മനസ് അടിമത്തത്തിൽ ഉറച്ചുപോയ അവരെ ഒരിക്കലും രക്ഷിക്കാൻ കഴിയില്ലെന്ന തിരിച്ചറിവോടെ ഞാൻ ചായ കുടിച്ച ഗ്ലാസും കൊടുത്തുമ്മറത്തേക്ക് ചെന്നു
അന്ന് വൈകീട്ട് അവിടുന്ന് തിരിക്കുമ്പോ ആ ഗ്രാമത്തിലേ ജനങ്ങളെ ഓർത്ത് സഹതപിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ വീട്ടിലെത്തി പിറ്റേദിവസം ഞാനും നൂറയും ഖത്തറിലേക്ക് തിരിച്ചു
ഫ്ലൈറ്റിലിരിക്കുമ്പോ ഏന്റെ കൈ മസിലിൽ ചുറ്റിപിടിച്ചു തോളിൽ തല ചായ്ച്ചിരിക്കുന്ന അവൾ പതിയെ ഉറക്കത്തിലേക്ക് പോയി ലാപ്പും മടക്കിവെച്ചവളെ എടുത്തു മടിയിലിരുത്തി നെഞ്ചിൽ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ച് കണ്ണടച്ചുകിടന്നു ഉറക്കത്തെ പുൽകി അനൗൺസ്മെന്റ് കേട്ട് ഉറക്കം വിട്ടുണർന്നു നീല കടലും ഖത്തറിന്റെ മനോഹരിതയും കണ്ടു
രണ്ടുപേരും ചെക്കിങ് കഴിഞ്ഞ് ബാഗേജിനു വെയിറ്റ് ചെയ്യേ ബാബയുടെ വീട്ടിലെ ഡ്രൈവറുടെ കാൾ വന്നു
അവനോട് വെയിറ്റ് ചെയ്യാൻ പറഞ്ഞ് ഫോൺ വെച്ചു ഓരോ ട്രോളി ബാഗും വലിച്ചു ഞങ്ങൾ പുറത്തേക്ക് വരുമ്പോ ഗേറ്റിന് മുന്നിൽ തന്നെ അവനുണ്ട് അവനോട് സലാം പറഞ്ഞു ബാഗുകൾ വണ്ടിയിൽ വെച്ചു ഞാൻ കോഡ്രൈവർ സീറ്റിലും നൂറ പിറകിലും കയറി വണ്ടി നീങ്ങിതുടങ്ങി അവൻ സെന്റർ മിററിലൂടെ നൂറയെയാണ് നോക്കുന്നത് എന്ന് തോന്നിയതും സെന്റർ മിറർ മുകളിലേക്ക് മടക്കി വെച്ചത് കണ്ട് എനെതന്നെ നോക്കിയിരുന്ന നൂറയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു
മിറർ മടക്കിവെച്ചാൽ പുറകിലെ വണ്ടി കാണില്ല… (എന്ന് അൽപ്പം ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് മിറർ നിവർത്താൻ മിററിൽ കൈ വെച്ചു)
സൈഡ് മിററിൽ കാണുന്നില്ലേ അത് മതി സെന്റർ മിറർ നിവർത്തണ്ട…
മിററിൽ നിന്നും കൈ എടുത്തുകൊണ്ട് എന്നോടുള്ള ദേഷ്യം ആക്സിലറേറ്ററിൽ തീർക്കാൻ അമർത്തി ചവിട്ടിയതും വണ്ടി റൈസ് ആയി സ്പീഡ് കൂടി
സികിന്ദർ… അറുപതിന്റെ റോടാണ് ക്യാമറ അടിച്ചാൽ നിന്റെ സാലറിയിൽ നിന്നും കട്ട് ചെയ്യും…
