പരിണയ സിദ്ധാന്തം [Full] 1

ശ്രുതി നിൽക്കാൻ പറഞ്ഞ് എന്റെ പുറകിൽ ഓടി എന്ക്കിലും അവളുടെ സാരി കാരണം അവൾക്കു എന്റെ ഒപ്പം എത്താൻ പറ്റുന്നില്ല… എനിക്കു എതിരെ ക്ലാസ്സിലോട്ട് കേറാൻ വന്ന അഖിലും ഗാങ്ങും എന്നെ പിടിച്ചു നിർത്തി കാര്യം ചോദിക്കാൻ തുടങ്ങി.. ഞാൻ അവരെ തട്ടി മാറ്റി കോളേജിന് പുറത്തേക്ക് ഓടി.. 😕
ബൈക്കിൽ കേറി ഞാൻ വീട്ടിലോട്ടു തിരിച്ചു…. അവിടെ നടന്ന കാര്യങ്ങൾ ആയിരുന്നു മനസ്സിൽ മുഴുവൻ.. ടൗണിൽ സിഗ്നൽ നോക്കി കിടക്കുന്ന ഒരു തടി വണ്ടിയിൽ ഞാൻ അങ്ങോട്ട്‌ ചെന്നു തട്ടി… ആ തടി വണ്ടിയുടെ പുറകിൽ ഇടിച്ചു പുറകോട്ട് വന്ന് വീണ എന്നെ ആളുകൾ കൂടി പിടിച്ചു പൊക്കി…

എന്റെ കാലുകൾ തളർന്നു ഞാൻ നിലത്തേക്ക് വീണു..

എന്റെ ബോധം പിന്നെ വരുന്നത് ഹോസ്പിറ്റൽ ബെഡിൽ കിടക്കുമ്പോൾ ആണ്.. കണ്ണു തുറന്നപ്പോൾ അമ്മ അരികിലിരുന്നു കരയുന്നു…

‘ ടാ… എത്ര തവണ പറഞ്ഞിട്ടുള്ളതാ വണ്ടിയിൽ പോകുമ്പോൾ നോക്കി പോണം എന്ന് ‘

‘ ഞാൻ നോക്കിയാ അമ്മേ പോയെ ‘

അമ്മ എന്റെ നെറ്റിയിൽ ഒന്ന് തലോടി

‘ നീ എണീറ്റോ ‘ അവിടേക്കു ഫുഡുംമായി വന്ന ഷാരോൺ ചേച്ചി ചോദിച്ചു..

വയ്യാതെ കിടക്കുന്നത് കൊണ്ട് ഞാൻ ഉത്തരം പറയേണ്ടല്ലോ.. ഞാൻ ആദ്യം തന്നെ കൈയും കാലും എല്ലാം ഉണ്ടോ എന്ന് നോക്കി.. എല്ലാം ഉണ്ട്‌ ഭാഗ്യം..

എന്നെ കാണാൻ അഖിലും, ഗ്ലാഡ്വിനും, രാഹുലും വന്നു, അവർ ഓറഞ്ച് കൊണ്ടുവന്നു അവരു തന്നെ തിന്നു 😖

അത് കഴിഞ്ഞ് ആര്യ വന്നു..

‘ ടാ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ‘

‘ നീ ഞാൻ തന്ന ലെറ്റർ ആർക്കാ കൊടുത്തേ ‘ 🙄

‘ ഞാൻ അത് ബുക്കിന്റെ ഇടയ്ക്കു വെച്ചു ചെക്കാ ‘

‘ ആരുടെ ബുക്കിന്റെ അകത്തു ‘..

‘ ശ്രുതിയിടെ ആണെന്ന് തോനിയ ബുക്കിൽ ‘ 🤐

‘ അത് ശ്രുതിയുടെ ബുക്ക്‌ അല്ലായിരുന്നു ‘

‘ പിന്നെ… ആരുടെ ആയിരുന്നു?’

‘ അത് എനിക്കു ആണോ അറിയാവുന്നതു? ‘😖

‘ നീ പറയുന്നത് ഞാൻ അറിഞ്ഞോണ്ട് അത് ആർക്കേലും കൊടുത്തു എന്നാണോ ചെക്കാ ‘ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി..

‘ നിന്റെ ക്ലാസ്സിൽ ഒരു ഹർഷ ഇല്ലേ… ‘

‘ ഉണ്ട്‌ ‘ അവൾ കണ്ണുകൾ തുടച്ചു എന്നെ നോക്കി.. 😕
‘ നീ ഓർക്കുന്നുണ്ടോ പണ്ട് എന്നെയും ശ്രുതിയെയും പിടിച്ച റൂം ‘

‘ എന്തിനാ ‘

‘ അത് നിന്റെ റൂം അല്ലായിരുന്നോ ‘

‘ അതെ എന്ന് തോനുന്നു ‘🤐

‘ അവിടുന്ന് എന്തോ എടുക്കാൻ ശ്രുതിയോട് പറയാൻ നീ ഹർഷയോടു പറഞ്ഞാരുന്നോ? ‘

‘ എനിക്കു ഓർമ്മയില്ല.. നീ എന്തിനാ ചെക്കാ ഇങ്ങനെല്ലാം ചോദിക്കുന്നത് ‘?

