ഇടയ്ക്കു എപ്പോഴോ എണ്ണ വീണു കിടന്ന ഒരിടത്തു ചെന്നപ്പോൾ അവൾ ഒന്ന് വഴുതി എന്ക്കിലും ഞാൻ പിടിച്ചു നിർത്തി..
‘ നോക്കി നടക്കു പെണ്ണെ ‘ ഞാൻ അവളോട് പറഞ്ഞു..
അതു പറഞ്ഞ് തീർന്നപ്പോൾ എന്റെ കാലുകൾ തെനുന്നത് പോലെ ഞാൻ അഭിനയിച്ചു..😉
അതു അവൾ വിശ്വസിച്ചു..
അദ്യം ഒന്ന് പേടിച്ചെന്ക്കിലും അവൾ പൊട്ടി ചിരിക്കാൻ തുടങ്ങി..
‘ നോക്കി നടക്കു,’ അവൾ എന്നെ നോക്കി പറഞ്ഞു..😂
ഞങ്ങൾ അമ്പലം ചുറ്റി നടന്ന് അവസാനം ഒരു പൂജാരിയുടെ അടുത്ത് ചെന്നപ്പോൾ അവളുടെ കൈയിൽ ഒരു വാഴ ഇലയിൽ ചന്ദനം കൊടുത്തു..
അവൾ എന്റെ നെറ്റിയിൽ ഒരു കുറി തൊട്ടു തന്നു..
എന്നിട്ടു എന്റെ കണ്ണിനു മുകളിൽ അവളുടെ കൈ വെച്ച് ചന്ദനത്തിൽ ഊതി..
ഞാൻ മീനാക്ഷി അമ്മന് മനസ്സ് അറിഞ്ഞു നന്ദി പറഞ്ഞു..🥰
ഞങ്ങൾ അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോൾ അവൾ അനന്തുവിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി എന്നെ നോക്കി ചോദിച്ചു..
‘ നമ്മുക്ക് ഒരു സെൽഫി എടുക്കാം ‘
ദൈവമേ ഇത് ഇപ്പോൾ ലാഭമായല്ലോ 😊
അവൾ മാസ്ക് ഊരി എന്റെ തോളിലേക്ക് തല ചെരിച്ചു വെച്ച് ഒരു സെൽഫി എടുത്തു..
പെണ്ണിന് ഫോട്ടോയിൽ പോലും എന്തൊരു ലുക്ക് ആണ് ദൈവമേ….
അലുവയും മത്തികറിയും പോലെ ഉണ്ട് ഞങ്ങൾ എന്ന അപകർഷത്ത ബോധം എന്റെ ഉള്ളിൽ അലഅടിച്ചു….
‘ ഞാൻ കൂട്ടുകാരുടെ അടുത്തോട്ടു ചെല്ലെട്ടെ’ എന്ന് പറഞ്ഞ് അവൾ നടന്നു അകന്നു..😔
അവൾ നടന്നു പോവുന്നത് ഞാൻ നോക്കി നിന്നു..
‘ എന്തേലും പ്രോഗ്രസ്സ് ഉണ്ടോ? ‘ അനന്ദു ആണ് അത് ചോദിച്ചത്.. 🙄
‘ ഉണ്ട്.. ഇവിടുത്തെ കാര്യമോ ‘
‘ അതെല്ലാം ഓക്കേ ആണ് ‘
‘ എന്ക്കിൽ ഞാൻ ഇവിടുന്നു മാറുവാ, അല്ലേൽ എല്ലാർക്കും സംശയം തോന്നും ‘ ഞാൻ അതും പറഞ്ഞ് എന്റെ ഫോണും എടുത്ത് അവിടെ നിന്നും മാറി.😉
കുറേ നേരം ഞാൻ സാനിന്റെ കൂടെ അതുവഴി എല്ലാം നടന്നു..
യാത്ര തുടരാൻ സമയം ആയപ്പോൾ ശ്രുതി ദൂരെ നിന്ന് നടന്നു വരുന്നത് ഞാൻ കണ്ടു..
അവളുടെ കൈയിൽ
ഒരു നാട് മുഴുവൻ അവളെ നോക്കി നിൽക്കുന്നു 😖
‘ ഇവളെ കൊണ്ട് നിനക്കു നാലു ആളു കൂടുന്ന എവിടെ എന്ക്കിലും പോണമെന്ക്കിൽ വെല്ല പറുതയും ഇടീപ്പിക്കേണ്ടി വരും ‘ സാൻ അവളെ നോക്കി പറഞ്ഞു..
എന്റെ ഫോൺ വീണ്ടും ശബ്ധിക്കാൻ തുടങ്ങി..
ആര്യയുടെ കാൾ ആണെന്ന് അറിയാവുന്നതു കൊണ്ട് തന്നെ ഞാൻ മൈൻഡ് ചെയ്യാൻ പോയില്ലാ..
ഏതോ ഒരു തെണ്ടി ശ്രുതിയെ അറിഞ്ഞോണ്ട് വന്ന് ഒന്ന് തട്ടി 😡
അവൾ തിരിഞ്ഞു കൈ ചൂണ്ടി ദേഷ്യപെടുന്നത് ഞാൻ കണ്ടു.
എന്റെ കാലുകൾ ഞാൻ പോലും അറിയാതെ വേഗത്തിൽ ചലിച്ചു..
അവൻ നടന്ന് മുന്നോട്ട് പോവാൻ തുടങ്ങി..
നിമിഷ നേരം കൊണ്ട് ഞാൻ അവിടെ എത്തി..
ഞാൻ ഓടി വരുന്നത് കണ്ടപ്പോൾ ശ്രുതി എന്നെ വട്ടം പിടിക്കാൻ നോക്കി..
അവൾക്കു എന്റെ ക്രോധം അവൾക്കു തടഞ്ഞു നിറുത്താൻ പറ്റിയില്ല..
ഞാൻ രണ്ട് കാലും ഉയർത്തി അവന്റെ നെഞ്ചിൽ ചവിട്ടി..
പക്ഷെ ശ്രുതി ഇടയ്ക്കു കേറിയതുകൊണ്ട് എന്റെ ചവിട്ട് അവനു ശരിക്കും കൊണ്ടില്ലാ..
ഞാനും ശ്രുതിയും മറിഞ്ഞു നിലത്തു വീണു. 😖
ഞാൻ ചാടി എഴുന്നേറ്റപ്പോൾ അവൻ
‘ പുറംപോക്ക് ചിന്ന കൂതി.. എൻ മേലയെ കൈ വെക്കത്തിക്കു ഉണക്ക് തീമാറാ ‘ എന്ന് അലറി എനിക്കു നേരെ വന്നു.
അവൻ കൈ എന്റെ മുഖത്തിന് നേരെ വീശി..
അവന്റെ വലം കൈ എന്റെ ഇടം കൈ കൊണ്ട് ഞാൻ തടഞ്ഞു..
എന്റെ തല കൊണ്ട് ഞാൻ അവന്റെ മുക്കിൽ ആഞ്ഞു മുട്ടി..
അവന്റെ പല്ലു ചെറുതായി എന്റെ നെറ്റിയിൽ കൊണ്ട് വേദനിച്ചെന്ക്കിലും അവന്റെ മൂക്കിന്റെ ലണ്ടൻ ബ്രിഡ്ജ് ഫാലിങ് ഡൌൺ ആയെന്നു എനിക്കു തലയിൽ നനവ് അനുഭപ്പെട്ടപ്പോൾ മനസ്സിലായി..
അവൻ മൂക്ക് പൊത്തി പിടിച്ച് നിലത്തു വീണു..
പുറകെ ഓടി വന്ന സാൻ അവനെ നിലത്തു ഇട്ട് ചവിട്ടാൻ തുടങ്ങി..
ആളുകൾ കൂടി അവനെ പിടിച്ച് മാറ്റി..
ശ്രുതി എന്നെ പിടിച്ചു വലിച്ചു കൊണ്ട് അവിടെ നിന്നും പോയി..
‘ ഇത് ഉങ്കൾക്കു ആര് പ്പാ ‘ അവിടെ നിന്ന ഒരു പ്രായമുള്ള ചേട്ടൻ ശ്രുതിയെ നോക്കി എന്നോട് ചോദിച്ചു..
‘ ഇത് വന്ത് എന്നുടെ ഉയിർ സാർ ‘ ഞാൻ അയാളോട് പറഞ്ഞു..
