‘ അപ്പടിയാ പ്പാ, നൂറ് വയസ്സ് സന്തോഷമാ സെർന്ത് വാഴത്തിക്കു കടവുൾ ഉങ്കൾക്ക് തുണയാ ഇരിക്കട്ടും ‘ അയാൾ അതു പറയുന്നത് ശ്രുതി എന്നെ കൈയിൽ പിടിച്ചു കൊണ്ടുപോകുന്നതിനു ഇടയിൽ ഞാൻ കേട്ടു 🥰
‘ നീ എന്തിനാ അയാളെ ഇടിച്ചേ ‘ ശ്രുതി ചോദിച്ചു..
ഞാൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.. അവൾ എന്നെ ബസിൽ കൊണ്ടുവന്നു കേറ്റി ഒരു വിൻഡോ സൈഡ് സീറ്റിൽ ഇരുത്തി എന്റെ അടുത്ത് ഇരുന്നു..
‘ ഹാപ്പി അഡ്വാൻസ്ഡ് ആനിവേഴ്സ്സറി ‘ അതും പറഞ്ഞ് അവൾ കൈയിൽ ഇരുന്ന പൊതി എനിക്കു തന്നു.. 🥰
ഞാൻ അത് തുറന്നു നോക്കിയപ്പോൾ ഇന്ന് ഞങ്ങൾ എടുത്ത സെൽഫി ഒരു പെയിന്റിംഗ് ആയി വരച്ചിരിക്കുന്നു.. അപ്പോൾ അവൾ സെൽഫി എടുത്തു കൊണ്ടു പോയത് ഇത് വരപ്പിക്കാൻ ആയിരുന്നല്ലേ 🥰
‘ ബ്ലാക്ക് ആൻഡ് വൈറ്റ് ആയത് നന്നായി.. അല്ലേൽ നിന്റെ ലുക്ക് വെച്ച് എന്നെ ആരും ശ്രദ്ധിക്കത്തു പോലും ഇല്ലാ’ ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്റെ തലയിൽ ഒരു തട്ട് തന്നു..
‘ ആയോ ‘ ഞാൻ തല തിരുമ്മി..
‘ വേദനിച്ചോ ‘😉
‘ പിന്നെ വേദനിച്ചില്ലേ ‘ ഞാൻ അൽപ്പം നീരസം അഭിനയിച്ചു പറഞ്ഞു..
‘ സ്വന്തം ഭാര്യ അല്ലെ അടിച്ചേ.. സഹിച്ചോ ‘ അവൾ അതും പറഞ്ഞു ഒരു വികൃതി ചിരി എനിക്കു നൽകി.
രാധാകൃഷ്ണൻ സാർ ഞങ്ങളുടെ സൈഡിലൂടെ പുറകോട്ട് നടന്നപ്പോൾ ഞങ്ങൾ സംസാരം നിർത്തി.. തൊട്ടു പുറകെ നിലാ മിസ്സും ചെന്നു..
വണ്ടിയുടെ പുറകിൽ നിന്നും ഒരു ബഹളം കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും തിരിഞ്ഞു നോക്കി..👀
‘ നിന്റെ കൈയിൽ ഒന്നുമില്ലേൽ നിന്റെ പോക്കറ്റ് നോക്കുന്നതിനു എന്താ നിനക്കു കുഴപ്പം ‘ നിലാ മിസ്സ് പറയുന്നത് ഞങ്ങൾ കേട്ടു..
‘ എന്റെ പോക്കറ്റ് എന്തിനാ വെറുതെ നോക്കുന്നെ ‘ സാനിന്റെ ശബ്ദമാണ്..
പിള്ളേര് ചുറ്റും കൂടിയത് കൊണ്ട് എന്താ നടക്കുന്നത് എന്ന് എനിക്കു മനസ്സിലായില്ല.. 😖
‘ ഇത് എന്താ സാനെ ‘ സാർ അവന്റെ പോക്കറ്റിൽ നിന്ന് ഒരു പേപ്പറിൽ പൊതിഞ്ഞു വെച്ച എന്തോ എടുത്തു..
അവൻ മൂഞ്ചി എന്ന് എനിക്കു മനസ്സിലായി 🤐
സാർ അത് തുറന്നപ്പോൾ ഒരു സിപ്പ് കവറിൽ കഞ്ചാവ് ഇരിക്കുനത് കണ്ടു..
‘ ഇതാണല്ലേ നിന്റെ പണി.. മുട്ടേനു വിരിഞ്ഞില്ലല്ലോ അതിന് മുൻപ്പ് തുടങ്ങി ‘ നിലാ മിസ്സ് ആണ് പറഞ്ഞത്.. 😔
‘ തിരിച്ചു കോളേജിൽ ചെല്ലട്ടെ, നീ ഇനി ഒരു ദിവസം പോലും കോളേജിൽ പഠിക്കില്ല.. അതെന്റെ വാക്കാണ് ‘ രാധാകൃഷ്ണൻ സാർ അലറി..
എല്ലാരും തിരിച്ചു പോയി സീറ്റിൽ ഇരുന്നു..
‘ നിനക്ക് ഇത് അറിയാരുന്നോ ‘ ശ്രുതി എന്നെ നോക്കി സംശയത്തോടെ ചോദിച്ചു.. 😕
‘ അറിയാരുന്നു ‘
‘ എന്നിട്ടു നീ ആരോടും പറഞ്ഞില്ലേ ‘
‘ ഞാൻ അവനോടു എത്ര തവണ ഇത് നിർത്താൻ പറഞ്ഞതാണെന്ന് നിനക്ക് അറിയാവോ.. എന്റെ മുന്നിൽ വെച്ച് അവൻ ഉപയോഗിക്കില്ല ‘ ഞാൻ അവളോട് പറഞ്ഞു 😉
അവൾ പിന്നെയും എന്തെല്ലാമോ ചോദിച്ചെന്ക്കിലും ഞാൻ അതിനെല്ലാം ഒറ്റ ഉത്തരത്തിൽ മറുപടി പറഞ്ഞു.. എന്റെ മനസ്സിൽ മുഴുവൻ അവന്റെ കാര്യം കോളേജിൽ ചെല്ലുമ്പോൾ എന്താകും എന്നായിരുന്നു..
സമയം ഇരുട്ടി.. ബസ്സിൽ ഒരു അനക്കവും ബഹളവും ഒന്നുമില്ല.. നല്ല തണുപ്പ് ഉണ്ട്.. ഞാൻ നോക്കിയപ്പോൾ ശ്രുതി ചെറുതായി വിറക്കുന്നുണ്ടെന്നു മനസ്സിലായി.. ഞാൻ ബാഗിൽ നിന്നും പുതപ്പ് എടുത്ത് അവൾക്കു കൊടുത്തു 🥰
‘ തണുപ്പില്ലെ ‘
‘ ഇല്ലാ.. നീ പുതച്ചോ ‘
ഞാൻ അത് പറഞ്ഞു പുതപ്പ് എടുത്ത് കൊടുത്തപ്പോഴും എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു 🥶
അവൾ പുതപ്പ് വാങ്ങി ഞങ്ങളുടെ രണ്ട് പേരുടെയും പുറത്തൂടെ ഇട്ടു.. എന്നോട് വളരെ ചേർന്നു ആണ് അവൾ ഇപ്പോൾ ഇരിക്കുന്നത്.. കുറേ കണ്ണുകൾ എന്നെ നോക്കുനുണ്ട് എന്ന് എനിക്കു മനസ്സിലായി.. 👀
അധികം വൈകാതെ അവൾ എന്റെ തോളിൽ ചാഞ്ഞു കിടന്ന് ഉറങ്ങാൻ തുടങ്ങി.. എന്റെ പെണ്ണ് എന്റെ തോളിൽ കിടന്ന് ഉറങ്ങുന്നു, അത് എനിക്കു നൽകിയ നിർവ്രതി പറഞ്ഞ് അറിയിക്കാൻ പറ്റാത്തത് ആയിരുന്നു.. 😊
ഞങ്ങൾ രാത്രിയിൽ ആണ് തിരിച്ചു എത്തിയത്..
‘ വീട്ടിൽ ചെല്ലുമ്പോൾ എല്ലാരോടും എന്റെ അന്വഷണം അറിയിക്കണം ‘ അവൾ അതും പറഞ്ഞ് എഴുനേൽക്കാൻ തുടങ്ങി…
