പരിണയ സിദ്ധാന്തം [Full] 1

ഞങ്ങൾ അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു ആണ് ഇറങ്ങിയത്..

‘ വീട്ടിൽ ചെല്ലുമ്പോൾ എല്ലാരും എന്ത് പറയും എന്നുള്ള ടെൻഷൻ ഉണ്ട് ‘

‘ അവർ ഒന്നും പറയതൊന്നുമില്ല ‘

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ അവൾക്കു നല്ല ടെൻഷൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി..😁

കാർ വീട്ടിൽ എത്തിയപ്പോൾ തന്നെ അമ്മയും ഷാരോൺ ചേച്ചിയും ഓടി വന്നു.. കാറിന്റെ സീറ്റ്‌ തുറന്ന് അമ്മയാണ് അവളെ ഇറക്കിയത്..

‘ നീ മെലിഞ്ഞു പോയെല്ലോ മോളെ ‘ അമ്മ പറഞ്ഞു..😔

‘ അമ്മക്ക് തോന്നുന്നതാ.. അവളെ കണ്ടാൽ പഴയതു പോലെ തന്നെ ഉണ്ട് ‘ ഷാരോൺ ചേച്ചി അവളെ നോക്കി പറഞ്ഞു.. ചേച്ചി പറഞ്ഞത് സത്യം ആയിരുന്നു, അവൾക്കു ഒരു മാറ്റവും ഇല്ലാ.. 😊

‘ എത്ര നാളായി ഇവിടെ ഒന്ന് വന്നിട്ട് ‘ അതും പറഞ്ഞ് അമ്മ അവളുടെ തോളിൽ ഒരു അടി കൊടുത്തു..
‘ ഇടക്ക് എന്നെ ഇവിടെ വരെ ഒന്ന് കൊണ്ടുവരാൻ അമ്മക്ക് മോനോട് ഒന്ന് പറയത്തില്ലായിരുനോ ‘ അവൾ അമ്മയോട് പറയുന്നത് കേട്ടു ഞാൻ ഒന്ന് ഞെട്ടി… ഇവൾക്ക് ഒരു ഓസ്കാർ കൊടുക്കണം എന്ന് ഞാൻ ഓർത്തു..🙄

‘ അത് പിന്നെ അങ്ങനൊരു പൊട്ടൻ ‘ അമ്മ എന്നെ നോക്കി പറഞ്ഞപ്പോൾ എല്ലാവർക്കും ഒപ്പം അവളും ചിരിച്ചു..

ഞങ്ങൾ വീട്ടിലോട്ടു കേറാൻ നേരം അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി വന്നു.. ‘ പടുത്തം എല്ലാം എങ്ങനെ പോവുന്നു മോളെ ‘🥴

‘ നല്ലപോലെ പോവുന്നു അച്ഛാ ‘ അമ്മയുടെ കൈയിൽ പിടിച്ച് കൊണ്ട് വീട്ടിൽ കേറുന്നതിനു ഇടയിൽ അവൾ മൊഴിഞ്ഞു..

അവർ അടുക്കളയിലോട്ടു പോയപ്പോൾ ഞാൻ അവിടെ തന്നെ നിന്നു..😁

‘ അമ്മാമ്മ എന്ത് പറഞ്ഞു ‘ അച്ഛൻ ആണ് ചോദിച്ചത്

‘ അമ്മാമ്മക്ക് ഞങ്ങളെ കണ്ടപ്പോൾ വല്യ സന്തോഷം ആരുന്നു ‘ ഞാൻ പറഞ്ഞു.. അല്ലാതെ അമ്മാമ്മ എന്നെ മൈൻഡ് പോലും ചെയ്തില്ല എന്ന് പറയാൻ പറ്റില്ലല്ലോ.. 😔

അച്ഛനും അടുക്കളയിലോട്ട് നടന്നു..

ഞാൻ നേരെ റൂമിൽ പോയി കതകു അടച്ചു.. വൈബ്രേറ്റർ മോഡിൽ കിടന്ന എന്റെ ഫോണിൽ കാൾ വരുന്നത് ഞാൻ അറിയുന്നുണ്ടാരുന്നു..😖

അച്ചുവിന്റെ കുറേ ഏറെ മിസ്സ്ഡ് കാൾ കിടപ്പുണ്ട്.. ഞാൻ അവളെ വിളിച്ചു..

‘ ഹലോ… പറയെടാ നീ എന്താ വിളിച്ചേ ‘

‘ നിന്റെ അച്ചിയെ കിട്ടിയപ്പോൾ എന്നെ മറന്നോ?’

‘ നിന്നെ മറന്ന കൊണ്ടാണല്ലോ ഇവിടെ എല്ലാരും ഉണ്ടായിട്ടും ഇപ്പോൾ ഒളിച്ചു വന്ന് നിന്ന് നിന്നെ വിളിക്കുന്നത് ‘

‘ നീ ഇപ്പോൾ എവിടെയാ..’

‘ അമ്മാമ്മയുടെ വീട്ടിൽ ‘😉

‘ അവൾ എന്ത് പറഞ്ഞു ‘

‘ എന്ത് പറയാൻ.. അവൾ ആരോടും മിണ്ടാതെ ജാഡ കാണിച്ച് നടക്കുവാ ‘

‘ പെട്ടന്ന് ആ സാധനത്തെ വീട്ടിൽ കൊണ്ടുപോയി വിട്ടിട്ടു എന്നെ ഫോൺ വിളിക്കണം ‘

‘ ഓക്കേ മാഡം ‘😁

‘ എന്ക്കിൽ വെച്ചോ ‘
ഞാൻ ഫോൺ കട്ട്‌ ചെയ്ത് താഴോട്ട് ചെന്നു.

അവിടെ വാവയെ എടുത്തു കൊണ്ട് നിന്ന ശ്രുതി എന്നെ നോക്കി ഒന്ന് ചിരിച്ചു.. കുഞ്ഞ് കൊച്ചിന്റെ മുൻപിൽ പോലും ഇവൾ അഭിനയം നിർത്തുന്നില്ലല്ലോ.. 😖

അവൾ കൊച്ചിനെയും എടുത്ത് കൊണ്ട് എന്റെ അടുത്തു വന്നു ഫാനിന്റെ കാറ്റിൽ ആടി ഉലഞ്ഞ അവളുടെ സാരി വയറിന്റെ സൈഡ് കാട്ടി തന്നു..

‘ നിനക്കു വിനോദുമായുള്ള പ്രശ്നം പറഞ്ഞു തീർക്കത്തില്ലേ.. ഒരേ ക്ലാസ്സിൽ രണ്ട് വർഷം കൂടി പഠിക്കേണ്ടത് അല്ലേ ‘ ഓഹോ അപ്പോൾ ഇവളുടെ ലഷ്യം അതാണ്‌..🤐

‘ ഞാൻ സംസാരിക്കാം ‘ ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒരു പുഞ്ചിരി നൽകി..

‘ മോളെ ഇനി ഇന്ന് പോണമോ.. നാളെ പോയാൽ പോരെ ‘ അമ്മ അങ്ങോട്ട്‌ വന്നു..

‘ ഞാൻ വേറെ ഒരു ദിവസം വീട്ടിൽ പറഞ്ഞിട്ട് വരാം അമ്മേ ‘ 😊

‘ എന്ക്കിൽ അങ്ങനെ ആവട്ടെ മോളെ ‘

ഞങ്ങൾ ഇറങ്ങാൻ നേരം അമ്മ അവളെ കെട്ടി പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. 🥰

ഞങ്ങൾ അവളുടെ വീട്ടിലോട്ടു യാത്ര തുടങ്ങി..

‘ നിനക്കു സാരി നല്ലപോലെ ചേരുന്നുണ്ട് ‘

‘ എനിക്ക് നേരെ ചൊവ്വേ ഉടുക്കാൻ അറിയില്ല, അതുകൊണ്ടാ ഞാൻ ഉടുക്കാത്തെ’😂

‘ നിന്റെ കൈയിൽ നേരത്തെ ഒരു നീല ജിമിക്കി കമ്മൽ ഇല്ലാരുന്നോ?.. അത് നല്ലതു പോലെ ചേരുന്നുണ്ടായിരുന്നു ‘

‘ അത് ഇപ്പോഴും വീട്ടിൽ എവിടെയോ ഉണ്ടെന്ന് തോനുന്നു ‘🥰

‘ നിന്റെ ഒരു നൈറ്റി വീട്ടിൽ ഉണ്ട് ‘

Leave a Reply

Your email address will not be published. Required fields are marked *