പരിണയ സിദ്ധാന്തം [Full] 1

‘ നീ അന്ന് ഞാൻ നിങ്ങളുടെ റൂമിൽ എന്തോ തപ്പി കേറുന്നത് കണ്ടു….. നീ വർഷങ്ങളായി ശ്രുതിയോട് മിണ്ടാറില്ല അതിനാൽ നിന്റെ അടുത്ത കൂട്ടുകാരിയായ ഹർഷയെ വിട്ടു നീ ശ്രുതിയെ അവിടെ വരുത്തി…
നീ തന്നെ അവിടെ ക്ലീൻ ചെയ്തു നിന്ന ചേച്ചിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ആളുകളെ കൂട്ടിച്ചു…😕

അന്ന് ബാക്കി എല്ലാവരുടെയും മുഖത്തു വേവലാതിയും, അമ്പരപ്പും ആയിരുന്നെങ്കിൽ നിന്റെ കണ്ണിൽ ചിരി ആയിരുന്നു, രാധാകൃഷ്ണൻ സാറിന്റെ ദുഃഖം കണ്ട് ‘

‘ പക്ഷെ എനിക്കു അവിടെ തെറ്റി, നിനക്കു അവളോട് പ്രേമം ആയി… അവളുടെ ജീവിതം നല്ലതുപോലെ പോവും എന്ന് എനിക്കു മനസ്സിലായി ‘😭

‘ അതുകൊണ്ട് നീ ഞാനുമായി കൂട്ടു അഭിനയിച്ചു ഞങ്ങളെ അകറ്റാൻ നോക്കി….. നിനക്കു അവരോടു വെറുപ്പ്‌ ആയിരുന്നെങ്കിലും രാധാകൃഷ്ണൻ സാർ നിന്നോട് പലപ്പോഴും മിണ്ടാൻ വന്നു, നീ എപ്പോഴും അവരെ കുറ്റപ്പെടുത്തി അകറ്റി നിർത്തി..

അന്ന് സ്റ്റെപ്പിനടുത്തു വെച്ചു അങ്ങനെ ഒരു സംസാരം ആണ് ഞാൻ കണ്ടത്, പക്ഷെ നീ പറഞ്ഞു, സാർ ഞാൻ ഒരു ഫ്രോഡ് ആണെന്നു പറയുവായിരുന്നു എന്ന്..’ 😔

‘ വല്യമ്മയെ നീ കണ്ടു സംസാരിച്ചാൽ നീ ശ്രുതിയുടെ കെട്ടിയോൻ ആണെന്ന് അവർക്കു മനസ്സിലാവും എന്നത് കൊണ്ടു ഞാൻ വല്യമ്മയെ നിന്നെ കാണിക്കാതെ ഇരുന്നു.. ‘

‘ ശ്രുതിയോട് മിണ്ടുവേല്ലാത്ത നീ അവളോട്‌ എന്റെ കാര്യം സംസാരിച്ചു എന്ന് കള്ളം പറഞ്ഞു, അവൾ എന്നെ വെറുക്കുന്നു എന്ന് എന്നെ തെറ്റിൽ ധരിപ്പിച്ചു…

എന്നെയും ശ്രുതിയെയും അകറ്റാൻ നിനക്കു സാധിച്ചു ‘ 😡

‘ ഞാൻ ഒരു കൃഷ്ണഭക്തയാണ്, മാർഗം അല്ലാ ലക്ഷ്യം ആണ് പ്രധാനം എന്ന് ഭഗവാൻ പറഞ്ഞിട്ടില്ലേ ‘

‘ അവസാനം ഞാൻ നിന്റെ കൈയിൽ തന്ന കത്തും നീ വേറാരുടെയോ കൈയിൽ ഏല്പിച്ചു…’😐

‘ ഇല്ലാ…. അതു മാത്രം ഞാൻ ശ്രുതി എന്ന് പേര് കണ്ട ഒരു ബുക്കിൽ ആണ് വെച്ചത്… കാരണം നിനക്കു അറിയാമോ? സ്നേഹം അഭിനയിച്ചു അഭിനയിച്ചു അവസാനം വെറുപ്പ്‌ അഭിനയിക്കാൻ സാധിക്കാത്തത്രയും സ്നേഹം ആയി പോയി ചെക്കാ….’

അവൾ അതു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും മുഖത്തു ഒരു ചിരി വിടർന്നു..😊
ഇതും പറഞ്ഞു വന്ന് എന്റെ നെറ്റിയിൽ അവൾ ഒരു ചുംബനം നൽകി..

എന്തുകൊണ്ടാണ് ആ ചുംബനത്തിന് ഇത്രയും ചൂട് എനിക്കു തോന്നിയത്? അവളുടെ വെന്തു ഉരുകുന്ന ഹൃദയത്തിന്റെ താപമാണോ ഞാൻ അറിഞ്ഞത്..😖

‘ ഗെറ്റ് വെൽ സൂൺ ‘ അവൾ അതും പറഞ്ഞ് തിരിഞ്ഞു നടന്നു..

‘ ആര്യാ ‘ ഡോർ തുറക്കാൻ തുടങ്ങിയ അവളെ ഞാൻ വിളിച്ചു..

അവൾ എന്റെ വിളിക്കു മറുപടിയായി തല തിരിച്ചു നോക്കി..

അവളുടെ കണ്ണുകൾക്ക്‌ ചുറ്റും കണ്മഷി പടർന്നു കിടക്കുന്നു..😭

‘ എനിക്കു ഇഷ്ടം സ്വന്തം ഭാര്യയെ തിരിച്ചു കിട്ടാൻ യുദ്ധം ചെയ്തു ലെങ്കാനാഥനെ വധിച്ച ശ്രീ രാമനെ ആണ് ‘

‘ബൈ ‘ പുറത്തോട്ടു ഇറങ്ങുമ്പോൾ അവൾ മൊഴിഞ്ഞു.. 🚶‍♂️

അമ്മയും ചേച്ചിയും ചായ കുടിക്കാൻ പോയി തിരിച്ചു വന്ന് എനിക്കുള്ള ചായ ഫാസ്കിൽ നിന്നും ഒരു പേപ്പർ ഗ്ലാസിൽ ഒഴിച്ച് തന്നു..

എന്നെ ഹോസ്പിറ്റലിൽ അന്ന് കാണാൻ വന്നവരുടെ ലിസ്റ്റിൽ അവസാനം കേറി പറ്റിയത് ജോഷുവ ആണ്…

‘ ടാ ഒരു രഹസ്യം പറയട്ടെ ‘😖

‘ ക്യാഷ് വേണ്ടേ നിനക്കു ‘

‘ ഈ ഒരെണ്ണം ഫ്രീ ആണ് ‘

‘ എങ്കിൽ നീ പറ ‘😊

‘ സാനിനെ കോളേജിൽ നിന്നും പുറത്താക്കി… ഇന്ന് ടീച്ചേർസ് മീറ്റിംഗ് വിളിച്ചാണ് തീരുമാനം പറഞ്ഞത് ‘

‘ ആയോ… പാവം അവൻ ഇനി എന്ത് ചെയ്യും ‘

‘ അറിയില്ല ജേക്കബെ…. അവനായി വരുത്തി വെച്ചതല്ലേ ‘..🙄

ജോഷുവ പോയപ്പോൾ ഞാൻ ഉറങ്ങാം എന്ന് തീരുമാനിച്ചു..

പക്ഷെ ശ്രുതി എന്നെ ഒന്ന് കാണാൻ പോലും വന്നില്ലല്ലോ എന്ന സത്യം എന്നിൽ എന്തോ നോവ് ഉണ്ടാക്കി..😕

വണ്ടി ഇടിച്ചപ്പോൾ സ്പീഡ് കുറവായിരുന്നതിനാൽ, എനിക്കു കാല്ലിൽ മൂന്നും, കൈ പത്തിയിൽ 2 സ്റ്റിച്ചും ആയിരുന്നു പരുക്ക്, പിന്നെ തല കറങ്ങി വീണത് കൊണ്ട് എനിക്കു കുറച്ചു സ്കാൻ എക്കെ എടുക്കേണ്ടേ വന്നു..
അന്ന് രാത്രി ആയപ്പോൾ അമ്മയും ചേച്ചിയും വീട്ടിൽ പോയി ചേട്ടൻ ആശുപത്രിയിൽ വന്നു… 😉

Leave a Reply

Your email address will not be published. Required fields are marked *