പരിണയ സിദ്ധാന്തം [Full] 1

ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.. ഞാൻ പോയി അവൾക്കു ഡോർ തുറന്ന് പിടിച്ച് കൊടുത്തു.. ഞാൻ വന്ന് ഡ്രൈവിംഗ് സീറ്റിൽ കേറുമ്പോൾ അവൾ മുടി ഒതുക്കി വെക്കുക ആയിരുന്നു..😲

അവളോടുള്ള സ്നേഹം എത്ര മൂടി വെക്കാൻ നോക്കിയാലും ഒരു അരുവി പോലെ എന്നിൽ നിന്നും പുറത്ത് വന്നുകൊണ്ടേ ഇരുന്നു..

ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി എന്റെ ശ്രുതിയുടെ കൂടെ യാത്ര തുടങ്ങി.

‘ തിരിച്ചു വരുമ്പോൾ വീട്ടിൽ കൂടെ ഒന്ന് കേറാൻ സമയം കാണുമോ?’

‘ കേറാം ‘

ഞാൻ പിന്നെ ഒന്നും ചോദിക്കേണ്ടന്നു ഓർത്തു.. എന്നോട് മിണ്ടാൻ വെറുപ്പ്‌ ആണെന്ന് പറഞ്ഞതല്ലേ ഇവൾ അച്ചുവിനോട്. 🥴

‘ മരിയ ചേച്ചി ഗൾഫിൽ പോയല്ലേ ‘ അവൾ ഇങ്ങോട്ടു ചോദിച്ചു..

‘ പോയി ‘

‘ ആട്ടും കുഞ്ഞുങ്ങൾ വലുതായോ ‘ ദൈവമേ ഇവൾ ഇതൊക്കെ ഓർക്കുന്നുണ്ടോ.. 🙄

‘ ആടിനെ എല്ലാം പിടിച്ച് കൊടുത്തു ‘

‘ അതെന്തു പെറ്റി ‘

‘ മരിയ ചേച്ചി കൂടെ പോയപ്പോൾ നോട്ടം പാടായി ‘

‘ അമ്മേടെ കാലു വേദന മാറിയോ ‘

‘ ഇടയ്ക്കു വരും ‘🤐

‘ ഇപ്പോഴും ആയുർവേദം തന്നെ വേണം എന്ന് പറഞ്ഞു പിടിവാശി ഉണ്ടോ ‘
‘ ഉണ്ട്.. ഉണ്ട് ‘

അവൾ പൂമുട്ടുകൾ പോലുള്ള പല്ലുകൾ കാട്ടി ചിരിച്ചു.. ദൈവമേ ഇത് വല്ല സ്വപ്നവും ആണോ 🥰

‘ ഷാരോൺ ചേച്ചിയും വാവയും എല്ലാരും വീട്ടിൽ ഉണ്ടോ… വാവക്ക് എന്നെ ഓർമ്മ കാണുവോ ‘

‘ കാണും.. നമ്മുടെ കല്യാണ ഫോട്ടോ കാണിച്ച് ചേച്ചി ഇടക്ക് ആരാ ഇതെന്ന് ചോദിക്കുമ്പോൾ പറയും ‘

‘ ഇന്ന് കാണാമല്ലോ ‘👀

‘ കാണാം ‘ ഞാൻ അത് പറയുമ്പോഴും ഇവൾ എത്ര നല്ലപോലെ അഭിനയിക്കുന്നു എന്നായിരുന്നു എന്റെ മനസ്സിൽ..

‘ അച്ഛനും അമ്മയും എപ്പോഴേലും എന്റെ കാര്യം ചോദിക്കാറുണ്ടോ ‘

‘ എന്നും ‘ ഞാൻ ഒരു ചിരിയോടെ പറഞ്ഞു..😂

ഞങ്ങൾ അമ്മാമ്മയുടെ അടുത്ത് എത്തി..

വീട്ടിൽ കേറിയപ്പോൾ തന്നെ അമ്മയുടെ ആങ്ങള ഞങ്ങളെ അകത്തോട്ടു ഷണിച്ചു..

അടുക്കളയിൽ ആയിരുന്ന പുള്ളിടെ വൈഫ്‌ ആൻസി ആന്റിയും ഞങ്ങൾ വന്നെന്ന് അറിഞ്ഞു ഓടി വന്നു..😊

‘ മോള് ഇപ്പോഴേലും ഇവിടെ ഒന്ന് വന്നല്ലോ ‘ ആൻസി ആന്റി ആണ് പറഞ്ഞത്

അവൾ അതിന് ഒരു പുഞ്ചിരി മാത്രം നൽകി..

‘ അമ്മാമ്മ കുറേ നേരമായി നിങ്ങളു വന്നോ വന്നോ എന്ന് ചോദിക്കുന്നു.. അവിടെ ചെന്നിട്ടു വാ ‘ ഒരു മുറി ചൂണ്ടി കാണിച്ച് ആന്റി പറഞ്ഞു..😁

ഞങ്ങൾ അവിടെ ചെന്നപ്പോൾ അമ്മാമ്മ കട്ടിലിൽ ഉയർന്നു ഇരുന്നു.. ശ്രുതി അടുത്ത് ചെന്നപ്പോൾ അമ്മാമ്മ അവളെ കൈയിൽ പിടിച്ചു അടുത്ത് ഇരുത്തി ‘ കെട്ടു കഴിഞ്ഞ് ഇത്രയും നാള് കഴിഞ്ഞാണല്ലോ അവന് മോളെ ഇവിടെ വരെ ഒന്ന് കൊണ്ടുവരാൻ തോന്നിയത് ‘

‘ അമ്മാമ്മക്ക് എന്നെ കാണണം എന്ന് ഒന്ന് പറഞ്ഞാൽ ഞാൻ ഓടി വരത്തില്ലാരുന്നോ ‘😘

‘ കഴിഞ്ഞ ദിവസം ഇവിടെ എന്റെ അനിയത്തിടെ മോളു വന്നു… ജെസ്സി, ഇവിടെ ഇരുന്നു സംസാരിക്കുമ്പോൾ അവളു പറഞ്ഞു നമ്മുടെ ജേക്കബ്‌ കെട്ടിയ പെണ്ണിനെ ഒന്ന് കാണണം എന്ത് ഭംഗി ആണെന്ന് എക്കെ.. അപ്പോൾ ഓർത്തതെ ഒള്ളൂ മോളെ കണ്ടിട്ട് ഒന്ന് മരിക്കാൻ പറ്റുവോ എന്ന് ‘😖
‘ അമ്മാമ്മയെ ഇടക്ക് ഞാൻ വന്ന് കാണാം കേട്ടോ ‘ അവളു അതും പറഞ്ഞ് അമ്മാമ്മയുടെ തോളിൽ കൈ ഇട്ടു..

അമ്മാമ്മ അവളുടെ തലയിൽ തലോടി കൊണ്ട് ഇരുന്നു.. തള്ളയും ഫ്ലാറ്റ് ആയെന്നു തോനുന്നു അവളുടെ അഭിനയത്തിന്റെ മുന്നിൽ..🤐 എനിക്ക് ഇതൊന്നും കാണാൻ ഉള്ള ത്രാണി ഇല്ലാഞ്ഞത് കൊണ്ട് ഞാൻ റൂമിൽ നിന്നും പുറത്ത് ഇറങ്ങി..

ആൻസി ആന്റി എന്റെ കൈയിൽ പിടിച്ച് വലിച്ച് അവിടെ നിന്നും മാറ്റി.. ‘ ടാ നീയും അവളും തമ്മിൽ ഉള്ള പിണക്കം എല്ലാം മാറിയോ ‘

‘ എന്ത് പിണക്കം ‘ 🙄

‘ പിണക്കം ഇല്ലാഞ്ഞിട്ടു ആണോ അവൾ വീട്ടിൽ വരാതെ നിൽക്കുന്നത് ‘

‘ അവളുടെ പഠിത്തം എല്ലാം നല്ലപോലെ നടക്കട്ടെ എന്നോർത്താണ് അവളെ വീട്ടിൽ കൊണ്ടുപോയി വിട്ടേ.. അല്ലാതെ ആന്റി വിചാരിക്കുന്ന പോലെ പിണക്കം ഒന്നും ഇല്ലാ ‘

‘ എനിക്ക് എന്തോ വിശ്വാസം ആവുന്നില്ല ‘

‘ ആന്റി വേണേൽ വിശ്വസിച്ചാൽ മതി ‘ ഞാൻ അത് പറഞ്ഞ് അവിടെ നിന്ന് മാറി, നാട്ടിലെ ഒന്നാന്തരം പരദൂഷണവാഹനമാണ് ആൻസി ആന്റി.🥴

Leave a Reply

Your email address will not be published. Required fields are marked *