വഴി തെറ്റിയ കാമുകൻ – 16 12

നമുക് ആദ്യം ഭക്ഷണം കഴിക്കാം… അത് കഴിഞ്ഞു വീട്ടിൽ പോവാം… എല്ലാരും ഉറങ്ങിയാൽ നേരം വെളുക്കുവോളം നമുക്ക് ചേർന്നുനിൽക്കാം…

ശെരിക്കും…

മ്മ്…

അപ്പോ ഖദാമ…

അതിനല്ലേ അവരുടെ മുറിക്ക് മുന്നിൽ ക്യാമറ വെച്ചത്…

കള്ള… ഞാനും കരുതി എന്തിനാ വീട്ടിൽ ക്യാമറ വെക്കുന്നതെന്ന്…

മ്മ്… മിഷേലും ആനും ചോദിച്ചപോ ഖാലിദ് പറഞ്ഞിട്ട് വെച്ചതാണെന്നാ ഞാൻ പറഞ്ഞേ… മിഷേലിന്ന് രാത്രി റൂമിലേക്ക് വരാൻ കരുതിയതായിരുന്നെന്ന്… ഇനി അത് നടക്കില്ലെന്ന സങ്കടമാ അവർക്ക്…

മജ്നൂ…

മ്മ്…

നിനക്ക് വേണമെന്ന് തോന്നുമ്പോ നീ അവരെ അടുത്ത് പൊയ്ക്കോ പക്ഷേ അവർ വിളിക്കുന്നതിന്‌ പോവാൻ നിൽക്കണ്ട…

ഞാൻ അങ്ങനെ പോവുന്നതിനു നിനക്ക് പ്രശ്നമൊന്നുമില്ലേ…

നോക്ക്… നീ നിന്റെ സുഖത്തിനു ആരുടെ അടുത്ത് പോയാലും നീ സുഖിക്കുന്നതിന്റെ ഒപ്പം അവരെ സുഖിപ്പിക്കുന്നത് എനിക്ക് പ്രശ്നമില്ല പക്ഷേ അവരുടെ സുഖതിനു നീ പോവുന്നത് എനിക്കിഷ്ടമല്ല…

മ്മ്…(അവൾ പറഞ്ഞതിൽ എന്തെങ്കിലും ലോജിക് ഉണ്ടോ എന്ന് പോലും മനസിലായില്ലെങ്കിലും ഞാൻ സമ്മതമായി മൂളി) പോയാലോ…

മ്മ്…

വണ്ടിയെടുത്തു പാർക്കിങ്ങിൽ നിന്ന് ഇറങ്ങാൻ തുടങ്ങേ

നിർത്ത്… നിർത്ത്…

വണ്ടി നിർത്തി…

എന്തേ…

എനെ അതിൽ കയറ്റാമോ…

മുന്നോട്ട് നോക്കി നിന്ന് ഓടിക്കുന്ന ഇലക്ട്രിക് സൈക്കിൾ കണ്ട്

നിനക്കത് ഓടിക്കാൻ അറിയുമോ…

ഇല്ല…

പിന്നെ എങ്ങനെ…

പ്ലീസ് മജ്നൂ…

നോക്കാം…

വണ്ടി പാർക്ക് ചെയ്ത് അതിനരികിൽ ചെന്നു ആരുമില്ല എങ്ങനെ ഓൺ ചെയ്യണമെന്ന് പോലും അറിയില്ല കുറച്ചപ്പുറത്തായി ആളുകൾ ഇരിക്കുന്നതിനരികിൽ ഇത് വെച്ചത് കണ്ടിരുന്നതിനാൽ അവളെ കൂട്ടി അവിടേക്ക് നടന്നു അവിടുന്ന് രണ്ടുമൂന്നു പേരോട് ചോദിച്ചെങ്കിലും ആർക്കും അറിയില്ല അതിൽ ഒരാൾ ഏതോ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത് എന്ന് പറഞ്ഞു അപ്ലിക്കേഷൻ ഏതാണെന്നയാൾക്കും അറിയില്ല സംസാരിച്ചുകൊണ്ടിരിക്കെ ഒരാൾ വന്ന് അവിടെ വെച്ചതിൽ ഒന്നിൽ സ്കാൻ ചെയ്ത് അതെടുക്കുന്നത് കണ്ട് അയാൾക്കരികിൽചെന്ന് ചോദിച്ചു അയാൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അത് അൺ ലോക്ക് ചെയ്യുന്നതും എങ്ങനെയാണ് ഓടിക്കുന്നത് എന്നും കാണിച്ചു തന്നു

നാട്ടിൽ പെണ്ണുങ്ങൾ സ്കൂട്ടി ഓടിക്കും പോലെ ഒരു കാൽ അതിൽ വെച്ച് മറ്റേക്കാൽ നിലത്തുകുത്തി കുത്തി പതിയെ എടുത്തുവെക്കുന്നതാണ് സിസ്റ്റം എന്ന് മനസിലായി ഒരുവട്ടം ഓടിച്ചു നോക്കി നൂറക്കടുത്തു വന്നു

നീ ഒന്ന് എടുത്തുനോക്ക്… ആക്സിലറേറ്റർ പതിയെ കൊടുക്കണമെന്നും ബ്രേക്ക് പതിയെ പിടിക്കണമെന്നും പറഞ്ഞുകൊടുത്ത് അവളുടെ കൈയിൽ കൊടുത്ത് അവൾ വീഴുമോ എന്ന ഭയത്താൽ അവൾ മൂവ് ചെയ്യുമ്പോ വീഴുകയാണെങ്കിൽ പിടിക്കാനായി അവൾക്കൊപ്പം നീങ്ങി പതിയെ മുന്നോട്ട് നീങ്ങി അവളത് നന്നായി ഓടിച്ചു വണ്ടിയെടുക്കാൻ പാർക്കിങ്ങിലേക്ക് സന്തോഷത്തോടെ ഏന്റെ കൈയിൽ തൂങ്ങി തുള്ളിച്ചടി നടക്കുന്ന നൂറ ഏന്റെ മുഖത്തേക്ക് നോക്കി

മജ്നൂ…

മ്മ്…

ഞാനിപ്പോ ഭയങ്കര ഹാപ്പിയാ…

മ്മ്…

എന്താന്നറിയോ…

ഇല്ല…

(ചിരിയോടെ നോക്കി) എന്നെ ഇത്രേം കാലം സങ്കടപെടുത്തിയ ദുഷ്ടനെ എനിക്കിങ്ങനെ കഷ്ടപ്പെടുത്താൻ പറ്റുന്നുണ്ട്…

നടത്തം നിർത്തി അവളെ നോക്കി

നോക്കണ്ട… ദുഷ്ടാ… ഏന്റെ മുന്നിൽ പോലും വരാതെ എത്ര കാലം എന്നെ എത്ര കരയിച്ചിട്ടുണ്ട്…

ശെരി… ഞാൻ ദുഷ്ടൻ… നിനക്കെന്റെ മുന്നിൽ വന്നൂടായിരുന്നോ…

മ്ഹും… ഞാൻ കൂട്ടിലല്ലേ… നീ വന്ന് കൂടുതുറന്നാലല്ലേ എനിക്ക് പറക്കാൻ കഴിയൂ…

മ്മ്…

സന്തോഷത്തിനു വേറൊരു കാര്യം കൂടെ ഉണ്ട്…

എന്താ…

ഞാൻ എന്ത് ആഗ്രഹം പറഞ്ഞാലും ചിലതൊക്കെ പറയാതെയും ഏന്റെ മജ്നു സാധിപ്പിച്ചു തരുന്നുണ്ട്…

ഞങ്ങളുടെ വണ്ടിക്ക് തൊട്ടിപുറത്തായി ഒരു ലാൻഡ് ക്രൂസർ കൂടെ നിർത്തിയിട്ടിരിക്കുന്നത് കണ്ട് ചുറ്റും നോക്കി അവളെയും വലിച്ച് രണ്ട് വണ്ടിക്കും ഇടയിലേക്ക് കയറി അവളെ ഞങ്ങളുടെ വണ്ടിയിലേക്ക് ചേർത്തു ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു തല പിൻവലിച്ചതും അവൾ തലയിൽ പിടിച്ചു താഴ്ത്തി ചുണ്ടിൽ അമർത്തി ചുമ്പിച്ചു രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *