ഹേയ്… നീയും ഞാനും ഇപ്പൊ കുറച്ച് മാസങ്ങളായി സുഹൃത്തുക്കളല്ലേ…
എന്തേ അതിലിപ്പോ നിനക്കൊരു സംശയം…
പറയുന്നത് മുഴുവൻ കേൾക്ക്…
എങ്കിൽ പറ…
ഞാൻ ഒന്നുമില്ലാത്ത ഒരുവനും നീ നല്ല സ്വത്തുള്ള ഒരുവനും ആയ സമയത്ത് നീ എനിക്ക് വേണ്ടതെല്ലാം തന്നു സഹായിച്ച് കൂടെനിന്നു എനിക്കൊരു നല്ല ജോലി ലഭിക്കാൻ പോലും നീ സഹായിച്ചു ആ ജോലിക്കൊണ്ട് ഞാൻ ലൈഫിൽ രക്ഷപെട്ടു കുറച്ചുകാലം കഴിഞ്ഞു നീ എന്തൊക്കെയോ പ്രശ്നങ്ങളിൽ പെട്ടു കഷ്ടപ്പാടും കണ്ണീരുമായി നിൽക്കുമ്പോ നീ ദാനം തന്നജോലിക്കൊണ്ട് എനിക്ക് നിന്നെ സഹായിക്കാൻ കഴിയുന്ന സിറ്റുവേഷൻ ആയിട്ടും ഞാൻ നിന്നെ സഹായിക്കാതെ നിനക്ക് സ്റ്റാന്റേർഡ് പോരെന്നു പറഞ്ഞ് നിന്നെ കുറ്റപെടുത്തുക കൂടെ ചെയ്തു ഇതാണ് നമ്മുടെ സ്റ്റോറി എന്ന് കരുത് നീ എന്ത് ചെയ്യും
എനിക്ക് പറ്റുമെങ്കിൽ നിന്നെ മൊത്തമായി നശിപ്പിച്ചുകളയും… ഒന്നിനും പറ്റില്ലെങ്കിൽ നശിച്ചുപോവാൻ ശപിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും…
ഇപ്പൊ പറഞ്ഞ കഥയിലെ ഞാനാണ് നിന്റെ ഉപ്പാന്റെ പി എ സയിദ് കഥയിലെ നീ നാളെ രാവിലെ നാട്ടിൽ പോവാനായി എന്റെ റൂമിലിരിപ്പുണ്ട്…
ഹേ…
ആ…
സെയിദിന്റെയും റംഷാതിന്റെയും കഥ മുഴുവനായി അവന് പറഞ്ഞുകൊടുത്തു കഴിയുമ്പോയേക്കും ഞങ്ങൾ അവന്മാര് അയച്ച ലൊകേഷനിൽ എത്തി വണ്ടി വാലറ്റ് പാർക്കിങ്ങിൽ കൊടുത്തു അല്പം മാറി നിൽക്കെ
അവനെ ഇപ്പൊ എന്താ ചെയ്യുക എന്തേലും കേസ് കൊടുത്താലോ…
അതൊന്നും വേണ്ട അവൻ കാരണമല്ലേ അവനാ ജോലി കിട്ടിയേ അവന്റെ ജോലി പോയാൽ മതി
അത് ഞാനേറ്റു… നാളെ അവനാ പോസ്റ്റിൽ ഉണ്ടാവില്ല…
എങ്കിൽ അവനെക്കാളും വിദ്യാഭ്യാസവും കഴിവുമുള്ള ഒരുത്തനെ അവന് കൊടുക്കുന്നതിലും കുറഞ്ഞ സാലറിക്ക് പി എ ആയി ഞാൻ കൊണ്ടുത്തരും…
ഡൺ… അപ്പൊ നാളെ തന്നെ അവനെ ക്യാൻസൽ ചെയ്തു നാട് കടത്തുന്നു… നിന്റെ റോൾ അവൻ അറിയാണോ വേണ്ടേ…
വേണ്ട… എന്റെ എന്നല്ല ആരുടെ റോളും അറിയണ്ട… നിന്റെ ബാബ അവനെ പിരിച്ചുവിടുന്നു അത്ര മതി… അവൻ അഹങ്കരിച്ച അവന്റെ ജീവിതം തീരാൻ നിമിഷനേരം മതിയെന്നവന് മനസിലാകണം…
എന്റെ ഒരു സന്തോഷത്തിന് രണ്ട് വർഷത്തെ ബേൺ കൂടെ കൊടുക്കാം…
അത് നിന്റെ ഇഷ്ടം… അവന് നിന്റെ ബാബയോടോ നിന്നോടോ സഹോദരങ്ങളോടോ ഒന്ന് റിക്വസ്റ്റ് ചെയ്യാനുള്ള അവസരം പോലും ഉണ്ടാവരുത്…
അത് ഞാൻ ഏറ്റു… റംഷാദ് നാളെ കാലത്തെ ഇൻഡിക്കോ ഫ്ളൈറ്റിൽ അല്ലേ പോവുന്നത്…
അതേ…
നീ ആ ടിക്കറ്റ് എനിക്കയക്ക്…അതേ ഫ്ളൈറ്റിൽ അവനും ഉണ്ടാവും… ബാബയോട് ഞാൻ ഇപ്പൊത്തന്നെ സംസാരിച്ച് അവന്റെ ക്യാൻസലും ടിക്കറ്റും രാത്രിതന്നെ വാങ്ങിവെക്കാം കാലത്ത് എയർപോർട്ടിൽ എത്തും വരെ അവൻ ക്യാൻസലായി നാട്ടിൽ പോവുകയാണെന്ന് അവൻ അറിയില്ല…
ഫോൺ അടിഞ്ഞതെടുത്തു ചെവിയോട് ചേർക്കേ അറബിയിൽ നല്ല പുളിച്ച തെറി കേട്ടതും ഞങ്ങൾ അവന്മാർക്കരികിലേക്ക് ചെന്നു
അമീനും, മുബാറക്കും, ബിലാലും, സൽമാനും, ഉസ്മാനും, ഹംസയും ഞങ്ങളെ കാത്തുനിന്നു കുരുപൊട്ടിയ ദേഷ്യം പതിഞ്ഞ ശബ്ദത്തിൽ പുളിച്ച തെറികളാൽ ഞങ്ങളെ അഭിഷേകം ചെയ്തു തീർത്തു കലിപ്പ് തീർന്നതും
കോഫി കുടിച്ചു കഴിഞ്ഞവിടെനിന്നും ഇറങ്ങി ഇംഗ്ലീഷ് സിനിമയിലെ റോഡ് റൈസിനെ ഓർമിപ്പിക്കും വിധത്തിൽ ക്ലബ്ബിനെ ലക്ഷ്യമാക്കി കുതിക്കുന്ന സ്പോട്സ് കാറുകളുടെ വേകതക്ക് നേരെ ക്യാമറ ഫ്ലാഷുകൾ വെളിച്ചം വിതറി കറുകൾ സ്പോർട്സ് ക്ലബിന് മുന്നിൽ ചെന്നു നിന്നു ഞങ്ങൾ ഡ്രസ്സ് മാറി ഷോർട്സും ജേഴ്സിയും ഇടുമ്പോ ഫൈസലും ഹമതും ഫഹതും മുൻപ് തന്നെ വന്ന് ബോൾ തട്ടിക്കളിക്കുന്നുണ്ട് ഞങ്ങളും ഡ്രസ്സ് മാറി രണ്ട് ബോളുകൾ എടുത്തു സ്ട്രച്ചും വാം അപ്പും