അവന്മാരെ കെട്ടഴിച്ചു കൈ പുറകിൽ കെട്ടി വീട്ടിലേക്ക് കൊണ്ടുവന്നു അവരെ കണ്ട സാവിത്രിയേച്ചി ഉറപ്പിച്ചു പറഞ്ഞു ഉണ്ണിയേട്ടനെ വെട്ടിയതവരാണെന്ന് അവരോട് കാര്യം തിരക്കിയപ്പോ സവിത്രിയേച്ചിയുടെ ആങ്ങളമാർ കൊടുത്ത കൊട്ടേഷൻ ആണെന്ന് മനസിലായി
ചേച്ചീ ഇവരെ എന്ത് ചെയ്യണം…
കൊല്ലണം…
സാം… അതിങ് എടുത്തേ…
അമൽ : വേണ്ട ഷെബീ… നിന്നെ തൊട്ട ഇവരെ നരകിപ്പിക്കണം…
അഫി : ഇക്കാ കൊല്ലണ്ട ഇഞ്ചിഞ്ചയി നരകിച്ചു ജീവിക്കട്ടെ…
സാവിത്രിയേച്ചിയെ നോക്കി
കൊല്ലണോ അതോ ജീവിതകാലം മുഴുവൻ നരകിച്ചു നരകിച്ചു ജീവിക്കണോ…
നരകിക്കണം…
അമൽ… കാലും കയ്യും മുട്ടിൽ വെച്ചു മുറിച്ചു നാക്ക് അറുത്തെടുത്ത് മുറി ഉണങ്ങിയ ശേഷം എവിടെയെങ്കിലും കൊണ്ടുപോയി തള്ള് ഇഴഞ്ഞു ജീവിക്കട്ടെ…
അവരെ പിടിച്ചു വീണ്ടും പന്നികൂട്ടിലേക്ക് കൊണ്ടുപോവുമ്പോ അവരുടെ അലറികരച്ചിൽ ഏക്കറു കണക്കിന് പരന്നുകിടക്കുന്ന കാപ്പിതോട്ടതിനും അകലെ നിന്നും കേൾക്കുന്ന ആനകളുടെ ചിഹ്നം വിളിക്കും ഇടയിൽ അലിഞ്ഞുപോയി ചേച്ചിയെ നോക്കി
നഷ്ടം നികത്താൻ പറ്റില്ലെന്നറിയാം… അവന്മാർക്ക് ശിക്ഷ കിട്ടി ഇനി അത് മനസിൽ നിന്നു കളഞ്ഞേക്ക്…
ചേച്ചിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട് ചേച്ചിയെ തോളിൽ ചേർത്തുപിടിച്ചു
ആരുമില്ലെന്നു തോന്നേണ്ട… എനിക്ക് ജീവനുള്ളിടത്തോളം ഒരു സഹോദരനായി ഞാനുണ്ട് കൂടെ…
നിറകണ്ണുകളോടെ എന്നെ നോക്കി
ചേച്ചിയുടെ ഈ നിറയുന്ന കണ്ണിനി വേണ്ട പഴയ സാവിത്രിയുടെ തിളക്കമുള്ള കണ്ണുകൾ മതി…
ചേച്ചി കണ്ണുനീരിൽ കുതിർന്ന ചിരിയോടെ നോക്കി
നിങ്ങളെ കൂടെപ്പിറപ്പുകളെ കാലണക്ക് ഗതിയില്ലാതെ നിങ്ങളെ മുന്നിൽ ഞാൻ നിർത്തിത്തരും… ഇതെന്റെ ചേച്ചിക്ക് ഞാൻ തരുന്ന വാക്ക്… കരഞ്ഞോണ്ടിരിക്കണ്ട കുറച്ചുസമയം കിടന്നുറങ്ങു… ചേച്ചിയെ അമൽ കൊണ്ടുവിടും… ഞങ്ങൾ തമിഴ് നാട്ടിലേക്ക് പോവുകയാ… പ്രിയ നിങ്ങളെ കൂടെ വരും…
ശെരി…
പ്രിയയെ മാറ്റിനിർത്തി നാട്ടിലെത്തിയപാടെ പോയി സുഹൈലിനെ കാണണം… നിനക്കവിടെ കുറച്ച് ജോലിയുണ്ട്… എന്താ ചെയ്യേണ്ടതെന്ന് അവർ പറഞ്ഞുതരും…
