പക്ഷേ അതൊക്കെ പറ്റുമെന്ന് സത്യസന്ധമായി പറയാൻ എനിക്ക് കഴിയാത്തത് കൊണ്ട് മിസ്സിന്റെ മുഖത്ത് നോക്കാൻ ധൈര്യം കിട്ടാതെ നല്ല വിഷമത്തോടെ ഞാൻ മിണ്ടാതെ റോഡില്‍ ശ്രദ്ധിച്ച് വണ്ടി ഓടിച്ചു. അപ്പൊ മിസ്സ് തലയാട്ടിക്കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു.
“ഡാ കണ്ണാ… എല്ലാര്‍ക്കും അവരവരുടേതായ ആഗ്രഹങ്ങളും ജീവിത ശൈലിയും ഉണ്ട്. അതുകൊണ്ട് നീ ഞങ്ങളുടെ അടുത്തേക്ക് വന്ന് നമ്മൾ മൂന്ന് പേരും ഒരുമിച്ച് ഉള്ളപ്പോൾ നമുക്ക് നമ്മുടെ ലോകത്ത് മാത്രമായി നമുക്ക് ജീവിക്കാം. അല്ലാത്തപ്പോ നിനക്ക് നിന്റെ ജോലിയും നിന്റെ വേറെ ജീവിതവും പോലെ ജീവിച്ചോ, ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല. അതുപോലെ നീ ഇല്ലാത്തപ്പോള്‍ ഞങ്ങളും ഞങ്ങളുടെ ജോലി നോക്കി ഞങ്ങൾക്ക് എങ്ങനെയാണോ ഇഷ്ട്ടം അങ്ങനെ ഇഷ്ട്ടപ്പെട്ടത് പോലെ ഞങ്ങൾ ജീവിക്കും. അതിൽ നിനക്ക് പ്രശ്നമുണ്ടോ..?” മിസ്സ് ചോദിച്ചു.
“അതായത്, നിങ്ങള്‍ക്ക് വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയാല്‍ എന്നാണോ ഉദ്ദേശിച്ചത്..?” ഞാൻ മിസ്സിനെ നോക്കി എന്റെ സംശയം ചോദിച്ചു.
ഉടനെ മിസ്സ് ദേഷ്യത്തില്‍ എന്നെ നോക്കി. “എടാ, വലിയൊരു ശതമാനം സ്ത്രീകൾക്കും ഒരാളോട് ജീവന് തുല്യമായ ഇഷ്ട്ടം തോന്നിപ്പോയാൽ, പിന്നെ വേറെ ഒരു പുരുഷനേയും ആഗ്രഹിക്കില്ല. ചിലപ്പോ ആ പുരുഷനെ നഷ്ടപ്പെടു പോയാൽ മാത്രം കാലങ്ങള്‍ കടന്ന് മനസ്സ് മാറിയെന്നിരിക്കും.. പക്ഷേ ആ പുരുഷൻ ഉള്ളത്ര കാലവും അവനെ മാത്രമേ സ്നേഹിക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുകയുള്ളു.” മിസ്സ് ദേഷ്യത്തില്‍ തന്നെ അത്രയും പറഞ്ഞു നിര്‍ത്തി.
മിസ്സ് പറഞ്ഞത് എല്ലാം ഞാൻ ആശ്ചര്യത്തോടെ എന്റെ മനസ്സിലിട്ട് വിശകലനം ചെയ്തു.
“ഇപ്പൊ ചേച്ചി പറഞ്ഞുവന്നത് മനസ്സിലായി. പക്ഷേ നേരത്തെ പറഞ്ഞില്ലേ…, നിങ്ങള്‍ക്ക് എങ്ങനെയാണോ ഇഷ്ട്ടം അതുപോലെ ജീവിക്കും എന്ന്..? ചേച്ചി എങ്ങനെ ഉദ്ദേശിച്ച് പറഞ്ഞെന്ന് എനിക്ക് മനസ്സിലായില്ല..!” ഞാൻ തുറന്നു സമ്മതിച്ചു. അപ്പൊ മിസ്സ് പുഞ്ചിരിച്ചു.
“അതായത്, നീ ഞങ്ങളുടെ കൂടെ ഉള്ളപ്പോൾ എന്ത് കാര്യവും നമ്മൾ മൂന്ന് പേരും ചർച്ച ചെയ്തിട്ട് ഒരുപോലെ തീരുമാനം എടുക്കും. പക്ഷേ നീ ഇല്ലാത്തപ്പോള്‍, ഞങ്ങൾക്ക് ജോലിയുടെ കാര്യത്തിലോ… ജോലിയുടെ ട്രാൻസ്ഫർ കാര്യത്തിലോ, ഏതെങ്കിലും യാത്ര, ടൂർ, കൂട്ടുകാരോടൊപ്പം ഏതെങ്കിലും ഫുഡ് പാർട്ടി, അങ്ങനെ എന്തുതന്നെ ആണെങ്കിലും നിന്നെ വിളിച്ച് നിന്നോട് ചർച്ച ഒന്നും ചെയ്യില്ല.. അതൊക്കെ ഞങ്ങളുടെ ഇഷ്ടത്തിന് തീരുമാനിച്ചിട്ട് ഞങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും. ചുരുക്കി പറഞ്ഞാൽ നീ നിങ്ങളുടെ കൂടെ ഇല്ലാത്ത സമയങ്ങളില്‍ ഞങ്ങൾ നിന്നെ ഭരിക്കാൻ വരില്ല, അതുപോലെ നീയും ഞങ്ങൾ ഭരിക്കാൻ പാടില്ല.” മിസ്സ് വിശദീകരിച്ചു.
“ഓ… അങ്ങനെ. ഇതൊക്കെ ചേച്ചി എന്നോട് പറയേണ്ട കാര്യം പോലുമില്ല, ചേച്ചി. ഞാൻ നിങ്ങളുടെ കൂടെ ഉള്ളപ്പോൾ പോലും നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടത്തിന് തന്നെ എങ്ങനേ വേണമെങ്കിലും ജീവിക്കാം. ഒരിക്കലും ഞാൻ ഭരിക്കാൻ വരില്ല. അങ്ങനെ ഭരിക്കാൻ ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്. അതിന് വിലങ്ങുതടിയായി ഒരിക്കലും ഞാൻ നില്‍ക്കില്ല. അതുപോലെ, നിങ്ങള്‍ക്ക് വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയാൽ പോലും അതിനും ഞാൻ എതിരായി നില്‍ക്കില്ല, പക്ഷേ എനിക്ക് അസൂയ തോന്നും എന്നത് സത്യമാണ്.” ഞാൻ എന്റെ മനസ്സിലുള്ളത് അതുപോലെ തുറന്നു പറഞ്ഞു.
മിസ്സ് കുറേനേരം എന്നെ തന്നെ ആശ്ചര്യത്തോടെ നോക്കിയിരുന്നു. എന്നിട്ട് ഒന്നും മിണ്ടാതെ വെറുതെ തല മാത്രം ആട്ടി കൊണ്ട് മുന്നിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
“ഡാ കണ്ണാ…. എനിക്ക് വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയാല്‍ നിനക്ക് ശെരിക്കും അസൂയ തോന്നുമോ…?” കുറച്ച് കഴിഞ്ഞ് മിസ്സ് കൗതുകത്തോടേ ചോദിച്ചു.
