പരിണയ സിദ്ധാന്തം [Full] 1

‘ ഇപ്പോൾ ഇല്ല ‘

‘ഞാൻ നിനക്കു ഒരു സാധനം വാങ്ങിയിരുന്നു ‘ അതും പറഞ്ഞ് പോക്കറ്റിൽ നിന്നും ഞാൻ ഒരു ബോക്സ്‌ എടുത്ത് അവൾക്കു കൊടുത്തു..

‘ ഇതെന്താ? ‘😊

‘ തുറന്നു നോക്ക് ‘ അവൾ അത് തുറന്നു നോക്കി..

അത് ഒരു വാച്ച് ആണ്, ഞങ്ങൾ സൂയിസൈഡ് പോയിന്റിലോട്ടു നടന്നപ്പോൾ അവൾ അതു എടുത്ത് നോക്കി വില കൂടുതൽ ആണെന്ന് കണ്ടപ്പോൾ തിരിച്ചു വെക്കുന്നത് ഞാൻ കണ്ടിരുന്നു ..
‘ ഇത്… ഇത്.. നീ എങ്ങനെ കണ്ടു..’

‘ കണ്ണ് ഉള്ളതു കൊണ്ടു കണ്ടു ‘ 🙄

‘ വെഡിങ് ആന്നിവേഴ്സറി ഗിഫ്റ്റ് ആണോ ‘

അവൾ അതു ചോദിച്ചപ്പോൾ ആണ് 2 ദിവസത്തിൽ ഞങ്ങളുടെ വെഡിങ് ആന്നിവേഴ്സറി ആണെന്ന് ഞാൻ ഓർത്തത്‌.🥴

‘ നിനക്കു അതു ഓർമ്മയുണ്ടോ ‘ ഞാൻ അവളോട്‌ ചോദിച്ചു..

‘ പിന്നെ ഓർമ്മയില്ലേ, ഞാൻ ജീവിതത്തിൽ ഏറ്റവും അധികം ടെൻഷൻ അടിച്ച ദിവസം അല്ലേ ‘😊

‘ ഞാനും ‘ അതു ഞാൻ പറഞ്ഞപ്പോൾ അവളും ചിരിക്കുന്നുണ്ടായിരുന്നു..

‘ നീ അന്ന് എന്തിനാണ് റൂമിൽ തിരിച്ചു വന്നത്? ‘

‘ അത് എന്റെ റൂം അല്ലായിരുന്നു, എന്നെ ഒരു സീനിയർ ചേച്ചി പറഞ്ഞ് വിട്ടതാ ഒരു വെള്ള കവറിൽ മേക്കപ്പ് സെറ്റ് ഉണ്ടെന്നു പറഞ്ഞ് ‘😔

‘ ഏതു സീനിയർ ചേച്ചി ‘

‘ ആ ചേച്ചിടെ പേര് ഹർഷ എന്നാ, ചേച്ചി ആയിരുന്നു ഡാൻസ് കോർഡിനേറ്റ് ചെയ്തത് ‘

ഹർഷയെ എനിക്ക് അറിയാം… ആര്യയുടെ കൂടെ കണ്ടിട്ടുണ്ട്, ദോഷം പറയെല്ലല്ലോ കിടു ഡാൻസർ ആണ്..👯‍♀️

അവൾ അപ്പോഴും കൈയിൽ വാച്ച് കെട്ടാൻ ബുദ്ധിമുട്ടുക ആയിരുന്നു..

ഞാൻ അതു വാങ്ങി അവളുടെ കൈയിൽ കെട്ടി കൊടുത്തു 🥰

അവൾ പകരം ഒരു പുഞ്ചിരി നൽകി..

‘ വീട്ടുകാർക്ക് എന്റെ അടുത്ത് ദേഷ്യം ഉണ്ടോ? ‘ അവൾ ചോദിച്ചു..

‘ നമ്മളു തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്നു മാത്രമേ അവർക്കു അറിയത്തൊള്ളൂ… നിന്റെ വീട്ടിൽ എന്നെ കുറിച്ച് നല്ല മോശം അഭിപ്രായം ആണല്ലേ ‘

‘ അങ്ങനൊന്നുമില്ല ‘

‘ നിന്റെ തോന്നലാ ശ്രുതി.. ‘😭

‘ അല്ലന്നേ… അവരു നീ ഇപ്പോൾ ഒട്ടും പഠിത്തത്തിൽ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം ഇടയ്ക്കു പറയാറുണ്ട് ‘

‘ രാധാകൃഷ്ണൻ സാർ ഒരിക്കൽ എന്നോട് പറഞ്ഞാരുന്നു നിന്നോട് മിണ്ടെല്ലെന്നു.. അതുകൊണ്ട് ചോദിച്ചതാ ‘
അവളുടെ മറുപടി ഒന്നും വന്നില്ല അതു പറഞ്ഞപ്പോൾ…. 😊

ഞങ്ങളുടെ അടുത്ത ഡെസ്റ്റിനേഷൻ മധുര മീനാക്ഷി അമ്പലം ആയിരിന്നു..

അവിടെ എത്തിയപ്പോൾ നല്ല തിരക്ക് ഉണ്ടായിരുന്നു..

വണ്ടി കുറേ ദൂരെ പാർക്ക്‌ ചെയ്തു നടനാണ് അവിടെ ചെന്നത്.. എന്റെ കാലുകൾ എന്നെ പ്രാകുന്നുണ്ടായിരുന്നു..

ഞാനും ശ്രുതിയും ഒരുമിച്ചാണ് അമ്പലത്തിനു മുന്നിൽ എത്തിയത്..😁

‘ തമ്പി പാന്റ് പൊട്ടു ഉള്ള പോക മൂടിയാത് ‘ അവിടെ നിന്ന ഒരു അണ്ണൻ പറഞ്ഞു..

‘ മുണ്ട് ഉടുത്താലേ അകത്തു കേറാൻ പറ്റത്തൊള്ളൂ ‘ ശ്രുതി എന്നെ നോക്കി പറഞ്ഞു..

‘ ഇനി ഇപ്പോൾ മുണ്ട് എവിടുന്നു കിട്ടും ‘ ഞാൻ അവളോട്‌ ചോദിച്ചു..

‘ ആ കടയിൽ പോയി വാങ്ങാം ‘ അവൾ അതും പറഞ്ഞ് ഒരു കടയെ ലക്ഷ്യമാക്കി നടന്നു..🤔

‘ അണ്ണാ.. ഒരു ദോത്തി കൊട് ‘ ഞാൻ കടക്കാരനാട് പറഞ്ഞു..

‘ ഡായ് സെൽവ, ഇവങ്കളെ കൂട്ടി പോയി ദോത്തി കാട്ട് ഡെയ്..’ അയാൾ വിളിച്ചു കുവിയപ്പോൾ ഒരു പയ്യൻ വന്ന് ഞങ്ങളെ കൂട്ടി മുണ്ടുകൾ ഇരിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി..

അവിടെ നിന്നും എന്റെ ഷർട്ടിനു ചേരുന്ന കരയുള്ള ഒരു മുണ്ട് അവളു തന്നെ സെലക്ട്‌ ചെയ്തു തന്നു..

ഞാൻ അത് പാന്റിന്റെ മുകളിലൂടെ തന്നെ ഉടുത്തു..

തിരിച്ചു ഞങ്ങൾ അമ്പലത്തിൽ എത്തിയപ്പോൾ ഏറെ കുറേ എല്ലാ ആണ്പിള്ളേരും പാന്റ്സ് ഇട്ടു വെളിയിൽ നിൽപ്പുണ്ട്..

ഫോണുകൾ അവിടെ നിന്ന അനന്ദുവിനെ എല്ലാവരും ഏല്പിച്ചിട്ടാണ് അകത്തു കേറിയത്‌.

ഞങ്ങൾ അകത്തോട്ടു നടന്നപ്പോൾ ക്ലാസ്സിലെ എല്ലാവരും അതു നോക്കി നിൽക്കുന്നു..

ക്ലാസ്സിൽ ഉള്ളവർ മാത്രമല്ല നാട്ടുകാരും അവളുടെ സൗന്ദര്യം നോക്കി നിൽക്കുന്നത് എന്നിൽ കോപമാണോ, അഭിമാനമാണോ ഉണർത്തിയതെന്നു എനിക്ക് മനസിലായില്ല..

‘ എന്ന സോനാലും അഴകെന്നാ കേരളാ പോണങ്ക താണ്ട ‘ ഏതോ ഒരു മലരൻ പറയുന്നത് എന്റെ കാതിൽ വീണു..🙄
കല്ലുകൾ കൊണ്ട് തറ വിരിച്ച പാതയിലൂടെ ഞങ്ങൾ നടന്നു..

Leave a Reply

Your email address will not be published. Required fields are marked *