അവൾ ഒരു ഗ്ലാസ് കട്ടൻ കാപ്പി എനിക്ക് നേരെ നീട്ടി.. ഞാൻ അത് വാങ്ങി ഒരു പുഞ്ചിരി നൽകി.. അവളും ഒരു ഗ്ലാസ് കാപ്പി എടുത്ത് ഹാളിലോട്ടു കേറി ഒരു കസേരയിൽ ഇരുന്നു..💁♂️ ഞാൻ അവൾക്കു അഭിമുഖമായി ഒരു കസേര വലിച്ചിട്ട് ഇരുന്നു..
ഭിത്തിയിൽ കുറച്ച് ഫോട്ടോ തൂക്കി ഇട്ടിരിക്കുന്നത് ഞാൻ കണ്ടു 👀
‘ അച്ഛനും അമ്മയും ‘ അവൾ ഞാൻ നോക്കുന്നത് കണ്ടപ്പോൾ പറഞ്ഞു..
‘ അവരുടെ അപ്പുറത്ത് ഇരിക്കുന്നത് ആരാ ‘
‘ അച്ഛന്റെ അച്ഛൻ ‘👳♀️
‘ നിന്റെ അച്ഛന് മുത്തശ്ശൻറെ അതേ കഷണ്ടി തല ആരുന്നല്ലോ ‘
‘ പാരമ്പര്യം ആണ് ‘
ഞാൻ അതിന് മറുപടിയായി ഒരു പുഞ്ചിരി നൽകി..😊
‘ സമയം വൈകി.. പോവുന്നില്ലേ മാഷേ ‘
‘ ഞാൻ ഇവിടെ തന്നെ അങ്ങ് കൂടിയാലോ എന്ന് ആലോചിക്കുവാ ‘😉
‘ നിന്റെ ഭാര്യ അത് അറിയുമ്പോൾ എന്ത് പറയും ‘
‘ എന്ത് പറയാൻ.. വേണേൽ അവളേം കൂടെ ഇങ്ങു വിളിക്കാം ‘
‘ വേണ്ട… ‘
‘ വല്യമ്മ എപ്പോൾ വരും? ‘⏲️
‘ അധികം താമസിക്കാതെ വരും.. നീ കാപ്പി കുടിച്ചിട്ട് ഇറങ്ങാൻ നോക്ക് ‘ അവൾ അതും പറഞ്ഞു എന്റെ കാലിൽ ഒരു തട്ട് തന്നു..
ഞാൻ അവിടെ നിന്ന് ഇറങ്ങി വീട്ടിൽ വന്നു..😊
വീട്ടിൽ വന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ 6 മിസ്സ്ഡ് കാൾ കണ്ടു.. 6ഇൽ 5ഉം സാൻ ആയിരുന്നു..
ഞാൻ തിരിച്ചു വിളിച്ചു.. ‘ ഹലോ ടാ നീ വിളിച്ചാരുന്നോ ‘
‘ ടാ നീ വരുന്നുണ്ടോ… ഞങ്ങൾ കിണ്ണന്റെ വീട്ടിൽ ഉണ്ട് ‘😁
‘ ഇല്ലടാ ഞാൻ ഇല്ലാ..’
‘ പിന്നെ ഇന്ന് നീ ആര്യയെ കൊണ്ട് എവിടെ പോയതാ ‘
‘ അതൊന്നും നീ അറിയേണ്ട ‘
‘ സേഫ്റ്റി നോക്കി വേണം എല്ലാം.. കേട്ടല്ലോ ‘ 😖
‘ സേഫ്റ്റി ഒരിക്കൽ തന്ന പണിയാ ഇപ്പോഴും ഞാൻ ഒന്ന് കരക്ക് അടുക്കാതെ നിൽക്കുന്നത് ‘
‘ ഹഹഹ .. എന്ക്കിൽ നീ വെച്ചോ.. ഇവിടെ അടി തുടങ്ങി ‘
‘ ഓക്കേ മച്ചു.. എൻജോയ് ‘😁
ഞാൻ ഏറെ നോക്കി ഇരുന്ന ശനിയാഴ്ച്ച വന്നു..
ഞാൻ അവളുടെ വീട്ടിലോട്ടു കാർ ഓടിച്ചു ചെല്ലുമ്പോൾ എന്റെ ഉള്ള് ഡ്രംസ് കൊട്ടുന്നത് കേൾക്കാമായിരുന്നു..🙄
അവിടെ ചെന്നപ്പോൾ തന്നെ രാധാകൃഷ്ണൻ സാർ മുറ്റത്തു ഉണ്ടായിരുന്നു..
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ സാർ എന്നെ നോക്കി ഒരു പുഞ്ചിരി നൽകി.. ഓ.. പുറമെ കാണുമ്പോൾ എന്ത് മാന്യനായ മനുഷ്യൻ.. ഇയാൾ തന്നെ ആണ് അച്ചുവിനോട് ഞാൻ ഫ്രോഡ് ആണെന്ന് പറഞ്ഞത് 😖
‘ അവിടെ നിൽക്കാതെ അകത്തു കേറി വാ ‘ രാധാകൃഷ്ണൻ സാർ അതും പറഞ്ഞ് അകത്തോട്ടു നടന്നു..
ഞാൻ അകത്തു ചെന്ന് സോഫയിൽ ഇരുന്നു.. എന്റെ കണ്ണ് ചുറ്റും പാറി നടന്നു..🥴
‘ എന്തേലും കഴിച്ചിട്ട് പോയാൽ മതി ‘ നിലാ മിസ്സ് അടുക്കളയിൽ നിന്ന് കൈ ഒരു തർക്കിയിൽ തുടച്ച് കൊണ്ട് വന്നു..
‘ കഴിച്ചിട്ടാ.. ഇറങ്ങിയേ ‘..
‘ എന്ക്കിൽ ഞാൻ ജ്യൂസ് എടുക്കാം… ഈ പെണ്ണിന്റെ ഒരുക്കം ഇത് വരെ തീർന്നില്ലേ.. ടി.. ശ്രുതീ…. ‘😊
‘ വരുന്നു അമ്മേ..’ ഒരു മുറിയിൽ നിന്ന് അവളുടെ കിളിനാദം ഞാൻ കേട്ടു..
നിലാ മിസ്സ് തിരിച്ചു അടുക്കളയിലോട്ട് പോയി..
എന്റെ മുന്നിലോട്ടു ഒരു ഓറഞ്ച് കളർ പട്ടു സാരിയും ഉടുത്ത് അവൾ കടന്ന് വന്നു..🥰
എന്റെ ജീവിതം മുഴുവൻ എന്റെ മുന്നിൽ ഒരു സിനിമ പോലെ ഓടി വന്നു.. അവളുടെ കാലുകളിൽ കെട്ടി പിടിച്ച് എന്നെ സ്നേഹിക്കണം എന്ന് കെഞ്ചിയാലോ എന്ന് തോന്നി.. അവൾ എന്ന ശിലാപ്രതിമയുടെ മുന്നിൽ നിൽക്കുന്ന ഒരു കല്ലിമുൾചെടി ആണ് ഞാൻ എന്ന് തോന്നി..😊
അവളുടെ ഇളം പച്ച കണ്ണുകൾ എന്റെ മേൽ പതിഞ്ഞു.. അവൾ ഒരു ചെറിയ പുഞ്ചിരി നൽകി, അല്ലേൽ എന്റെ മനസ്സിന് അങ്ങനെ തോന്നിയതാണോ?
അവൾ എനിക്ക് ഏതുരായി വന്നു ഇരുന്നു..😘 അവളുടെ കൈയിൽ ഒറു വയലറ്റ് പേഴ്സ് ഉണ്ടായിരുന്നു.. അവളുടെ നെറ്റിയിൽ കുങ്കുമവും കഴുത്തിൽ ഞാൻ അണിയിച്ച താലിയും ഉണ്ടായിരുന്നു.. ഒരു കടും നീല ഗ്ലാസ് വർക്ക് ഉള്ള ബ്ലൗസ് ആയിരുന്നു അവളുടെ മാറിടങ്ങളെ പൊതിഞ്ഞു നിന്നത്..😘
ആ ഒരു നിമിഷം ഞാൻ മരിച്ചു പോയിരുന്നേൽ ലോകത്തിലെ ഏറ്റവും സന്തോഷത്തോടെ മരിച്ച ആൾ ഞാനായിരുന്നെനേം…
ഒരു ഗ്ലാസ് ജ്യൂസ് എനിക്ക് നേരെ നിലാ മിസ്സ് നീട്ടി.. ഞാൻ അത് വാങ്ങി കുടിച്ചു..😁
