ഡ്രൈവർ : എണ്ണ അടിക്കണം…
ശെരി…
എന്താ പേര്…
നിസാം…
എവിടെയാ നാട്…
തമിഴ്നാട്…
ഹെഡ് ഓഫീസിലെ ചെയർമാൻ സീറ്റിൽ ഇരുന്നു വിസിറ്റിങ് കാർഡിലെക്ക് ഒരു മെയിൽ ഐഡി കൂടെ എഴുതിച്ചേർത്തു മുന്നിൽ നിൽക്കുന്ന മേനേജറെ നോക്കി
നമ്മുടെ എല്ലാ കമ്പനികളുടെ അഡ്രസ്സും വർക്കേഴ്സ് ഡീറ്റെയിൽസും പത്ത് മിനുറ്റിനുള്ളിൽ എനിക്ക് കിട്ടണം…
സർ അത്…
എന്താ ഇവിടെ ഇല്ലേ ഇതൊന്നും…
ഉണ്ട് സർ…
എങ്കിൽ പെട്ടന്ന് എടുത്തു തരാൻ നോക്ക് മാക്സിമം പത്തുമിനുറ്റ്…
അയാൾ പുറത്തേക്ക് പോയി കുറച്ചുസമയം കൊണ്ടുതന്നെ തിരികെ വരുമ്പോ അയാളുടെ കൈയിൽ ഒരു ഫയൽ ഉണ്ട്…
പത്ത് വർഷത്തെ മുഴുവൻ ഫയലുകളും ബില്ലുകളും കണക്കും സ്കാൻ ചെയ്ത് ഓരോ മാസത്തെയും സപ്പറേറ്റ് ചെയ്ത് ഈ രണ്ട് മെയിൽഐടികളിലേക്ക് ഇന്ന് ഓഫീസ് ടൈം തീരും മുൻപ് സെന്റ് ചെയ്തിരിക്കണം…
മാനേജർ : സർ പത്തുവർഷത്തെ ഫയലും കണക്കുകളും ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ…
നിങ്ങളോടൊറ്റക്കല്ലല്ലോ ചെയ്യാൻ പറഞ്ഞത്… ഇത്രയും ജോലിക്കാരും ഇത്രയും സിസ്റ്റവും ഇല്ലേ… പെട്ടന്ന് തുടങ്ങിക്കോ… ചെയ്തു തീരും മുൻപ് ഓഫിസ് വിട്ട് ആരും പുറത്തേക്ക് പോവാൻ പാടില്ല…
സർ… അപ്പൊ ഫുഡ്…
ഓർഡർ ചെയ്താൽ കൊണ്ടു തരില്ലേ… ഇല്ലെങ്കിൽ കഴിയുംവരെ ഫുഡ് വേണ്ടെന്നു കരുതിയാൽ മതി… എനിക്ക് വേണ്ടത് കിട്ടാതെ ഒരാളും ഇവിടം വിട്ട് പുറത്തിറങ്ങില്ല… മനസ്സിലായോ…
യെസ് സർ…
ഡോറിൽ മുട്ടുന്നത് കേട്ട് കയറിവരാൻ പറഞ്ഞു കയറിവന്ന ആളുകളെ കാണിച്ച്
ഇവിടുത്തെ കാര്യങ്ങൾ ചെക്ക് ചെയ്തു തീരും വരെ ഇവരും ഈ ഓഫീസിൽ ഉണ്ടാവും… കമ്പനിയുടെ ലേബർ മുതൽ നിങ്ങളടക്കമുള്ള ആർക്കും ചെക്കിങ് കഴിയുന്നദിവസം വരെ രാജ്യം വിട്ട് പോവാൻ കഴിയില്ല…
മാനേജർ കൊണ്ടുവന്ന് തന്ന ഫയൽ വന്നവരിൽ ഒരുവന്റെ കൈയിൽ കൊടുത്തു
ഞാൻ മുൻപ് തന്ന അഡ്ഡ്രസുകളിൽ ഏതെങ്കിലും കുറവുണ്ടോ എന്ന് നോക്കണം
ശെരി…
ഒക്കെ വർക്ക് സ്റ്റാർട്ട് ചെയ്തോളൂ…
എല്ലാരും പിരിഞ്ഞു പോയി സെക്യൂരിറ്റിയെ കാൾ ചെയ്ത് ഒറ്റ സ്റ്റാഫിനെയും പുറത്തേക്ക് വിടരുതെന്ന് നിർദ്ദേശം കൊടുത്തു ഓരോ ഓഫീസിൽ വിളിച്ച് ഇൻസ്‌പെക്ഷൻ ടീം പുറത്തുണ്ടെന്നും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാനും നിർദ്ദേശം കൊടുക്കുന്നതനുസരിച്ച് ഓരോ ടീമിനെയും വിളിച്ച് ഇൻസ്‌പെക്ഷൻ സ്റ്റാർട്ട് ചെയ്തോളാനും നിർദ്ദേശം കൊടുത്തു എല്ലാ ഓഫീസുകളിലും ക്യാമറകളും എല്ലാ വണ്ടികളിലും ജിപിഎസ്സും ക്യാമറയും വെക്കാനും നിർദ്ദേശം നൽകി
വൈകീട്ട് ആവുമ്പോയേക്കും വിചാരിച്ചപോലെ ഫയലുകൾ കലക്റ്റ് ചെയ്യാൻ പറ്റി വൈകീട്ട് ഇൻസ്‌പെക്ഷൻ ടീമിനോട് എല്ലാ കാര്യങ്ങളും ചെക്ക് ചെയ്യാനും മിഷണറീസ് വാങ്ങിയതെല്ലാം നേരിട്ടു ചെന്നു ചെക്ക് ചെയ്യണം എന്നും പറഞ്ഞ് സൗദിയിൽ നിന്നും രാത്രിയോടെ ദുബൈക്ക് തിരിച്ചു ഓരോ ദിവസങ്ങളിലായി ഓരോ സ്ഥലങ്ങളിൽ ചെന്നു തിരികെ ഖത്തറിൽ എത്തി സൗദിയിലെ ഇൻസ്‌പെക്ഷൻ ടീം തന്നെ ആദ്യം ഫയൽ സബ്‌മിറ്റ് ചെയ്തു
കാണിച്ച കള്ളത്തരങ്ങളും അത് കാണിച്ചവരെയും വെവ്വേറെ മാർക്ക് ചെയ്തിട്ടുണ്ട് അതിലും ഫിഷ് ബിസിനസ്സിൽ ഉള്ള കള്ളത്തരങ്ങൾ ഒന്നുമില്ല ചിരിയോടെ അവരെ അഭിനന്ദിച്ചു പിന്നീടുള്ള ദിവസങ്ങളിലും ഓരോരുത്തരായി ഫയലുകൾ കളുമായി എത്തി നാട്ടിൽ നിന്നുവന്നവരെ ശെരിക്കൊന്നു കാണാൻ പോലും സമയം നൽകാതെ ഉള്ള സമയം മുഴുവനും ഫയലുകൾ തിന്നുകൊണ്ടിരുന്നു കളവുകാണിച്ചവർക്ക് അവരുടെ കളവിനെ തെളിവ് സഹിതം നോട്ടീസ് അയച്ചതിനൊപ്പം മൂന്നുമടങ്ങു തിരികെ കെട്ടിയില്ല എങ്കിൽ തുടർ നടപടി ഉണ്ടാവുമെന്നറിയിക്കുകയും ഒരു കോപ്പിയും പരാതിയും പോലീസിൽ നൽകുകയും ചെയ്തു എല്ലാവരും പോലീസ് കസ്റ്റഡിയിൽ ആയതോടെ ടെർമിനെറ്റ് ചെയ്യപ്പെടേണ്ടുന്നവരുടെ ലിസ്റ്റും അതോടെ ഒഴിവുവരുന്ന പോസ്റ്റുകളും ആ പോസ്റ്റുകളിലേക്ക് എലിജിബിൾ ആയ വർക്കേഴ്സ് നിലവിൽ അതിനേക്കാൾ താഴെയുള്ള പോസ്റ്റുകളിൽ ഉണ്ടോ എന്നും ചെക്ക് ചെയ്തു ഇന്റർവ്യൂ അറിയിപ്പുകൾക്കായുള്ള പോസ്റ്റുകൾ കമ്പനിയുടെ ഫേസ് ബുക്ക് ഇൻസ്റ്റ പേജുകളിലും പരിചിതരുടെയും വർക്കേഴ്സിന്റെയും വാട്സപ്പുകളിലേക്കും പത്രത്തിലും ഷെയർ ചെയ്തു കഴിയുമ്പോയേക്കും ഉത്ഘടനത്തിനു ബാക്കിയുള്ളത് മൂന്ന് ദിവസങ്ങൾ മാത്രം രാത്രി ഓഫീസിൽ നിന്നിറങ്ങി വീട്ടിലെത്തി കുളിച്ച് ഭക്ഷണം കയിക്കെ
