വഴി തെറ്റിയ കാമുകൻ – 16 12

ഐ മിസ്സ്‌ യൂ മജ്നൂ… നിന്നെ കാണാഞ്ഞിട്ട് എന്തോ സഹിച്ചില്ല അതാ വന്നത് പെട്ടന്ന് പോയ്കോളാം…

ചിരിയോടെ അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മ നൽകി

തിരക്കിലാനൂറാ അതാ വിളിച്ചുപോലും നോക്കാഞ്ഞത്…

എനിക്കറിയാം… എന്തേലും കഴിച്ചോ…

കഴിച്ചു… നീ കഴിച്ചോ…

ഞാൻ കഴിച്ചു… എന്താ കഴിച്ചേ…

ബർഗറും ജ്യൂസും…

സമയം വൈകീട്ടായി ലഞ്ച് കഴിച്ചില്ലേ ഇതുവരെ…

കുറച്ചു വർക്ക്‌ ഉണ്ട് ഇതൊന്ന് കഴിയട്ടെ…

അതൊക്കെ എന്നിട്ട് ചെയ്യാം ആദ്യം പോയി ഭക്ഷണം കഴിക്ക്…

ഇപ്പൊ വേണ്ട ഇത് ഇന്ന് തീർക്കണം അർജന്റ് ആണ്… നാളെ മുതൽ ഒരുപാട് ജോലി ഉള്ളതാ… ഇന്നിപ്പോ ഇത് തീർത്തില്ലെങ്കിൽ ആകെ കുഴയും…

അത് സാരോല്ല ഇത്തിരി സമയമല്ലേ…

ഇപ്പൊ കഴിച്ചാൽ എനിക്ക് തൃപ്തിയാവില്ല നൂറാ ഇപ്പൊ എന്റെ മോള് ചെല്ല് ജോലി കഴിഞ്ഞ് ഞാൻ വിളിക്കാം നീ റംഷാദിനെ കൂട്ടി വന്നാൽ മതി നമുക്ക് ഒരുമിച്ച് കഴിക്കാം…

മനസില്ലാ മനസോടെ മടിയിൽ നിന്നും എഴുനേറ്റ് കവിളിൽ ഉമ്മവെച്ചവൾ ഡോറിലേക്ക് നടക്കെ തട്ടം മുഖത്തേക്ക് താഴ്ത്തിയിട്ടു

വീണ്ടും ജോലിയിൽ മുഴുകിയിരിക്കെ അവൾ ഫോൺ ചെയ്ത് ഷവർമയും ജ്യൂസും ഓർഡർ ചെയ്തിട്ടുണ്ട് കഴിക്കാതിരിക്കരുതെന്ന് പറഞ്ഞതിന് ഒക്കെ പറഞ്ഞു

സമയം വൈകി ജോലി കഴിഞ്ഞിട്ടില്ല ഇടയ്ക്കിടെ ഓഫീസ് ബോയ് ചായ കൊണ്ടുത്തരുന്നുണ്ട് അവനോട് പോയ്കൊള്ളാൻ പറഞ്ഞെങ്കിലും പ്രശ്നമല്ലെന്നു പറഞ്ഞവൻ കാത്തിരുന്നതാണ് പത്തര മണിയോടെ അവനെ ഇനിയും കാത്തിരിപ്പിക്കേണ്ടെന്നോർത്തവന് അൻപത് റിയാലും കൊടുത്തവിടെ നിന്നും ഇറങ്ങമ്പോ നൂറയെ വിളിച്ചു

സോറി ബേബി… വൈകിപ്പോയി… ഞാൻ കൂട്ടാൻ വരാം…

സാരോല്ല… ഞാൻ റംഷാദിനെ കൂട്ടിവരാം… എവിടെയാ…

ആസ്പറിലേക്ക് വാ… വില്ലാജിയോയുടെ ഏതേലും ഗേറ്റിൽ ഇറങ്ങി അവനോട് തിരികെ പോയ്കൊള്ളാൻ പറ…

ശെരി…

സിഗരറ്റ് കത്തിച്ചുകൊണ്ട് വണ്ടിയിൽ ചെന്ന് കയറി വണ്ടി അസ്പ്പർ ലക്ഷ്യമാക്കി നീങ്ങി റേഡിയോ മലയാളം 98.6 പാടി കൊണ്ടും പറഞ്ഞുകൊണ്ടുമിരിക്കുന്നു

വില്ലാജിയോയുടെ പാർക്കിങ്ങിൽ വണ്ടിയിടുമ്പോ രണ്ടാം നമ്പർ ഗേറ്റിലുണ്ടെന്ന് നൂറയുടെ വിളി വന്നു അവളോട് അവിടെനിൽക്കാൻ പറഞ്ഞ് അവൾക്കരികിൽ ചെന്നവളെയും കയറ്റി ഡോറടച്ചതും മുഖത്തെ തട്ടം തലക്ക് പിറകിലേക്കിട്ടുകൊണ്ടവൾ മടിയിലേക്കിരുന്നു വണ്ടി ടോർച്ച് ടവറിലേക്ക് നീങ്ങി

ഒരുപാട് സമയമായോ കാത്തിരിക്കുന്നു…

മ്മ്… വൈകുന്നേരം മുതൽ കാത്തിരിക്കുകയാ…

സോറി നൂറാ…

സാരോല്ല… കഴിഞ്ഞോ അതോ ടെൻഷൻ കൂടെതന്നെ ഉണ്ടോ…

ടെൻഷൻ എല്ലാം ഓഫീസിൽ വെച്ചു… ഈ സമയം എന്റെ സആദക്ക്…

ടോർച്ച് ടവറിൽ 360° വ്യൂ ഉള്ള റിവോൾവിങ് ഹോട്ടലിൽ എനിക്കൊപ്പമിരിക്കുന്നവളെ നോക്കി

എന്ത് പറ്റി മുഖമൊക്കെ മൂടാൻ… ഇത് നിനക്ക് പതിവില്ലല്ലോ…

നീ കണ്ടാൽ മതി ഇനി എന്ന് തോന്നി ഇപ്പൊ നിന്റെ കൂടെ വരുമ്പോ തുറന്നിട്ടതും നിനക്ക് കാണാനാണ്…

ഭക്ഷണം കഴിച്ചവിടെനിന്നും ഇറങ്ങി എന്റെ കൈയിൽ കൈ ചുറ്റിപിടിച്ചു നടക്കുന്നവളെ ഇടയ്ക്കിടെ നോക്കി പരസ്പരം സംസാരിച്ചുകൊണ്ട് വണ്ടിയിൽ കയറി അസ്പ്പർ പാർക്ക് ലക്ഷ്യമാക്കി വണ്ടി നീങ്ങി പാർക്കിലെ പുല്ലിൽ തോളിൽ തല ചായ്ച്ചിരിക്കുന്നവളെ ചേർത്തുപിടിച്ചിരുന്നു പരസ്പരം സംസാരിച്ചു സമയം ഏറെ വൈകി

പോവാം…

മ്മ്…

വണ്ടിയിൽ കയറിയതും അവളെന്റെ മടിയിൽ കയറി നെഞ്ചിൽ കിടന്നു വണ്ടി വീട്ടിലെത്തുമ്പോയേക്കും അവൾ ഉറക്കംപിടിച്ചിരിക്കുന്നു ഗേറ്റ് തുറന്നകത്തു കയറ്റിയിട്ടുകൊണ്ടവളെ തട്ടിവിളിച്ചു അവളെ കിടന്നുറങ്ങാൻ പറഞ്ഞയച്ചു മുറിയിൽ ചെന്ന്കുളിയും കഴിഞ്ഞു സിസ്റ്റത്തിനു മുന്നിലിരുന്നു

ഡോർ തുറന്നകത്തേക്ക് വന്ന നൂറ ദേഷ്യത്തോടെ അടുത്തേക്ക് വന്നു

കാലത്ത് തൊട്ട് കമ്പ്യൂട്ടറിന്റെ മുന്നിലാ ഓഫാക്കി കിടക്കുന്നുണ്ടോ…

കുറച്ചു സമയം കൂടെ… നീ കിടന്നോ ഞാൻ വരാം…

ഒരു കുറച്ചുസമയവുമില്ല ഓഫ്‌ ചെയ്തു വന്ന് കിടക്ക്…

പിന്നെയും പറഞ്ഞ് നോക്കി എങ്കിലും അവസാനം അവളുടെ വാശിക്ക് മുന്നിൽ ഓഫ്‌ ചെയ്ത് അവൾക്കൊപ്പം കയറി കിടക്കുമ്പോഴും ചിന്ത വർക്കിൽ തന്നെയാണ് എന്റെ നെഞ്ചിൽ കവിൾ ചേർത്തു കെട്ടിപിടിച്ചുകിടക്കുന്നവൾ മുഖമുയർത്തി എന്നെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *