ഭ്രാന്തൻ…
ചിരിയോടെ അവളുടെ വയറിൽ പതിയെ നുള്ളി
ആയിക്കോട്ടെ… വണ്ടിയിൽ കയറെടീ ഭ്രാന്തി…
അവൾ വണ്ടിക്ക് മറുവശത്തേക്ക് നടന്നു വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോയേക്കും അവൾ കോ ഡ്രൈവർ സീറ്റിൽ കയറി വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കെ പാർക്കിങ്ങിന്റെ സൈഡിൽ സിഗരറ്റും വലിച്ച് ഫോണിൽ നോക്കിയിരിക്കുന്ന ചെറുക്കനെ കണ്ട് വണ്ടി അവനരികിൽ കൊണ്ടു നിർത്തി
ഞാൻ ഇപ്പൊ വരാം…
വണ്ടിയിൽ നിന്നിറങ്ങി അവനരികിൽ ചെന്നു
ഡാ…
തല ഉയർത്തി നോക്കിയ അവൻ സിഗരറ്റ് നിലത്തിട്ടു ചവിട്ടി എഴുനേറ്റ് അടുത്തേക്ക് വന്നു സന്തോഷത്തോടെ കെട്ടിപിടിച്ചു
ഇക്കാ…
ഇക്കയെന്താ ഇവിടെ മെനഞ്ഞാന്ന് വീട്ടിൽ വിളിച്ചപ്പോ ബിചൂന്റെ കല്യാണമുണ്ടെന്നൊക്കേ പറയുന്ന കൂട്ടത്തിൽ ഇക്ക നാട്ടിലുണ്ടെന്നാണല്ലോ പറഞ്ഞേ…
ഞാൻ ഇന്ന് വന്നേ ഉള്ളൂ… എന്താ നിന്റെ വിശേഷം…
സുഖമാണിക്കാ…
ആശാന്റെ മോന്റെ മോളെ കല്യാണത്തിന് നിന്റെ ഉമ്മയും ഉപ്പയും മോളും ഉണ്ടായിരുന്നു അന്നാ ഞാൻ നിന്റെ ഭാര്യയേം മോളെയും കാണുന്നെ… മോള് നിന്നെപ്പോലെ തന്നെയുണ്ട്…
മ്മ്… എല്ലാരും പറയും…
അവൾക്കിപ്പോ ഒരു വയസ്സ് കഴിഞ്ഞില്ലേ…
ആ… ഒന്നര കഴിഞ്ഞു…
നീ വന്നിട്ട് രണ്ടുവർഷം ആകാൻ പോകുവല്ലേ… നാട്ടിൽ പോണില്ലേ…
പോണം…
അവന്റെ പറച്ചിലിൽ എവിടെയോ ഒരു സങ്കടം പോലെ തോന്നി ആ സംസാരം തുടരേണ്ടെന്നു കരുതി
എന്തെങ്കിലും കുടിച്ചോണ്ട് സംസാരിക്കാം… ഞാൻ വണ്ടിയൊന്ന് ഓഫാക്കട്ടെ…
അവന്റെ മറുപടി കാക്കാതെ വണ്ടിയിൽ ചെന്ന് നൂറയോട് വരാൻ പറഞ്ഞ് വണ്ടി ഓഫ് ചെയ്ത് റോഡിനു മറുവശത്തെ കോഫി ഷോപ്പ് ലക്ഷ്യമാക്കി നടന്നു മൂന്നു കാപ്പിച്ചിനോ ഓർഡർ ചെയ്ത് അരമതിലിൽ ഇരുന്ന എനിക്കരികിൽ എന്നെ തൊടാതെ നൂറയും മറുവശത്തായി അവനും ഇരുന്നു
എടാ… ഇത് നൂറ ഏന്റെ ഓണറാ… ഇത് റംഷാദ് ഏന്റെ അനിയനെ പോലെ യാ…
അവൻ എന്നെയൊന്നു നോക്കിയശേഷം നൂറയെ നോക്കി ചിരിച്ചു നൂറയും അവനോട് ചിരിച്ചു
ഇക്ക ഒരുപാട് മാറി… നാട്ടിലായിരുന്നപ്പോ ലുങ്കി മാത്രം ഇട്ടുകണ്ട ഇക്കയെ ഈ വേഷത്തിൽ കണ്ടപ്പോ പെട്ടന്നെനിക്ക് വിശ്വസിക്കാൻ പറ്റിയില്ല… എന്തായാലും അടിപൊളിയായിട്ടുണ്ട്…
അവനെ നോക്കി
അതവിടെ നിൽക്കട്ടെ… നീ എപ്പോ വലി തുടങ്ങി…
അങ്ങനെ എപ്പോഴുമൊന്നുമില്ല വല്ലപ്പോഴും…
കോഫി വന്നത് എടുത്തു കാർഡ് എടുത്തു പേ ചെയ്തു പോക്കറ്റിൽ നിന്നും ഫോണെടുത്ത്
നിന്റെ നമ്പർ പറയെടാ…
അവൻ പറഞ്ഞ നമ്പർ ഫോണിൽ സേവ് ചെയ്ത് അവന് മിസ്സ് കാൾ അടിച്ചു നമ്പർ സേവ് ചെയ്യുന്ന അവനെ നോക്കി
നീ എവിടെയാ വർക്ക് ചെയ്യുന്നേ…
അബൂനക്കല ഒരു വീട്ടിലാ…
എങ്ങനുണ്ട് ജോലിയൊക്കെ…
കുഴപ്പമൊന്നുമില്ല അടിപൊളിയാണ്…
സാലറിയൊക്കെ എന്താ അവസ്ഥ… ആവശ്യത്തിനില്ലേ…
ഉണ്ടിക്കാ…
നിന്നെ വന്നു കാണാഞ്ഞതും വിളിക്കാഞ്ഞതും ഓരോ തിരക്കിലായത് കൊണ്ടാ ഒന്നും വിചാരിക്കണ്ട… നിന്നെ മാത്രമല്ല ആരെയും കാണാൻപോയിട്ടും വിളിച്ചിട്ടുമൊന്നുമില്ല…
ഇവിടെ അല്ലേലും ജോലിയൊക്കെ കഴിഞ്ഞെപ്പോയാ ഇക്കാ സമയം… എനിക്കറിയാം… ഇക്ക വന്നതൊക്കെ ഞാനും അറിഞ്ഞിരുന്നു ഞാനല്ലേ ആദ്യം വന്നത് അപ്പൊ ഇക്കാനെ വിളിക്കേണ്ടിയിരുന്നതും എന്തെങ്കിലും വേണോന്നു തിരക്കേണ്ടിയിരുന്നതും ഞാനല്ലേ എനിക്കതിനു പറ്റിയില്ല…
അത് വിട്… പിന്നെന്താ…
ഇക്കാന്റെ വിശേഷമൊന്നും പറഞ്ഞില്ലല്ലോ എന്താ ജോലി… എവിടെയാ താമസം…
വീട്ടിലെ ഡ്രൈവർ… സെദിൽ ആണ്…
സുഖമാണോ…
ആടാ… അടിപൊളിയാ…
എല്ലാരും എന്ത് പറയുന്നു…
എല്ലാർക്കും സുഖം…
ഇത്തഎന്താ അവസ്ഥ അറിയുമോ…
മ്മ്… അവര് തമ്മിൽ എന്തോ പ്രശ്നമുണ്ട് ഡൈവോസ് ആവാൻ നിൽക്കുകയാ… അത് കഴിഞ്ഞാൽ അവളെ കെട്ടി കൊണ്ടുവരണം എന്ന് കരുതുകയാ…
മ്മ്… അല്ലേലും ഇത്താക്ക് ഇക്ക തന്നെയെ സെറ്റാവൂ… നിങ്ങളൊരേ വൈബാണ്…
അവന്റെ ഫോൺ റിങ് ചെയ്തു ഫോൺ സ്‌ക്രീനിൽ മേഡം എന്ന് തെളിഞ്ഞു ഫോൺ എടുത്ത്
ഹലോ…
ഒക്കെ മേം…
അവൻ എഴുന്നേറ്റു
വിളി വന്നു ഞാൻ പോട്ടേ… പിന്നെ കാണാം…
ഫ്രീ ആവുമ്പോ വിളിക്ക്… ആ നമ്പറിൽ വാട്സപ് ഉണ്ട്…
ശെരിയിക്കാ…
