മസാജ് തെറാപ്പിസ്റ്റ് – 4 24

 

“നി നിന്റെ മുതലാളിയെ പറ്റിച്ച് സൈഡ് ബിസിനസ്സ് ചെയ്യുന്ന കാര്യം ഞങ്ങൾ അങ്ങോട്ട് വിളിച്ച് പറയട്ടെ..? ഇവിടെ വരുന്ന പെണ്ണുങ്ങളേയൊക്കെ സെഡ്യുസ് ചെയ്യുകയും ശല്യം ചെയ്യുകയുമാണെന്ന് കൊംപ്ലൈൻ ചെയ്യട്ടെ..? ഇവിടത്തെ മറ്റ് സ്റ്റാഫ്സിനേ കുറിച്ചും നിന്റെ മുതലാളിയുടെ ഭാര്യയെ കുറിച്ച് പോലും നീ നയങ്ങളോട് മോശമായി പറഞ്ഞു, അതും ഞങ്ങൾ നിന്റെ മുതലാളിയെ വിളിച്ച് പറയട്ടെ..?” ഭീഷണി പോലെ ടീച്ചർ അരുണിനോട് ചോദിച്ചു.

 

“ഓഹോ, പക്ഷേ അതൊന്നും ആരും വിശ്വസിക്കില്ല, ചേച്ചി.” അരുണ്‍ ഒരു പേടിയുമില്ലാതെ അഹങ്കാരത്തോടെ പറഞ്ഞു.

 

“ആണോ,” ടീച്ചർ കൈയിൽ പിടിച്ചിരുന്നു മൊബൈൽ തിരിച്ച് അതിന്റെ സ്ക്രീൻ അവനെ കാണിച്ചു. അതിൽ അപ്പോഴും റെക്കോർഡിങ് നടന്നുകൊണ്ടിരുന്നു.

 

ടീച്ചർ ആ റെക്കോർഡിങ് ഓഫ് ചെയ്തിട്ട് അവനോട് പറഞ്ഞു, “ഇത് നിന്റെ വോയ്സ് അല്ലെന്ന് വേണമെങ്കിൽ നിനക്ക് പറയാം, പക്ഷേ നീ പോലും അറിയാതെ ഞാൻ കുറെ വീഡിയോ റെക്കോഡിങ് കൂടി ചെയ്തു വച്ചിട്ടുണ്ട്. അതിലൂടെ നിന്റെ മുഖവും സംസാരിക്കുന്നതും ഒക്കെ വളരെ വ്യക്തമായി തന്നെ ഉണ്ട്.”

 

“അയ്യോ ചേച്ചി, ചതിക്കല്ലേ…!!” അരുണ്‍ പെട്ടന്ന് പേടിച്ച് വിരണ്ടു പോയി. പേടി കാരണം അവന്റെ കണ്ണുകൾ പോലും പെട്ടന്ന് നിറഞ്ഞു വന്നു. “എന്റെ ജോലി തെറിക്കും, ചേച്ചി.” ഒടുവില്‍ സ്വബോധം വന്ന് യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലായതും പേടിച്ചു വിറച്ച് അവന്റെ കണ്ണുകൾ പോലും പുറത്തേക്ക്‌ തള്ളി നിന്നു.

 

“നിന്റെ ജോലി മാത്രം തെറിക്കുമെന്നോ..!” മിസ്സ് വെറുപ്പോടെ അവനോട് പറഞ്ഞു, “നി നിന്റെ മുതലാളിയുടെ ഭാര്യയെ കുറിച്ച് പറഞ്ഞതും, മറ്റുള്ളവരെ കുറിച്ച് മോശമായി പറഞ്ഞ് വച്ചുമൊക്കെ, മാന്യരായ മനുഷ്യരെ നീ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് കേസ് പോലും നിന്റെ പേരില്‍ ഫയൽ ചെയ്യാൻ കഴിയും. എന്താ ഞങ്ങളെ പരീക്ഷിക്കുന്നോ..?”

 

“അയ്യോ…. പ്ലീസ് ചേച്ചി… എനിക്ക് അബദ്ധം പറ്റിപോയി. ഇനി ഒരിക്കലും ഞാൻ ഇങ്ങനെയൊന്നും ആരോടും ആരെ കുറിച്ചും മോശമായി സംസാരിക്കില്ല. എന്നോട് ക്ഷമിക്കണം… എന്നെ രക്ഷിക്കണം.” ഒടുവില്‍ അവന്റെ അഹങ്കാരവും ധൈര്യവും ചോർന്ന് അവന്‍ ശെരിക്കും കരഞ്ഞു കൊണ്ട്‌ അപേക്ഷിച്ചു.

 

“ശെരി, അപ്പൊ പൊയ്ക്കോ, ഞങ്ങൾ ആരെങ്കിലും നിന്നെ വിളിച്ചാല്‍ മാത്രമേ ഇങ്ങോട്ട് വരാവൂ, അല്ലാതെ നിന്നെ ഇവിടെങ്ങും കണ്ടേക്കരുത്.”

 

“സോറി ചേച്ചി…!” കരച്ചില്‍ നിർത്താതെ പേടിയോടെ പറഞ്ഞിട്ട് അവന്‍ ജീവനും കൊണ്ടോടി രക്ഷപ്പെട്ടു.

 

അതോടെ ശ്വാസം പിടിച്ച് എനിക്ക് അവനോടുള്ള എന്റെ ദേഷ്യത്തെ ഞാൻ അടക്കാൻ ശ്രമിച്ചു. കുറെ കഴിഞ്ഞ് എന്റെ ദേഷ്യം മാറിയപ്പോ മിസ്സ് ആശ്വാസത്തോടെ എന്റെ കൈ രണ്ടും റിലീസ് ചെയ്തു.

 

“ദൈവമേ… ഒരു പ്രശ്നം എങ്ങനെയോ ഒഴിവായി പോയി.” ടീച്ചർ ആശ്വാസത്തോടെ പറഞ്ഞിട്ട് എന്നെ തുറിച്ച് നോക്കി.

 

“എന്നെ എന്തിനാ അങ്ങനെ നോക്കുന്നേ..? ഞാനാണോ തെറ്റ് ചെയ്തത്..? ഞാനാണോ നുണ കഥകളൊക്കെ നിങ്ങളോട് പറഞ്ഞത്…?” ഞാൻ ചോദിച്ചു.

 

“ഇല്ല, അവനാണ് തെറ്റുക്കാരന്‍. അവനാണ് നുണകള്‍ പറഞ്ഞത്. പക്ഷേ നിന്റെ ദേഷ്യം കാണുമ്പോ പേടിയാവുന്നു, ജിനു. ഇതുപോലത്തെ നിസ്സാര കാര്യങ്ങൾക്ക് നീ വൈലന്റ് ആവരുത്, പ്ലീസ്. ഞങ്ങൾ നിസ്സാരമായി അവനെ കൈകാര്യം ചെയ്തത് കണ്ടില്ലേ, അതുകൊണ്ട്‌ നീ ഇങ്ങനത്തെ കാര്യങ്ങളെ ഞങ്ങൾക്ക് വിട്ടു തന്നേക്ക്.” ടീച്ചർ അപേക്ഷിച്ചു. “അതോ ഞങ്ങൾക്ക് ഒന്നും കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് ഞങ്ങളെ ചീപ്പായി നീ കരുതുകയാണോ..? കാണുന്ന എല്ലാവരിലും നിന്നും ഞങ്ങളെ നീ തന്നെ രക്ഷിക്കണം എന്നാണോ വിചാരിച്ച് വച്ചിരിക്കുന്നത്..?” ടീച്ചർ അല്‍പ്പം ഗൗരവത്തിൽ ചോദിച്ചു.

 

“സോറി ചേച്ചി.” ഞാൻ പെട്ടന്ന് ലജ്ജിച്ചു പോയി.

 

ശെരിയാണ്, എത്ര നിസ്സാരമായിട്ടാണ് അവനെ ടീച്ചർ പേടിപ്പിച്ചു കളഞ്ഞത്. അവന്‍ പോലും അറിയാതെ വീഡിയോയും ഓഡിയോയും എല്ലാം റെക്കോഡ് ചെയ്തില്ലേ. എനിക്കുപോലും ഒരു സംശയവും തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *