അപ്പോയെക്കും സിയയും അങ്ങോട്ട് വന്നു
മിഷേൽ : ഞങ്ങൾക്ക് എന്താ കൊണ്ടുവന്നെ…
ബാഗിൽ നിന്നും അനുവിന് കൊടുക്കാനുള്ള ബീഫും പത്തിരിയും കട്ക്ക പൊരിച്ചതും ചക്ക ചുളകളുടെ ഒരു പൊതിയും ചായ പൊടിയും ഊതും എടുത്തു കൊണ്ടവരെ നോക്കി
ഇനി അതിലുള്ളത് നിങ്ങൾക്ക് മൂന്നാൾക്കും കൊണ്ടുവന്നതാ… ചക്കയും ഇളനീരും ബീഫും പത്തിരിയും സ്നാക്സും തേനും ഒക്കെ ഉണ്ട് ബാഗ് മാത്രമെനിക്ക് തിരികെ തന്നാൽ മതി…
മൂന്നാളോടും പറഞ്ഞു ഞാൻ വണ്ടിയുടെ ചാവിയും അനുവിനുള്ള സാധനങ്ങളും എടുത്ത് അവിടെനിന്നിറങ്ങി വണ്ടികളെല്ലാം അവർ വൃത്തിയായി കഴുകിവെച്ചിട്ടുണ്ട് സൂക്കിൽ ചെന്നു
രാവിലെ ആയതിനാൽ തിരക്കുണ്ട് അഷറഫിക്ക കൌണ്ടറിൽ നിൽപ്പുണ്ട് അസ്‌ലം ചായയുണ്ടാക്കുന്നുണ്ട് അകത്ത് മിക്സിയുടെ ശബ്ദം കേൾക്കാം അഷറഫ്ക്കക്ക് സലാം ചൊല്ലി സലാം മടക്കി
നീ എപ്പോ വന്നു…
ഇപ്പൊ എത്തിയേ ഉള്ളൂ…
പുതിയ ആൾക്കാരെങ്ങനെയുണ്ട്…
രണ്ടാളും ഉഷാറാണ്…
ജ്യൂസുമായി വന്ന അനു എന്നെ കണ്ട് കൗണ്ടർ ഡോറും തുറന്നു പുറത്തുവന്ന് എന്നെ കെട്ടിപിടിച്ചു
ഇക്ക എപ്പോ എത്തി…
ഇപ്പൊ വന്നേ ഉള്ളൂ…
അപ്പോയെക്കും ഒരുത്തൻ ജ്യൂസ് പറഞ്ഞു
ഇപ്പൊ വരാ ഇക്ക
അവൻ അകത്തേക്ക് പോയി അല്പം കഴിഞ്ഞതും ജ്യൂസുമായി വീണ്ടും വന്നു ജ്യൂസ് കൊടുത്തു എനിക്കരികിൽ വന്നു
തിരക്കുള്ള സമയമല്ലേ… ഞാൻ പോയിട്ട് പിന്നെ വരാം ഇത് നിനക്ക് തരാൻ കൊണ്ടുവന്നതാ…
ശെരിയിക്കാ…
തിരക്ക് കഴിഞ്ഞിട്ട് വിളിക്ക് പുതിയ ഷോപ്പിലൊന്നു പോയിനോക്കാം…
അവന് സാധനവും കൊടുത്ത് നേരെ ഓഫീസിൽ ചെന്നു കണക്കും നോക്കിയിരിക്കെ നൂറയുടെ വിളി വന്നു ഫോണിലേക്ക് നോക്കി ചിരിയോടെ ചാരിയിരുന്നു കാൾ എടുത്തു കണ്ണടച്ചിരുന്നു അവളുടെ മുഖം മനസിൽ തെളിഞ്ഞുവന്നു
മജ്നൂ…
നീ എവിടെയാ…
ഓഫിസിലാ…
ഇന്ന് തന്നെ പോകാമായിരുന്നോ…
കുറേ ദിവസത്തെ വർക്ക് പെന്റിങ്ങാ നൂറാ…
ഭക്ഷണം കഴിച്ചോ…
കഴിച്ചു… നീ കഴിച്ചില്ലേ…
കഴിച്ചു… എന്താ കഴിച്ചേ…
സാന്റ്വിച്ചും ജ്യൂസും… നീയോ…
