“ചേച്ചി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു, ജിനു.” ടീച്ചർ മിസ്സിനേ സപ്പോര്‍ട്ട് ചെയ്തു. “പിന്നേ, നിനക്ക് ദോഷം വരുത്തുന്ന എന്തെങ്കിലും ഞങ്ങൾ ചെയ്യുമെന്ന് നിനക്ക് തോനുന്നുണ്ടോ കുട്ടാ..? ഒരിക്കലും ഞങ്ങൾ ചെയ്യില്ല. അതുകൊണ്ട് ഞങ്ങൾ എന്തെങ്കിലും നിന്നില്‍ നിന്നും രഹസ്യമാക്കി വച്ചാല്‍ പോലും നീ വിഷമിക്കേണ്ട കാര്യമില്ല, ഇങ്ങനെ പിണങ്ങി ഇരിക്കേണ്ട കാര്യവുമില്ല.”
“ശെരിയാണ്…., എന്റെ തെറ്റ് തന്നെയ. കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങൾ എന്നോട് ചോദിച്ചപ്പോ ഞാൻ ആരുടെ കൂടേയൊക്കെ തെറ്റ് ചെയ്തു, എത്ര പേരുടെ കൂടെ തെറ്റ് ചെയ്തു എന്ന് എന്റെ രഹസ്യം ഒക്കെയും ഞാൻ നിങ്ങളോട് പറഞ്ഞായിരുന്നു. നിങ്ങൾ എന്നോട് എന്തൊക്കെ ചോദിച്ചാലും ഞാൻ സത്യസന്ധമായി തന്നെ എല്ലാം തുറന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട്, നമ്മൾ തമ്മില്‍ രഹസ്യം ഒന്നും ആവശ്യമില്ലെന്ന് തെറ്റായി എന്റെ മനസ്സിൽ ഞാൻ ധരിച്ചുപോയി. ആ ഒരു ചിന്തയിലാണ് നിങ്ങൾ എന്നിൽ നിന്നും എന്തൊക്കെയോ രഹസ്യമാക്കി വച്ചപ്പോ വിഷമം തോന്നി ഞാൻ പിണങ്ങി പോയത്. സോറി നിത്യേച്ചി, സോറി ഗോള്‍ഡേച്ചി, നിങ്ങൾ പറഞ്ഞതാണ് ശെരി… എല്ലാവർക്കും അവരവരുടേതായ രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനെ അറിയാൻ മറ്റുള്ളവർ ഒരിക്കലും നിര്‍ബന്ധം പിടിക്കരുത്.” ഞാൻ റോഡിലും ശ്രദ്ധിച്ച് അവർ രണ്ടുപേരെയും മാറിമാറി നോക്കിയും പുഞ്ചിരിയോടെ പറഞ്ഞു.
പക്ഷേ അപ്പോഴും എന്റെ മനസ്സിൽ നല്ല വിഷമവും പിണക്കവും ഉണ്ടായിരുന്നത് അവർ മനസ്സിലാക്കുക തന്നെ ചെയ്തു.
എനിക്കുള്ള മറുപടി എങ്ങനെ തരണമെന്ന് അറിയാത്ത പോലെ അവർ തമ്മില്‍ ഒന്ന് നോക്കിയ ശേഷം അവർ എന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.
പക്ഷേ ഒടുവില്‍ സങ്കടത്തോടെ അവർ രണ്ടുപേരും ഉറങ്ങാൻ തീരുമാനിച്ചു.
*********************
അവർ രണ്ടുപേരും നല്ല ഉറക്കത്തിൽ ആയിരുന്നത് കൊണ്ട് ഞാൻ വണ്ടി എങ്ങും നിര്‍ത്താതെ ഓടിച്ചു. അനുകൂല സാഹചര്യങ്ങളിൽ ഞാൻ നല്ല സ്പീഡായിട്ടാണ് ഓടിച്ചത്.
അങ്ങനെ വിചാരിച്ച സമയത്തേക്കാളും രണ്ട് മണിക്കൂര്‍ നേരത്തേക്കൂടി തന്നെ ഞാൻ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു.
മിസ്സും ടീച്ചറും താമസിക്കുന്ന വീടിന്റെ ഗെയിറ്റിന് മുന്നില്‍ എത്തിയതും, ആരോടെന്നില്ലാതെ മനസ്സിൽ ഉണ്ടായിരുന്ന ദേഷ്യം കാരണം അറിയാതെ ബ്രേക്കിന് നല്ലൊരു ചവിട്ടാണ് ഞാൻ കൊടുത്തു പോയത്. അതുകൊണ്ട് വണ്ടി സഡനായി നിന്നിട്ട് ശെരിക്കൊന്ന് കുലുങ്ങി.
ടീച്ചറും മിസ്സും ഞെട്ടി പിടഞ്ഞ് എഴുനേറ്റ് നോക്കി.
“ഇത്ര പെട്ടന്ന് വീട്ടില്‍ എത്തിയോ…!?” അവർ പുറത്തുള്ള ഇരുട്ടത്ത് നോക്കിയ ശേഷം വണ്ടിയുടെ ഡിസ്പ്ലേയിൽ സമയം നോക്കി.
5:03 എന്ന് കണ്ടപ്പോ അവർ രണ്ടുപേരും എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
“രാത്രിയല്ലേ ചേച്ചി. ട്രാഫിക് കുറവായിരുന്നു. പിന്നെ എവിടെയൊക്കെ റോഡ് മോണിറ്റർ ചെയ്യുന്നില്ലെന്ന് എനിക്ക് നന്നായിട്ടറിയാം… അവിടെയൊക്കെ ഞാൻ കുറച് സ്പീഡിൽ ഓടിച്ചു. എന്തായാലും നേരത്തെ എത്താൻ കഴിഞ്ഞില്ലേ..!”
അപ്പോ മിസ്സ് തലയാട്ടി കൊണ്ട് വണ്ടിയില്‍ നിന്നിറങ്ങി ചെന്ന് ഗെയിറ്റ് തുറന്നു. ശേഷം വീടും തുറന്നിട്ടു. ഞാൻ വണ്ടി അകത്തേക്ക് കേറ്റി നിര്‍ത്തി, എൻജിൻ ഓഫ് ചെയ്യാതെ ഞാൻ പുറത്തിറങ്ങി.
ഞങ്ങൾ മൂന്ന് പേരും ചേര്‍ന്ന് ഞങ്ങൾ ടൂർ സമയത്ത് വാങ്ങിച്ച സാധനങ്ങള്‍ ഒക്കെ എടുത്തുകൊണ്ട് വീട്ടില്‍ വച്ചു. എന്നിട്ട് മിസ്സും ടീച്ചറും അവരുടെ സാധനങ്ങളും എടുത്തു കൊണ്ട് വീട്ടില്‍ കേറി, പക്ഷേ ഞാൻ പുറത്തു തന്നെ നിന്നു.
“എന്താ കണ്ണാ, എന്തിനാ അവിടേ തന്നെ നിന്നു കളഞ്ഞത്..?” എന്റെ മനസ്സ് വായിച്ചത് പോലെ മിസ്സ് നല്ല വിഷമത്തോടെ ചോദിച്ചു.
“ഞാൻ എന്റെ വീട്ടിലേക്ക് പോകുന്നു, ചേച്ചി.” അവർ രണ്ടുപേരെയും മാറിമാറി നോക്കി ഞാൻ പറഞ്ഞു.
