‘ ടി പെണ്ണെ.. പതുക്കെ ആരേലും കേൾക്കും ‘ 😊
‘ എങ്കിൽ വിട്.. ഞാൻ മുടി കെട്ടട്ടെ..’
ഞാൻ അവളെ നിലത്തു നിർത്തി..
അവളുടെ അടുത്തായി നിന്നു..
ടേബിളിൽ ഇരിക്കുന്ന അവൾ എനിക്കു തന്ന ഞങ്ങളുടെ പടം അവളുടെ കണ്ണിൽ പെട്ടു…
എന്നെ നോക്കി ഒരു പുഞ്ചിരി നൽകിയ അവളെ ഞാൻ എന്നില്ലേക്കു ചേർത്തു പുണർന്നു..
എന്റെ തോളിൽ തല വെച്ചു നിന്ന അവളുടെ ചൂടു നിശ്വാസം എന്റെ ആത്മാവിന്റെ ശ്വാസമായി മാറുന്നത് ഞാൻ അറിഞ്ഞു.. 😊
ടേബിളിൽ ഇരിക്കുന്ന ഒരു ട്രോഫി എന്റെ കണ്ണിൽ പെട്ടു.. ഞാൻ അതു കൈയിൽ എടുത്തു നോക്കി..
ദൈവമേ എനിക്കു സ്കൂളിൽ പഠിക്കുമ്പോൾ സഹോദ്യക്കു കിട്ടിയ ഫ്രീസ്‌റ്റൈൽ സ്വിമ്മിംഗ് മെഡൽ..
മകനു ആകപാടെ കിട്ടിയ ട്രോഫി ഭാര്യ കണ്ടോട്ടെ എന്നോർത്ത് അമ്മ വെച്ചതാരിക്കും..
എന്റെ തോളിൽ മുഖം വെച്ചു കിടന്ന അവൾ അറിയാതെ ഞാൻ ജനാലയലൂടെ ആ ട്രോഫി വെളിയിലോട്ടു എടുത്തു എറിഞ്ഞു..😉
അവളെ അരക്കു പിടിച്ചു ഉയർത്തി ബെഡിൽ കൊണ്ടുപോയി ഞാൻ വെച്ചു..
എന്നിൽ നിന്നും വിട്ടകലാൻ വിസമ്മതിച്ചു അവൾ എന്നെ കെട്ടിപിടിച്ചു..😘
ഞാൻ അവളുടെ കൂടെ ബെഡിലേക്ക് ചെരിഞ്ഞു..
അവളുടെ കണ്ണുകൾ ബുൽബിന്റെ പ്രകാശത്തിൽ എന്നെ നോക്കി തിളങ്ങി..
‘ നീ അന്ന് വീട്ടിൽ നിന്നും പോയിട്ട് എന്നെ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ..
ഞാൻ ഓർത്തു എന്നെ ഇഷ്ടമില്ലെന്നു..’
‘ ഞാൻ പോയി കഴിഞ്ഞു എന്നെയും ഒന്ന് വിളിച്ചു പോലും ഇല്ലാലോ..ഞാൻ ഓർത്തു അന്ന് അങ്ങനെ പറഞ്ഞതിന്റെ ദേഷ്യം ആണെന്ന് ‘ 😖
‘ ഞാൻ നിന്നെ നോക്കുമ്പോൾ ഒന്നും നീ തിരിഞ്ഞു പോലും നോക്കിയില്ല… ഞാൻ എത്ര വേദന സഹിച്ചു എന്ന് അറിയുവോ ‘ ഞാൻ അതു പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു…
‘ എന്നിട്ടു എന്തിനാ എപ്പോഴും ആര്യ ചേച്ചിയുടെ കൂടെ നടന്നെ.. എനിക്കു എന്തേരേം വിഷമം ആയെന്നു നിനക്കു അറിയാവോ’
‘ നീ വിനോദിന്റെ കൂടെ നടന്നതോ’.. 🙄
‘ ഒരു ദിവസം വിനോദ് വന്ന് എന്നോട് മിണ്ടി… എന്റെ കല്യാണം കഴിഞ്ഞത് ആണെന്ന് അറിഞ്ഞപ്പോൾ അവൻ നീമയുടെ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി… അപ്പോഴാണ് അവിടെ ആ പ്രശ്നങ്ങൾ എല്ലാം ഉണ്ടായതും എന്റെ അടുത്തു ചൂടായ സാനിനെ പിടിച്ചു മാറ്റി ഞാൻ ഭാര്യ ആണെന്നും എല്ലാം പറഞ്ഞത്….
പിന്നെ ഞാൻ വിനോദിനോട് മിണ്ടുമ്പോൾ എല്ലാം ഏട്ടൻ അതു ശ്രെദ്ധിച്ചു..
ഏട്ടൻ എന്നെ ശ്രദ്ധിക്കാൻ ഞാൻ ഏട്ടൻ നോക്കുമ്പോൾ എല്ലാം അവനോടു മിണ്ടാൻ തുടങ്ങി ‘
‘ ഏട്ടനോ… ‘ 😂
‘ എങ്കിൽ ഞാൻ പൊട്ടാ എന്ന് വിളിക്കാം ‘
‘ വേണ്ടാ മാഡം ഏട്ടാ എന്ന് തന്നെ വിളിച്ചോ ‘
‘ പക്ഷെ ഞാൻ അവനോടു മിണ്ടുന്നതു നിങ്ങൾക്ക് ഇടയിൽ പ്രശ്നം ആയി എന്ന് അറിഞ്ഞപ്പോൾ ഞാൻ വന്ന് സംസാരിച്ചു കൂട്ടു ആവാൻ പറഞ്ഞെ ‘
ഞാൻ എന്റെ സൈഡിൽ കിടന്ന അവളുടെ ചുണ്ടുകളിൽ വിരൽ ഓടിച്ചു..
എനിക്ക് ചുറ്റും കൈകൾ കോർത്തു പിടിച്ചു അവൾ എന്റെ അടുത്തേക്ക് ചേർന്നു കിടന്നു.. 🤤
എന്റെ കൈയുടെ മുകളിൽ തല വെച്ചു എന്റെ കണ്ണിൽ നോക്കുന്ന എന്റെ പെണ്ണ്.
ഞാൻ അവളുടെ ചൂട് എന്റെ ശരീരത്തിൽ അറിഞ്ഞു..🤠
കുറേ നേരം ഞങ്ങൾ ഒന്നും മിണ്ടാതെ അവിടെ കിടന്നു.. അവൾ ഫോണിൽ എന്തോ നോക്കുന്നു..
‘ നീ എന്താ നോക്കുന്നത് ‘ ഞാൻ ചോദിച്ചു..
‘ ഞാൻ ഒരു കഥ വായിച്ചതാ, ഈ അണലിക്കു റൊമാൻസ് എഴുതാൻ അറിയത്തില്ല ‘ അവൾ ചിണുങ്ങി..😔
‘ അവിടെ കുറേ നല്ല എഴുത്തുകാർ ഉള്ളപ്പോൾ നീയല്ലാതെ ആരെങ്കിലും അണലിയുടെ എക്കെ കഥ വായിക്കുമോ ‘
അതും പറഞ്ഞ് അവളുടെ ഫോൺ വാങ്ങി ഞാൻ മാറ്റി വെച്ചു..
ഒരു ആണിന് ഏറ്റവും സന്തോഷം തരുന്നത് അവന്റെ പെണ്ണ് അവന്റെ സംരക്ഷണത്തിൽ അവനോടു കൂടെ ജീവിക്കുമ്പോൾ ആണെന്ന് ഞാൻ അറിഞ്ഞു..🤓
ഞാൻ നേരെ കിടന്നു കണ്ണുകൾ ഉയർത്തി ഞങ്ങൾക്ക് മുകളിൽ കിടന്നു കറങ്ങുന്ന ഫാനിൽ നോക്കി..
അവൾ തല ഉയർത്തി എന്റെ നെഞ്ചിൽ വെച്ച് എന്നോട് ചേർന്നു കിടന്നു..
‘ ടി പെണ്ണെ…’😊
‘ എന്തോ…’ എന്റെ നെഞ്ചിൽ കിടന്ന് അവൾ ചോദിച്ചു..
‘ മരിയ ചേച്ചി പ്രെഗ്നന്റ് ആണ്, അവർക്കു കൂടെ കുഞ്ഞു ആയി കഴിഞ്ഞു നമ്മുടെ അടുത്തു ആളുകൾ ചോദിക്കാൻ തുടങ്ങും..’
