എന്തായാലും, ഞാൻ ആരോടെങ്കിലും കാര്യമായ നുണ പറയുകയോ, എന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ആരെയെങ്കിലും പറ്റിക്കുകയോ വഞ്ചിക്കുകയോ മുതലെടുക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. പരമാവധി പറഞ്ഞ വാക്കുകളും സത്യങ്ങളും ഒക്കെ അറിഞ്ഞുകൊണ്ട് തെറ്റിച്ചിട്ടുമില്ല. അതുകൊണ്ട് ടീച്ചറും മിസ്സും എന്നെ എങ്ങനെയൊക്കെ പരീക്ഷിച്ചാലും എനിക്ക് പേടിക്കേണ്ട കാര്യമേയില്ല.
കുറച്ചു കഴിഞ്ഞ് മിസ്സ് ഉണര്‍ന്നപ്പോ മിസ്സ് മുന്നില്‍ വരുകയും നിത്യ ടീച്ചർ പുറകില്‍ പോയി നന്നായി ഉറങ്ങുകയും ചെയ്തു.
ഞാനും മിസ്സും ചെറിയ ചെറിയ കാര്യങ്ങളും തമാശകളും പറഞ്ഞുകൊണ്ട് ഞാൻ റോഡിലും ശ്രദ്ധിച്ച് ഓടിച്ചു. ഇടക്ക് നിത്യ ടീച്ചറും ഉറക്കമുണർന്ന് ഞങ്ങൾക്കൊപ്പം കൂടി.
അങ്ങനെ 4:20 ആയപ്പോ ഞങ്ങൾ മൂന്നാറിൽ എത്തിച്ചർന്നു.
“ചേച്ചി, നമുക്ക് റിസോര്‍ട്ടിൽ ഫാമിലി സ്യൂട്ട് ബുക്ക് ചെയ്താലോ, അതോ സാധാരണ ഹോട്ടലിൽ രണ്ട് റൂം ബുക്ക് ചെയ്യാനോ..?” ഞാൻ രണ്ടുപേരോടായും ചോദിച്ചു.”
“റിസോര്‍ട്ട് മതി.” രണ്ടുപേരും ഒരുമിച്ച് പറഞ്ഞു.
“അതാവുമ്പോ നമ്മൾ മൂന്ന് പേർക്കും ഒരുമിച്ച് താമസിക്കാന്‍ കഴിയുമല്ലോ. കൂടാതെ എല്ലാ സൗകര്യങ്ങളും ഉണ്ടാവുകയും ചെയ്യും. പക്ഷേ കാശ് കൂടുതലാകുമല്ലോ.” മിസ്സ് പറഞ്ഞു.
“കാശൊന്നും നിങ്ങൾ നോക്കണ്ട, കംപ്ലീറ്റ് എന്റെ ചിലവാണ്.” ഞാൻ പറഞ്ഞു.
“എടാ, അത് ശെരിയാവില്ല.” നിത്യ ടീച്ചർ എതിര്‍ത്തു, “നീ മാത്രം—”
“എന്നോട് സ്നേഹമുണ്ടെങ്കിൽ മാത്രം സമ്മതിച്ചാൽ മതി.” ഞാൻ ഇടക്ക് കേറി പറഞ്ഞു.
ഉടനെ ഗോള്‍ഡ ചേച്ചി വായ പൊത്തി ചിരിച്ചു. നിത്യ ചേച്ചി മുഖം വീർപ്പിച്ചു. “എന്നാലും അത് വെറും ചീപ്പ് ഡയലോഗായി പോയി, കേട്ടോ ജിനു.” ടീച്ചർ പരാതി പറഞ്ഞു.
“ഓഹോ, എന്നാൽ ആർക്കാണോ ബാങ്ക് ബാലൻസ് കൂടുതൽ ഉള്ളത് അവർ എല്ലാ ചിലവും ചെയ്യട്ടെ.” ഞാൻ പറഞ്ഞു.
ഉടനെ ഗോള്‍ഡ ചേച്ചി പൊട്ടിച്ചിരിച്ചു. നിത്യ ചേച്ചി പുറകില്‍ ഇരുന്നുകൊണ്ട് എന്നെ തുറിച്ചു നോക്കിയെങ്കിലും ഒടുവില്‍ ചിരി പൊട്ടി വന്നപ്പോ അടക്കാൻ കഴിയാതെ ചിരിച്ചു.
“ചേച്ചി എന്താ ഇക്കാര്യത്തിൽ മാത്രം പണ്ടു തൊട്ടേ ഒന്നും പറയാതിരിക്കുന്നേ, എപ്പോഴും എന്നോട് ഷെയർ ചെയ്യുന്ന ചേച്ചി അവനോട് ഇക്കാര്യത്തിൽ മാത്രം ഒരിക്കലും തര്‍ക്കിക്കാറില്ലല്ലോ..?” നിത്യാ ടീച്ചർ മിസ്സിനോട് ടീച്ചറിന്റെ ചിരകാല സംശയം പോലെ ചോദിച്ചു.
“എന്റെ നിത്യേ നിനക്ക് നമ്മുടെ ജിനുവിനേ നന്നായിട്ട് അറിയാമെന്ന് വിചാരിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങൾ നീ അറിയാനിരിക്കുന്നു. നീ ഞങ്ങൾക്കിടയിൽ വരുന്നതിന് മുമ്പ് : ചിലപ്പോ ഞാനും ജിനുവും മാത്രം കറങ്ങാൻ പോകുമായിരുന്നു, മറ്റ് ചിലപ്പോ ഞങ്ങളുടെ കൂടെ ജെസ്സിയും ഉണ്ടാകുമായിരുന്നു. ചിലപ്പോ ഞാനും ജിനുവും ജെസ്സിയും അവളുടെ കൂട്ടുകാരികളും ഉണ്ടാവാറുണ്ട്, പിന്നെ റെയറായിട്ട് മാത്രം സംഭവിച്ച ജിനുവിന്റെ പപ്പയും അമ്മയും അടങ്ങുന്ന രണ്ട് ഫാമിലി ട്രിപ്പ് — ഇത്രയും ഉണ്ടായപ്പോ ഞാൻ ജിനുവിനോട് വാശി പിടിച്ച് ഞാനും കാശ് ചിലവാക്കിയിരുന്നു. പക്ഷേ ഓരോ തവണയും ടൂർ കഴിഞ്ഞ് ജിനു എന്നെ കൊണ്ട് വീട്ടില്‍ വിട്ട് കുറച്ച് കഴിയുമ്പോ ഞാൻ ചിലവാകിയതിന്റെ ഇരട്ടി കാശ് എന്റെ അക്കൗണ്ടിൽ കേറിയതിന്റെ മെസേജ് വരുമായിരുന്നു. ജെസ്സി ഇപ്പോഴും അക്കാര്യം എന്നോട് പറഞ്ഞ് ചിരിക്കാറുണ്ട്. അതുകൊണ്ട് പണ്ടേ ഞാൻ ആ പരുപാടി നിര്‍ത്തിയായിരുന്നു. കോവേർ കഴുതയോട് തര്‍ക്കിച്ചു ജയിക്കാൻ കഴിയും, പക്ഷേ ഇവനോട് കഴിയില്ല. വേണേൽ നീ ശ്രമിച്ചു നോക്ക് നിത്യേ.”
“ഗോള്‍ഡെച്ചി, അങ്ങനെ പറഞ്ഞത് ശെരിയായില്ല… എന്നാലും കഴുതയേക്കാളും മോശമായി എന്നെ പറഞ്ഞില്ലേ…! അതും കോവേർ കഴുത.” ഞാൻ മുഖം വീർപ്പിച്ചിരുന്നു.
ഉടനെ എന്തോ തമാശ കണ്ടപോലെ അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
