നൂറ പറഞ്ഞു… അത് പറയാൻ കൂടെയാ ഞാൻ വിളിച്ചത്… അവിടേക്ക് വേറെ ആളുകളെ നോക്കണം…
അത് ശെരിയാക്കാം… തല്ക്കാലം വീടും വണ്ടികളും വൃത്തിയാക്കി വീട്ടിലേക്ക് കയറുന്ന എല്ലാ വാതിലുകൾക്ക് നേരെയും ക്യാമറ ഫിക്സ് ചെയ്തിട്ടുണ്ട്…
അത് നന്നായി… ബാബ ഇപ്പൊ അറിയണ്ട പതിയെ പറഞ്ഞാൽ മതി…
അതേ…
വേറെ എന്താ വിശേഷം…
നല്ലത്… പുതിയ ഹോട്ടലിന്റെ പണി ചെയ്തുകൊണ്ടിരുന്ന എൻജിനീയറുടെ വിസ നമ്മുടെ കമ്പനിയിലേക്ക് മാറ്റിയിരുന്നില്ലേ… അവനെ ഞാൻ ക്യാൻസൽ ചെയ്തു…
എന്ത് പറ്റി…
അവന്റെ നാക്ക് ശെരിയല്ല… അവനെന്നോട് മോശമായി സംസാരിച്ചു… ഇനി ഏതായാലും വേറെ ആൾക്ക് ഫ്രീവിസ കൊടുത്തു നിർത്തണ്ട… നാളെ ഇന്റർവ്യൂ വെച്ചിട്ടുണ്ട് പറ്റിയ ഒരാളെ സെലക്റ്റ് ചെയ്തു മാസശമ്പളതിന് നിർത്താം…
അതൊക്കെ നീ നിന്റെ ഐഡിയ പോലെ ചെയ്യ്… നീ എപ്പോഴാ ബാക്കി ഏറ്റെടുക്കുന്നെ…
വരുന്ന മാസം ചെക്കന്റെ കല്യാണമാ അതൊന്നു കഴിഞ്ഞോട്ടെ…
ശെരി… അതികം വൈകണ്ട… അങ്ങോട്ടൊക്കെ നമ്മൾ നോക്കിയിട്ട് തന്നെ കാലങ്ങളായി… അവർ തരുന്ന കണക്കും അവർ തരുന്ന ലാഭവും അല്ലാതെ അവിടുത്തെ അവസ്ഥയെന്താണെന്നു പോലും അറിയില്ല…
എന്തായാലും ഉദ്ഘാടനം കഴിഞ്ഞ് ഞാൻ സൗദിക്ക് പോകുന്നുണ്ട് ഉപ്പയും ഉമ്മയും പെങ്ങളും ഉംറ ചെയ്യാൻ മക്കക്ക് വരുന്നുണ്ട്… അതിന്റെ കൂടെ കിട്ടുന്ന സമയം അവിടുത്തെ കാര്യം നോക്കാം…
ശെരി…
വേറെ എന്താണ് വിശേഷം…
സുഖം…
ഉദ്ഘാടനത്തിന് വരില്ലേ…
ഞാൻ വരണോ… എനിക്കിവിടെ കുറച്ച് തിരക്കുകൾ ഉണ്ടായിരുന്നു…
ബാബയും ഇവിടെ ഇല്ലാത്തതാ അതുകൊണ്ട് എന്തായാലും വരണം… ഫ്രണ്ട്സ് ഉണ്ടെങ്കിൽ അവരെയൊക്കെ കൂട്ടിയിട്ടു വാ…
ശെരി ഞാൻ വരാൻ ശ്രെമിക്കാം…
ശ്രെമിച്ചാൽ പോര… വന്നേ പറ്റൂ… ഫ്രണ്ട്സിനെയും കൂട്ടണം…
വരാം…
ഇത്തിരി സമയം കൂടെ സംസാരിച്ചു ഫോൺ വെച്ചു അഷറഫ്ക്കാനേ പുറത്തേക്ക് വരാൻ കൈകൊണ്ട് കാണിച്ചു ഇക്കാനെ കൂട്ടി വണ്ടിയിൽ ചെന്നിരുന്നു
എന്താ ചെക്കന്മാരെ അവസ്ഥ…