അവർക്കൊപ്പം പാസിട്ടും വൺ ടച്ചും ആയി നിൽക്കേ കളിച്ചുകൊണ്ടിരുന്ന ഒരു ടീം തോറ്റു പുറത്ത്തുനിന്ന ഞങ്ങളും മറ്റൊരു സുഡാനി ടീമും ഇറങ്ങി ഒറ്റ കളി ബെറ്റ് മാച്ച് ആക്കാം എന്നത് അവരും സമ്മതിച്ചാൽ അയ്യായിരം ബെറ്റ് വെച്ച് ഞങ്ങൾ കളി തുടങ്ങി
ഫഹദിന്റെ കാലിൽ പിറന്ന ആദ്യ ഗോൾ സുഡാനികളുടെ വല കുലുക്കിയതിന്റെ പ്രതികാരമായി മഹ്മൂദിന്റെ കാലിൽ നിന്നും വെടിയുണ്ട കണക്കെ വന്ന ബോൾ ഞങ്ങളുടെ വലയിൽ പതിച്ചു രണ്ട് ടീമുകളും ശക്തമായ ഡിഫൻസ് തീർത്തതിനാൽ മറ്റൊരു ഷൂട്ട് പോലും പിറക്കാതെ ഹാഫ്ടൈം കടന്നും ഗോൾ നിലയിൽ യാതൊരു മാറ്റവും സംഭവിക്കാതെ സമയം മുന്നോട്ട് നീങ്ങേ ഹമദിന്റെ കാലിൽ നിന്നും ഫഹദിന്റെ കാലുകൾക്കിടയിലൂടെ പോയ പാസ് മുബാറക്കിന് വേണ്ടി ഫഹദ് മിസ്സ് ചെയ്തത് ഓടിയടുത്ത മുബാറക് സ്റ്റോപ്പ് ചെയ്യാതെ സുഡാനികളുടെ വലയെ ലക്ഷ്യമാക്കി ഷൂട്ട് ചെയ്തു പന്ത് ലക്ഷ്യം കണ്ടതും ആർപ്പു വിളിയോടെ ജേഴ്സിയാൽ മുഖം മറച്ചു കൈകൾ വിടർത്തി ഓടി വരുന്ന മുബാറക്കിനെ എടുത്തുയർത്തി സന്തോഷം പങ്കുവെച്ച ശേഷം ഇനി നമുക്കൊരു ഗോൾ വേണമെന്നില്ല ഇനി വേണ്ടത് ഡിഫൻസ് ആണ് ഇനി അവരൊരു ഗോൾ തന്നാൽ തിരികെ കൊടുക്കാൻ സമയമില്ല എന്ന ടീം ക്യാപ്റ്റൻ അമീനിന്റെ തീരുമാനത്തെ ശിരസാ വഹിച്ചു ഡിഫൻസ് ശക്തമാക്കി ഓരോരുത്തരെയും മാർക്ക് ചെയ്തു കളി തീരാൻ അല്പസമയം മാത്രം ബാക്കിനിൽക്കേ ഡിഫൻസിൽ ശ്രെദ്ധ ചെലുത്തിയ ഞങ്ങൾക്ക് നേരെ അറ്റാക്കിൽ ശ്രെദ്ധ ചെലുത്തിയ അവരുടെ വലയിലേക്ക് ഞങ്ങളുടെ വിജയമുറപ്പിച്ചുകൊണ്ട് ഹമദ് ഞങ്ങൾക്കായി മൂന്നാമത്തെ ഗോൾ അടിച്ചുകയറ്റി ഇനി അവർ ജയിക്കില്ല എന്ന ബോധ്യമുണ്ടെങ്കിലും മൂന്നേ ഒന്നെന്ന ലീഡ് നിലനിർത്താൻ വേണ്ടി ഞങ്ങൾ ശ്രെമിച്ചുകൊണ്ടിരുന്നു കളി കഴിഞ്ഞു റിയാൽ കൈയിൽ വാങ്ങി
