പരിണയ സിദ്ധാന്തം [Full] 1

‘ നമ്മൾ അവിടെ നിന്ന് ഇറങ്ങുന്നതിനു മുൻപു പറയാതില്ലാരുന്നോ ‘

‘ എന്റെ ഭാര്യയുടെ ഓർമ്മക്ക് അത് എന്ക്കിലും ഇരിക്കട്ടെ എന്റെ കൈയിൽ ‘

ഞാൻ പറഞ്ഞപ്പോൾ അവൾ പിന്നെ കുറേ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.😉

ഞങ്ങൾ അവളുടെ വീട്ടിൽ ചെന്നു.. ഇറങ്ങാൻ അവൾ നിർബന്ധിച്ചെങ്കിലും ഞാൻ ഇറങ്ങിയില്ല..

അടുത്ത ദിവസം കോളേജിൽ വന്നപ്പോൾ അവൾ നീല ജിമിക്കി ഇട്ടു കൊണ്ട് ആണ് വന്നത്.. എന്നെ കണ്ടപ്പോൾ ഒരു പുഞ്ചിരിയും കിട്ടി.. 😁
‘ എന്റെ മോനെ… അവൾ ഇപ്പോൾ നിന്നെ നോക്കി അല്ലേ ചിരിച്ചു കാണിച്ചത് ‘ സാൻ ആയിരുന്നു അത്..

‘ എന്റെ ഭാര്യ എന്നെ അല്ലാതെ വേറെ ആരെ നോക്കിയാടാ ചിരിച്ചു കാണിക്കണ്ടത് ‘ ഞാൻ അവനെ തള്ളി മുന്നിൽ നിന്ന് മാറ്റി ചോദിച്ചു..😉

‘ 100 രൂപ തന്നാൽ ഒരു രഹസ്യം പറയാം ‘

‘ എന്റെ പൊന്ന് ജോഷുവ… നീ എന്തിനാ ഈ രഹസ്യം പറയാൻ കാശു വാങ്ങുന്നത് ‘ ഞാൻ ചോദിച്ചു..

‘ നിങ്ങൾക്കു എന്തേലും ചെയ്യാൻ കഴിവ് ഉണ്ടേൽ അത് ഒരിക്കലും ഫ്രീ ആയിട്ട് ആർക്കും ചെയ്ത് കൊടുക്കല്ലെന്നു ഞങ്ങളുടെ ജോക്കർ അണ്ണൻ പറഞ്ഞിട്ടുണ്ട് ‘

‘ നിന്റെ കഴിവ് ഇതാണോ? ‘😂

‘ അതെ രഹസ്യം ചോർത്തുന്നത് ആണ് എന്റെ കഴിവ് ‘

‘ കഴിഞ്ഞ തവണ 10 രൂപ ആരുന്നല്ലോ ‘

‘ വലിയ രഹസ്യം.. വലിയ തുക ‘

‘ ഞാൻ നൂറു രൂപ തരാം നീ കാര്യം പറ ‘

‘ ശ്രുതിയുടെ കോൺടാക്ട് ലിസ്റ്റിൽ നിന്റെ പേര് ഹസ്സ്ബൻഡ് എന്നാണ് സേവ് ചെയ്തേക്കുന്നത് ‘🥰

‘ സത്യം ആണോടാ ‘

‘ ഞാൻ കാശു വാങ്ങിയിട്ട് കള്ളം പറയില്ല ‘

അത് ഒരു 100 രൂപക്കുള്ള കാര്യം ഉണ്ടായിരുന്നു… ഞാൻ പേഴ്സ്സിൽ നിന്നും ഒരു നൂറു രൂപ എടുത്ത് അവനു നൽകി..🙄

ഞങ്ങൾ ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോൾ ആര്യയെ കണ്ടു…

‘ ടി ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നീ ക്ഷമയോടെ കേൾക്കണം ‘

‘ പറയെടാ ചെക്കാ ‘😘

‘ നമ്മുക്ക് ഇത് എല്ലാം ഇവിടെ വെച്ച് നിർത്താം ‘

‘ എന്തെല്ലാം ‘

‘ നമ്മൾ തമ്മിൽ എന്ത് ആരുന്നോ അതെല്ലാം ‘ 😭

‘ നീ ചുമ്മാ തമാശ പറയാതെ ചെക്കാ ‘ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു..