രണ്ടാളും നല്ലോണം പണിയെടുക്കുന്നുണ്ട് എല്ലാ ഐറ്റംസും ഉണ്ടാക്കാനും അറിയാം… നല്ല താല്പര്യത്തോടെയാണ് ജോലിചെയ്യുന്നത്… ഭാഷയാണ് അവർക്ക് ആകെ ഉള്ള പ്രശനം അതിൽ തന്നെ ഓർഡർ എടുക്കുന്നതൊക്കെ അവരീ ഒരാഴ്ച്ചകൊണ്ടുതന്നെ പഠിച്ചു…
അപ്പൊ ആള് ഒക്കെയാണ് അല്ലേ…
അതേ… എങ്കിലും കുറച്ചൊക്കെ സ്ട്രോങ്ങ് ആയി നിൽക്കാൻ പറയണം കഴിഞ്ഞ ദിവസം റൂമിൽവെച്ചു കലിം അവനോട് ഒരു കാര്യവുമില്ലാതെ തട്ടികയറിയിട്ട് അവൻ ശബ്ദം പോലുമുയർത്താതെ സംസാരിക്കുന്നതാ കണ്ടത് എന്നെ കണ്ടപ്പോയാ കലിം നിർത്തിയെ…
അവരോട് അവന്റെ മെക്കിട്ട് കയറാൻ നിൽക്കണ്ട എന്ന് നിങ്ങള് തന്നെ പറഞ്ഞേക്ക് അവന് ദേഷ്യം വരാൻ സമയമെടുക്കുമെന്നെ ഉള്ളൂ ദേഷ്യം വന്നാൽ കൺട്രോൾ ചെയ്യാൻ നിങ്ങളെല്ലാരും കൂടെവിചാരിച്ചാലും ചിലപ്പോ പറ്റിയെന്നുവരില്ല…
പിന്നെയും ഇത്തിരിസമയം സംസാരിച്ച് അഷറഫ്‌ക്ക പോയപിറകെ അനു അങ്ങോട്ട് വന്നു
എന്താടാ… സുഖമാണോ നിനക്ക്…
സുഖാണിക്കാ… ചിലവിന് പൈസയുണ്ടോ കൈയിൽ…
ഇങ്ങളും ബാബയും തന്നത് അതുപോലെതന്നെ ഉണ്ട്…
നീ ഫോണിൽ കാർഡൊന്നും കയറ്റിയില്ലേ…
വൈഫൈ ഇല്ലേ പിന്നെന്തിനാ…
ഒരു കാർഡ് വാങ്ങി കൈയിൽ വെച്ചോ പുറത്ത് പോവുമ്പോ എങ്ങാനും വിളിക്കാനോ മറ്റൊ ആവശ്യം വന്നാൽ…
ഞാനതിനു പുറത്തൊന്നും പോകുന്നില്ലല്ലോ…
മ്മ്… ലൈസൻസ് എടുക്കണം… കുറച്ച് ദിവസം കഴിഞ്ഞോട്ടെ അപ്പോയെക്കും ഏന്റെ തിരക്കും ഒന്നൊതുങ്ങും…
ശെരി…
എല്ലാരോടും ചിരിച്ചുകളിച്ചു നിൽക്കുന്നതൊക്കെ ശെരി പറയാനുള്ള കാര്യം അപ്പപ്പോ പറയണം… ആരോടും തല്ല് കൂടാനൊന്നും നിൽക്കരുത് അറിയാലോ നാടല്ല…
അറിയാമിക്കാ…
എന്തേലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം…
ശെരി…
എങ്കി ഞാൻ പോട്ടെ…
ശെരി…
അവനോട് പറഞ്ഞ് അവിടുന്ന് തിരിക്കുമ്പോ നൂറയെ വിളിച്ചു അവൾ റെഡിയായി നിൽക്കുകയാണെന്നു പറഞ്ഞു
അവളെ കൂട്ടി കത്താറയിലേക്ക് തിരിച്ചു അല്പം മുന്നോട്ട് പോയതും സീറ്റുകൾക്കിടയിലൂടെ അവൾ മുൻ സീറ്റിൽ വന്നിരുന്നു ഹാൻഡ്റെസ്റ്റിൽ വെച്ചിരിക്കുന്ന ഏന്റെ കൈയിൽ പിടിച്ചു
