മസാജ് തെറാപ്പിസ്റ്റ് – 4 24

 

“അതും ശെരിയാണ്.” എനിക്ക് സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല.

 

“നിത്യ ചെയ്തത് തന്നെയാണ് ശെരി.” മിസ്സ് ടീച്ചറെ സപ്പോര്‍ട്ട് ചെയ്തു.”

 

“ഓക്കെ, ഞാനും സമ്മതിച്ചു.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. “ഇനി ഞാൻ പോയി വേഗം കുളിച്ചിട്ട് വരാം.” അതും പറഞ്ഞ്‌ ഞാൻ ബാത്റൂം ഉള്ള ഭാഗത്തേക്ക് നടന്നു.

**************************

 

ഞങ്ങളുടെ ടൂർ ദിവസങ്ങൾ എങ്ങനെയാണ് ഇത്രയും വേഗത്തില്‍ കടന്നു പോയതെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല. വെറും രണ്ട് ദിവസമെന്നാണ് ഞങ്ങൾ പ്ലാൻ ചെയ്തു വന്നത്. പക്ഷേ മൂന്നാറിൽ തന്നെ ഞങ്ങൾ രണ്ട് ദിവസം വേണ്ടിവന്നു.

 

അതോടെ ടീച്ചറും മിസ്സും അവർ ജോലി ചെയ്യുന്ന കോളേജിലോട്ട് വിളിച്ച് തിങ്കള്‍ തൊട്ട് ബുധനാഴ്ച വരേയുള്ള മൂന്ന്‌ ദിവസത്തേയ്ക്ക് ലീവ് ചോദിച്ച് പെർമിഷനും വാങ്ങി. ഓരോ മാസവും അവര്‍ക്ക് അനുവദിച്ച് കൊടുത്തിട്ടുള്ള എക്സ്ട്രാ ലീവൊന്നും വര്‍ഷങ്ങളായി അവർ രണ്ടുപേരും എടുത്തിട്ടില്ലായിരുന്നത് കൊണ്ടു തന്നെ അവർ വിളിച്ചു പറഞ്ഞ ഉടനെ മാനേജ്മെന്റ് എതിരൊന്നും പറയാതെ അവര്‍ ചോദിച്ച മൂന്ന്‌ ദിവസവും ലീവ് എടുത്തോളാൻ അനുവദിച്ച് കൊടുത്തത്.

 

എന്റെ യാത്രയുടെ പ്ലാനും മാറിയപ്പോ ഞാൻ അത്യാവശ്യമായി കുറെ കോളുകൾ ചെയ്ത് വേണ്ടപോലെ കാര്യങ്ങൾ എല്ലാം അറേഞ്ച് ചെയ്തു.

 

മൂന്നാറിൽ ഞങ്ങൾ ഉണ്ടായിരുന്ന രണ്ട് ദിവസങ്ങളില്‍ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ച് ശെരിക്കും ഞങ്ങൾ എൻജോയ് ചെയ്തായിരുന്നു.

 

മാട്ടുപ്പെട്ടി ഡാം ലേക്കും.. പിന്നെ ബോട്ടിങ്ങും, ഇരവിക്കുളം നാഷനൽ പാർക്കും, മുന്നിയറ ഡോൾമെൻസും, ടോപ്പ് സ്റ്റേഷനും, ഹില്‍ സ്റ്റേഷനും, ടീ മ്യൂസിയവും, സി എസ് ഐ ക്രൈസ്റ്റ് ചർച്ചും, വട്ടവട പച്ചക്കറി വിപണിയും, മറയൂർ ഗ്രാമത്തിലെ കരിമ്പിൻ കൃഷിയും, കാന്തല്ലൂർ ഫ്രൂട്ട് ഫാമും, എക്കോ പോയിന്റും, കളരി ക്ഷേത്രവും, ആനമുടി പീക്കും, അങ്ങനെ എല്ലാ ഇടത്തും പോയി ശെരിക്കും ഞങ്ങൾ അടിച്ചു പൊളിച്ചായിരുന്നു.

