കിച്ചണിൽ ചെന്ന് നട്സും ഡ്രൈഫ്രൂട്സും ഫ്രൂട്സും അല്പം പാലും ചേർത്ത് ഇത്തിരി മധുരമിട്ട് കട്ടിയിൽ അടിച്ചു ഒരു ഗ്ലാസിൽ ഒഴിച്ചു ജാറു കഴുകിവെച്ചവളുടെ റൂമിൽ ചെല്ലുമ്പോയേക്കും അവൾ ഉറങ്ങിയിരിക്കുന്നു അവളെ വിളിച്ചുണർത്തി ജ്യൂസ് കുടിപ്പിച്ചശേഷം വെള്ളവും കുടിപ്പിച്ചു ഗ്ലാസ് സൈഡ് ടേബിളിൽ വെച്ച് അവളെനെ നോക്കി
വാ… ചെയ്യാം…
ഷർട്ട് അഴിച്ചവൾക്കരികിൽ കയറി കിടന്നു അവളെന്റെ മുണ്ടഴിച്ചു ബർമുഡയിൽ പിടിച്ച കൈ പിടിച്ചു മാറ്റി അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു
ഉറങ്ങിക്കോ…
ചെയ്യണ്ടേ… വാ…
ഇപ്പൊ വേണ്ട…
പോയില്ലല്ലോ ചെയ്യ്…
എന്റെ നൂറാ… നീ വാടിപോയി… നമുക്ക് പിന്നെ ചെയ്യാം…
എനിക്ക് പ്രശ്നമൊന്നുമില്ല ചെയ്യ്…
അടങ്ങി കിടന്നുറങ്ങ്…
പ്ലീസ് മജ്നൂ… ചെയ്യ്…
എന്റെ പെണ്ണേ… എനിക്ക് നീ ഇന്നൊരു ദിവസത്തേക്കല്ല എന്റെ ജീവനുള്ളെടുത്തോളം നീ കൂടെ വേണം ഇപ്പൊതന്നെ നീ വാടിയ പൂ പോലെ ആയി…
ഇല്ല മജ്നൂ… എനിക്ക് ക്ഷീണമൊന്നുമില്ല… വാ…
വാശിപിടിക്കല്ലേ… പറയുന്ന കേൾക്ക്…
അവളെന്റെ മുഖത്ത് നോക്കി അവളുടെ കവിളിൽ തടവികൊണ്ടവളുടെ കണ്ണിലേക്കു നോക്കി
ഉറങ്ങെന്റെ സആദാ… എല്ലാം പതിയെ മതി…
അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു
മജ്നൂ…
മ്മ്…
(ഇടറിയ ശബ്ദത്തിൽ)നിന്നെ തൃപ്തിപ്പെടുത്താൻ എനിക്ക് പറ്റില്ലേ…
(അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി നോവ് നിറഞ്ഞ അവളുടെ കണ്ണിലേക്കു നോക്കേ ആ കണ്ണിൽ അലിഞ്ഞുപോവും പോലെ തോന്നി) നിന്റെ മണത്തോളം എന്നെ ഭ്രമിപ്പിക്കാനോ നിന്റെ ചൂടിനോളം എന്നെ സുഖിപ്പിക്കാനോ നിന്റെ സ്നേഹത്തോളം എന്നെ അലിയിക്കാനോ മറ്റൊന്നിനും കഴിയില്ല ദേവീ…
എങ്കിലും…
എന്റെ ദേവിക്ക് എന്റേവാക്കിൽ സന്തേഹമാണോ…
അല്ല ദേവാ… നിന്റെ വാക്കുകൾ എനിക്കെനെക്കാൾ വിശ്വാസമാണ്… നീ തൊടുമ്പോയേക്കും ഞാനാകെ തളർന്നുപോയി… ഞാനെങ്ങനെ…
സന്തേഹമൊന്നും വേണ്ട ആദ്യമായല്ലേ അതിന്റെയാ പതിയെ ശെരിയായിക്കോളും…
അതുവരെ… നിനക്ക് ഞാനെന്തു നൽകും…
എന്റെ ദേവീ… നീ തരുന്ന സ്നേഹത്തിലപ്പുറം എനിക്കെന്താണ് വേണ്ടത്…
എങ്കിലും…
ഉറങ്ങെന്റെ ദേവീ… തളർച്ച മാറട്ടെ…
ഉടയാടകളൊന്നുമില്ലാതെ ഇങ്ങനെയോ ദേവാ… ഞാൻ വസ്ത്രം ധരിക്കട്ടെ…
നിന്റെ വസ്ത്രം ഞാനല്ലേ ദേവീ… നിന്റെ ദേഹം മറക്കാൻ എന്റെ ദേഹമില്ലേ…
നെഞ്ചിൽ തല ചേർത്തു പിടിച്ചു പതിയെ തഴുകെ അവളുടെ ചുണ്ടുകൾ നെഞ്ചിൽ ചുമ്പിച്ചു പതിയെ അവളുടെ ഹൃദയം താളത്തിൽ മിടിക്കാൻ തുടങ്ങി അവളുടെ ഹൃദയതാളം നെഞ്ചിൽ തീർക്കുന്ന താരാട്ടിന്റെ ഈണത്തിൽ ഉറക്കം കണ്ണിനെ മൂടി
മനോഹരമായ കാടിനു നടുവിലൂടെ കുതിച്ചു പായുന്ന കർണന്റെ കുഞ്ചിരോമങ്ങളിൽ തലോടി
കർണാ ഈ ധൃതി എന്നെ ദേവിക്കരികിൽ എത്തിക്കാനോ നിനക്ക് കുവയെ കാണുവാനോ…
ഹ്രീ… (ചിനച്ചുകൊണ്ട് തല കുടഞ്ഞു കുഞ്ചിരോമങ്ങളിളക്കി അവൻ മുന്നോട്ട് കുതിച്ചു)
അരുവിക്കരയിൽ നിന്ന കർണന് മുകളിൽ നിന്നുമിറങ്ങി പാറയിൽ അരുവിയിലെ തെളിഞ്ഞ വെള്ളത്തിലേക്ക് നോക്കിയിരിക്കെ പുറകിൽ നിന്നും പറന്നുവന്ന കടാരയേ പിടിച്ചെടുത്തു തിരിഞ്ഞു നോക്കാതെ കടാര തിരികെ എറിഞ്ഞു തിരിഞ്ഞു നോക്കി മരത്തിനു മറവിൽ നിന്നും ചുവന്ന വസ്ത്രം ധരിച്ചു ചുവന്ന തുണികൊണ്ട് മുഖം മറച്ച വർണ്ണനകൾക്കതീതമായത്രയും സുന്ദരമായ കണ്ണുകളുള്ള പെണ്ണ് വെളിയിൽ വന്നു ആ കണ്ണുകൾ മാത്രം മതി അവളൊരു ദേവറാണി എന്നറിയാൻ എന്നിലേക്ക് കുതിക്കുന്ന അവളെ എഴുനേറ്റുനിന്നു കൈ കൾ വിടർത്തി സ്വാഗതം ചെയ്തു ഓടി വന്നുകൊണ്ടവളെന്റെ നെഞ്ചിൽ ചേർന്നു വിട്ടുമാറാതെ പുണർന്നു നിന്നുകൊണ്ട് കവിളിനെ നെഞ്ചിലേക്ക് ചേർത്തു അവളെ ചേർത്തു പിടിച്ചു നിൽക്കെ
ദേവാ…
അർദ്രമായ ആ സ്വരം കാതിനെ കുളിരണിയിപ്പിച്ചു
ദേവീ…
പിതാവ് വിളിപ്പിച്ചു അതിനാലാണ് വൈകിയത്… കാത്തിരുന്നു മുഷിഞ്ഞുവോ എന്റെ പ്രാണൻ…
ഇല്ല പ്രിയേ… ഞാൻ വന്നൽപ്പ സമയമായേ ഉള്ളൂ…
അവളെ കൈകളിൽ കോരിയെടുത്തു പാറക്കരികിലേക്ക് നീങ്ങി പാറയിൽ ഇരുന്നു അവളുടെ മുഖം മറച്ചിരിക്കുന്ന തുണി മാറ്റി അവളുടെ സുന്ദരമായ മുഖത്തേക്ക് നോക്കെ
