വഴി തെറ്റിയ കാമുകൻ – 16 12

എന്താ ജാഫർ നിന്നോട് ഞാൻ പറഞ്ഞ രണ്ട് വാക്കും പാലിച്ചില്ലേ…

അവൻ ദയനീയ മായി എന്നെ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്

ജാഫറെ… ഞാൻ നിന്നോട് ഇവൾ നിങ്ങള് ഉണ്ടാക്കിയത് എവിടെ സൂക്ഷിച്ചിരുന്നെന്നു കാണിച്ചുതരും ഇവളെയും നിനക്ക് തരും എന്ന് പറഞ്ഞപ്പോ നിനക്കുണ്ടായിരുന്ന സന്തോഷം കാണാനില്ലല്ലോ ജാഫറെ… എന്ത് പറ്റി നിനക്ക്…

ചെയ്തതെല്ലാം തെറ്റാ… പൊറുത്ത് എന്നെ വെറുതെ വിട്ടേക്ക്… ഇവളാ ഇവൾ പറഞ്ഞു ചെയ്യിച്ചതാ എന്നെകൊണ്ട്… എന്നെ വെറുതെ വിട്…

ജാഫറെ… ഏന്റെ പെങ്ങളെമേത്തിവളെ വാക്കും കേട്ട് നീ കാട്ടിക്കൂട്ടിയ പാടുകളൊന്നും ബാക്കിയില്ലാതെ മാഞ്ഞു അവളുടെ മനസിൽ നീ മരിച്ചു ഇപ്പൊ ഏന്റെ കൂടെ ഉള്ളത് ഓർമകളിൽ പോലും നീ ഇല്ലാത്ത ഏന്റെ ഇത്തയാ… ഏന്റെ മക്കളിന്ന് ജാഫറെന്ന പേരുപോലും മറന്നു ചിരിച്ചു സന്തോഷമായിരിപ്പുണ്ട് എനിക്കത്രയും മതി… പക്ഷേ നീ എന്നോർക്കണം നഖം കൊണ്ടു പോറിയാലും ചില കുഞ്ഞു മുറിവുകൾ ഉണങ്ങാതെ പഴുതുകൊണ്ടിരിക്കും… നീ വിഷം തേച്ച കത്തികൊണ്ട് ആഴത്തിൽ കുത്തി കീറിയത് ഏന്റെ മനസാ… പഴുത്തളിഞ്ഞത് വൃണമായി എനിക്ക് ജീവനെടുക്കുന്ന നോവ് തരുന്നുണ്ട്… ആ നോവ് മാറാൻ മരുന്നെനിക്കറിയില്ല കടിക്കുന്നിടത്തു മാന്തുമ്പോ കിട്ടുന്നൊരാശ്വാസം പോലെ നീയും ഇവളും ജീവിതകാലം മുഴുവൻ ഇങ്ങനെ ചേർന്നു നിൽക്കുമ്പോ എനിക്കാ നോവിനൊരു ആശ്വാസമുണ്ട് നിങ്ങളും ആഗ്രഹിച്ചതല്ലേ ചേർന്നുനിൽക്കാൻ പിന്നെന്താ…

ഷെബീ… പ്ലീസ്… കൊന്നേക്ക്…

മരണം ഭിക്ഷ ചോദിക്കാൻ മാത്രം എന്താ നിനക്കുമവൾക്കുമിവിടെ ഒരു കുറവ്… ക്ഷമിപ്പിക്കാൻ വഴിയില്ലെങ്കിലും അടങ്ങാത്ത കാമം മനസിലും ശരീരത്തിലും നിറയുന്നില്ലേ… രണ്ടുപേരെയും പശത്തേച് ചേർതൊട്ടിച്ചതുകൊണ്ട് എപ്പോഴും സ്പർശന സുഖം ആവോളം കിട്ടുന്നില്ലേ… വിശപ്പില്ല ദാഹമില്ല തളർച്ചയില്ല… നിങ്ങളെ ആരെങ്കിലും തല്ലുകയോ ഉപദ്രവിക്കുകയോ ചെയ്തോ… ഇല്ലല്ലോ പിന്നെന്താ നിന്റെ പ്രശ്നം…

