു…
ദേവി എന്ത് പറഞ്ഞു…
എന്റെ പ്രിയനേ കാണാനെന്നു പറഞ്ഞു…
സത്യമാണോ…
അതേ… കഴിഞ്ഞ രാവിൽ അക്ഷിക്ക് വിരുന്നു നൽകേ ഈ രഹസ്യ കൂടിക്കാഴ്ച മതിയോ നമുക്കായി മഞ്ചമൊരുക്കണ്ടേ എന്ന് തോഴി കളി പറഞ്ഞേ ഉള്ളൂ… അതിനിടയിലാണിന്ന് പിതാവിന്റെ ചോദ്യം…
നിന്റെ തോഴിയുടെ നാക്ക് പൊന്നാവട്ടെ…
ഡോറിൽ മുട്ട് കേട്ട് ഞെട്ടിയുണർന്നു നേരം വെളുത്തിരിക്കുന്നു നീക്കിയിട്ട കർട്ടനു പിറകിലെ ചില്ലു പാളികളിലൂടെ മുറിയിൽ മുഴുവൻ സൂര്യ വെളിച്ചം പടർന്നിരിക്കുന്നു ഇത്രയും വൈകിയോ ഓർമയിലാദ്യമാണിങ്ങനെ മരിച്ച പോലെ ഒന്നുമറിയാതെ ഉറങ്ങുന്നത് എത്ര മനോഹരമായ സ്വപ്നമായിരുന്നു ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ഡോറിൽ വീണ്ടും മുട്ട് കേട്ട് നൂറയെ തട്ടി വിളിച്ചു
കുറച്ചുസമയം കൂടെ മജ്നൂ…
രാവിലെയായി… ആരോ ഡോറിൽ തട്ടുന്നു…
അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി വീണ്ടും ഡോറിലെ മുട്ടും അവളുടെ ഫോണടിയുന്ന ശബ്ദവും അവളുടെ ഫോണെടുത്തവൾക്കു നൽകി
ഹലോ…
………….
ഉറങ്ങിപ്പോയി…
…………
ഫ്രഷായിട്ട് വിളിക്കാം…
ഫോൺ കട്ട് ചെയ്ത് ബെഡിലേക്കിട്ടുകൊണ്ടവളെന്റെ നെഞ്ചിലേക്ക് ചേരെ എന്തോ ഓർത്ത പോലെ പുതപ്പ് പൊക്കി അകത്തേക്ക് നോക്കി പെട്ടന്ന് പുതപ്പ് താഴ്ത്തി എന്നെ നോക്കി ഞാനവളെ തന്നെ നോക്കികിടക്കുന്നത് കണ്ടവൾ കണ്ണുകൾ ഇറുക്കി അടച്ചു പുതപ്പോടെ അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു
നൂറാ…
മ്മ്…
നന്നായുറങ്ങിയോ…
മ്മ്…
എഴുനേൽക്കണ്ടേ…
മ്ഹും…
ഇന്നലെ ഒന്നും കണ്ടില്ല… എണീറ്റാൽ കാണാമായിരുന്നു…
നെഞ്ചിൽ നോവിക്കാതെ അടിച്ച അവളുടെ ചെവിയെ ചുണ്ടിനാൽ പൊതിഞ്ഞു
മ്മ്മ്മ്മ്ഹും…
അവളുടെ കവിളിൽ ഉമ്മവെച്ചു അവളഴിച്ചുകളഞ്ഞ മുണ്ടിനെ തപ്പിയെടുത്തുടുത്തു പുതപ്പിൽ നിന്നും പുറത്തിറങ്ങി ഫോണുമെടുത്തു സോഫയിലേക്കിരുന്നെങ്കിലും കണ്ണുകൾ അവളുടെ മേൽ തന്നെ ആയിരുന്നു
അവൾ പതിയെ കണ്ണുതുറന്നെനെ നോക്കുന്നത് കണ്ടവളെ ശ്രെദ്ധിക്കാത്ത പോലെ ഫോണിലേക്ക് നോക്കെ അവൾ വലിയ ബ്ലാങ്കറ്റുകൊണ്ട് ദേഹത്തു ചുറ്റി എഴുനേറ്റിരുന്നു ഇടം കയ്യാൽ ബ്ലാങ്കറ്റിനെ പിടിച്ചു നിർത്തിയിട്ടുണ്ടെങ്കിലും വലം കയ്യാൽ മാറിനു മുകളിലേക്ക് പിടിച്ചുകൊണ്ടവൾ നിരങ്ങി നീങ്ങി ബെഡിന് ഓരത്തു വന്ന് കാലുകൾ തായേക്കിട്ട് എഴുനേറ്റുനിന്നു എന്നെ നോക്കി സൂക്ഷിച്ചു മുന്നോട്ട് നീങ്ങാൻ തുടങ്ങി അവൾക്ക് പിറകെ ബ്ലാങ്കറ്റ് നിലത്തു വലിഞ്ഞു വരുന്നുണ്ട്