‘ എനിക്ക് ഒരിക്കലും ശ്രുതിയെ മറക്കാൻ പറ്റുവേല ‘ 😖
‘ ടാ.. ടാ.. നീ ഒന്ന് ഓർത്തു നോക്കിയേ ഞാൻ അല്ലേ എപ്പോഴും നിന്റെ കൂടെ ഉണ്ടായിരുന്നെ.. ടാ പ്ലീസ്.. എനിക്ക് നീ മാത്രമേ ഒള്ളൂ ‘ അവളുടെ രണ്ട് കണ്ണും നിറഞ്ഞ് ഒഴുകി.. അവൾ കൈകൾ കൂപ്പി..

‘ നീ എനിക്കൊരു ഹെല്പ് ചെയ്യണം ‘😊

അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.. ഞാൻ ഒരു കത്ത് അവളുടെ കൈയിൽ പിടിപ്പിച്ചു..

‘ ഇത് നീ എനിക്ക് വേണ്ടി ശ്രുതിക്കു കൊടുക്കണം… ഇത് വേറെ ആരുടെ എന്ക്കിലും കൈയിൽ കിട്ടിയാൽ എനിക്ക് അവളെ പിന്നെ ഒരിക്കലും കിട്ടുകയില്ല… അതുകൊണ്ട് തന്നെ ഇതിനു എന്റെ ജീവന്റെ വില ഉണ്ട്.. നീ ഇത് അവളുടെ കൈയിൽ എത്തിക്കും എന്ന് എനിക്കറിയാം ‘ 😉

ഞാൻ അതും പറഞ്ഞു അവളുടെ അടുത്ത് നിന്നും പോയി… അപ്പോഴും അവൾ കരയുക ആയിരുന്നു..

അടുത്ത ദിവസം കോളേജ് മുഴുവൻ ലീവ് ആയിരുന്നു ഏതോ ഫസ്റ്റ് ഇയർ കൊച്ച് ആത്മഹത്യ ചെയ്തെന്നു.. 😭
ഞങ്ങൾ ടൂർ പോവുന്ന ദിവസം വന്നെത്തി.. വൈകിട്ട് 4 മണിക്ക് ആണ് എല്ലാരോടും കോളേജിൽ ചെല്ലാൻ പറഞ്ഞ സമയം..

3 മണി ആയപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും കോളേജിൽ ചെന്നു..😁

ഏറെ നാളുകൾ കാത്തിരുന്ന ദിവസം ആണേ..

‘ ടൂറിനു ഉള്ള സാധനം എല്ലാം സെറ്റ് ആണ് മോനെ ‘ അതും പറഞ്ഞ് സാൻ അവന്റെ പാന്റിന്റെ പോക്കറ്റിൽ തട്ടി കാണിച്ചു..

എന്റെ കണ്ണ് ശ്രുതിയെ തേടി നടക്കുകയാരുന്നു..

ഏറെ നേരം കാത്തിരികേണ്ട വന്നില്ല..

അവൾ ഒരു കറുത്ത ടോപ്പും റോസ് ഓവർകോട്ടും, വെളുത്ത പാന്റ്സും ആണ് ഇട്ടത്ത്. അവളുടെ മുഖത്തിന്റെ ഭംഗി ഒരു കറുത്ത മാസ്ക് പകുതി മറച്ചിരുന്നു..

എന്നെ കണ്ടപ്പോൾ അവൾ ഒരു ചിരി സമ്മാനിച്ചു എന്ന് അവളുടെ പൂച്ച കണ്ണിൽ നിന്നും എനിക്ക് മനസ്സിലായി ..😁

എന്റെ മോനെ ചുറ്റും ഉള്ളതെല്ലാം എന്റെ കണ്ണിൽ ഔട്ട്‌ ഓഫ് ഫോക്കസ് ആയി..

അവളുടെ കണ്ണിൽ ഞാൻ അലിഞ്ഞു ചേർന്ന പോലെ തോന്നി..

അവളെ കാണുമ്പോൾ എല്ലാം എന്റെ ഉള്ളിൽ കിടന്ന് ആരോ എന്നെ അവളിലേക്ക് വലിച്ചു അടിപ്പിക്കുന്നത് പോലെ തോന്നി..

Leave a Reply

Your email address will not be published. Required fields are marked *