ഒടുവില്‍ ഞാൻ പറഞ്ഞ ആ ഫോറസ്റ്റ് എന്‍ട്രൻസിൽ ഞാൻ എന്റെ വണ്ടി കൊണ്ട് ചെക്ക്പോസ്റ്റിന് മുന്നില്‍ തന്നെ കൊണ്ടു നിര്‍ത്തി,
അവിടെ ആ ചെക്ക്പോസ്റ്റും, പിന്നെ ആ ചെക്ക് പോയിന്റ് നിയന്ത്രിക്കുന്ന ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ്സിനായുള്ള ഒരു ചെറിയ സെക്യുരിറ്റി റൂമും ഉണ്ടായിരുന്നു. പിന്നെ പവർ സപ്ലൈ ക്ക് വേണ്ടി ഒരു ജെനറേറ്റർ റൂമും.
രാത്രി ആണെങ്കിലും ചെക്ക് പോയിന്റിൽ ഒരുപാട് ലൈറ്റ് ഇട്ടിരുന്നത് കൊണ്ട് പകല്‍ പോലെ വെട്ടം ഉണ്ടായിരുന്നു.
“എടാ നമ്മൾ അകത്തേക്കാണോ പോകുന്നത്…?” ഗോള്‍ഡ മിസ്സ് സംശയത്തോടെ ചോദിച്ചു.
“അതേ ചേച്ചി.”
“പക്ഷേ ഇവിടെ നിൽക്കാൻ പറഞ്ഞെന്നല്ലേ നീ ഞങ്ങളോട് പറഞ്ഞത്..?”, നിത്യ ടീച്ചർ ചോദിച്ചു.
“ഇവിടെ അല്ല ചേച്ചി. ഇത് എൻട്രൻസ് തന്നെയാണ്. പക്ഷേ നമുക്ക് പോകേണ്ട യാഥാർത്ഥ എൻട്രൻസ് ഇതിന്റെ അകത്താണ്. 3 കിലോമീറ്റർ ഉള്ളില്‍ കാട്ടിലേക്ക് പോണം.
“പക്ഷേ ഞങ്ങൾക്ക് പാസ് ഇല്ലല്ലോ, പിന്നെ എങ്ങനെ ഞങ്ങൾക്ക് നിന്റെ കൂടെ വരാൻ കഴിയും..?” മിസ്സ് സംശയം പറഞ്ഞു.
“അതൊക്കെ ഞാൻ നോക്കിക്കോളും ചേച്ചി. ഇവിടെ ആകെ നാല് ഷിഫ്റ്റ് ഫോറസ്റ്റ് സ്റ്റാഫ്സ് ആണ് മാറിമാറി നില്‍ക്കാറുള്ളത്. എല്ലാവരെയും എനിക്ക് നന്നായിട്ടറിയാം. നിങ്ങള്‍ ഒന്നും വിചാരിച്ച് വിഷമിക്കേണ്ട.” ഞാൻ സമാധാനിപ്പിച്ചു.
എന്റെ വണ്ടി കണ്ടതും 55 വയസ്സ് തോന്നിക്കുന്ന ഒരു ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് വേഗം ഇറങ്ങി വന്നു. എനിക്ക് അറിയാവുന്ന സോളമന്‍ ചേട്ടൻ ആയിരുന്നു.
“ചേച്ചി, നിങ്ങൾ രണ്ടുപേരും പുറത്തേയ്ക്ക് വരൂ.” അവരോട് പറഞ്ഞിട്ട് ഞാൻ പുറത്തിറങ്ങി നിന്നു. ടീച്ചറും മിസ്സും വേഗം പുറത്തേക്ക് വന്ന് എന്റെ അടുത്തായി നിന്നിട്ട് അവർ ചുറ്റുപാടും നോക്കി.
“ഹാ ജിനു മോനോ…!” സോളമന്‍ ചേട്ടൻ പുഞ്ചിരിച്ചു കൊണ്ട് വന്നിട്ട് എന്റെ കൈ പിടിച്ചു കുലുക്കി. എന്നിട്ട് അയാള്‍ മിസ്സും ടീച്ചറേയും നോക്കി.
“അപ്പോ ഞാൻ അവരെയും സോളമന്‍ ചേട്ടനേയും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു.”
“ഓക്കെ, അവരേയും നിന്റെ കൂടെ കൊണ്ട് പോകുന്നുണ്ടോ..?” സോളമന്‍ ചേട്ടൻ ചോദിച്ചു.
“അതേ ചേട്ടാ, പക്ഷേ അവര്‍ക്ക് പാസില്ല. അവരെ ഇങ്ങോട്ട് കൊണ്ടുവരുമെന്ന് ഞാൻ വിചാരിച്ചതല്ല, അതുകൊണ്ട അവര്‍ക്കുള്ള പാസ് ഞാൻ എടുക്കാതിരുന്നത്.”
“നി അകത്ത് ക്യാമ്പ് ചെയ്യുമോ അതോ ഉടനെ തിരികെ വരുമോ..?” അയാൾ ചോദിച്ചു.
“ഉടനെ തിരിച്ചു വരും ചേട്ടാ. എനിക്ക് ആവശ്യമുള്ള സാധനങ്ങളുമായി ആളുകള്‍ കാത്തിരിക്കുന്നുണ്ടാവും. അതൊക്കെ എനിക്ക് കളക്റ്റ് ചെയ്യണം. പിന്നെ ഇവരെ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കണം, അത്രതന്നെ.”
“ഹ്മ്… സാരമില്ല, നീയായത് കൊണ്ട് ഞാൻ സഹായിക്കാം, ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് പോർട്ടൽ ഓപ്പണ് ചെയ്ത് അവര്‍ക്കുള്ള ഓൺലൈൻ പാസ് ഞാൻ റെഡിയാക്കി തരാം. പക്ഷേ നീയും എനിക്കൊരു സഹായം ചെയ്യണം.” അയാള്‍ പറഞ്ഞു.
“ഓക്കെ ചേട്ടാ, എന്താണ് സഹായം..?”
“എനിക്ക് ശുദ്ധമായ കാട്ടുതേൻ വേണം, ജിനു. എന്റെ ഇളയ മോള് പ്രെഗ്നന്റ് ആണ്, അവള്‍ എന്നോട് കാട്ടുതേൻ ചോദിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ രണ്ടാഴ്ചയായി. പക്ഷേ ഞങ്ങൾ ഫോറസ്റ്റ് സ്റ്റാഫാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം, അതൊന്നും ഞങ്ങളെ കൊണ്ട് കഴിയില്ല. എന്തായാലും നി വന്നത് എന്റെ ഭാഗ്യമായി മാറി. എന്നെ സഹായിക്കില്ലേ..?” അയാള്‍ പ്രതീക്ഷയില്‍ ചോദിച്ചു.
“സഹായിക്കാം ചേട്ടാ. നാളെ രാവിലെ ചേട്ടന്റെ ഷിഫ്റ്റ് തീര്‍ന്ന് പോകുന്നതിന് മുമ്പ് തന്നെ കാട്ടില്‍ നിന്ന് ആരെങ്കിലും തേനുമായി ഇങ്ങോട്ട് വരും. പോരെ.” ഞാൻ പറഞ്ഞു.
“മതി, താങ്ക്സ് മോനെ.” അയാള്‍ക്ക് പെട്ടന്ന് സന്തോഷമായി.
“ശെരി മക്കളെ നിങ്ങൾ വണ്ടിയില്‍ കേറി ഇരുന്നോളൂ, ഞാനും ജിനുവും പോയി നിങ്ങള്‍ക്കുള്ള പാസ് റെഡ്യാക്കി ജിനുവിന് കൊടുക്കാം.” സോളമന്‍ ചേട്ടൻ മിസ്സിനോടും ടീച്ചറോടും പറഞ്ഞിട്ട് എന്നെ സെക്യൂരിറ്റി റൂമിലേക്ക് കൂട്ടി കൊണ്ടുപോയി.
