അറിയില്ല വന്നപ്പോ ഇടക്കൊക്കെ വിളിയുണ്ടായിരുന്നു പിന്നെ അതുമില്ല… ചിലപ്പോ മഹല്ല് ഗ്രുപ്പിൽ നമ്പർ കാണുമായിരിക്കും…
നിന്റെ ഫ്രണ്ടല്ലായിരുന്നോ നീ എപ്പോഴും അവന്റെ കൂടെ ആയിരുന്നില്ലേ എന്നിട്ട് നിന്റെ കൈയിൽ നമ്പർ പോലുമില്ലേ…
നിനക്കെന്തിന്റെ കേടാ വെറുതെ ഓരോ ആവശ്യം പറഞ്ഞ് വിളിച്ചോണ്ടിരിക്കും നമുക്ക് നമ്മുടെ കാര്യം നോക്കാൻ തന്നെ സമയമില്ല അപ്പോഴാ… നീ വെറുതെ അങ്ങോട്ട് ചെന്നോരോ വള്ളിക്കെട്ടെടുത്ത് തലയിൽ വെക്കേണ്ട അവനൊന്നും നമ്മുടെ സ്റ്റാന്റേർടിന് പറ്റില്ല…
സയിദേ… നിന്റെ ഈ സ്റ്റാന്റേർഡ് ഉണ്ടാവും മുൻപ് ഇപ്പൊ നിന്റെ സ്റ്റാന്റെർഡിന് പറ്റാത്ത അവന്റെ ചിലവിലായിരുന്നുനീയൊക്കെ നാട്ടിൽ തെണ്ടിതിരിഞ്ഞതെന്ന് ഓർമ്മയുണ്ടോ… പുതിയടുത്തേ സലീമിന്റെ മോൻ റംഷാദ് പുതിയെടുത്ത് തറവാട്ടിലെ ജോലിക്കാരി ആയിഷന്റെ മോനെ സയിദ് തോളിൽ കൈയിട്ടു കൂടെ കൂട്ടുമ്പോയും കറങ്ങാനും ഫുഡ് കഴിക്കാനും അവന്റെ ചിലവിൽ കൊണ്ടുനടക്കുമ്പോഴും നിന്റെ സ്റ്റാന്റേർഡ് എന്താണെന്നവൻ ചിന്തിച്ചിരുന്നെങ്കിൽ അവന്റെ ഉപ്പാനോട് പറഞ്ഞ് നിനക്കവനൊരു വിസ ശെരിയാക്കി തന്നില്ലായിരുന്നുങ്കിൽ ഇന്ന് ഇവിടെ ഈ ജോലിയും നീ നാട്ടിൽ ഉണ്ടാക്കിയിട്ടിരിക്കുന്ന വീടും നിന്റെ കാറും ഇപ്പൊ ആൾക്കാരെ മുന്നിൽ കാണിക്കുന്ന അളിഞ്ഞ സ്റ്റാന്റെർഡും ഒന്നും ഉണ്ടാവില്ലായിരുന്നു… സയിദെ നാളെ അവന്റെ മുന്നിൽ പോയി യാചിച്ചു നിൽക്കേണ്ട അവസ്ഥ നിനക്കുണ്ടാവാതിരിക്കട്ടെ… അപ്പൊ കാണുന്നവനെ അപ്പാന്ന് വിളിക്കുന്ന നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യമില്ല ഇനി എന്നെ വിളിക്കരുത് ഞാൻ വെച്ചേക്കുവാ…
ഫോൺ കട്ട് ചെയ്തതും അതുവരെ അവനോട് പറയുമ്പോ വേണ്ടെന്ന പോലെ എന്റെ കൈയിൽ പിടിമുറുക്കുകയും ആക്ഷൻ കാണിക്കുകയും ചെയ്ത
റംഷാദ് : എന്തിനായിരുന്നിക്കാ വെറുതെ അവനിപ്പോ ഇങ്ങളോട് ദേഷ്യമായിട്ടുണ്ടാവില്ലേ…
എനെപ്പറ്റി ആരെന്തു കരുതും എന്ന് കരുതി ജീവിക്കാനൊന്നും എനിക്ക് പറ്റില്ല ഞാനിങ്ങനെയാ നീ എന്നെ ഇപ്പൊ ആദ്യമായി കാണുകയൊന്നുമല്ലല്ലോ… അവനോട് അത്രയെങ്കിലും പറഞ്ഞില്ലേൽ എനിക്കൊരു സമാധാനമുണ്ടാവില്ല…(അവരെ നോക്കി) ഞാൻ പറഞ്ഞാലും ഇല്ലെങ്കിലും കാലം ഒന്നിനും കണക്കുചോദിക്കാതിരിക്കില്ല…
ഓരോ ചായ കൂടെ കുടിച്ചു അവിടെയിരിക്കെ ഫോണെടുത്തു ചെവിയോട് ചേർത്തു നിശബ്ദതയെ മുറിച്ചു കൊണ്ട്
അസ്സലാമു അലൈക്കും മുതീർ…
വ അലൈകും അസ്സലാം മുതീർ…
എവിടെയാണ് തിരക്കിലാണോ…
എന്ത് തിരക്ക് വെറുതെ ഇരിക്കുകയാ… ബർത്ഡേ ഓർമയില്ലേ…
അതൊക്കെ ഉണ്ട്… ഇപ്പൊ വിട്ടാലോ… ഒരു ഗെയിംയും ഇടാം…
ഒക്കെ മേൻ… ഞാൻ അങ്ങോട്ട് വരാം…
ഒക്കെ…
ഫോൺ വെച്ച് ഖാലിദിനെ വിളിച്ചു
അസ്സലാമു അലൈക്കും…
വ അലൈക്കും അസ്സലാം… കൈഫൽ ഹാൽ…
സുഖം… നിനക്കോ…
സുഖം… എന്താണ് വിശേഷം…
എനിക്കൊന്നു പുറത്ത് പോണമായിരുന്നു…
ടിക്കറ്റിടാൻ മന്തൂബിനോട് പറഞ്ഞാൽ പോരേ…
അതല്ല… എനിക്ക് ഇപ്പൊ ഒന്ന് പുറത്ത് പോണമായിരുന്നു റംഷാദിനെ റൂമിൽ ഇരുത്തുന്നത് പ്രശ്നമുണ്ടോ എന്ന് ചോദിക്കാൻ വിളിച്ചതാ…
എന്ത് പ്രശ്നം… നീ എന്തൊക്കെയാ ചോദിക്കുന്നത്…
ഞാൻ ഇല്ലാത്തപ്പോ റൂമിൽ ആരെയും ഇരുത്തരുതെന്ന് ഞാൻ വന്നപ്പോ പറഞ്ഞില്ലായിരുന്നോ…
അപ്പൊ നീ ഡ്രൈവർ ആയിരുന്നു… ഓപ്പറേഷനു മുൻപ് നമ്മളോട് ബാബ എന്താ പറഞ്ഞത് നമ്മൾ ഇനിമുതൽ സഹോദരങ്ങളായിരിക്കണം എന്നല്ലേ… എല്ലാ സ്വത്തിലും നിനക്കും എനിക്കുള്ള പോലെ പങ്ക് എഴുതിവെച്ചില്ലേ… നീ ഇപ്പോഴും ഞങ്ങളുടെ വീട്ടിലെ ഡ്രൈവർ ആണെന്നാണോ നിന്റെ മനസിൽ… ആയിരിക്കും അതുകൊണ്ടാണല്ലോ വീട്ടിൽ താമസിക്കാൻ പറഞ്ഞിട്ട് കേൾക്കാതെ ഡ്രൈവർ റൂമിൽ താമസിക്കുന്നത്…
അതല്ല ഞാൻ ജസ്റ്റ് ചോദിച്ചെന്നേ ഉള്ളൂ…
ഷെബീ… ഇനി ഇതുപോലെ എന്തേലും കാര്യം സമ്മദം ചോദിച്ച് എന്നെ ഒരുവട്ടംകൂടി നീ വിളിച്ചാൽ അതിനുശേഷം നീ വിളിച്ചാലും ഞാനെടുക്കില്ല നീ പറയുന്നത് ഞാൻ കേൾക്കുകയുമില്ല… നീ എന്റെ ജോലിക്കാരനല്ല സഹോദരനാണ് അതാദ്യം നീ ഓർമയിൽ വെച്ചോ…
