റംഷാദ് : ഇക്കാ ഇങ്ങള് ഞാൻ വന്നപ്പോ മുതൽ എന്നോട് സംസാരിക്കുന്നു പോലുമില്ല എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പോലും അനുവിനോടാ പറയുന്നേ എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ…
അവൻ പറയുന്നത് കേട്ടെങ്കിലും മൈന്റ് ചെയ്യാതെ ഇരിക്കെ
റംഷാദ് : കാര്യം പറയിക്കാ… എന്നെ അവിടുന്ന് കൂട്ടികൊണ്ടുവന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായി അല്ലേ…
ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി നീട്ടി ഒരു പുകയെടുത്തു സിഗരറ്റിനെ നിലത്തിട്ടു ചവിട്ടി ദേഷ്യത്തോടെ തന്നെ
ഇപ്പൊ ഞാൻ മിണ്ടാതിരിക്കുന്നത് നിനക്ക് പ്രശ്നമായി തോന്നുന്നുണ്ടല്ലേ… നിനക്കവിടെ ഇത്രേം ബുദ്ധിമുട്ടുണ്ടായിട്ടും നിനക്കെന്നോട് പറയാൻ തോന്നിയോ… അത് പോട്ടേ കഴിഞ്ഞ ദിവസം കണ്ടപ്പോ വീടെങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോന്ന് ചോദിച്ചപ്പോ നീ എന്താ പറഞ്ഞേ സുഖമാണെന്ന്… നിന്റെ പ്രശ്നങ്ങൾ ഷെയർ ചെയ്യാൻ ഞാൻ പറ്റില്ലെന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ പിന്നെ ഞാനെന്തിന് സംസാരിക്കണം… എന്നോട് പറയുന്നത് പോട്ടേ നമ്മുടെ നാട്ടിൽ എത്രപേരിവിടെ നല്ല പോസ്റ്റുകളിൽ ജോലിചെയ്യുന്നുണ്ട് നിന്റെ ഉപ്പ തന്നെ കൊണ്ടുവന്ന് നല്ല ജോലികളിൽ ആക്കിക്കൊടുത്ത എത്രപേരുണ്ടിവിടെ അവരെ ആരെയെങ്കിലും വിളിച്ചു കാര്യം പറഞ്ഞൂടായിരുന്നോ…
റംഷാദ് : അതല്ലിക്കാ ഞാൻ വെറുതെ എന്റെ പ്രശ്നങ്ങൾ പറഞ്ഞ് നിങ്ങളെ കൂടെ വിഷമിപ്പിക്കണ്ടാന്ന് കരുതിയിട്ടാ… മാത്രമല്ല ഞാൻ വന്ന സമയത്ത് ഭാഷപോലുമറിയാതെ ബംഗാളികളെ ഇടയിൽ അവര് വെക്കുന്ന പാരക്കു ചീത്ത കേട്ടൊക്കെ നിൽക്കുമ്പോ ഞാൻ കുടുംബക്കാരെയും നാട്ടുകാരെയും ഒക്കെ ഒരുപാട് പേരെ എന്തേലും ചെയ്തുതരാൻ പറ്റുമോ എന്ന് ചോദിച്ചു വിളിച്ചിരുന്നു… എല്ലാരും എന്തേലും പറഞ്ഞ് ഒഴിയും പിന്നെ ഞാൻ ആരോടും ഒരു പ്രശ്നോം പറയാൻ നിന്നില്ല പോകെ പോകെ എനിക്കുമത് ശീലമായി… ഇങ്ങക്കറിയോ ഓള് പ്രസവിക്കാൻ ആയപ്പോ ഒരുമാസത്തേക്ക് ആയിരം