വഴി തെറ്റിയ കാമുകൻ – 16 12

സാർ, പ്ലീസ്… അറിയാതെ…

(മേനേജറേനോക്കി) സ്പെയർ വണ്ടിയിലെ…

ഉണ്ട് സർ…

മിസ്ബാഹ് ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അത് കൊടുക്ക്… സ്റ്റേഷനിൽ ചെന്ന് വണ്ടിയിലെ ലോഡ് മാറ്റി കയറ്റി ഇവിടെ കൊണ്ടുവന്ന് ഡയമേജ് ആയത് ഒഴിവാക്കി അതിന്റെ പൈസ മിസ്ബാഹിന്റെ സാലറിയിൽ നിന്ന് കട്ട് ചെയ്തേക്ക്…

ശെരി…

മിസ്ബാഹ് വീണ്ടും പിറകെ വന്നപ്പോ

എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു നിൽക്കണോ വേണ്ടേ എന്നുള്ളത് നിന്റെ ഇഷ്ടം…

അവൻ മേനേജർ കൊടുത്ത ചാവിയും വാങ്ങി പുറത്തേക്ക് പോയി

അവിടെ പുതുതായി വെച്ച ഫ്രീസറിന്റെ തണുപ്പും മറ്റും നോക്കി മെക്കാനിക്കിനോടായി

എന്താ അവസ്ഥ… എന്തെങ്കിലും കംപ്ലൈന്റ് ഉണ്ടോ…

ഒകെ ആണ്… കംപ്ലൈന്റ്റ് ഒന്നുമില്ല…

ശെരി…

ഫയൽ തുറന്ന് അവരുടെ ബില്ല് പാസാക്കാനുള്ള പേപ്പറിൽ സൈൻ ചെയ്തു

വേറൊന്നുമില്ലല്ലോ…

ഇല്ല സർ…

അവിടുന്നിറങ്ങി വണ്ടിയെടുത്തു മുന്നോട്ട് പോയ്കൊണ്ടിരിക്കെ

നൂറ : വിശക്കുന്നു…

അത് കേട്ടപ്പോയാണ് ആകാശിന്റെ പ്രശ്നത്തിൽ ഫുടിന്റെ കാര്യം വിട്ടെന്നത് ഓർമ വരുന്നത് വണ്ടി ഹോട്ടലിലേക്കെടുത്തു

അനു ബാത്‌റൂമിൽ പോയി ഞങ്ങൾ കൈ കഴുകി ഭക്ഷണം കഴിക്കാനായി മജ്ലിസിൽ ഇരുന്നു നൂറ ഏന്റെ കൈയിൽ പിടിച്ചു അവളുടെ നോട്ടത്തിലും സ്പർശനത്തിലും ഏന്റെ ദേഷ്യം അലിഞ്ഞില്ലാതാവുന്നത് ഞാനറിഞ്ഞു

മജ്നൂ…

മ്മ്…

എന്തിനാ അനൂനെ ഷൗട്ട് ചെയ്തേ അവന്റെ മുഖം കണ്ടോ നീ…

അവൻ നിന്നെ പറ്റി പറഞ്ഞപ്പോ ഏന്റെ കയ്യിന്നു പോയി ആ ചൂടിൽ നിൽക്കുമ്പോ അവന് റെക്കമെന്റേഷനുമായി വന്ന ദേഷ്യത്തിൽ പറഞ്ഞുപോയതാ… ഞാൻ സോറി പറഞ്ഞോളാം…

വേണം… നിന്നെ സ്നേഹിക്കുന്നവരുടെ മുന്നിൽ നീ തെറ്റുകാരനാവരുത്…

മ്മ്…

അവൾ കൈ പിൻവലിച്ചു നേരെ ഇരുന്ന് ഏന്റെ മുഖത്തേക്ക് തന്നെ നോക്കി

എന്തേ…

മ്ഹും… വെറുതെ…

അനു അങ്ങോട്ട് വന്നതിനൊപ്പം വെയിറ്ററും വന്നു മെനു കാർഡ് നീട്ടി ഒരു മട്ടൻ മന്തിയും മിന്റ് ലൈംമും പറഞ്ഞു ഓർഡർ എടുത്ത് അവൻ പോയപിറകെ ഞാൻ അനുവിനെ നോക്കി