ഞാൻ ജ്യൂസ് കുടിച്ചു… എപ്പോഴാ വരിക…
വൈകീട്ട് ആവും…
കുറച്ച് നേരത്തെ വരാൻ പറ്റുമോ…
കുറച്ചധികം വർക്കുണ്ട് നൂറാ… അതിനിടക്ക് അനുവിനെ കൂട്ടി ഷോപ്പിന്റെ വർക്കൊക്കെ ഒന്ന് പോയിനോക്കുകയും വേണം…
ഞാനും വന്നോട്ടെ…
വരണോ…
മ്മ്…
ഞാൻ വിളിക്കാം അപ്പൊ റെഡിയായി നിന്നാ മതി…
മ്മ്…
എന്നാ ഇപ്പൊ വെച്ചോ എനിക്കൊരുപാട് പണിയുണ്ട്…
മജ്നൂ…
മ്മ്…
നിന്നെ ഇറുക്കെ കെട്ടിപിടിച്ചു നിന്റെ നെറ്റിയിൽ ഉംംംംംംംമ്മ…
ചെവിയിൽ പുളകം കൊള്ളിച്ച തരിപ്പ് കാലിൽ നിന്നും തലയിലേക്ക് വ്യാപിച്ചു
നൂറാ…
മ്മ്…
ഐ മിസ്സ് യൂ…
എങ്കി ഇങ്ങ് വാ… നമുക്ക് കറങ്ങാൻ പോവാം…
ഏന്റെ സആദാ… എനിക്കും ആഗ്രഹമുണ്ട് ജോലി ബാക്കിയാണ് പെണ്ണേ…
മ്മ്…
നൂറാ…
മ്മ്…
ഉംംംംംംംമ്മ…
മജ്നൂ…
എന്തേ…
ഷോക്കടിച്ച പോലെ…
നീ തന്നപ്പോ എനിക്കും അങ്ങനെയായിരുന്നു നൂറാ…
മജ്നൂ… ഐ മിസ്സ് യൂ…
റെസ്റ്റെടുക്ക് പെണ്ണേ… ഞാൻ വരുമ്പോ വിളിക്കാം…
മ്മ്…
ഫോൺ വെച്ച് ജോലിയിലേക്ക് തിരിഞ്ഞു
കുറച്ചുകഴിഞ്ഞതും അനുവിന്റെ തിരക്ക് കഴിഞ്ഞെന്ന കാൾ വന്നു നൂറയെ വിളിച്ച് റെഡിയാവാൻ പറഞ്ഞു ഓഫിസിൽ നിന്നിറങ്ങി
നോക്കിയിടത്തോളം കണക്കുകളെല്ലാം ശെരിയാണ് കഴിഞ്ഞ പ്രാവശ്യം പ്രൊഡക്ഷൻ കുറഞ്ഞ ഫാക്റ്ററിയിൽ ഈ പ്രാവശ്യം പ്രൊഡക്ഷനും സെയിലും കൂടിയിട്ടുണ്ട് ചിന്തകൾ പല വഴിക്ക് ഓടുന്നതിനിടെ വണ്ടിയും മുന്നോട്ട് കുതിച്ചു
വീടിനു മുന്നിൽ എത്തും മുൻപ് റിമോട്ട് പ്രെസ്സ് ചെയ്തു ഗേറ്റ് ഓപ്പൺ ചെയ്തു വണ്ടി അകത്തു കയറി നിന്നതും വണ്ടിയിൽ നിന്നിറങ്ങി മജ്ലിസിനകത്ത് ഷൂ അഴിച്ചിട്ടകത്തേക്ക് കയറി ഹാളിൽ തായേക്കിറങ്ങിവരുന്ന ലിഫ്റ്റിനെ മൈന്റ് ചെയ്യാതെ സ്റ്റെപ്പിലൂടെ മുകളിലേക്ക് ഓടികയറി നൂറയുടെ മുറിക്കു മുന്നിൽ എത്തി ഡോറിൽ തട്ടി
കയറി വാ…
അകത്തുനിന്നുള്ള വിളി കേട്ടതും ഡോർ തുറന്നകത്തേക്ക് കയറി അവളെ പുറകിൽ നിന്നും ചുറ്റിപ്പിടിച്ചതും നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞു അവൾ ഞെട്ടലോടെ
മജ്നൂ…
