വഴി തെറ്റിയ കാമുകൻ – 16 12

അച്ഛൻ : (ഞെട്ടലോടെ അവളെ നോക്കി) അപ്പൊ മോള്…

അഫി : എന്നെയും കെട്ടും ഞാൻ മാത്രമല്ല ഞങ്ങൾ അഞ്ചുപേരുണ്ട് ഞങ്ങൾക്ക് ഒരുമിച്ച് നിൽക്കണമെന്നാണ് ആഗ്രഹം… ഞങ്ങളിൽ ഒരാളെ നഷ്ടപ്പെടാനും ഞങ്ങൾക്കിഷ്ടമല്ല… ഞങ്ങൾക്ക് തന്നാൽ അവളെ ഞങ്ങൾ റാണിയായി നോക്കിക്കൊള്ളാം…

അച്ഛൻ : (അവർ പരസ്പരം നോക്കി) ഇന്ന് തീരുമായിരുന്ന ഏന്റെ മോളെയും ഈ കുടുംബത്തിന്റെയും ജീവിതം നിങ്ങളാ രക്ഷിച്ചത്… അവളെ നിങ്ങൾക്ക് തരുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ…

അത്രയും സമയം സ്വന്തം കല്യാണക്കാര്യം അമ്മായി അപ്പനോട് എങ്ങനെ പറഞ്ഞുതുടങ്ങണമെന്നറിയാതെ കുഴങ്ങിയ ഞാൻ ദീർഗ്ഗ ശ്വാസം വിട്ടു

അച്ഛൻ : ഇവിടെ കാസ്റ്റിന്റെ വലിയ പ്രശ്നമുള്ളതാണ് ഞങ്ങളുടെ ബന്ധുക്കൾ എന്ത് പറയും എന്നൊന്നും അറിയില്ല… എങ്കിലും അതൊന്നും പ്രശ്നമല്ല ഞങ്ങൾക്ക് സമ്മതമാണ്…

ആരും ഹിന്ദുവല്ല ആരും മുസ്ലിമും അല്ല എന്നല്ലേ ഗുരു നാനാക് പറഞ്ഞത്… അദ്ദേഹം പറഞ്ഞപോലെ കരുണയും സഹാനുകമ്പയുമാണ് സിക്ക് സംസ്കാരമെങ്കിൽ ഞാനും ആ സംസ്കാരത്തിന്റെ ഭാഗമാവാൻ ശ്രെമിക്കുന്നവനാണ്…

അച്ഛൻ : സിക്ക് സംസ്കാരത്തെ പറ്റിയൊക്കെ അറിയുമോ…

നമ്മുടെ നാട്ടിലെ മിക്ക വിശ്വാസങ്ങളെ പറ്റിയും കുറച്ചൊക്കെ അറിയാം…

അമ്മ : ഒരു സിക്ക് കാരിയെ കല്യാണം കഴിക്കാൻ മോന്റെ വീട്ടിൽ സമ്മതിക്കുമോ…

ഞാൻ ജനിച്ചത് ഒരു മുസ്ലിം കുടുംബത്തിൽ ആണ്… പഠിച്ച മതങ്ങളെല്ലാം പറയുന്നത് ഒന്നുതന്നെ ആണെന്നറിഞ്ഞതോടെ വിശ്വാസം ഒരു മതത്തിനു മേൽ വെക്കാതെ ദൈവത്തിന് മേൽ മാത്രമായി… മിക്ക സംസ്കാരങ്ങളും ഞാൻ കൊണ്ടുനടക്കുന്നുണ്ട്… കല്യാണം കഴിഞ്ഞാലും അവളുടെ വിശ്വാസങ്ങൾക്ക് ഒരു കോട്ടവും ഞാൻ കാരണം വരില്ല… വീട്ടുകാർക്കും ഞങ്ങളുടെ കാര്യത്തിൽ എതിർപ്പൊന്നുമില്ല മാത്രമല്ല അവർക്കെല്ലാം പ്രിയയെ ഇഷ്ടവുമാണ് ഇപ്പൊത്തന്നെ അവൾ ഒറ്റക്ക് ഇങ്ങോട്ട് ഡ്രൈവ് ചെയ്തു വന്നതാണെന്ന് വീട്ടിലറിയില്ല അവൾ ട്രെയിനിനു വരുമെന്നായിരുന്നു പറഞ്ഞത് ടിക്കറ്റ് ഒക്കെ എടുത്തതാ… അവളിവിടെ എത്തിയോ എന്നറിയാൻ ഉമ്മയാ നേരത്തെ അവളെ വിളിച്ചത്… ആരുമറിയാതെവണ്ടിയുമെടുത്തു വന്നപ്പോ എന്തോ പ്രശ്നമുണ്ടെന്നു തോന്നി ഞങ്ങൾ പിറകെ വന്നതാ… അവക്ക് വണ്ടി വാങ്ങിക്കുമ്പോ അവളതുവെചിങ്ങനെയൊരബദ്ധം കാണിക്കുമെന്ന് കരുതിയില്ല… (ചിരിയോടെ പറഞ്ഞു നിർത്തി അവരെ നോക്കെ)