റിയാൽ കടം ചോദിച്ചു വിളിച്ചിട്ട് പോലും ആരും ഒന്നും തന്നില്ല അവസാനം അവളെ മഹർ പണയം വെച്ചാ ഹോസ്പിറ്റലിലെയും മറ്റും പൈസ ഒപ്പിച്ചത്… ഞാനൊറ്റക്കാണെന്നും എനിക്കാരുമില്ലെന്നും അന്നെനിക്ക് മനസിലായി… അതിൽ പിന്നെ ഞാൻ ആരെയും ഒന്നിനും വിളിക്കാറുപോലുമില്ല…
ഇടറിയശബ്ദത്തോടെ അവൻ പറഞ്ഞത് കേട്ടവന്റെ തോളിൽ കൈ ഇട്ട് ചേർത്തുപിടിച്ചു
നിനക്ക് സൈദിനെ ഒന്ന് വിളിച്ചൂടായിരുന്നോ… അവനെന്തായാലും സഹായിക്കാതിരിക്കില്ലല്ലോ… അവന് എല്ലാരേം നല്ല കാര്യമാണല്ലോ ഒരു മീറ്റിംഗിൽ എന്നെ കണ്ടപ്പോ എത്ര സന്തോഷത്തോടെയാ അവൻ വന്ന് സംസാരിച്ചതെന്നറിയുമോ… അതിന് ശേഷം എന്നെ ഇടയ്ക്കിടെ വിളിക്കാറുമുണ്ട്… മാത്രവുമല്ല അവനെ നീ ഒരുപാട് സഹായിച്ചതല്ലേ… അവനിപ്പോ ഷെയ്ഖ് റാക്കിബിന്റെ പി എ അല്ലേ അവൻ വിചാരിച്ചാൽ നടക്കാത്ത കാര്യമൊന്നുമല്ലല്ലോ…
(ചെറു ചിരിയോടെ എന്നെ നോക്കി) ഞാൻ വിളിച്ചിരുന്നു എല്ലാം പറയുകയും ചെയ്തു എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞ് പിന്നെ വിളിക്കുകയുമില്ല ഞാൻ വിളിച്ചാൽ തിരക്കിലാണ് പിന്നെ വിളിക്കാം എന്ന് പറയും ഞാൻ അവനൊരു ശല്യമാവുന്നുണ്ട് എന്ന് തോന്നിയതിനാൽ പിന്നെ ഞാനും വിളിക്കാൻ നിന്നില്ല…
മ്മ്… സാരോല്ലടോ എല്ലാം കഴിഞ്ഞില്ലേ… അത് വിട്ടേക്ക്…
ഫോണെടുത്തു സയ്‌ദിനെ വിളിച്ചു ലൗഡ് സ്പീക്കറിൽ ഇട്ടു
ഹലോ…
അസ്സലാമു അലൈക്കും…
വ അലൈകും അസ്സലാം…
എവിടെയാടോ എന്താ പരിപാടി…
ഒന്നുമില്ല വെറുതെ ഇരുന്നപ്പോ വിളിച്ചതാ…
പരിപാടിയൊന്നുമില്ലേൽ കോർണിഷിൽ പോയാലോ…
കുറച്ച് കഴിഞൊന്ന് എയർപോർട്ടിൽ പോണം…
ആരാ വരുന്നേ…
വരികയാല്ല പോവുകയാ…
നീ കഴിഞ്ഞ ദിവസമല്ലേ വന്നേ വീണ്ടും പോകുവാണോ…
ഞാനല്ല എന്റെ ഒരു അനിയൻ…
പിന്നെന്താ വിശേഷം…
നല്ലത് തന്നെ…
നമ്മുടെ നാട്ടുകാരുടെ ആരുടെയെങ്കിലും കോൺടാക്റ്റ് ഉണ്ടോ…
ഉണ്ടെടാ നമ്മുടെ പള്ളി ഗ്രൂപ്പിലും നാട്ടിലെ ഗ്രൂപ്പിലും ഏകദേശം എല്ലാരും ഉണ്ട്…
മ്മ്… നമ്മുടെ സലിംകാന്റെ മോൻ റംഷാദ് ഇവിടെ ഉണ്ടെന്ന് പറയുന്നകേട്ടല്ലോ എന്തേലും വിവരമുണ്ടോ…
