വഴി തെറ്റിയ കാമുകൻ 16
Vazhi Thettiya Kaamukan Part 16 | Author : Chekuthan
[ Previous Part ] [ www.kambi.pw ]
കുറച്ചു പേർസണൽ പ്രശ്നങ്ങൾ കാരണം ഏറെ വൈകിയെന്നറിയാം വൈകിയതിൽ ക്ഷമ ചോദിക്കുന്നു. സപ്പോർട്ട് ചെയ്യുന്ന നിങ്ങളോട് ഒത്തിരി സ്നേഹത്തോടെ സ്വന്തം ചെകുത്താൻ നരകാധിപൻ. മിക്കവാറും എല്ലാഴ്പ്പോഴും പോലെ എഴുതികഴിഞ്ഞു വായിക്കാതെ പോസ്റ്റുകയാണ് അക്ഷരതെറ്റുകളും മറ്റു പ്രശ്നങ്ങളും ഉണ്ടാവുമെന്നറിയാം ക്ഷമിക്കുമെന്നും അഭിപ്രായങ്ങൾ അറിയിക്കുമെന്നും കരുതികൊണ്ട് തുടങ്ങുന്നു
****************************************
കഥ ഇതുവരെ…
പാതിരാത്രി പിന്നിട്ടതും വിശ്രമമില്ലാത്ത ഡ്രൈവിങ്ങും ഭക്ഷണമില്ലായ്മയും അവളിൽ ക്ഷീണം നിറച്ചു അവളുടെ കണ്ണുകളിൽ ഉറക്കം വന്നുതുടങ്ങി
വണ്ടി സൈഡാക്കി പേഴ്സിൽ നിന്നും എടിഎം കാർഡും ഒരു അഞ്ഞൂറിന്റെ നോട്ടുമെടുത്തു കപ്പ് ഹോൾഡറിൽ നിന്നും എടുത്ത കുഞ്ഞു ഗ്ലാസ് കവറിന്റെ അറ്റം പൊട്ടിച്ചു അതിൽ നിന്നും പഞ്ചസാര പോലെ അല്പം തരി ഫോണിനുമേൽ വിരിച്ചുവെച്ച പൈസയിലേക്ക് ഇട്ടു എ ടി എം കാർഡ് വെച്ച് അതിനുമുകളിലൂടെ അമർത്തി മൂന്നാല് തവണ ഉരച്ചതും പഞ്ചസാര തരികൾ പൊലിരുന്നവ പൌഡർ പോലെയായി പൈസയിലെ പൗഡർ ഫോണിന്റെ ഡിസ്പ്ലേയിലേക്ക് തട്ടി എ ടി എം കാർഡ് വെച്ചു നാല് വരകളാക്കി മാറ്റി ഫോൺ ഹാൻഡ് റെസ്റ്റിൽ വെച്ച് പൈസ ചുരുട്ടി ഒലിച്ചിറങ്ങിയ കണ്ണുനീര് പുറംകൈകൊണ്ട് തുടച്ചുമാറ്റി ചുരുട്ടിവെച്ച പൈസ മൂക്കിലേക്ക് ചേർത്തുവെച്ചു ഓരോ വരകളായി മൂക്കിലേക്ക് വലിച്ചു കയറ്റി
എല്ലാം മാറ്റിവെച്ചു വണ്ടിയെടുത്തു അവളുടെ വെളുത്ത മുഖം അല്പം ക്കൂടെ തുടുത്തു ഉറക്ക ക്ഷീണം മാറിയ അവൾ അതിവേകം വണ്ടി മുന്നോട്ട് പായിച്ചു
പുലർകാല സൂര്യരശ്മികളാൽ സ്വർണവർണമണിഞ്ഞു നിൽക്കുന്ന ഗോതമ്പു പാടങ്ങൾക്കിടയിലെ മൺ റോഡിലൂടെ പൊടി പറത്തി ഓഫ്‌റോഡർ പജിറോ മുന്നിൽ കാണുന്ന സാമാന്യം വലിയ വീടിനെ ലക്ഷ്യമാക്കി അതിവേകം മുന്നോട്ട് കുതിച്ചു മുറ്റത്ത് നിരന്നുനിൽക്കുന്ന ജീപ്പുകൾക്കും ബെൻസിനും ഇടയിൽ ചെന്നു നിന്ന വണ്ടിയിൽ നിന്നും രണ്ട് പിസ്റ്റലുകൾ എടുത്തു ഒന്ന് അരയിൽ തിരുകി കൈയിലെ പിസ്റ്റൾ ലോക്ക് റിലീസ് ചെയ്തുകൊണ്ടവൾ വണ്ടിയിൽ നിന്നും ചാടിയിറങ്ങി കോപത്താൽ ചുവന്ന മുഖവുമായി മുന്നോട്ട് നടക്കെ വാഹനത്തിന്റെ ശബ്ദം കേട്ട് ഓടി പുറത്തേക്കിറങ്ങിയ സ്ത്രീക്കും വൃദ്ധനും കുട്ടികൾക്കും വൃദ്ധൻ ഉറക്കെ വിളിച്ചു
ഹർപ്രീത്… മോളേ…
കുട്ടികൾ ഓടി അവൾക്കരികിലേക്കടുത്തു
പുറത്തേക്ക് വന്ന മല്ലന്മാരായ യുവാക്കളെ കാണെ അവളുടെ കണ്ണിൽ കോപമിരച്ചുകയറി അടുത്തനിമിഷം അവളുടെ കൈയിലെ പിസ്റ്റൾ ശബ്ദിച്ചു മുന്നിൽ നിന്നവന്റെ നെറ്റി തുളച്ചു വെടിയുണ്ട കടന്നുപോയി നിർത്താതെ വീണ്ടും ശബ്ദിച്ച പിസ്റ്റൾ മറ്റൊരുവന്റെ തലയോട്ടി കൂടെ തകർത്തു അവർക്കു ചിന്തിക്കാൻ സമയം ലഭിക്കുന്നതിനു മുൻപേ ഒന്നിന് പിറകെ ഒന്നായി നാലുപേർ കൂടെ നിലം പതിച്ചു
ബാക്കിയുള്ളവർ ഓടി വണ്ടികൾക്ക് പിറകിലായി പതുങ്ങി മുന്നിലേക്ക് വന്ന ഒരുവന് നേരെ വെടിയുതിർത്തതും പിറകിൽ നിന്നുവന്നവൻന്റെ ഭലിഷ്ഠമായ കൈക്കുള്ളിൽ അവളുടെ പിസ്റ്റൾ പിടിച്ച വലം കൈ ഒതുങ്ങി മുകളിലേക്ക് ഉയർത്തിപിടിച്ച വലം കൈയിലെ പിസ്റ്റൾ ആകാശം നോക്കി ഒരുവട്ടം കൂടെ ശബ്ദിച്ചു അവളുടെ ഇടം കൈ അരയിലേക്ക് നീങ്ങും മുൻപ് അവന്റെ ഇടം കൈ അവളുടെ പുറകിൽ തിരുകിവെച്ച പിസ്റ്റളിനെ കൈക്കലക്കി ഓടി അടുത്ത ആളുകൾ അവളുടെ വലം കൈയിലെ പിസ്റ്റളിനെ കൂടെ പിടിച്ചെടുത്തു വന്നവരിൽ ഒരുവൻ തന്റെ ബലിഷ്ഠമായ കയ്യാൽ അവളുടെ മുഖത്തടിച്ചു നിലത്തേക്ക് വീണ അവളുടെ മുടിക്ക് കുത്തിപിടിച്ചെഴുനേൽപ്പിച്ച അവന്റെ മുഖത്തേക്ക് നോക്കി
അവൾക്കരികിലേക്ക് ഓടിയടുക്കാൻ പോയ അച്ഛനെയും അമ്മയെയും കുട്ടികളെയും അവർ പിടിച്ചുവെച്ചു
എന്നെ കൊന്നാലും ഒരുത്തനും രക്ഷപെടാൻ പോകുന്നില്ല ജീവൻ വേണമെങ്കിൽ ഓടി ഒളിച്ചോ… എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവൻ നിങ്ങളെ ജീവനോടെ കത്തിക്കും…
