പരിണയ സിദ്ധാന്തം [Full] 1

‘ ഇല്ലാ.. എന്ക്കിൽ ഞാൻ ഇറങ്ങട്ടെ ‘ അവൾ അതും ചോദിച്ച് ഉത്തരതിന് കാത്തു നിൽക്കാതെ ഇറങ്ങി നടന്നു.🚶‍♂️

‘ ടാ നിന്റെ പ്ലാൻ വർക്ക്‌ ആയെന്നു തോനുന്നു ‘ അതും പറഞ്ഞുകൊണ്ട് അവൻ എന്റെ അടുത്തേക്ക് വന്നു.

ഞാൻ അവനു ഒരു പുഞ്ചിരി കൊടുത്തു..

റൂംമിന്റെ ഡോറിൽ വീണ്ടും കൊട്ടു കേട്ടു..

ഞാൻ തുറക്കാൻ പറഞ്ഞപ്പോൾ സാൻ പോയി തുറന്നു.. 😔

‘ 200 രൂപ തന്നാൽ ഒരു രഹസ്യം ആരോടും പറയാതിരിക്കാം ‘ അതും പറഞ്ഞു ജോഷുവ അകത്തേക്ക് വന്നു..

‘ എന്ത് രഹസ്യം ‘🤐

‘ നിന്നെ വിനോദ് തള്ളി ഇട്ടതല്ല നീ തന്നെ ലേക്കിൽ ചാടിയത് ആണെന്ന് ‘

‘ വീണപ്പോൾ എന്റെ പേഴ്സ് നനഞ്ഞു പോയി, ഞാൻ നിനക്കു കോളേജിൽ ചെല്ലുമ്പോൾ ക്യാഷ് തരാം ‘

‘ വീണപ്പോളോ?’🙄

‘ ചാടിയപ്പോൾ ‘

‘ നനഞ്ഞ നോട്ട് ഞാൻ ഒണക്കി എടുത്തോളാം ‘

‘ ടാ സാനെ എന്റെ പേഴ്സിൽ നിന്ന് ഒരു 200 എടുത്ത് ഇവന് കൊടുക്ക്‌ ‘💲

അവൻ അതും വാങ്ങി അവിടെ നിന്നും പോയി..

‘ ഇങ്ങനെ ഒരു ജന്മം ‘ എന്നെ നോക്കി സാൻ പറഞ്ഞു.😔

ഞാൻ ചിരിക്കുക മാത്രമാണ് ചെയ്തത്.

ശരീരത്തിന് നല്ല വേദനയും ക്ഷീണവും ഉള്ളതിനാൽ ഞാൻ കിടന്നു ഉറങ്ങി..🥱

‘ ടാ എഴുന്നേൽക്കു.. ഫുഡ്‌ കഴിക്കാറായി ‘ സാൻ ആയിരുന്നു..

‘ ഞാൻ എത്ര നേരം ഉറങ്ങി ‘

‘ ഒരു പകലു മുഴുവൻ ‘😂

‘ നീ ഇവിടെ തന്നെ ഇരിക്കുകയാരുന്നോ ഇത്രയും നേരം? ‘

‘ ഞാൻ ഇടയ്ക്കു അടുത്തുള്ള ടാസ്മാർക്കിൽ പോയി 2 ബിയർ വാങ്ങി കുടിച്ചു ‘

‘ എല്ലാരും സ്ഥലങ്ങൾ കണ്ട് തിരിച്ചു വന്നോ?’

‘ വന്നു വന്നു.. നീ എഴുന്നേൽക്കു’

ഞങ്ങൾ ഫുഡ്‌ കഴിക്കുന്ന സ്ഥലത്തേക്ക് ചെന്നു. വെള്ളത്തിൽ വീണതുകൊണ്ട് എനിക്കു ക്യു ഒന്നും നിൽക്കേണ്ട വന്നില്ല..😉

ഞാൻ ഫുഡ്‌ എടുത്ത് ഒരു ടേബിളിൽ വന്ന്‌ ഇരുന്നപ്പോൾ ശ്രുതി ക്യു നിൽക്കുന്നത് കണ്ടു..

പൊറോട്ടയും ചിക്കൻ കറിയുമായിരുന്നു ഭഷ്ണം..🍗

ശ്രുതി ഫുഡ്‌ എടുത്തുകൊണ്ട് എന്റെ അടുത്ത് വന്നിരുന്നു.

‘ ഇപ്പോൾ നെഞ്ച് വേദന കുറഞ്ഞോ? ‘

‘ ചെറുതായിട്ട് ‘

അവൾ ഭക്ഷണം കഴിക്കുന്നത്‌ ഞാൻ നോക്കി ഇരുന്നു..👀

‘ ഫുഡ്‌ കഴിക്കുന്നില്ല ‘ അവൾ എനിക്ക് നേരെ തിരിഞ്ഞു ചോദിച്ചു..

‘ കഴിക്കുവാ ‘

അന്ന് രാത്രിയിൽ എനിക്ക് ഉറക്കം വന്നില്ല, ശ്രുതി നാളുകൾ കൂടി എന്റെ അടുത്ത് സ്നേഹം കാണിക്കുന്നു 😘

ഞാൻ റൂമിൽ നിന്നും ഇറങ്ങി ഹോട്ടലിന്റെ റീസെപ്ഷന്റെ അടുത്ത് കിടന്ന സോഫയിൽ പോയി ഇരുന്നു.

‘ ജേക്കബ്‌ ഉറങ്ങിയില്ലേ ‘ എന്റെ പുറകിൽ നിന്നും ഒരു ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..

‘ നിലാ മിസ്സ്‌ ‘ എന്റെ നാവു മന്ത്രിച്ചു..

‘നാളെ രാവിലെ ട്രിപ്പ്‌ തുടരണ്ടതല്ലേ, പോയി കിടന്നു ഉറങ്ങു ‘ 🙄

‘ ഉറക്കം വരുന്നില്ല മിസ്സ്‌.. പകലു കിടന്ന് ഉറങ്ങിയത് കൊണ്ടായിരിക്കും ‘

‘ ഞാൻ നിന്നെ ഒറ്റക്കു കിട്ടാൻ നോക്കി ഇരിക്കുകയാരുന്നു ‘

‘ പറഞ്ഞോ മിസ്സ്‌ ‘🥶

‘ നീ പഠിത്തത്തിൽ ശ്രദ്ധിക്കണം.. ഇപ്പോഴുള്ള രീതിയിൽ പോയാൽ ശരിയാകുകയില്ല ‘

‘ ഇനി ശ്രദ്ധിച്ചോളാം മിസ്സ്‌ ‘

‘ ഇവിടെ ഇരുന്നു തണുപ്പ് അടിക്കാതെ പോയി കിടക്കാൻ നോക്ക് ‘

‘ ഓക്കേ മിസ്സ്‌ ‘ അതും പറഞ്ഞ് ഒരു ചിരി നൽകി ഞാൻ എഴുന്നേറ്റു പോയി..😊

അടുത്ത ദിവസം ആദ്യം ചെന്നത് വാക്സ് മ്യൂസിയത്തിൽ ആണ്, അവിടെ നിന്നും ഫെയറി ഫാൾസിലും സൂയിസൈഡ് പോയിന്റിലും പോയി..

കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഞാൻ ശ്രുതിയുമായി സംസാരിക്കാൻ തുടങ്ങി..

ഉച്ചയായപ്പോൾ ഞങ്ങൾ റൂം വെക്കേറ്റു ചെയ്ത് അവിടെ നിന്നും ഇറങ്ങി..

ബസ്സിൽ കേറാൻ ചെല്ലുന്ന വഴി ഞാൻ ശ്രുതിയോട് സംസാരിച്ചാണ് കേറിയത്‌, അവളുടെ വേഷം ഒരു മെറൂൺ സാരിയാണ്… അവൾ സംസാരത്തിന്റ ഫ്‌ലോയിൽ എന്റെ അടുത്ത സീറ്റിൽ ഇരിക്കുമോ എന്ന് എനിക്ക് അറിയണമായിരുന്നു 😂

എന്റെ പ്രതീക്ഷ വെറുതെ ആയില്ല, അവൾ എന്റെ അടുത്ത് തന്നെ ഇരുന്നു..

വണ്ടിയിൽ കേറിയ എല്ലാരും ഞങ്ങളെ നോക്കുനുണ്ടായിരുന്നു..

എല്ലാരും എന്ന് പറഞ്ഞാൽ നിലാ മിസ്സും, രാധാകൃഷ്ണൻ സാറും, വിനോദും, നീമയും എല്ലാം.. 😖

‘ നിനക്കു തണുക്കുന്നുണ്ടോ ‘ ഞാൻ ശ്രുതിയോട് ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *