‘ എങ്കിലും നിനക്ക് ആക്‌സിഡന്റ് ആയതാ അതിശയം, ഞാൻ കണ്ടിട്ടുളത്തിൽ അപ്പാപ്പൻ മാരേകാളും പതിയെ വണ്ടി ഓടിക്കുന്ന യൂത്തൻ നീ മാത്രമേ ഒള്ളൂ ‘..
‘ വരാനുള്ളത് വരണ്ടപ്പോൾ ബസ് പിടിച്ചു വരും എന്ന് ചേട്ടൻ കേട്ടിട്ടില്ലേ ‘.. 😐
‘ നാളെ രാവിലെ ഡിസ്ചാർജ് ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നത് ‘..
അടുത്ത ദിവസം രാവിലെ ഡ്യൂട്ടി ഡോക്ടർ റൌണ്ട്സിനു വന്ന് നോക്കിയപ്പോൾ ഡിസ്ചാർജ് നൽകി..
അവിടെ നിന്നും ചേട്ടന്റെ കാറിൽ ഞങ്ങൾ വീട്ടിലോട്ടു യാത്രയായി..🚖
ഞാൻ വഴിയിൽ കുറേ തവണ ഓരോ കടയിൽ കേറാൻ നിന്നത് കൊണ്ടു അന്ന് ചേട്ടന് ജോലിക്ക് പോവാൻ പറ്റിയില്ല..
ഞാൻ എന്റെ റൂമിൽ കുറേ നേരം വാട്സ്ആപ്പ് മെസ്സേജസ് എല്ലാം നോക്കി.. ശ്രുതിയുടെ ഒരു മെസ്സേജ് പോലും ഇല്ലാ..
കുറേ നേരം റൂമിൽ ഇരുന്ന് മൂട്ടിൽ വേര് കിളുത്തപ്പോൾ ഞാൻ ഹാളിൽ പോയി ഇരുന്നു.. 🙇♀️
ഒരു വണ്ടി ഗേറ്റ് കടന്നു വരുന്നതിന്റെ ശബ്ദം കേട്ടു..
ബന്ധുക്കൾ ആകല്ലേ എന്ന് മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു..
ആക്‌സിഡന്റ് അറിഞ്ഞു വന്ന ആരേലും ആണേൽ ഇനി ചോദ്യത്തിന് ഉത്തരം നൽകി മടുക്കും.. 🤔
പുറത്തു ഇറങ്ങി നോക്കിയപ്പോൾ അത് ബന്ധുക്കൾ തന്നെ ആണ്, എന്റെ അമ്മായിഅപ്പനും കൂടെ എന്റെ ഭാര്യയും.. 😲
വണ്ടി നിർത്തി സാർ ഇറങ്ങി..
‘ ഇപ്പോൾ എങ്ങനെ ഉണ്ട് ജേക്കബ്? ‘ സാർ ഒരു പുഞ്ചിരി സമ്മാനിച്ചു ചോദിച്ചു..
‘ കുഴപ്പമില്ല..’ ഞാൻ മറുപടി നൽകി..😊
‘ രാവിലെ ഡിസ്ചാർജ് ആയല്ലേ…’
അത് സാർ ചോദിക്കുമ്പോൾ എന്റെ പ്രിയ പത്നി വണ്ടിയിൽ നിന്നും ഇറങ്ങി..
സാർ വണ്ടിയുടെ പുറകിൽ നിന്നും അവളുടെ ബാഗുകൾ എടുക്കാൻ തുടങ്ങി..
അപ്പോൾ അവളെ ഇവിടെ കൊണ്ടുവന്നു വിടാൻ വന്നതാണ് അല്ലേ..🥰
അവളും കാറിൽ നിന്നും ഇറങ്ങി, ഒരു കറുപ്പ് ചുരിദാർ ആണ് വേഷം..
ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ ചുരിദാറിന് മുകളിലൂടെ ഒരു അണലി കുഞ്ഞിനെ പോലെ വഴുതി കിടന്നു..
അമ്മയും, ഉണ്ണി ചേട്ടനും ഇറങ്ങി വന്നു..
ഉണ്ണി ചേട്ടൻ വേഗം ചെന്നു അവളുടെ ബാഗുകൾ സാറിന്റെ കൈയിൽ നിന്നും വാങ്ങി..🚶♂️
ഞാനും വണ്ടിക്കു അടുത്തേക്ക് ചെന്നു..
എന്നോട് ഒന്നും മിണ്ടാതെ എന്നെ നോക്കി അവൾ ഒരു നിമിഷം നിന്നു…
‘ അകത്തോട്ട് കേറി വാ മോളെ ‘ അമ്മ അവളുടെ കൈയിൽ പിടിച്ചു ഉള്ളിൽ കേറ്റി..
സാറും അകത്തു വന്ന് സോഫയിൽ ഇരുന്നു.. 😊
അച്ഛൻ വീട്ടിൽ ഇല്ലായിരുന്നു, അവളുടെ ബാഗുകൾ മുകളിൽ ഞങ്ങളുടെ റൂമിൽ കൊണ്ടുപോയി വെച്ച് ഉണ്ണി ചേട്ടൻ തിരിച്ചു വന്ന് സാറിനു അടുത്ത് ഇരുന്നു.
അമ്മയുടെയും ഷാരോൺ ചേച്ചിയുടെയും അടുത്തു എന്തോ പറഞ്ഞ് ശ്രുതി ഞങ്ങളുടെ റൂമിലോട്ടു പോയി..
പുറകെ പോയാൽ എല്ലാരും എന്ത് വിചാരിക്കും 🤐
എന്ത് മൈരു എങ്കിലും പറയട്ടെ..
ഞാനും റൂമിലേക്ക് നടക്കുമ്പോൾ ഷാരോൺ ചേച്ചി എന്നെ നോക്കി ഒരു ആക്കിയ ചിരി നൽകി… 😂
ഞാൻ റൂമിൽ ചെന്നപ്പോൾ അവൾ ബാഗിൽ നിന്നും എന്തെല്ലാമോ എടുത്ത് അലമാരയിൽ അടുക്കുന്നു..
‘ ശ്രുതി ‘…
മറുപടി ഒന്നുമില്ല എന്നെ ഒന്ന് നോക്കി വീണ്ടും തുണി അടുക്കി വെക്കാൻ തുടങ്ങി..😔
‘ ശ്രുതി ‘….
അവൾ അതിനും മറുപടി ഒന്നും നൽകിയില്ല…😖
‘ ശ്രുതി……… ‘ ഞാൻ അവളുടെ തോളിൽ പിടിച്ചു..
അവളുടെ ശരീരം വിറക്കുന്നുണ്ടോ?
അല്ലാ…. അവൾ കരയുകയാണ്…
എന്റെ പെണ്ണ് എന്തിനായിരിക്കും കരഞ്ഞത്…😭
അവളെ ഞാൻ പിടിച്ചു തിരിച്ചു..
കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുന്നു..
ആ മിഴിനീരു മരുഭൂമിയിലെ കല്പവൃഷത്തിനു ലഭിച്ച മഴ തുള്ളികൾ പോലെ ആയിരുന്നു…
ഞാൻ അവളെ എന്നിലേക്ക് വലിച്ച് അടുപ്പിച്ചു..
എന്റെ കൈകൾ അവൾക്കു വട്ടം ഞാൻ എടുത്ത് കെട്ടി..
അവളുടെ കൈകൾ എന്റെ കഴുത്തിനെ ചുറ്റിപുണർന്നു..🥰
‘ ആയേ.. എന്റെ പൊന്നെന്തിനാ കരയുന്നെ ‘
‘ എന്റെ… പോന്നെന്തിനാ… ബൈക്ക്… സൂക്ഷികാതെ ഓ….’ അവളുടെ വിങ്ങൽ അവളെ സംസാരിക്കാൻ അനുവതിക്കുന്നില്ല 🤐
അവളുടെ മുഖം എന്റെ നെഞ്ചിൽ അമർന്നു..
‘ നിനക്കു നേരെത്തെ വരത്തില്ലാരുന്നോ ‘..
‘ മ്മ് മ് ‘🤐
എന്റെ കൈ അവളുടെ തലയിൽ തലോടി നടന്നു….