വേകം കുറച്ച അവൻ എന്നെ മനസിൽ തെറിവിളിക്കുകയാണെന്ന് അവന്റെ മുഖഭാവത്തിൽ നിന്നും വ്യക്തമാണ്
എ ടി എമ്മിൽ കയറണം…
ആ…
അവൻ വണ്ടി എ ടി എമ്മിനു മുന്നിൽ നിർത്തി ഞാൻ ആയിരം റിയാൽ എടുത്ത് ഫ്ലൈറ്റിൽ നിന്നും ഒന്നും കഴിക്കാതെ ഉറങ്ങിയത് കൊണ്ടു വിശപ്പുള്ളതിനാൽ അടുത്തുള്ള കടയിൽ കയറി ഒരു വിത്ത് ഔട്ട് സുലൈമാനിയും ഒരു കറക്കും ഒരു കോഫിയും മൂന്നു സാന്റ് വിച്ചും ഓർഡർ ചെയ്ത് പേ ചെയ്തു വണ്ടിയിൽ തരാൻ പറഞ്ഞു വണ്ടിയിൽ വന്നിരുന്നു അവന്റെ മുഖം കടന്നലു കുത്തിയപോലുണ്ട് അത് മൈന്റ് ചെയ്യാതെ സീറ്റ് ബെൽറ്റും വലിച്ചിട്ടു ലാപ്പെടുത്തു കുത്തികൊണ്ടിരിക്കെ ഓർഡർ ചെയ്ത ഫുഡ് വന്നു ലാപ്പ് പുറകിലെ സീറ്റിലേക്ക് വെച്ച് മൂന്നുപേരും ഭക്ഷണം കഴിച്ചു വണ്ടി എടുത്തതും നൂറയെ നോക്കി
ലാപ്പ്…
അവൾ ലാപ്പ് എടുത്തു തന്നു ഞാൻ വീണ്ടും ലാപ്പിൽ കുത്തികൊണ്ടിരുന്നു വണ്ടി വീടിനരികിൽ എത്താറായതും ആനിനെ വിളിച്ച് ഗേറ്റ് തുറക്കാൻ പറഞ്ഞു ലാപ്പ് മടക്കി ബാഗിൽ വെച്ചു
തുറന്നിട്ട ഗേറ്റിലൂടെ അകത്ത് കടക്കുമ്പോ ആനും മിഷേലും സിയയും മുറ്റത്ത് തന്നെ ഉണ്ട് വണ്ടിയിൽ നിന്നിറങ്ങി നൂറ അകത്തേക്ക് പോയി അവരോട് ചിരിച്ചുകൊണ്ട് ടിക്കിയിൽ നിന്നും ബാഗുകൾ എടുത്തു നൂറയുടെ ബാഗ് അവരുടെ കൈയിലേക്ക് കൊടുത്തു ടിക്കി അടച്ച് പേഴ്സിൽ നിന്നും അൻപത് റിയാൽ എടുത്ത് അവന് കൊടുത്തു അവനോട് പൊയ്ക്കോളാൻ പറഞ്ഞപ്പോ എന്നോടുള്ള ദേഷ്യം തീർന്നില്ല എന്ന് അവന്റെ പോക്കിൽ നിന്ന് തന്നെ മനസിലായി മൂന്നുപേരും എന്നോട് വിശേഷം ചോദിച്ചു
സിയ : മേടത്തിന്റെ ബാഗ് കൊണ്ടുവെച്ചിട്ട് ഇപ്പൊ വരാം…
അവൾ പോയി ഞങ്ങൾ ഏന്റെ മുറിയിൽ ചെന്നു ലാപ്പിന്റെ ബാഗ് അഴിച്ചുവെച്ചു ഞാൻ ബാത്‌റൂമിൽ കയറി മൂത്രമൊഴിച്ചു മുഖം കഴുകി തുടച്ച് പുറത്തേക്ക് വന്നു
എന്തുണ്ട് വിശേഷം…
ആൻ : സുഖം… നിനക്കോ…
സുഖം…
മിഷേൽ : നിന്റെ അനിയനാണോ മത്താമിൽ പുതുതായി വന്നത്…
ആ… അവനെ പരിചയപെട്ടോ…
ആൻ : ആ… അഷറഫ് നിന്റെ അനിയനാണെന്ന് പറഞ്ഞു പരിചയപെടുത്തിത്തന്നു…