രണ്ടുപേരും കരഞ്ഞോണ്ട് നിൽക്കുന്നത് കാണെ മനസിൽ സന്തോഷം നിറഞ്ഞു
അമലിനോടൊപ്പം അടുത്ത മുറിയിൽ ചെന്നു ഗരുഡൻ കെട്ടി നിർത്തിയ കൊടുവാളിനെയും ടീമിനെയും നോക്കെ അവരുടെ മുഖത്ത് ഭയം തെളിഞ്ഞുവന്നതെന്തിനെന്നു മനസിലാവാതെ അവർക്കരികിലേക്ക് ചെല്ലേ തന്നെ ഉറക്കെ

കൊടുവാൾ : അറിയാതെ പറ്റിയതാ… നിങ്ങളെ കൊല്ലാൻ അവര് പൈസ തരാന്ന് പറഞ്ഞപ്പോ ഞങ്ങളൊന്നും ചിന്തിച്ചില്ല… ഞങ്ങൾ നിങ്ങളെ കൊല്ലാൻ നോക്കരുതായിരുന്നു…

അവര് പറഞ്ഞത് മനസിലായില്ലെങ്കിലും അവരെ നോക്കി

ആര്…

നടുക്കണ്ടിസിറാജ്… അറിയാതെ പറ്റിപോയതാ ഞങ്ങളെ വിട്ടേക്ക്… ഞങ്ങളൊന്നിനുമില്ല…

പ്രതീക്ഷിക്കാതെ സ്വന്തം മാമന്റെ പേര് കേട്ടതും അഫിയിൽ ഉണ്ടായ അതേ ഞെട്ടൽ എന്നിലുമുണ്ടായി പറയുന്നത് എന്താണെന്നു മനസിലാവാതെ നിൽക്കുകയാണെങ്കിലും അമലിന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു

എത്ര പണം തന്നു…

പത്ത് ലക്ഷം…

അഫി ചാടി അവന്റെ മുഖത്തിന്‌ നേരെ കിക്ക് ചെയ്തതും അതവന്റെ മുഖത്ത് കൊള്ളും മുൻപവളെ പിടിച്ചു വലിച്ചു

വിടിക്കാ… ഈ നായ്ക്കളെ ഞാൻ…

അഫീ… അടങ്ങിനിൽക്ക്…

ഈ…ഈ പന്നികൾ കാരണം എത്രകാലം ഇക്ക കിടപ്പിലായി… ഈ… ഈ നായ്ക്കൾ അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ നമ്മുടെ… നമ്മുടെ… നമ്മുടെ കുഞ്ഞ് പോലും മരിക്കില്ലായിരുന്നു…. നമ്മൾ കണ്ണീരു കുടിച്ചു ജീവിക്കില്ലായിരുന്നു…ഉപ്പാന്റെ കാല് പോവില്ലായിരുന്നു… (ദേഷ്യത്തോടെ പറഞ്ഞു തുടങ്ങിയ അവൾ കരഞ്ഞുകൊണ്ടെന്റെ നെഞ്ചിൽ വീണു)

മോളേ… ഇവന്മാരല്ലെങ്കിൽ മറ്റാരെങ്കിലും അത് ചെയ്യുമായിരുന്നു… നീയൊന്നു സമാധാനപെട്…

അവളെ നൂറയുടെയും പ്രിയയുടെയും കൈയിലേൽപ്പിച്ചു

അന്നെനിക്കിട്ട് പണിതത് നിങ്ങളായിരുന്നോ… എന്താ നിങ്ങളെന്നെ ചെയ്തത്…

ടൂൾ : (ഭയത്തോടെയും മടിയോടെയും) ഇരുമ്പു വടികൊണ്ട് തലക്കടിച്ചു…

മ്മ്… ആരാ അടിച്ചേ…

അവൻ തുരുമ്പിനെ നോക്കി
നിന്റെ മുഖമെനിക്ക് ഓർമയില്ല പക്ഷേ നിന്റെ ഫോട്ടോ ഏന്റെ കൈയ്യിൽ കിട്ടിയപ്പോ തൊട്ട് എന്തിനെന്നറിയില്ലെങ്കിലും നിന്നെ പണിയാനുള്ള ഒരു ത്വര ഏന്റെ മനസിലുണ്ട്… സത്യം പറഞ്ഞാൽ അന്നെന്താണ് നടന്നതെന്നുപോലും എനിക്കോർമ്മയില്ല… ഞങ്ങൾ എല്ലാരും അതൊരു ആക്‌സിഡന്റ് ആണെന്ന് കരുതിയതിനാലാണ് നിന്റെയൊക്കെ അടുത്തെത്താൻ ഇത്രയും വൈകിയത്…

Leave a Reply

Your email address will not be published. Required fields are marked *