വഴി തെറ്റിയ കാമുകൻ – 16 12

അഫി : (അവളെ നോക്കി ദേഷ്യത്തോടെ) വായി നോക്കിയിരിക്കാതെ കഴിക്ക്…

പ്രിയ : (നിസ്സഹായയായി അഫിയെ നോക്കി) സോറി…

അഫി : (ദേഷ്യത്തോടെ) മിണ്ടാതിരുന്നു തിന്നുന്നുണ്ടോ അടിച്ചു തലഞാൻ പൊളിക്കും…

അവളുടെ കണ്ണ് നിറഞൊഴുകുന്നത്ത് നോക്കി

അഫി : ഓരോന്നൊപ്പിച്ചു വെച്ചിട്ട് കിടന്ന് മോങ്ങുന്നോ… മര്യാദക്ക് ഭക്ഷണം കഴിക്കെടീ… (അഫിയുടെ അലർച്ച കേട്ട് എല്ലരും ഞെട്ടികൊണ്ടവളെ നോക്കി)

ഭക്ഷണം കഴിച്ചു കൈകഴുകി കൊണ്ടിരിക്കെ മരക്കൊമ്പിൽ ഗരുഡൻ കെട്ടിവെച്ച പ്രിയയുടെ ചേട്ടൻ ഷോൾഡർ വേദനിച്ചു ശബ്ദമുണ്ടാക്കാൻ തുടങ്ങി

എല്ലാവരും ഹിന്ദിയും ഇന്ഗ്ലീഷും കലർത്തി സംസാരിച്ചുകൊണ്ട് കൃഷിയിടം കാണാൻ ഇറങ്ങി പ്രിയ എന്നെ തന്നെ നോക്കുന്നുണ്ട് ഇടയ്ക്കിടെ ഈറനണിയുന്ന കണ്ണുകൾ തുടച്ചുമാറ്റുന്ന അവൾ വലിച്ച് കയറ്റിയ ഡ്രഗിന്റെ എഫക്റ്റ്‌ മാറിതുടങ്ങിയെന്ന് അവളുടെ മുഖത്ത് വന്നു തുടങ്ങിയ ക്ഷീണം വിളിച്ചുപറഞ്ഞു അവളെ നോക്കി

പോയി ഉറങ്ങ്… വൈകീട്ട് ഒരു സ്ഥലം വരെ പോവാനുണ്ട്…

അവളെ ഉറങ്ങാൻ പറഞ്ഞു വിട്ടു എരുമകളുടെ ഫാമിലൂടെ തടിച്ചു കൊഴുത്ത കരിമഷി പോലെ കറുത്ത എരുമകളെയും പോത്തുകളെയും കണ്ടുകൊണ്ട് നടക്കെ

ഇവിടെ പശുക്കളില്ലേ…

ഇല്ല… എരുമകളും പോത്തുകളും ആണ്… എല്ലാം മുറയോ മുറാ ക്രോസോ ആണ്… നല്ലശരീരം വെക്കും നല്ലവണ്ണം പാലും കിട്ടും…

ഞങ്ങളുടെ നാട്ടിൽ എരുമ കുറവാണ്… കൂടുതലും പശുക്കളാണ്… കൃഷി അവിടെ നെല്ലാണ് ഗോതമ്പില്ല…

അച്ഛൻ : പട്ടാളത്തിലായിരുന്നപ്പോ ഞാൻ വന്നിട്ടുണ്ട് കേരളത്തിൽ… ഭംഗിയുള്ള സ്ഥലമാണ്… നാട്ടിൽ കൃഷിയൊക്കെ ഉണ്ടോ…

വീടിനോട് ചേർന്ന് കുറച്ച് കൃഷികളുണ്ട്… പിന്നെ കർണാടകയിലെ കൊടകെന്ന സ്ഥലത്ത് ഒരു കാപ്പി തോട്ടവും നാട്ടിൽ കുറച്ച് വയലുകളും ഒരു ഏല തൊട്ടവും വാങ്ങിയിട്ടുണ്ട്… ഈ പ്രാവശ്യം വയലിൽ നെൽ കൃഷി ചെയ്യണം എന്ന് കരുതുകയാ…

അച്ഛൻ : കൃഷി ഇഷ്ടമാണോ…

ഇഷ്ടമാണ്…

അമ്മ : ഇവിടമൊക്കെ ഇഷ്ടമായോ…

ഒരുപാടിഷ്ടമായി… ഇവയുടെ ഭംഗി കാണുമ്പോ എനിക്ക് നാട്ടിലേക്ക് കുറച്ച് എരുമകുട്ടികളെയും പോത്തിൻ കുട്ടികളെയും കൊണ്ടുപോവണമെന്നുണ്ട്… എനിക്ക് പക്ഷേ ഇവയെ പറ്റി ശെരിക്കും അറിയില്ല നല്ലത് നോക്കി കുറച്ച് വാങ്ങിത്തരാമോ…

അച്ഛൻ : എന്തിനാ വാങ്ങുന്നെ ഇവിടുള്ളവയെ എത്രയെണ്ണത്തെയാ എന്നുവെച്ചാൽ ചെറുതിനെയോ വലുതിനെയോ കൊണ്ടുപോയ്ക്കോ…

അത് വേണ്ടച്ചാ… അവ ഇവിടെത്തന്നെ നിൽക്കട്ടെ… എനിക്കച്ചൻ പുറത്തൂന് വാങ്ങിത്തന്നാൽ മതി…

അമ്മ : അതെന്താ…

നമുക്കിടയിൽ ഒരു കൊടുക്കൽ വാങ്ങൽ വേണ്ട എന്നോർത്തിട്ടാ… പിന്നെ ഞങ്ങൾക്ക് ഇതിനേ വളർത്തി ശീലമില്ല ഇതിനേ വളർത്താൻ അറിയുന്ന ഒരാളെ കൂടെ കുറച്ച് നാൾ അയച്ചുതരേണ്ടി വരും

അച്ഛൻ : എത്രയെണ്ണം വേണമെന്ന് മാത്രം പറഞ്ഞാൽ മതി… നമുക്ക് ശെരിയാക്കാം… (എന്തോ വെള്ളത്തിൽ കലക്കുന്ന പയ്യനെ നോക്കി) ജിത്തൂ… (അരികിലേക്ക് വന്ന അവനോട് ഞങ്ങളെ കൂടെ വരാൻ സമ്മതം ചോദിച്ചശേഷം അവനെ കാണിച്ചു)ഇത് ജിതേന്ത്രൻ ഇവന് ഇവയെ പറ്റി നല്ലോണം അറിയാം ഇവൻ മതിയോ…

മതി… കാര്യങ്ങൾ അവിടുള്ളവർ ഒന്ന് പടിച്ചെടുക്കും വരെ അവനവിടെ നിൽക്കേണ്ടി വരും…

അച്ഛൻ : അതൊക്കെ അവൻ നിന്നോളും…

അമ്മ : മോനെന്താ ജോലി… കൃഷിയാണോ…

ഗൾഫിൽ അൽ ആത്തിമി എന്ന ബിസിനസ് ഗ്രൂപ്പിന്റെ ഹെഡ് ആണ്… കൃഷി ഇഷ്ടമാണ് അതുകൊണ്ട് ചെയ്യുന്നതാ…

അവരെ നോക്കി

എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…

അച്ഛൻ : പറഞ്ഞോ… അതിനെന്താ…

അത്… എനിക്ക്… പിന്നെ… ഞാൻ…

ഞാൻ തപ്പി തടയുന്നത് കണ്ട് കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കുന്ന അഫി അടുത്തേക്ക് വന്നു

അഫി : ചോദിക്കുന്നത് അവിവേകമാണെങ്കിൽ അമ്മയും അച്ഛനും ക്ഷമിക്കണം… ഇക്കയും പ്രിയയും ഇഷ്ടത്തിലാണ് അവർക്ക് കല്യാണം കഴിക്കണം എന്ന് ആഗ്രഹമുണ്ട്… ചോദിക്കേണ്ടത് ഇങ്ങനെയല്ല വീട്ടിലെ മുതിർന്നവർ വന്ന് സംസാരിക്കേണ്ട കാര്യം ആണെന്നറിയാം നിങ്ങൾക്ക് സമ്മതമാണേൽ വീട്ടുകാർ വന്ന് നിങ്ങളോട് സംസാരിക്കും…

Leave a Reply

Your email address will not be published. Required fields are marked *