അപ്പൊ ഇലക്ഷനൊക്കെ…
പുത്തൻ വീട്ടിലുള്ളവരുടെ ആൾക്കാർ എല്ലാവരെയും വിളിച്ച് അമർത്താനുള്ള ചിഹ്നം പറയും എല്ലാരും അതിൽ അമർത്തും അത് എന്തിനാണെന്ന് പോലും ആർക്കും അറിയില്ല… ഇവിടെ ഉള്ള ആണുങ്ങൾ പോലും ഗ്രാമം വിട്ട് പോയിട്ടില്ല… ഒരു വീട്ടിലും മൂന്നുന്നേരം ഭക്ഷണം പോലുമില്ല… പിന്നെയാണോ വസ്ത്രങ്ങൾ…
പ്രത്യേകിച്ച് ഒരു വികാരവുമില്ലാതെ അവൾ പറഞ്ഞു നിർത്തി
ഇവിടെ ഉള്ള ആൾക്കാര് ജോലിക്കൊന്നും പോവില്ലേ…
ഹമ്… ജോലിക്ക് പോവും ഇവിടെ ഒരു വർഷം മുഴുവൻ ജോലിചെയ്താലും ഇപ്പൊ ഏന്റെ ഒരു മാസത്തെ ശമ്പളം പോലും കിട്ടില്ല… ദിവസം കൂലി ഇരുപത്തഞ്ച് രൂപയാണിവിടെ അരിക്ക് കിലോ പതിനെട്ടു രൂപ… കുട്ടികൾ കുറച്ചുവർഷം സ്കൂളിൽ പോവും സ്കൂളിൽ പോകുന്നത് തന്നെ വീട്ടിൽ ശല്യമില്ലാതിരിക്കാനാണ്… സ്കൂൾ കഴിഞ്ഞാൽ അവരും പുത്തൻ വീട്ടിലെ പാടത്തും പറമ്പിലും വീട്ടിലും പണിക്ക് പോവും… ഏന്റെ ഓർമയിൽ ഒന്നിനും ഒരു മാറ്റവുമില്ല… ഈ ഗ്രാമത്തിൽ ആകെ മാറിയത് ഏന്റെ ഒരു വീട് മാത്രമാണ്…
അതിനുമാത്രം കടം വരാൻ എന്തായിരുന്നു…
കടം… ഹമ്…കടം ആകെ നാല് ലക്ഷം രൂപയെ ഉണ്ടായിരുന്നുള്ളൂ… ഞാനിപ്പോ അവർക്ക് എത്ര ലക്ഷം കൊടുത്തെന്നെനിക്ക് തന്നെ നിശ്ചയമില്ല… മാസം കിട്ടുന്ന ശമ്പളം അങ്ങനെ അവർക്ക് അയച്ചുകൊടുത്താല് അവർ പത്തായിരം രൂപ വീട്ടിൽ കൊടുക്കും… ഞങ്ങളുടെ വീടും ഇവിടെയുള്ള മറ്റ് വീടുകൾ പോലെ ആയിരുന്നു വീട് മാറ്റി പണിഞ്ഞു പക്ഷേ എല്ലാരുടെയും വിചാരം വീട് പുത്തൻ വീട്ടിൽ ഉള്ളവർ പണിഞ്ഞുതന്നതാണെന്നാണ്… ഇപ്പോഴും വീടിന്റെ പ്രമാണം അവരുടെ കയ്യിലാണ്… പക്ഷേ കൊടുക്കാതെ ഞങ്ങൾക്കിവിടെ നിൽക്കാൻ കഴിയില്ല… അവർക്ക് ഞാൻ കാശ് കൊടുത്തെന്നോ ആ വീട് ഞാൻ ഉണ്ടാക്കിയതാണെന്നോ ഞാൻ പറഞ്ഞാൽ ഇവിടെയുള്ളവർ കൊന്നുകളയും… എന്തിന് വീട്ടിൽ പോലും ഞാൻ പറയുന്നത് വിശ്വസിക്കില്ല… അവർക്ക് വേണ്ടി കൊല്ലാനും ചാവാനും ഇവിടുത്തെ ആളുകൾ മടിക്കില്ല…
രണ്ട് ഗ്രാമം മുഴുവൻ അടിമത്തത്തിൽ കഴിയുന്നകാര്യം പ്രത്യേകിച്ചൊരു വികാരവുമില്ലാതവൾ പറഞ്ഞു നിർത്തിയപ്പോഴും കേട്ടത് മുഴുവൻ വിശ്വസിക്കാൻ ആകാതെ അവളെ നോക്കിനിൽക്കെ
ഞാനിവിടുന്നു പോയിട്ട് ഒൻപതുവർഷം കഴിയാൻ പോവുകയാ അന്ന് അയ്യനാർ കോവിലെ ഉത്സവവും കഴിഞ്ഞു ഒരു മാസം കഴിഞ്ഞാ ഞാനിവിടുന്നു പോയത് ഉത്സവത്തിനിനി രണ്ടര മാസം കൂടെയേ ഉള്ളൂ…
എന്തുത്സവം ഈ മോന്തയും വെച്ചല്ലേ അവിടേയും എല്ലാരും ഉണ്ടാവുക…
പക്ഷേ ജെല്ലിക്കെട്ടും ഗോദയും സിലമ്പാട്ടവും അടിത്തടയും ഒക്കെയായി രസമാണ് മാത്രമല്ല രണ്ട് ഗ്രാമങ്ങളും ഒരുമിച്ചുള്ള ഒരേ ഒരു സമയവും തമ്മിൽ കണ്ടാൽ അക്രമം ഇല്ലാത്ത സമയവും അത് മാത്രമാ… രണ്ട് ഗ്രാമങ്ങളും അവരുടെ വിജയം ഉറപ്പിക്കാനുള്ള തിരക്കിലാവും… പക്ഷേ എല്ലാത്തിലും ഇതുവരെ ആരും ജയിച്ചില്ല രണ്ട് ഗ്രാമങ്ങളിൽ നിന്നും വിജയികൾ ഉണ്ടാവും…
ജയിച്ചിട്ട് എന്തിനാ…
കോവിലിന്റെ അധികാരം ജയിക്കുന്നവർക്കവും രണ്ട് കൂട്ടരും ജയിക്കാത്തത് കൊണ്ട് ഉത്സവ സമയത്ത് മാത്രം കോവിൽ തുറക്കുള്ളൂ…
അവൾ പറയുന്നതും കേട്ടുകൊണ്ട് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്ന ഏന്റെ കൈയിൽ നിന്നും അഫി സിഗരറ്റ് വാങ്ങി ചുണ്ടോട് ചേർക്കാൻ പോയതും ചാന്ധിനി അവളുടെ കൈയിൽ പിടിച്ച് തടഞ്ഞു ചുറ്റും നോക്കി സിഗരറ്റ് വാങ്ങി ഏന്റെ കൈയിൽ തന്നു
ചാന്ധിനി : ഇവിടെ പെണുങ്ങൾ സിഗരറ്റൊന്നും വലിക്കരുത്… ആരെങ്കിലും കണ്ടാൽ വലിയ പ്രശ്നമാകും…
കുറച്ച് സമയം ചുറ്റി തിരിഞ്ഞു വീട്ടിൽ ചെന്നു കിടന്നു പിറ്റേദിവസം കാലത്ത് എഴുന്നേറ്റു
അടുക്കളയിൽ ചെന്നു ചാന്ധിനിയും അമ്മയും അടുത്ത വീട്ടിലെ ചേച്ചിയും അടുക്കളയിൽ ഉണ്ട്
ചാന്ധിനി എനിക്ക് ചയയിട്ടുതന്നു അവരോട് സംസാരിക്കുന്നതിനിടയിൽ ചാന്ധിനി പുത്തൻ വീട്ടിലുള്ളവരുടെ ബന്തുവീട്ടിൽ ജോലി ചെയ്യുന്നത് കൊണ്ടാണ് അവർ ഇവർക്കായി വീട് വെച്ചു കൊടുത്തതെന്നും മാസം പത്തായിരം രൂപ അവർ കൊടുക്കുന്നുണ്ടെന്നുമൊക്കെ അവർ ചെയ്യുന്ന വലിയ കാര്യം പോലെ ചേച്ചിയും അമ്മയും പറയുമ്പോഴും ചാന്ധിനി ഒന്നും പറയാതെ ഭക്ഷണം ഉണ്ടാക്കികൊണ്ടിരുന്നു
