“അല്ല, ഇതാര്, മിൺമിണി മോളുവോ…!” അവള്‍ ആരാണെന്ന് മനസ്സിലായതും ഞാനും വാത്സല്യപൂർവ്വം ചിരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു. എന്നിട്ട് ആ പയ്യൻമാരേ ഞാൻ സൂക്ഷിച്ചു നോക്കി. അവർ അവളുടെ കസിൻസ് ആയിരുന്നെന്ന് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഞാൻ അവര്‍ക്ക് കൈ പൊക്കി കാണിച്ച ശേഷം ആ കൈ എന്റെ ഹൃദയത്തിൽ വച്ച് മൂന്ന് പ്രാവശ്യം തടി കാണിച്ചു, അപ്പൊ അവർ ചിരിച്ചുകൊണ്ട് തിരികെ കൈ പൊക്കി കാണിച്ച ശേഷം അവരും മൂന്ന് ഒരാവശ്യം അവരുടെ ഹൃദയത്തിൽ തട്ടി കാണിച്ചു.
എന്റെ അടുത്തേക്ക് ഓടി വരുന്നതിനിടയ്ക്ക്, എനിക്കുവേണ്ടി കൊണ്ടുവന്ന സാധനങ്ങള്‍ എല്ലാം എടുത്ത് എന്റെ വണ്ടിയില്‍ വച്ചോളാൻ മിൺമിണി അവളുടെ കസിൻസിനോടായി വിളിച്ചു പറഞ്ഞു.
മിൺമിണി മൂപ്പന്റെ മകന്റെ പേരക്കുട്ടിയാണ്. ആദിവാസി ജനങ്ങളിൽ തുച്ഛമായ ചിലരെ പോലെ പഠിക്കാൻ ഭയങ്കര താൽപര്യം കാണിക്കുന്ന കൂട്ടത്തിൽ പെടും. അവള്‍ BSc ഫസ്റ്റ് ഇയറിലാണ്. അവളുടേയും, അതുപോലെ വേറെ കുറെ കുട്ടികളുടേയും കംപ്ലീറ്റ് ഫീസും മറ്റ് ചിലവുകളും എല്ലാം ഞാനാണ് ഏറ്റെടുത്തിരിക്കുന്നത്.
“എടി മോളു, നീ ഇവിടെ ഉണ്ടായിരുന്നിട്ടും എന്തേ നേരത്തെ പുറത്ത് വരാതെ അകത്ത് തന്നെ ഇരുന്നു കളഞ്ഞത്..?” ഓടി വന്ന് എന്നെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ തന്നിട്ട് അവളുടെ കവിളും എനിക്ക് കാണിച്ചു നിന്നു.
ഞാനും അവള്‍ക്ക് കവിളിൽ ഉമ്മ കൊടുത്ത ശേഷം അവള്‍ എന്നെ വിട്ട് അല്‍പ്പം പുറകോട്ട് മാറി നിന്നിട്ട് എന്റെ കൈ പിടിച്ചു കൊണ്ട് ഭംഗിയായി ഒന്ന് ചിരിച്ചു.
എന്നിട്ട് സാധനങ്ങള്‍ എടുത്തുകൊണ്ട് വന്ന് എന്റെ വണ്ടിയില്‍ വയ്ക്കുന്ന അവളുടെ കസിൻസിനേ അവള്‍ തുറിച്ചു നോക്കി. അവന്മാർ പെട്ടന്ന് ജാള്യതയോടെ അവളുടെ മുഖത്ത് നിന്നും വേഗം നോട്ടം മാറ്റി.
“ഒന്നും പറയണ്ട, അച്ചാച്ചാ,” അവള്‍ ഒന്ന് കൂടി അവളുടെ കസിൻസിനേ ഇരുത്തി നോക്കിയിട്ട് എന്റെ മുഖത്തേക്ക് നോക്കി. “ഞാനും മുത്തശ്ശനും കൂടി എത്ര സമയമെടുത്താണ് എല്ലാ സാധനങ്ങളും വേര്‍തിരിച്ച് വെച്ചിരുന്നതെന്ന് അറിയാമോ..! പക്ഷേ ആ മണ്ടന്‍മാരാണ് അതൊക്കെ വണ്ടിയിലോട്ട് എടുത്ത് വച്ചത്. ഞങ്ങൾ വേര്‍തിരിച്ച് വെച്ചിരുന്നതിനെ എല്ലാം അവർ രണ്ടുപേരും കൂട്ടി കളി തമാശ കാണിക്കുന്നതിനിടയിൽ അറിയാതെ തട്ടി മറിച്ച് ഒരുമിച്ച് മിക്സ് ചെയ്തേക്കുന്നു. കവറിൽ മണ്ണ് നിറച്ചാണ് മരുന്ന് ചെടികള്‍ എല്ലാം ഞാൻ നട്ട് വെച്ചിരുന്നത്, അതിനെയും അവന്മാര് നശിപ്പിച്ചു.. കവറും പൊട്ടിച്ച് മണ്ണും കളഞ്ഞാണ് അതൊക്കെ വണ്ടിയില്‍ എടുത്തുകൊണ്ട് വച്ചിരിക്കുന്നത്.” അവള്‍ പിന്നെയും അവന്മാരെ തുറിച്ചു നോക്കിയിട്ട് തുടർന്നു,
“ഇവിടെ വന്ന ശേഷമാണ് അവർ ചെയ്തു വച്ചിരിക്കുന്ന കാര്യങ്ങളൊക്കെ എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ അവന്മാരുടെ ചെവിയൊക്കെ തിരുമ്മി ചുവപ്പിച്ച് കൊടുത്തിട്ടുണ്ട്. എന്നിട്ട് ഞാൻ പിന്നെയും അതൊക്കെ വേര്‍തിരിച്ച് വയ്ക്കുകയായിരുന്നു. പക്ഷേ കവറും മണ്ണും ഇല്ലാത്തത് കൊണ്ട് നട്ട് വയ്ക്കാൻ കഴിഞ്ഞില്ല, പക്ഷേ രണ്ട് ദിവസത്തേക്ക് ആ ചെടി ജീവനോടെ തന്നെ ഉണ്ടാവും. അതുകൊണ്ട് സമാധാനമുണ്ട്. അതുകൊണ്ടാണ് അച്ചാച്ച, ബിസിയായി ജോലി ചെയ്തു കൊണ്ടിരുന്നത് കൊണ്ടാണ് നേരത്തെ ഞാൻ പുറത്തേക്ക് വരാതിരുന്നത്. ഇതുവരേയും ആ ജോലി കഴിഞ്ഞില്ലായിരുന്നു, പക്ഷേ ഇപ്പൊ മുത്തശ്ശൻ വിളിച്ചത് കൊണ്ട പുറത്തേക്ക് വന്നത്.” അവൾ വിഷമത്തോടെ പറഞ്ഞു.
“ഓ, അത് സാരമില്ലായിരുന്നല്ലോ മോളു. അതൊക്കെ ഞാൻ കൊണ്ടുപോയ ശേഷം ഞാൻ തന്നെ എല്ലാം നോക്കി ചെയ്യുമായിരുന്നല്ലോ.”
അപ്പോ അവളുടെ വിഷമം മാറി അവള്‍ ചിരിച്ചു. “അപ്പോ അച്ചാച്ചന് കുഴപ്പമില്ലയിരുന്നോ..?” എന്റെ കൈ വിട്ടിട്ട് അവള്‍ ചോദിച്ചു.
“ഇല്ല ഒരു കുഴപ്പവും ഇല്ലായിരുന്നു.” ഞാൻ അവളുടെ തലയിൽ സ്നേഹത്തോടെ തൊട്ട് പറഞ്ഞു.
