വഴി തെറ്റിയ കാമുകൻ – 16 12

മ്മ്…

മൗനിയായ അവളുടെ കവിളിൽ തലോടി

എന്റെ സആദാ… നിനെവിട്ട് പോവാൻ ദുഃഖമില്ലാഞ്ഞിട്ടല്ല… കളവു നടക്കുന്നു എന്നറിഞ്ഞ ശേഷവും ഒന്നും ചെയ്യാതിരുന്നാലെങ്ങനെയാ… ആരും തിരിഞ്ഞുനോക്കാനില്ലാത്തതിനാലാണ് ഈ കളവു മുഴുവനും നടന്നത് ഇനിയുമിതങ്ങനെ വിട്ടാൽ പറ്റില്ല… എങ്ങനെ കട്ടാലും നമുക്ക് ആവശ്യത്തിലധികമുള്ളത് കിട്ടുന്നുണ്ട് പക്ഷേ കക്കുന്നതിൽ ഒരു പങ്ക് അത് ആരോരുമില്ലാത്തവർക്ക് കിട്ടേണ്ടതല്ലേ… അത് കട്ട് പോവുന്നു എന്നറിഞ്ഞിട്ടും അത് തടയേണ്ട ഞാൻ അതിന് കഴിയുമായിരുന്നിട്ടും എന്റെ സ്വാർത്ഥതക്ക് വേണ്ടി തടയാതിരിക്കുന്നത് ഞാനും ആ കളവിൽ പങ്കുചേരലല്ലേ…

മ്മ്…

നിനക്ക് സങ്കടമുണ്ടെന്നറിയാം എന്നും നിന്റെ മുന്നിൽ വരുമെന്ന് വാക്കുപറഞ്ഞതും മറന്നിട്ടില്ല നീ കൂടെ വന്നാൽ എന്റെ ശ്രെദ്ധ പാതിയും നിനിലായിപ്പോകും അതുകൊണ്ടാ നീ കൂടെ വരേണ്ടെന്നു പറഞ്ഞത്…

അവളെന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു ചിരിയോടെ കണ്ണിലേക്കു നോക്കി

വാക്ക് പറഞ്ഞത് എന്നോടല്ലേ… അത് സാരമില്ല… പോയിട്ട് വാ… സമയം കിട്ടുമ്പോ വിളിക്കണം…

മ്മ്…

എപ്പോയാ പോവുന്നെ…

കുറച്ച് സമയംകൊണ്ട് ഇറങ്ങണമെന്ന് കരുതുകയാ…

മ്മ്… എങ്ങനെയാ പോവുന്നെ… ഒറ്റക്കാണോ…

മ്മ്… ഒറ്റക്ക്… ഫ്ലൈറ്റ് എടുക്കുകായാ… ഡ്രൈവ് ചെയ്തുപോയാൽ ഓരോ സ്ഥലത്തും ഒരുപാട് ടൈം വേസ്റ്റ് ആവും…

അതാ നല്ലത്… ഒറ്റക്ക് ഡ്രൈവ് ചെയ്തു പോയാൽ എനിക്കൊരു സമാധാനമുണ്ടാവില്ല…

മ്മ്… ടെൻഷനാവണ്ട ഞാൻ പെട്ടന്ന് വരാൻ നോക്കാം…

റെസ്റ്റൊക്കെ എടുത്ത് ജോലി ചെയ്താൽ മതി അല്ലാതെ പെട്ടന്ന് തിരികെ വരാൻ കരുതി രാത്രിയും പകലും നോക്കാതെ ജോലിചെയ്തു ക്ഷീണിക്കണ്ട…

മ്മ്… ഫയൽസ് ചെക്ക് ചെയ്യാനും ഹെല്പ്പിനും ഓരോ സ്ഥലത്തും ക്വാളിഫൈഡ് ആയ വലിയൊരു ടീമിനെ അപ്പോയിന്റ് ചെയ്തിട്ടുണ്ട്… അല്ലാതെ ഞാനൊറ്റക്ക് ചെയ്താൽ അതൊന്നും ഈ കൊല്ലം തീരില്ല… വലിയൊരു അഴിച്ചുപണിതന്നെ വേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത്…

മ്മ്… പാക്ക് ചെയ്തോ…

കാര്യമായ പാക്കിങ് ഒന്നുമില്ല ജസ്റ്റ്‌ ഒരു അഞ്ച് ജോഡി ഡ്രെസ്സ് മാത്രം ബാഗേജ് കൂടിയാൽ ചുമന്നോണ്ട് നടക്കാൻ ബുദ്ധിമുട്ടാണ്…

മ്മ്…

എന്തെങ്കിലും സാധനങ്ങൾ വാങ്ങാനുണ്ടെങ്കിൽ വിളിച്ച് പറഞ്ഞാൽ കൊണ്ടുത്തരുമല്ലോ…

മ്മ്…

വല്ല ഹോസ്പിറ്റൽ ആവശ്യമോ മറ്റ് എമർജൻസിയോ വന്നാലോ എന്ന് കരുതി തൽക്കാലത്തേക്ക് ഒരു ഡ്രൈവറെ ഏർപ്പാട് ചെയ്തിട്ടുണ്ട് അവൻ പച്ചക്കറി കടയിലുള്ളവരുടെ റൂമിൽ നിന്നോളും അവന്റെ നമ്പർ ഞാൻ നിനക്കയച്ചിടാം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി…

മ്മ്…

ഒന്ന് രണ്ട് ദിവസം കൂടുമ്പോ ഇടക്ക് വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ ആനിനോട് പറയണം അതവര് മൂന്നുപേരും ചെയ്തോളും ബാബയുടെ വീട്ടിൽ പോയി അവിടെ ഇടക്ക് ക്ലീൻ ചെയ്യാനും അവിടുത്തെ വണ്ടികൾ സ്റ്റാർട്ട്‌ ചെയ്തിടാനും അവരെ ടാക്സിയിൽ അയച്ചാൽ മതി…

മ്മ്…

എപ്പോഴും ഒരാളെ എങ്കിലും ഇവിടെ നിർത്തണം ഒറ്റക്ക് നീ എവിടേലും തട്ടിവീണാൽ പോലും ആരുമറിയില്ല…

മ്മ്…

എന്തേലും പേടിയോ ടെൻഷനോ തോന്നിയാൽ എന്നെ വിളിക്കണം…

മ്മ്…

കുറച്ച് ദിവസം കൊണ്ട് അഫിയൊക്കെ ഇങ്ങെത്തും…

എന്റെ കാര്യം ആലോചിച്ചിങ്ങനെ ടെൻഷനാവണ്ട ഞാൻ നോക്കിക്കൊള്ളാം ജോലി കിടയിൽ ഭക്ഷണം കഴിക്കാനും ഉറങ്ങാനും ഒന്നും മറക്കാതിരുന്നാൽ മതി…

മ്മ്…

അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു മുറിയിൽ ചെന്നു കുളിച്ചിറങ്ങുമ്പോ അവളെന്റെ ബാഗ് പാക്ക് ചെയ്യുന്നത് കണ്ടുകൊണ്ടവളുടെ അരികിൽ ചെന്നവളെ വയറിലൂടെ ചുറ്റിപ്പിടിച്ചു

എന്താ ചെയ്യുന്നേ…

(ചിരിയോടെ തലചരിചെന്റെ കവിളിൽ ഉമ്മവെച്ചു) മുണ്ടും ഷർട്ടും പാന്റും കോട്ടും ബർമുടയും ഷോർട്സും ഷഡിയും സോക്സും ചെരിപ്പും പേസ്റ്റും ബ്രഷും സോപ്പും മുടികുടുക്കും സ്പ്രെയും കാജൽ സ്റ്റിക്കും ഷൂ പോളിഷും വെച്ചിട്ടുണ്ട്… വേറെ എന്തെങ്കിലും വെക്കാനുണ്ടോ…

മ്ഹും…

പാസ്പോർട്ടും ടിക്കറ്റും ഐ പാടും പേഴ്സും ലാപ്പിന്റെ ബാഗിൽ വെച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *