‘ ശ്രുതി ‘
‘ എന്താ ‘
‘ ഒന്നുമില്ലാ.. ‘😔
അവൾ എന്നെ ഒന്ന് നോക്കി, എന്നിട്ട് അവിടെ നിന്നും ബാഗ് എടുത്ത് കൊണ്ടുപോയി.. ഞാനും പാക്കിങ് എല്ലാം കഴിഞ്ഞ് ബാഗ് എടുത്ത് സീറ്റിൽ നിന്ന് എഴുന്നേറ്റു..
‘ ടാ ഞാൻ ഇനി എന്ത് ചെയ്യും ‘ സാൻ ആണ്..
‘ ഞാൻ ശ്രുതിയോട് പറഞ്ഞിട്ടുണ്ട് അവരെ ഒന്ന് സോപ്പ് ഇട്ടു നിന്റെ സീൻ ഒഴിവാക്കാൻ ‘
‘ അവൾ പറഞ്ഞാൽ അവർ കേൾക്കുമോ?’ 🙄
‘ നമ്മുക്ക് നോക്കാം നീ ടെൻഷൻ ആവാതെ ‘
‘ ഒരു 100 രൂപ തന്നാൽ ഒരു രഹസ്യം പറയാം ‘ ജോഷുവ ഞങ്ങൾക്ക് അടുത്തോട്ടു വന്നു..
‘ പറ ‘ ഞാൻ പറഞ്ഞു.. 🥴
‘ നിന്നോടല്ല.. സാനിനോടാ ‘ ജോഷുവ എന്നെ നോക്കി പറഞ്ഞു..
‘ ഞാൻ മാറി തരാം ‘
‘ വേണ്ടാ.. നീ നിൽക്കുമ്പോൾ പറയാൻ പറ്റുന്ന കാര്യം ഇവൻ പറഞ്ഞാൽ മതി ‘ സാൻ ഒരു 100 രൂപയുടെ നോട്ട് അവനു നേരെ നീട്ടി..
‘ നിന്നെ ഒറ്റി കൊടുത്തത് അഖിൽ ആണ് ‘ ജോഷുവ പറഞ്ഞു.. 🥶
‘ ടാ ചുമ്മാ പറയെല്ല് ‘ ഞാൻ ജോഷുവയോട് പറഞ്ഞു..
‘ നിനക്ക് ഉറപ്പാണോ ‘ സാൻ ചോദിച്ചു..
‘ നിങ്ങൾക്ക് വിശ്വാസം ഇല്ലേൽ അവന്റെ വാട്സ്ആപ്പ് മെസ്സേജ് നോക്ക്. അവനാണ് നിലാ മിസ്സിന് നിന്റെ പോക്കറ്റിൽ കഞ്ചാവ് ഉണ്ടെന്നു മെസ്സേജ് അയച്ചത്.. ‘ ജോഷുവ പറഞ്ഞു തീർത്തപ്പോൾ സാൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി..
ഏറെ കുറേ എല്ലാരും വീട്ടിലോട്ടു യാത്ര തിരിച്ചിരുന്നു. മിസ്സിന്റേം സാറിന്റെയും കൂടെ കാറിൽ ഗേറ്റ് കടന്നു പോവുമ്പോൾ ശ്രുതി എന്നെ നോക്കി കൈ വീശി ടാറ്റാ തന്നു. 😘
അഖിൽ വണ്ടി സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോൾ, സാൻ ഓടി ചെന്ന് കീ ഊരി മാറ്റി 🤐
‘ ടാ തായോളി ആണുങ്ങൾ ആണേൽ നേർക്കു നേര് നിന്ന് കളിക്കണം.. അല്ലാതെ നിന്നെ പോലെ പുറകേനു കുത്തുകയല്ല വേണ്ടത് ‘ സാൻ അവനു നേരെ ചാടി..
ഞാനും ജോഷുവയും സാനിനെ വട്ടം പിടിച്ചു.. അഖിലും ഗ്ലാഡ്വിനും വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി.. 🤸♂️
‘ ഞാൻ എന്തിനാ നിന്നെ ഒറ്റുന്നെ ‘ അഖിൽ ആണ് ചോദിച്ചത്..
