‘ ഇനി പോവല്ലേ ‘ എന്ന് ഞാൻ അപേക്ഷിച്ചപ്പോൾ, ഇല്ലാ എന്ന് അവൾ തല ആട്ടി..
കുറേ നേരം ഞങ്ങൾ അങ്ങനെ ഹൃദയം സംഗമിപിച്ചു നിന്നു..😉
അത് കഴിഞ്ഞ് താഴെ ചെന്നപ്പോൾ രാധാകൃഷ്ണൻ സാർ ഇറങ്ങാൻ തുടങ്ങുകയായിരുന്നു..
‘കോളേജിൽ വെച്ചു കാണാലോ ‘ എന്നും പറഞ്ഞ് എന്റെ അമ്മായിഅച്ഛൻ ഇറങ്ങി..
ഞാൻ എന്റെ അടുത്ത് നിന്ന ശ്രുതിയുടെ കാതിൽ ചോദിച്ചു…
‘ അച്ഛൻ ഇവിടെ നിൽക്കാൻ സമ്മതിചോ..’ 😂
അവൾ എന്റെ കണ്ണിൽ നോക്കി ഒരു ചിരി സമ്മാനിച്ചു..
‘ ടാ ചെക്കാ… രണ്ടുപേരുടെ പിണക്കം എല്ലാം മാറിയോ ‘ അമ്മ അത് ചോദിച്ചപ്പോൾ അവൾ എന്റെ പുറത്തു ആരും കാണാതെ ഒരു നുള്ള് തന്നു..
അവർ അടുക്കളയിൽ സംസാരിച്ചു കുറേ നേരം നിന്നു..🙄
ഞാൻ ഉണക്ക മീനു ചുറ്റും നടക്കുന്ന കണ്ടൻ പൂച്ചയെ പോലെ അവിടെ പച്ച ക്യാരറ്റും മുരിങ്ങക്കയ്യ്‌യും എല്ലാം കടിച്ചു നടന്നു..🚶♂️
‘ നീ ഞങ്ങളു പെണ്ണുങ്ങൾ സംസാരിക്കുന്നിടത്തു വന്ന് നിൽക്കാതെ അപ്പുറത്തോട്ടു പോടാ ചെക്കാ..’
അമ്മ അത് പറഞ്ഞു എന്നെ നോക്കി കൈ കാട്ടി..
‘ ഞാൻ ഒരു കട്ടൻ കാപ്പി ഇട്ടിട്ട് പോവാ..’ ഞാൻ അഭിമാനം രക്ഷിക്കാൻ ആദ്യം മനസ്സിൽ വന്നത് പറഞ്ഞു..
അഭിമാനം മുഖ്യം ബിഗിലെ…😉
അവിടെ ഇരുന്ന ഒരു കാപ്പി തിളപ്പിക്കുന്ന പാത്രം എടുത്തു ഞാൻ കഴുക്കാൻ തുടങ്ങി…
എന്റെ കൈയിൽ നിന്നും ആ പാത്രം വാങ്ങി ശ്രുതി ശബ്ദം കുറച്ചു പറഞ്ഞു..
‘ ഞാൻ ഇട്ടു തരാം ‘..😊
അമ്മ ഇതൊക്കെ കേട്ടു കൈ കെട്ടി അവിടെ ചാരി നിൽപ്പുണ്ട്, ഷാരോൺ ചേച്ചി അമ്മയുടെ തോളിൽ മുഖം വെച്ചു എന്നെ നോക്കി കളിയാക്കി ചിരിച്ചു.. 😭
‘ ഞാൻ പോകുവാ ‘ ഞാൻ അതും പറഞ്ഞു അടുക്കളയിൽ നിന്നും പിണങ്ങി ഇറങ്ങി..
അടുക്കളയിൽ അല്ലേ ഇതുങ്ങളുടെ കളി നടക്കു… ധൈര്യമുണ്ടേൽ അങ്ങ് ഹാളിലോട്ടു വരട്ടെ.. 😡
‘ ടാ ഞങ്ങളു ചുമ്മാ പറഞ്ഞതാ…. ‘ ഷാരോൺ ചേച്ചിയുടെ ശബ്ദം ഞാൻ പുറകിൽ കേട്ടു..
നീ പോടി… നിന്റെ കല്യാണം കഴിഞ്ഞപ്പോൾ ഓരോ ടിപ്സും ചോദിച്ചു എന്റെ അടുത്തു വരുമായിരുന്നു നിന്റെ പൊട്ടൻ കെട്ടിയോൻ.. 😖
‘ എന്താടാ ഫുൾ ടൈം അടുക്കളയിൽ ചുറ്റി നടക്കുന്നത്.. നിനക്കു ഇരുപ്പു ഉറക്കുന്നില്ലേ ‘ പൊട്ടൻ കെട്ടിയോൻ ആണ്.. ഷേ… ഉണ്ണി ചേട്ടൻ ആണ്..
ഹാളിലും രക്ഷയില്ല എന്ന് കണ്ട ഞാൻ വരാന്തയിൽ പോയിരുന്നു…
എന്റെ ഫോൺ മുഴങ്ങാൻ തുടങ്ങി…
ജോഷുവ ആയിരുന്നു..
” ടാ ജോഷുവ…. ഹലോ “📱
” 3000 രൂപ തന്നാൽ മൂന്ന് രഹസ്യങ്ങൾ ആരോടും പറയാതിരിക്കാം ”
” ഓഹോ… വോൾ സെയിൽ ആണെല്ലോ.. എന്തല്ലാം ആണ് രഹസ്യങ്ങൾ.. “🤔
” സാനിനെ ഒറ്റിയത് നീ തന്നെ ആണ്, കുഞ്ഞുനാൾ മുതൽ കൂടെ നടന്നവന്റെ ഫോൺ ലോക്ക് നിനക്കു അറിയാമാരുന്നു….
അമ്പലത്തിൽ കേറാതെ നിന്ന അനന്ദുവിനു നീ അതു പറഞ്ഞു കൊടുത്തു..
അവൻ അഖിലിന്റെ ഫോൺ എടുത്ത് അതിൽ വാട്സ്ആപ്പ് വഴി നിലാ മിസ്സിന് സന്ദേശം അയച്ചു… മിസ്സിന്റെ അടുത്ത് ഇരുന്ന ഞാൻ അതു കണ്ട് കാശു കിട്ടാൻ സാനിനോട് പറയും എന്ന് നിനക്കു അറിയാമായിരുന്നു…” 🤐
” സാനിനെ ഞാൻ എന്തിനു ഒറ്റണം ”
” നമ്മുടെ കോളേജിൽ സൂയിസൈഡ് ചെയ്ത കൊച്ച്, എൽസ …. അവളെ അനന്ദുവിനു ഇഷ്ടം ആയിരുന്നു… പക്ഷെ അവൻ അത് അവളോട് പറഞ്ഞില്ല… അതിനു മുൻപ് തന്നെ സാനും ആയി അവൾ ഇഷ്ടത്തിലായി.. തന്റെ ഹൃദയവും ശരീരവും നൽകിയവന്റെ കൂടെ എപ്പോഴും സമയം ചിലവഴിക്കാൻ അവൾ ആഗ്രഹിച്ചു… അവളുടെ സ്നേഹം അവനു ഭ്രാന്തായി തോന്നി… അവൻ അവളെ ഉപേക്ഷിച്ചു…. അവൾക്കു അതു സഹിക്കാൻ ആയില്ല, അവൾ എല്ലാം അവസാനിപ്പിച്ചു…😭
അവളുടെ വീട് അനന്ദുവിന്റെ വീടിന്റെ അടുത്താണ് അപ്പോൾ പൂവണിയാതെ പോയൊരു ബാലകാല പ്രണയം ആയിരുന്നു അല്ലേ… ഇതു അറിഞ്ഞപ്പോൾ നീ അനന്ദുവിനെ സഹായിക്കാൻ തീരുമാനിച്ചു… അതിലൂടെ അഖിലുമായി വീണ്ടും കൂട്ടുകൂടാനും പറ്റും … നിന്നെ ഞാൻ സമ്മതിച്ചു തന്നു അളിയാ.. “🥳
” എന്നിട്ടു…. ”
” നീ ആ കത്ത് ശ്രുതിയുടെ കൈയിൽ കൊടുക്കാൻ പറഞ്ഞു ആര്യക്കു കൊടുത്തത് അവൾ അത് എല്ലാരിലും എത്തിക്കും എന്ന് നിനക്കു അറിയാവുന്നതു കൊണ്ടാണ്, നിനക്കു ആ സംഭവം ശ്രുതിയുടെ മുന്നിൽ അനുകമ്പ നേടി തന്നു…ഹലോ നിനക്കു കേൾക്കാമോ…”🤔