 

ഒന്നേ മുക്കാല്‍ കിലോമീറ്റർ നീണ്ടു നില്‍ക്കുന്ന “ഈഗിള്‍സ് ഫ്ലൈറ്റ്” എന്നറിയപ്പെടുന്ന സിപ്പ്ലൈനിങ് റൈഡ് പോകാൻ ടീച്ചറും മിസ്സും നന്നായി ഭയപ്പെട്ടു. പക്ഷേ ഞാൻ ആദ്യം പോയി. ശെരിക്കും ആകാശത്ത് ആ കമ്പിയിൽ തൂങ്ങി 70 കിലോമീറ്റർ സ്പീഡിൽ പോയപ്പോ പറക്കുന്ന ഫീൽ തന്നെയായിരുന്നു. ആകാശത്തില്‍ നിന്നും താഴെയുള്ള കാഴ്ചകൾ ഒക്കെ കണ്ടുകൊണ്ട് ഞാൻ ശെരിക്കും ത്രില്ലടിച്ച് വിളിച്ചുകൂവി കൊണ്ടാണ് ആ 1.8 കിലോമീറ്ററും ഞാൻ പറന്നത്.

 

“പേടി തോന്നിയില്ലേ കണ്ണാ…?!” എന്റെ സിപ്പ്ലൈനിങ് റൈഡ് കഴിഞ്ഞ് അവര്‍ക്കടുത്തേക്ക് തിരികെ പോയപ്പോ ഗോള്‍ഡ മിസ്സ് പേടിയോടെ ചോദിച്ചു.

 

“പേടി തോന്നും ചേച്ചി, പക്ഷേ ഭയങ്കര ത്രില്ലിങ്ങായിരുന്നു. നിങ്ങളും ആ അനുഭാവം അറിഞ്ഞിരിക്കണം, ചേച്ചി.” ഞാൻ അവർ രണ്ട് പേരോടുമായി പറഞ്ഞു.

 

“നമ്മൾ ആ കമ്പിയിൽ വെറും ആ ബെല്‍റ്റ്‌ മാത്രം കെട്ടി അത്രയും പൊക്കത്തിൽ ആകാശത്തിലൂടേ അത്രയും സ്പീഡിൽ പാഞ്ഞു പോകുമ്പോ ആ ബെല്‍റ്റ്‌ പൊട്ടി പോയാലോ…?” ടീച്ചറും നല്ല പേടിയോടേയാണ് ചോദിച്ചത്‌.

 

“എന്റെ ചേച്ചി, അങ്ങനെ ഒന്നും സംഭവിക്കില്ല.” ഞാൻ ധൈര്യം കൊടുത്തു. “ബെല്‍റ്റ് ശെരിക്കും ചെക്ക് ചെയ്തിട്ടാണ് നമ്മുടെ ശരീരത്തിൽ ഫിക്സ് ചെയ്യുന്നത്. ആകാശത്തിന് കുറുകെ കെട്ടിയിരിക്കുന്നു ആ കമ്പിയേ ഫ്രീക്വന്റായി ചെക്ക് ചെയത് സേഫ്റ്റി ഉറപ്പ് വരുത്താനായി ഒരു ടീം തന്നെയുണ്ട്. അതുകൊണ്ട്‌ ധൈര്യമായി നിങ്ങൾ റൈഡ് ചെയ്യൂന്നേ.”

 

പേടി ഉണ്ടെങ്കിലും എന്റെ വാക്കുകൾ അവരെ ധൈര്യപ്പെടുത്തി. ഒടുവില്‍ അവരും സ്കൈ റൈഡ് ചെയ്തു. അവർ പേടിച്ച് വിളിച്ചു കൂവിയെങ്കിലും ശെരിക്കും എൻജോയ് ചെയ്യുകയും ചെയ്തായിരുന്നു.

 

പിന്നേ ഓരോ സ്ഥലത്ത്‌ പോയി കറങ്ങി അനുഭവിച്ച് അടിച്ചു പൊളിച്ച ശേഷം ഓരോ ടൂറിസ്റ്റ് സൈറ്റുകളിൽ നിന്നും അവിടത്തെ സ്പെഷ്യൽ ഐറ്റം ഒക്കെ ഞങ്ങൾ വാങ്ങിച്ചു കൂട്ടുകയും ചെയ്തിരുന്നു. കാശിന്റെ കാര്യത്തിൽ അവരുടെ പരാതി ഒന്നും കാര്യമാക്കാതെ ഞാൻ തന്നെയാണ് എല്ലാത്തിനും പേ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *