വഴി തെറ്റിയ കാമുകൻ – 16 12

എന്താ…

നീളത്തിൽ പൊട്ടുന്നത്…

നീ അവിടെ എത്തും മുൻപ് നിന്റെ കൈയിൽ കിട്ടും…

ജയിമ്സിനെ ചെന്നു കണ്ട് അവൻ തരുന്ന കവർ വാങ്ങി ഞാൻ വിളിക്കുമ്പോ എന്റെ ജിപി എസ് ലോകേഷനിൽ വേസ്റ്റ്‌ എടുക്കണം…

ശെരി…

ഒരു മാർക്കും ഉണ്ടാവരുത്…

ശെരി…

മാറി മാറി വണ്ടിയൊടിച്ചു കൊണ്ട് പഞ്ചാബിലെത്തി അൽപ്പം കഴിഞ്ഞതും ഒരു കാൾ വന്നു കാൾ എടുത്തു

ഹലോ…

ഹെലോ… ബായ് മാഹീന്ദർ സിംഗ് ആണ്…

എവിടെയാ…

നിങ്ങൾ വരുന്ന വഴിയിലുണ്ട്…

ശെരി…

മുന്നോട്ട് കുതിക്കുന്ന വണ്ടിയിലിരിക്കെ അകലെ നിർത്തിയിട്ട ലോറിക്കരികിൽ നിർത്തിയിട്ട വണ്ടികളും അരികിൽ നിന്ന് കൈ കാണിക്കുന്ന മഹീന്ദറിനെയും കണ്ടവനരികിൽ വണ്ടി നിർത്തി അവൻ ഓടിവന്നു ഡോർ തുറക്കേ കൂടെ ഉള്ളവർ മറ്റു ഡോറുകളും തുറന്നു ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി

എവിടെ…

ഏതാ വേണ്ടതെന്നറിയാത്തോണ്ട് എല്ലാ ടൈപ്പും കൊണ്ടുവന്നിട്ടുണ്ട് ഭായ്…

ലോറിയുടെ ബാക്ക് ഡോർ തുറന്നതും ഇരു വശങ്ങളിലും മുനിലുമായി നിരന്നിരിക്കുന്ന പല തരത്തിലുള്ള ഗണുകൾ

രണ്ടുപേർ പെട്ടന്ന് ഒരു സ്റ്റെപ്പ് വലിച്ചു പുറത്തേക്കിട്ടതിലൂടെ ഞങ്ങൾ കണ്ടെയ്നറിന് അകത്തേക്ക് കയറി

അരികിലുള്ള റൈഫിൾ കയ്യിലെടുത്തു തിരികെ വണ്ടിയിലേക്ക് കയറിയതും മഹീന്ദർ ഫിൽ ചെയ്ത മാഗസിനുകളും ഒരു പിസ്റ്റളും കൊണ്ടുവന്ന് കൈയിൽ തന്നു

ഭായ് ഞങ്ങളും…

വേണ്ട… വിളിക്കും…

ശെരി ഭായ്…

മുന്നോട്ട് കുതിക്കെ പ്രിയയുടെ ജിപിഎസ് ലൊക്കേഷനിൽ സ്റ്റോപ്പ്‌ ആയതിൽ നിന്നും അവൾ റീച്ച് ആയി എന്ന് മനസിലായി ഇനി അല്പദൂരം കൂടെയേ ഉള്ളൂ ഗ്ലാസ് താഴ്ത്തിയതും അല്പം അകലെ നിന്നും വെടിശബ്ദം കേട്ടു സൺ റൂഫ് തുറന്നു വണ്ടിക്ക് മുകളിൽ കയറി ബൈനോക്കുലറിലൂടെ നോക്കേ വണ്ടികൾ കൊണ്ട് മറഞ്ഞിരിക്കുന്നു

അഫീ… ഫോക്കസില്ല…

അവൾ വണ്ടിയുടെ വേകം കൂട്ടി ചെറിയ വളവു കഴിഞ്ഞതും പ്രിയയുടെ മുഖം ലെൻസിൽ തെളിഞ്ഞു അവളുടെ മുടിയിൽ ചുറ്റി പിടിച്ചിരിക്കുന്നവന്റെ തലയെ ഫോക്കസ് ചെയ്ത് ട്രികർ വലിച്ചു

***********************************************

എല്ലാരും എന്താ ഇപ്പൊ സംഭവിച്ചത് എന്നപോലെ നോക്കിനിൽപ്പുണ്ട്

ബിച്ചു : അമ്മാ… വിശക്കുന്നു തിന്നാൻ എന്താ ഉള്ളത്…

അമ്മ : ഇപ്പൊ ഉണ്ടാക്കാം…

അമ്മയും വലിയ കുട്ടികളും ധൃതിയിൽ അകത്തേക്ക് പോയി

കൈയിലെ ലോങ്ങ്‌ കവർ പ്രിയയുടെ മടിയിലേക്ക് ഇട്ടുകൊടുത്തു

അതിനുള്ളിൽ എന്താണെന്നെനിക്കറിയില്ല അറിയുകയും വേണ്ട…

ഏട്ടാ… അത് ഞാൻ…

ഇനി ഒന്നും പറയണ്ട… എനിക്കൊന്നും കേൾക്കുകയും വേണ്ട…

അവൾ മുഖം പൊത്തി പൊട്ടിക്കരയാൻ തുടങ്ങി അവളുടെ കണ്ണുനീരിന്നാൽ ഉള്ള് നീറുന്നെങ്കിലും അത് കാര്യമാക്കാതെ അച്ഛനരികിലേക്ക് ചെന്നു

ആരാ ഈ സേട്ട്…

ഇവിടുത്തെ വലിയ പണക്കാരനാ… രാഷ്ട്രീയത്തിലൊക്കെ വലിയ പിടിപാടുണ്ട്…

എന്താ അയാളുടെ പേര്…

കാലിയാൻ സിംഗ്…

ഇവനൊക്കെ ഗുരു നാനാക്കിന്റെ അച്ഛന്റെ പേരുത്തനെ വേണമായിരുന്നോ…

എന്ത് ചെയ്യാൻ മക്കൾ നല്ലവരായി വളരുമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കില്ലേ… അതുകൊണ്ട് ഇട്ടതാവും…

ബിച്ചു എന്നെ നോക്കി ചിരിയോടെ തലയാട്ടി

അച്ഛാ… വൈകീട്ട് നമുക്കൊന്നയാളെ കാണാൻ പോണം…

വേണ്ടമോനെ… അയാൾ മോൻ വിചാരിക്കുമ്പോലെ അല്ല…

അത് സാരമില്ല… നമുക്ക് എല്ലാർക്കും കൂടെ പോയൊന്നു കണ്ടിട്ടുവരാം…

അത് വേണോ…

എന്താ അച്ഛാ… പേടിയുണ്ടോ…

നീ അടുത്തുള്ളപ്പോ എന്തോ ഒരു ധൈര്യമുണ്ട് എങ്കിലും അപകടത്തെ തേടിചെല്ലണോ…

അതൊന്നും സാരമില്ലച്ചാ… ഒന്നും സംഭവവിക്കില്ല… പരിചയപെടുത്തിയില്ലല്ലോ… ഇത് വിഷ്ണുദത് ഞങ്ങൾ ബിച്ചു എന്ന് വിളിക്കും ഏന്റെ മകൻ…

ബിച്ചുവിന്റെ മുഖം സന്തോഷത്താൽ വിടർന്നു

അത് അഫീഫ… ഞാൻ കല്യാണം കഴിക്കുവാൻ പോവുന്ന കുട്ടി…

അച്ഛന്റെ മുഖത്ത് പ്രതീക്ഷിച്ചതെന്തോ നടക്കാത്ത പോലെ ഒരു ഭാവം വന്നു

അത് നൂറ… ഏന്റെ… എന്റെ ഓണർ…

കുട്ടികളെ ഓരോരുത്തരെയും പേര് ചോദിച്ചു കൊണ്ടിരിക്കെ അഫി പ്രിയയെ കുളിക്കാൻ പറഞ്ഞുവിട്ടു

അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു കൈ കഴുകി ചെന്നിരുന്നതും ചൂട് റൊട്ടിയും സബ്ജിയും വിളമ്പി കുടിക്കാനായി വലിയ സ്റ്റീൽ ഗ്ലാസുകൾ നിറയെ പാലും കൊണ്ടു വെച്ചു എല്ലാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കേ പ്രിയ എന്നെ തന്നെ നോക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *