ചെറിയ ഹാൻഡ് ബാഗും കൈയിൽ എടുത്ത് ഏന്റെ കൈയിൽ പിടിച്ച് ഞങ്ങൾ തായേക്കിറങ്ങി ബൊക്ക സോഫയിലേക്ക് വെച്ച് ഷൂ ഇട്ടു ബൊക്കയും എടുത്തു മജിലിസിനു വെളിയിൽ ഇറങ്ങി
മജ്നൂ… എനിക്ക് നിന്റെ റൂം കാണണം…
നീ കയറിക്കോ ഞാൻ ഗേറ്റ് ലോക്ക് ചെയ്യാം…
നീയും വാ…
ഞാൻ ചെന്ന് ഗേറ്റ് ലോക്ക് ചെയ്തു അവളെയും കൂട്ടി റൂമിലേക്ക് കയറി അവൾ റൂം നോക്കി ബെഡിലേക്ക് കിടന്നു
മജ്നൂ…
മ്മ്…
ഏന്റെ അടുത്ത് കിടക്ക്…
ബൊക്ക സൈഡ് ടേബിളിൽ വെച്ച് ഞാനും അവൾക്കരികിൽ കിടന്നു അവളെന്റെ നെഞ്ചിലേക്ക് ചേർന്ന് കെട്ടിപിടിച്ചു
ഇന്ന് ഞാൻ ഇവിടെ കിടന്നോട്ടെ…
അവരെങ്ങാനും അറിഞ്ഞാലോ പെണ്ണേ…
അവരുറങ്ങിയ ശേഷം വരാം…
അത് റിസ്ക്കാണ് നൂറാ… അവരെങ്ങാനും രാത്രി വന്നാൽ…
അവളെനെ കൂർപ്പിച്ചു നോക്കി
അവര് വരാറുണ്ടോ…
രാത്രി ഇതുവരെ വന്നിട്ടില്ല… ഒരിക്കൽ ദിവ്യ വന്നിരുന്നു…
അതെന്നോട് അഫി പറഞ്ഞിട്ടുണ്ട്…
ഞാൻ ഉറങ്ങാൻ വൈകുന്നത് കൊണ്ടവർ ചിലപ്പോ ചായയോ മറ്റോ വേണോന്നു നോക്കാൻ വൈകിയൊക്കെ വരും…
എനിക്ക് നിന്റെകൂടെ ഉറങ്ങണം…
കുട്ടികളെ പോലെ ചിണുങ്ങുന്ന അവളെ നോക്കി
വാശി പിടിക്കല്ലേ പെണ്ണേ…
വാശിയല്ല മജ്നൂ… കൊതിയാവുന്നു… എത്രദിവസമായി ഞാൻ നിന്റെ ചൂട് പറ്റി ഉറങ്ങിയിട്ട്… അല്ലെങ്കിൽ നീ ഏന്റെ മുറിയിലേക്ക് വരുമോ… എനിക്ക് നിന്റെ മണമില്ലാതെ ഉറക്കം ഞെട്ടിപോവുന്നു… അടുത്തില്ലെന്നറിയുമ്പോ പിന്നെ ഉറക്കം വരുന്നില്ല മജ്നൂ…
അവളുടെ നെറ്റിയിൽ മുത്തി
ഞാൻ ഒന്നാലോചിക്കട്ടെ എന്തെങ്കിലും വഴിയുണ്ടാക്കാൻ നോക്കാം…
മ്മ്…
എണീറ്റെ അവർ വരുന്നുണ്ടാവും…
ഹും… എന്നെ എടുക്ക്…
ചിരിച്ചുകൊണ്ടെഴുനേറ്റ് അവളെ എടുത്തു വണ്ടിയിൽ കൊണ്ടുവെച്ചു വണ്ടി സ്റ്റാർട്ട് ചെയ്ത് എ സി ഓൺ ആക്കി ഗേറ്റ് ലോക്ക് എടുക്കാൻ പോകാൻ തിരിയെ
മജ്നൂ…
മ്മ്…
ഒരുമ്മ താ…
അവളുടെ കവിളുകളിൽ പിടിച്ച് നെറ്റിയിൽ ഉമ്മവെച്ചു ചെന്ന് ഗേറ്റ് ലോക്ക് ഓപ്പൺ ചെയ്തിട്ട് വന്നു അവൾ വലിച്ചു പുറത്തിട്ട ഷർട്ടിനെ ഇൻ ചെയ്തു കഴിഞ്ഞു വണ്ടിയിൽ കയറിയതും ഗേറ്റ് തുറന്നവർ അകത്തേക്ക് വന്നതും ഒരുമിച്ചാണ് നൂറ അവരുടെ കൈയിൽ നിന്നും കീസ് വാങ്ങി
രാത്രി ഫുഡ് വേണ്ട… നിങ്ങൾക്ക് വേണ്ടത് മാത്രം ഉണ്ടാക്കിയാൽ മതി…
അവിടുന്നിറങ്ങിയതും നൂറ മുനിലേക്കാഞ്ഞ് ഏന്റെ വലതു കവിളിൽ പതിയെ കടിച്ചു ഞെട്ടലോടെ മുഖം വലിച്ച്
നൂറാ… നീ എന്താ കാണിക്കുന്നേ ട്രാൻസ്പരന്റ് ഗ്ലാസാണ് ആരെങ്കിലും കണ്ടാൽ…
സോറി… എനിക്ക് കൊതിയായിട്ടാ… ദേഷ്യപ്പെടല്ലേ…
അവളുടെ സങ്കടത്തോടുള്ള പറച്ചിൽ കേട്ട് എനിക്ക് സങ്കടം തോന്നി
സാരോല്ല ശ്രദ്ധിച്ചാൽ മതി…
മ്മ്…
മത്താമിൽ ചെന്ന് അനുവിനെ കൂട്ടി പുതിയ ഹോട്ടലിലേക്ക് പോവുമ്പോ ഞങ്ങളുടെ മിഴികൾ കണ്ണാടിയിലൂടെ പരസ്പരം ഇടയ്ക്കിടെ സംസാരിച്ചുകൊണ്ടിരുന്നു
ആകാശും പണിക്കാരും അവിടെ ഉണ്ട് പെയിന്റർ ചുവരിൽ ഒട്ടകങ്ങളും മരുഭൂമിയും ഒക്കെയായി അറേഭ്യയുടെ കഥ ചിത്രങ്ങളായി വരക്കുന്നു ഞങ്ങളെ കണ്ട് ആകാശ് അരികിലേക്ക് വന്നു
ആകാശ് : എങ്ങനെ ഉണ്ട്…
നന്നായിട്ടുണ്ടെടാ… ആ… പിന്നെ ഇതാണ് ഷോപ്പിന്റെ മാനേജർ…
ആകാശ് : (അവനുനേരെ കൈനീട്ടി) ഹായ്… ഞാൻ ആകാശ്…
അനു : (അവൻ നീട്ടിയ കൈയിൽ പിടിച്ച്) ഞാൻ അൻവർ…
ഇത് കമ്പനി ഓണറാണ്…
നൂറയുടെ മുഖത്തേക്ക് നോക്കിയ അവന്റെ കണ്ണൊരു നിമിഷം അവളുടെ മുഖത്ത് തറഞ്ഞതും
ആകാശ്…
എന്റെ വിളികേട്ട് സ്വബോധം വന്നപോലെ എന്നെ നോക്കിയ അവനെ തറപ്പിച്ചു നോക്കി നൂറ പുറത്തേക്കിറങ്ങി പോയി അവനെ നോക്കി ചിരിക്കാൻ പോലും എനിക്ക് കഴിയുന്നില്ല ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊങ്ങുന്നത് കടിച്ചമർത്തി സ്വയം നിയന്ത്രിച്ചു മുഖം സ്വഭാവികതയിലേക്ക് കൊണ്ടുവന്ന്
ഇനി എത്ര ദിവസമെടുക്കും…
ഹേ…
റിലെ പോയപ്പോലുള്ള അവന്റെ ചോദ്യം കേട്ട് എനിക്ക് വിറഞ്ഞുവന്ന ദേഷ്യത്തെ അടക്കി പിടിച്ച്
ഞാൻ നിന്നോടാ സംസാരിക്കുന്നെ… നീ ഈ ലോകത്തല്ലേ… ഇനി എത്ര ദിവസമെടുക്കുമെന്നാ ചോദിച്ചേ…
വരയ്ക്കാൻ ഒരാഴ്ച്ച പിടിക്കുമെന്നാ അവര് പറഞ്ഞേ… എന്നാലും എന്ത് സാധനമാടാ…