അച്ഛൻ : മോൻ ഒരുപാട് സംസാരിക്കും അല്ലേ…

ക്ഷമിക്കണം… ബോറടിച്ചോ…

അച്ഛൻ : എന്തിന്… ബോറടിച്ചൊന്നുമില്ല എനിക്കിഷ്ടായി…

കുറച്ച് സമയം കൂടെ ചുറ്റിതിരിഞ്ഞു വീട്ടിലേക്ക് നടക്കുന്നതിനിടെ അനിയത്തിമാരും അനിയന്മാരും എല്ലാം നല്ല കമ്പനി ആയി അവരുടെ കൂടെ മുറ്റത്തേക്ക് കയറെ കയറ് കട്ടിലിൽ കമിഴ്ന്നു കിടന്നുറങ്ങുന്ന പ്രിയയെയും മരത്തിൽ തൂങ്ങി കിടന്നു വായിൽ നിന്നും വെള്ളമൊലിപ്പിച്ചു വെള്ളത്തിനായി ഞരങ്ങുന്ന അവളുടെ ചേട്ടനെയും നിലത്ത് അറ്റം ചിതറിയ വടിയും കണ്ട് പ്രിയ അവനിട്ടു താങ്ങി എന്ന് മനസിലായി

അവൾക്കരികിൽ ഇരുന്നവളുടെ മുഖത്തെ നീരിലേക്ക് നോക്കെ ദേഷ്യവും സങ്കടവും ഒരുപോലെ വന്നു ദേഷ്യത്തോടെ അവനെ നോക്കി

മുറ്റത്തോട് ചേർന്നുള്ള കുഴൽ കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്തു ബക്കറ്റിൽ നിറച്ചു ബക്കറ്റോടെ കൊണ്ടുപോയി അവന്റെ മുഖത്തേക്ക് ഒഴിച്ചു ഒലിച്ചിറങ്ങുന്ന വെള്ളം അവൻ നക്കിക്കുടിക്കുന്നത് നോക്കിനിൽക്കേ ബിച്ചുവിന്റെ ഫോൺ അടിഞ്ഞു ഫോണിലേക്ക് നോക്കി

ബിച്ചു : മഹേന്ദർ…

മ്മ്…

അവൻ ഫോൺ എടുത്തു ചെവിയോട് ചേർത്തു ചിരിയോടെ എന്നെ നോക്കി ഫോൺ കട്ട് ചെയ്തു

അഫി : (അരികിലേക്ക് വന്ന്) പെണ്ണിന്റെ മുഖം ആകെ നീര് വെച്ചിട്ടുണ്ട്… മെഡിസിനെടുത്തിലെങ്കിൽ ചിലപ്പോ കല്ലിക്കും… ഒന്ന് മെഡിക്കൽ ഷോപ്പ് വരെ പോയാലോ…

മ്മ്…

മെഡിക്കൽ ഷോപ്പിൽ പോയിവരാം എന്ന് പറഞ്ഞവിടെ നിന്നും ഇറങ്ങി കൂടെ പിള്ളാര്‌ വരാമെന്നു പറഞ്ഞെങ്കിലും വേണ്ടെന്നു പറഞ്ഞ് വഴി ചോദിച്ചുമനസിലാക്കി യാത്ര തുടങ്ങി ഏകദേശം പന്ത്രണ്ടു പതിമൂന്ന് കിലോമീറ്റർ കഴിഞ്ഞ് കിട്ടിയ ചെറിയ ടൗണിൽ ഡോക്ടർ പരിശോധിക്കുന്ന ഒറ്റമുറിയോട് ചേർന്നുനിൽക്കുന്ന മെഡിക്കൽ ഷോപ്പിൽ നിന്നും അഫി ഗുളികയും ഓയിൽ മെന്റും സിറിഞ്ചും വാങ്ങിവന്നു

Leave a Reply

Your email address will not be published. Required fields are marked *