അനൂ…

മ്മ്…

ഞാനപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാടാ നീ ക്ഷമിച്ചേക്ക്…

എന്താ ഇക്കാ… അത് വിട്ടേക്ക് എനിക്കറിയില്ലേ നിങ്ങളെ… നിങ്ങളെ വർക്ക്‌ ടെൻഷനും അതിനിടക്ക് അവന്റെ പൂ(പറയാൻ വന്നത് വിഴുങ്ങി) സംസാരോം… എല്ലം കൂടെ ഇക്ക ദേഷ്യത്തിലാണെന്ന് ഞാൻ മനസിലാക്കണ്ടതായിരുന്നു… ആദ്യമായി നിങ്ങളടുത്തുന്നു പ്രതീക്ഷിക്കാതെ ചീത്ത കേട്ടതുകൊണ്ട് പെട്ടന്ന് സങ്കടം വന്നെങ്കിലും അതപ്പോത്തനെ മാറി… ഇങ്ങള് വെറുതെ എന്നോട് സോറിയൊക്കെ പറഞ്ഞ്… അയ്യേ…

അവന്റെ തോളിൽ ചേർത്തുപിടിച്ചു

നിനക്ക് നല്ലോണം സങ്കടായി അല്ലേടാ…

അവൻ തല ചെരിച്ചെനെ നോക്കി

ഒന്ന് നിർത്തിക്കെ… അയ്യേ ഇതെന്റെ ഇക്കയല്ല… ഏന്റെ ഇക്ക ഇങ്ങനല്ല… ഇതൊരുമാതിരി സെന്റിയൊക്കെ അടിച്ച്… ഇങ്ങനാണേൽ ഞാനിങ്ങളെ മൊഴിചൊല്ലും പറഞ്ഞില്ലെന്നു വേണ്ട…

അവന്റെ സംസാരം കേട്ട് ഞാൻ ചിരിച്ചു

ഭക്ഷണം വന്നതും ചടപടെന്ന് ഒരുവട്ടം കാലിയാക്കി വീണ്ടും കൊണ്ടുവന്ന് വെച്ചതും പെട്ടന്ന് കാലിയാക്കി അവിടുന്നിറങ്ങി അനുവിനെ ഷോപ്പിൽ കൊണ്ടുവിടും മുൻപ് സിവിൽ എൻജിനീയർ വേക്കൻസി ഉണ്ടെന്നും കോണ്ടാക്റ്റ് നമ്പറും അഡ്രസും ഡേറ്റും ഇന്റർവ്യൂ ടൈമും അടക്കം വാട്സപ് ഗ്രൂപ്പുകളിലും പരിചയക്കാർക്കും അയച്ചുകൊടുത്തു ഓഫീസിൽ വിളിച്ച് നാളെ കാലത്ത് ഇന്റർവ്യൂ ഉണ്ടെന്നും സിവിൽ എൻജിനീയർ വേക്കൻസി ആണെന്നും പറഞ്ഞു അനു ആ പോസ്റ്റ് എടുത്തു ഫേസ്ബുക്കിലും ഇൻസ്റ്റയിലും അവന്റെ കയ്യിലുള്ള വാട്സ്ആപ്പ് ഗ്രുപ്പ്കളിലും ഷെയർ ചെയ്തു

അവിടുന്നിറങ്ങി നേരെ ചെന്നത് അക്വാറിയം ഷോപ്പിലേക്കാണ് പുതിയ ഷോപ്പിന്റെ ഫ്ലോർ അക്വേറിയത്തിലും വാൾ അക്വേറിയത്തിലും ഇടാനുള്ള മീനുകളെ സെലക്റ്റ് ചെയ്ത് ഓർഡർ കൊടുത്തു ബാബയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന പരിചയമില്ലാത്ത വണ്ടികൾ നോക്കി ഗേറ്റ് തുറന്നകത്തു കയറി ചെല്ലേ പൊടിപിടിച്ചു പോർച്ചിൽ കിടക്കുന്ന വണ്ടികളും കഴുകാത്ത മുറ്റവും കടന്നു മജ്ലിസിനരികിലെത്തിയതും മജ്ലിസിൽ സിഗരറ്റ് വലിച്ചുകൊണ്ട് കുറേപേരോട് സംസാരിചിരിക്കുന്ന സിക്കിന്തറിനും അവർക്കെല്ലാം ലിക്കർ ഒഴിച്ചുകൊടുക്കുന്ന ജോലിക്കാരികളെയും ഞെട്ടലോടെ കണ്ടു അവരുടെ കണ്ണിൽ പെടും മുൻപ് അവിടുന്നു മാറി ഫോൺ എടുത്തു പോലീസിൽ വിളിച്ചു കാര്യം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *