പരിണയ സിദ്ധാന്തം [Full] 1

ഞാൻ ബസിന്റെ ഏറ്റവും പുറകിൽ ഒരു സീറ്റ്‌ പിടിച്ചു..

സാൻ വന്ന് എന്റെ അടുത്തിരുന്നു..

ഞങ്ങൾക്ക് തോട്ടു മുന്നിലായി ഗ്ലാഡ്വിനും അഖിലും ഇരുന്നെങ്കിലും ഞങ്ങളെ മൈൻഡ് പോലും ചെയ്തില്ല..😭

വണ്ടി നീങ്ങി തുടങ്ങി.. ആരെല്ലാമോ ചെന്ന് വണ്ടിയിൽ ഒരു പുതിയ സിനിമ ഇട്ടു..

എല്ലാവരും അതുൽ മുഴുകി ഇരിക്കാൻ തുടങ്ങി..

ഏറ്റവും പുറകിൽ ഇരുന്ന്‌ കൊണ്ട് എനിക്ക് ശ്രുതിയെ കാണാൻ പറ്റുനില്ലായിരുന്നു… 😖

‘ നിന്റെ ഭാര്യയെ കാണാൻ ഇന്ന് ലുക്ക്‌ ആയിട്ടുണ്ടല്ലോ ‘ റിച്ചു ആണ് ചോദിച്ചത്..
‘ എന്റെ ഭാര്യയെ കാണാൻ എപ്പോഴാടാ ലുക്ക്‌ അല്ലാതെ ‘ ഞാൻ അവനോടു ചോദിച്ചു..😁

എന്റെ പഴയ ഗാങ്ങിൽ ഇപ്പോഴും എന്റെ അടുത്ത് മിണ്ടുന്നതു അവൻ മാത്രം ആയിരുന്നു..

ഞാൻ ഇടക്ക് അവളെ കാണാവുന്നത് പോലെ മുന്നിൽ അവൾക്കു എതിരായി ഒരു സീറ്റിൽ പോയി ഇരുന്നു..

എന്റെ അടുത്ത് ഇരുന്നത് അനന്ദു ആയിരുന്നു..

ക്ലാസ്സിൽ അധികം പിള്ളേരുമായി ഒന്നും മിണ്ടാത്തെ ഒരു പ്രകൃതം ആയിരുന്നു അനന്ദുവിനു.. 🥴

ഞാൻ അനന്ദുവുമായി കുറേ നേരം സംസാരിച്ചു ഇരുന്നു.. ദൈവമേ എന്നെ കാൾ ഗെതികെട്ടവൻ ആരുണ്ട് എന്ന ചോദ്യത്തിന് ഉത്തരം ആയിരുന്നു അവൻ.

ഞാൻ ഇത്രയും നാളുകൾ ഒരു പടുപ്പി എന്ന് മാത്രം വിശ്വസിച്ച അവന്റെ വിഷമങ്ങൾ അറിഞ്ഞപ്പോൾ ഞാൻ തന്നെ ഞെട്ടി പോയി 🙄.

അനന്ദുവിന്റെ അവസ്ഥ കേട്ടപ്പോൾ ആണ് ഞാൻ എക്കെ ഭാഗ്യവാൻ ആണെന്ന് തോന്നിയത്..

ഞാൻ ശ്രുതിയെ നോക്കുന്നത് അവൾ ശ്രദ്ധിച്ചപ്പോൾ ഞാൻ അവിടെ നിന്നും മാറി പുറകിൽ തന്നെ പോയി ഇരുന്നു..

അവൾ മാത്രമല്ല അടുത്തിരുന്നു നീമയും, രേഷ്മയും എല്ലാം നോക്കുനുണ്ട്..

കുറേ നേരത്തെ സിനിമ കാണൽ കഴിഞ്ഞ് ഡാൻസും പാട്ടും എല്ലാം തുടങ്ങി.. ഞാൻ അതിൽ ഒന്നും പങ്കെടുക്കാതെ പുറകിൽ തന്നെ ഇരുന്നു..

രാത്രി ചുരം കേറാൻ തുടങ്ങിയപ്പോൾ നല്ല തണുപ്പ് ഉണ്ടായിരുന്നു.. 🥶

ഞാൻ ബാഗിൽ നിന്നും അമ്മ പാക്ക് ചെയ്ത് തന്ന ഒരു പുതപ്പ് എടുത്ത് പുതച്ച് കാലുകൾ സീറ്റിൽ കേറ്റി വെച്ച് ഇരുന്നു..

അതിന്റെ ലക്ഷ്യം 2 ആയിരുന്നു..

ഒന്ന് തണുപ്പാണെൽ രണ്ടാമത്തെ ഉദ്ദേശം വിൻഡോ സൈഡിൽ ഇരുന്നു കഞ്ചാവ് ഉരുട്ടുന്ന സാനിനെ മറക്കുക എന്നതായിരുന്നു..

ഞങ്ങൾ പാതുരാത്രിയിൽ അവസാനം കിടക്കുന്ന സ്ഥലം എത്തി ..😊

കുറേ ബ്രോക്കർ മാരുടെ ശല്യം നേരിടേണ്ടി വന്നു എന്ക്കിലും ഞങ്ങൾ നേരെത്തെ സ്റ്റേ ബുക്ക്‌ ചെയ്താണ് ഇവിടെ വന്നത്..

‘ ഹോട്ടൽ ബേയ് ലാൻഡ് ‘ എന്റെ നാവു മന്ത്രിച്ചു…
ഭംഗിയുള്ള ഒരു പൂന്തോട്ടം ആ ഹോട്ടലിന് മുന്നിൽ നിലകൊണ്ടു..

പൂന്തോട്ടവും തണുപ്പും എല്ലാം എന്നിലെ കാമുകനെ ഉണർത്തുകയായിരുന്നു..

ഞങ്ങൾ രാത്രി അവിടെ കഴിച്ചു കൂടി..

ഞാനും സാനും ഒരേ റൂമിൽ ആയിരുന്നു..

രാവിലെ 9 മണി ആയപ്പോൾ സ്ഥലങ്ങൾ കാണാൻ ഇറങ്ങി..

ആദ്യത്തെ സ്പോട്ട് ഡെവിൾസ് കിച്ചൻ ആയിരുന്നു.. 😁

എനിക്ക് കാണണ്ട കാഴ്ച്ച ഒന്ന്‌ മാത്രമായിരുന്നു… എന്റെ ശ്രുതിയെ…

അവൾ അന്നും എന്നെ കണ്ടപ്പോൾ ഒരു പുഞ്ചിരി നൽകി…🥰

‘ കമലഹാസൻ അഭിനയിച്ച… കണ്മണി അൻമ്പോട് കാതലൻ ഞാൻ എഴുതും കവിത എന്ന് തുടങ്ങുന്ന പാട്ടു ഇവിടെയാണ് ഷൂട്ട്‌ ചെയ്തത് ‘ രാധാകൃഷ്ണൻ സാർ പറഞ്ഞു..

സ്ഥലം അൽപ്പം റൊമാന്റിക് ആണെല്ലോ എന്ന് ഞാൻ ഓർത്തു..

അടുത്തതായി കോക്കർസ് വക്കിങ് ആണ് പോയത്.. സാനിന്റെ കൂടെ ഒരു സ്റ്റിക്ക് വലിച്ചത് കൊണ്ടു എന്റെ ശരീരം മടുപ്പ് പ്രകടിപ്പിച്ചുകൊണ്ടിരുന്നു..

ഞാൻ അവിടെയുള്ള ഒരു കല്ലിന്റെ മുകളിൽ ഇരുന്നു..

എനിക്ക് ചുറ്റും കുറേ തെരുവ് നായകളും കുരങ്ങന്മാരും കറങ്ങി നടന്നു 🐒

ഞാൻ അവിടെ കണ്ട ഒരു കടയിൽ നിന്നും ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി അതുങ്ങൾക്ക് ഇട്ടു കൊടുത്തു കൊണ്ടിരുന്നു..

‘ എന്തുപറ്റി ‘ ഞാൻ അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ ശ്രുതി അടുത്തേക്ക് വന്നു..

‘ ഞാൻ ഇവിടം കണ്ടതാ… അതുകൊണ്ട് നിങ്ങളു പോയിട്ടു വാ ‘

‘ ഞാനും പോവുന്നില്ല.. ഞാനും പ്ലസ് ടു പഠിച്ചപ്പോൾ വന്നതാ ഇവിടെ ‘..

‘ നീ പോയി കണ്ടിട്ട് വാ..’

Leave a Reply

Your email address will not be published. Required fields are marked *