ശെരി…
അവിടുന്ന് ഞങ്ങൾ മൂന്നുപേരും തമിഴ്നാടിന് തിരിച്ചു അവിടെ എത്തിയ പിറകെ ഷംസിയും അൽത്തുവും സുഹൈലിന്റെ വണ്ടിയുമായി ഹോട്ടലിൽ എത്തി വണ്ടി ചാവി ഞങ്ങൾക്ക് തന്നു ലൊക്കേഷൻ നോക്കി തേൻമൊഴിയുടെ വീട്ടിലേക്ക് തിരിച്ചു വണ്ടി പോകെ പോകെ നൂറയുടെ പിടി ഏന്റെ കൈയിൽ മുറുകി കൊണ്ടിരുന്നു
എന്ത് പറ്റി നൂറാ…
അവിടെ ചെന്നാൽ അവരൊക്കെ ഇല്ലേ… വീണ്ടും പരിചയക്കാരെ പോലെ മാത്രം…
അവളെ അരികിലേക്ക് ചേർത്തുപിടിച്ചവളുടെ നെറ്റിയിൽ ഉമ്മവെച്ചു
സാരോല്ല… നമ്മുടെ സിറ്റുവേഷൻ കൂടെ നമ്മൾ മനസിലാക്കണ്ടേ… നമുക്ക് സംസാരിക്കുകയും കാണുകയും ഒക്കെ ചെയ്യാലോ…
അഫി : (അവളുടെ തലയിൽ തലോടി കൊണ്ട്) വെറുതെ ടെൻഷനാവല്ലേനൂറാ… കിട്ടുന്ന സമയം സന്തോഷമായിരിക്ക്…
വീടിനരികിൽ എത്താറായി എന്ന് കണ്ട് വണ്ടി സൈഡാക്കി ഞാൻ പുറകിലെ സീറ്റിൽ ചെന്ന് കയറി അഫി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി
അവിടെ എത്തുമ്പോ മുറ്റത്തു കണ്ട ചെറുക്കൻ
അക്കാ… അവര് വന്നു… (അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു ഞങ്ങളെ നോക്കി) വാ… കയറിയിരിക്ക്…
അവന്റെ ക്ഷണം സ്വീകരിച്ചവനൊപ്പം അകത്തേക്ക് കയറേ
സുഖമല്ലേ പ്രകാശ്…
അതേ… ഏന്റെ പേരെങ്ങനെഅറിയാം…
നിന്റെ ചേച്ചി പറഞ്ഞ് എല്ലാരേയും അറിയാം… ക്ലാസ്സൊക്കെ എങ്ങനെ പോകുന്നു…
വാതിൽക്കൽ തേൻമൊഴിയും രണ്ട് സ്ത്രീകളും പ്രത്യക്ഷപെട്ടു അവരും ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു
നന്നായിട്ട് പോകുന്നു… ഷെബി എന്നല്ലേ ചേട്ടന്റെ പേര്…
അതേ…
ഇത് അഫീഫ ഞാൻ കല്യാണം കഴിക്കാൻ പോവുന്നവൾ… ഇത് ഏന്റെ ഓണർ നൂറ…
പേര് അക്ക പറഞ്ഞു കേട്ടിട്ടുണ്ട്…
അകത്തേക്ക് കയറിച്ചെല്ലേ മുറിയിൽ മുഴുവൻ പെട്ടിയിൽ നിന്നു വലിച്ചിട്ട സാധനങ്ങളും മൂന്നു പെൺപിള്ളേരും രണ്ട് പുരുഷൻ മാരും അല്പം പ്രായമുള്ളൊരു പുരുഷനും രണ്ട് സ്ത്രീകളും ഒരു ചെറിയ വാവയും ഉണ്ട് എല്ലാരുടെ മുഖത്തും സന്തോഷം നിറഞ്ഞു നിൽപ്പുണ്ട്