‘ ഒന്നുമില്ലടാ.. അങ്ങനെ ആരോ പറഞ്ഞു കേട്ടു, അതാ നേരിട്ട് ചോദിച്ചത് ‘🤔

‘ നിനക്ക് എങ്ങനെയാ ചെക്കാ എന്നെ ഇങ്ങനെ ഒഴിവാക്കാൻ പറ്റുന്നെ ‘ അതും പറഞ്ഞു അവൾ എഴുനേൽക്കാൻ തുടങ്ങി..

‘ അച്ചു ‘ ഞാൻ അവളെ വിളിച്ചു, പക്ഷെ തിരിഞ്ഞു നോക്കാത്തെ അവൾ നടക്കാൻ തുടങ്ങി..🥴

‘ ആര്യ… ‘ ഞാൻ അൽപ്പം ഉറക്കെ വിളിച്ചു..

അവൾ തിരിഞ്ഞു….

‘ നിന്റെ കസിൻ അല്ലേ ശ്രുതി ? ‘ 🤔

ഈ പാർട്ട്‌ എഴുതി കഴിഞ്ഞ് ഒന്ന് വായിച്ചു പോലും നോക്കാതെ ആണ് എല്ലാരും ആവിശ്യപെട്ടതിനാൽ ഇന്ന് തന്നെ സബ്‌മിറ്റ് ചെയ്യുന്നത്… തെറ്റുകൾ പൊറുക്കണം, ഇഷ്ടപെട്ടാൽ ലൈക്‌ തരാൻ മറക്കല്ലേ…..

നിങ്ങളുടെ സ്വന്തം അണലി. )

‘ അത്… അത് നീ എങ്ങനെ…… ‘?

‘ നിന്റെ വീട്ടിൽ ഞാൻ വന്ന അന്ന് വല്യമ്മയുടെ പേരിന്റെ കൂടെ വീട്ടുപേരും കണ്ടു….. എന്റെ ഭാര്യവീടിന്റെ പേര് എനിക്കു അറിയില്ലെന്ന് നീ ഓർത്തോ?….

പിന്നെ നിന്റെ വീട്ടിൽ ഞാൻ അവളുടെ മുത്തശ്ശന്റെ ഫോട്ടോ കണ്ടു… അത് ഞാൻ അവളുടെ വീട്ടിൽ പോയപ്പോഴും കണ്ടതാണ് ‘ 🤐

അവൾ ഒന്നും മിണ്ടുന്നില്ല… കരച്ചിൽ നിന്നു.. കണ്ണുകളിൽ നിറയുന്നത് നിർവികാരമായി.. 😐

ഞാൻ വീണ്ടും സംസാരിക്കാൻ തുടങ്ങി..

‘ നിന്റെ അച്ഛന്റെ അനിയൻ ആയിരുന്നു രാധാകൃഷ്ണൻ സാർ….. ‘

‘ എന്റെ അച്ഛന്റെ ജീവൻ ആയിരുന്നു അയാൾ, അതുകൊണ്ട് തന്നെയാണ് അച്ഛൻ സ്ഥലം വീതിച്ചപ്പോൾ എല്ലാം തന്നെ അനിയന് കൊടുത്തതും ‘

‘ പിന്നെന്തുപെറ്റി ‘🙄

‘ അച്ഛൻ തന്നെ ആണ് അനിയനെ പഠിക്കാൻ വിട്ടതും കഷ്ടപ്പെട്ട് പഠിപ്പിച്ചതും എല്ലാം, അനിയനെ കര കേറ്റുന്ന പാടിൽ അച്ഛൻ സ്വന്തം കുടുംബം നോക്കാൻ മറന്നു…..നല്ലതുപോലെ കള്ള് കുടിക്കുന്ന ആളായിരുന്നു അച്ഛൻ, അതുകൊണ്ട് കടം വാങ്ങിയവർക്ക് ഒന്നും തിരിച്ചു കൊടുക്കാൻ പറ്റിയില്ല…. നിവർത്തി ഇല്ലാതെ വന്നപ്പോൾ അനിയന്റെ വീട്ടിലും പോയി കെഞ്ചേണ്ടി വന്നു, അവിടെ നിന്നും ആട്ടി ഇറക്കി വിട്ടപ്പോൾ അച്ഛന് സഹിക്കാൻ പറ്റിയില്ല…. ഒരു കുപ്പി വിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചു ‘ 😭

Leave a Reply

Your email address will not be published. Required fields are marked *