‘ എന്ക്കിൽ നിന്റെ വാട്സ്ആപ്പ് തുറന്നു കാണിക്കു ‘ സാൻ പറഞ്ഞു..
അഖിൽ അവന്റെ ഫോൺ നോക്കിയപ്പോൾ അവന്റെ മുഖം മങ്ങുന്നത് ഞാൻ കണ്ടു..
‘ ടാ സാൻ ഞാനല്ല ഈ മെസ്സേജ് അയച്ചത് ‘ അഖിൽ സാവധാനം പറഞ്ഞു..😔
‘ നീയല്ലാതെ നിന്റെ തന്ത ആണോ മൈരേ നിന്റെ ഫോണിൽ നിന്ന് പിന്നെ മെസ്സേജ് അയച്ചത് ‘ സാൻ എന്റെ കൈയിൽ കിടന്ന് കുതറി കൊണ്ട് പറഞ്ഞു..
‘ അവൻ അങ്ങനെ ചെയ്യതില്ലടാ ‘.. ഞാൻ പറഞ്ഞു.. 🙄
‘ നിനക്ക് ഞാൻ ആണോ അതോ ഈ നാറി ആണോ വലുത് ‘ സാൻ ചോദിച്ചു..
‘ ടാ അളിയാ എനിക്കു എന്നെക്കാൾ വലുതാടാ ഇവൻ ‘ ഞാൻ അഖിലിനെ കാണിച്ചു പറഞ്ഞു..
സാൻ പിന്നെ ഒന്നും പറഞ്ഞില്ല.. അവൻ എന്റെ കൈ തട്ടി മാറ്റി അവിടെ നിന്നും പോയി. 😖
ഞാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു..
‘ ടാ ജേക്കബെ ‘ അഖിൽ വിളിച്ചു..
‘ പറ അളിയാ ‘ ഞാൻ അവനോടു പറഞ്ഞു.. 🥰
‘ ഞാൻ പിണങ്ങി എന്ന് വെച്ച് നീ ഇത്രയും നാൾ എന്നോട് മിണ്ടാതിരിക്കാൻ നിനക്ക് പറ്റിയല്ലോ ‘ അഖിലിന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു..
‘ നിനക്കും വന്ന് മിണ്ടാമായിരുന്നല്ലോ ‘
‘ നീ എന്നെ കാളും 2 മാസവും 11 ദിവസവും മൂത്തതല്ലേ… അപ്പോൾ ഞാൻ വാശി കാണിച്ചാലും നീ അല്ലേ വന്ന് എന്നോട് മിടേണ്ടത് ‘ അതും പറഞ്ഞു അവൻ എന്നെ കെട്ടി പിടിച്ചു.. ഗ്ലാഡ്വിനും വന്ന് ഞങ്ങളെ കെട്ടി പിടിച്ചു..
അന്ന് വീട്ടിലോട്ടു പോകുമ്പോൾ എനിക്കു നല്ല സന്തോഷം ഉണ്ടായിരുന്നു…
വീട്ടിൽ ചെന്ന് കേറിയപ്പോൾ അമ്മയാണ് ഡോർ തുറന്ന് തന്നത്. ബാക്കി എല്ലാവരും ഉറക്കം ആയിരുന്നു.. 🥴 ഞാൻ എന്റെ ബാഗ് അവിടെ സൈഡിൽ വെച്ചിട്ട് പോയി മുഖം കഴുകി..
‘ നീ വെല്ലോം കഴിച്ചോ ‘ അമ്മ ചോദിച്ചു..
‘ ഒരു വർഷം മുൻപ് ഒരു കല്യാണം കഴിച്ചു ‘ ഞാൻ പറഞ്ഞപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല 🤐
‘ ഇത് നീയും ശ്രുതിയും അല്ലേ ‘ 🤔 അമ്മ ഞങ്ങളുടെ പെയിന്റിംഗ് ബാഗിൽ നിന്നും കൈയിൽ എടുത്ത് പിടിച്ച് ചോദിച്ചു…
‘ അതെ.. എങ്ങനുണ്ട് ‘ ഞാൻ ചോദിച്ചു..
‘ നിലവിളക്കിന് അടുത്ത് കരി വിളക്ക് വെച്ചത് പോലെ ഉണ്ട് ‘ അമ്മ പറഞ്ഞു..
