ഞാനും പുഞ്ചിരിച്ചു കൊണ്ട് മിസ്സ് ചുംബിച്ച എന്റെ ചുണ്ടില്‍ എന്റെ നാവ് കൊണ്ട് തഴുകി. എന്റെ കണ്ണിലും കവിളിലും എന്റെ കൈകൾ കൊണ്ട് തഴുകി. എന്നിട്ട് സന്തോഷത്തോടെ ഞാനും എഴുനേറ്റ് എന്റെ റൂമിൽ പോയി കിടന്നതും ഉറങ്ങിപ്പോയി.
**********************
എന്റെ മൊബൈൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണര്‍ന്നത്. നോക്കിയപ്പോ സമയം 7:00 എന്ന് മൊബൈലില്‍ കാണിച്ചു.
മൊബൈലില്‍ വിളിച്ചത് ആദിവാസി വിഭാഗത്തിൽ പെട്ട ഒരു മൂപ്പനായിരുന്നു. പുള്ളി ഒരു സാധാരണ ആളല്ല, ഒരുപാട് നിഗൂഢതകൾ നിറഞ്ഞ മനുഷ്യനാണ്.
നീലഗരി ഫോറസ്റ്റിൽ നാലഞ്ച് വിഭാഗത്തില്‍ പെട്ട ആദിവാസികളുണ്ട്. എനിക്ക് വെറും 6 വയസ്സുള്ളപ്പോഴാണ് എന്റെ മുത്തച്ഛൻ എന്നെ ആദ്യമായി ആദിവാസികളുടെ അഞ്ച് ഗോത്രങ്ങൾക്ക് മുന്നിലും എത്തിച്ചത്. മുത്തച്ഛന്റെ ലക്ഷ്യം ആദിവാസികളുടെ ആ അഞ്ച് ഗോത്രങ്ങളൈ കൊണ്ടും, മുത്തച്ഛന് പോലും അറിയാത്ത രഹസ്യങ്ങളായ കാടിന്റെ രഹസ്യങ്ങള്‍, അത്രയും പഠിപ്പിച്ചു തരാനായി അവരോട് അപേക്ഷിക്കുക എന്നതായിരുന്നു.
പക്ഷേ അവർ അത്ര എളുപ്പത്തില്‍ സമ്മതിച്ചില്ല. അതിനായി എന്നെ അവരുടെ വര്‍ഗ്ഗമായി ആദ്യം അവർ സ്വീകരിക്കേണ്ടതായുണ്ടായിരുന്നു. അതിനായി 26 മാസങ്ങളിൽ എല്ലാ മാസത്തിന്റേയും അവസാനത്തെ മൂന്ന് ദിവസങ്ങൾ ഞാൻ അവരുടെ കൂടെ കാട്ടില്‍ ചെന്ന് ജീവിക്കണമായിരുന്നു. ആ മൂന്ന് ദിവസത്തിലും അവരുടേതായ ഒരുപാട് പഠനങ്ങളും ഒരുപാട് പരീക്ഷണങ്ങളിലൂടേയും ഞാൻ കടന്നുപോണമായിരുന്നു. അങ്ങനെ എല്ലാ മാസത്തിന്റേയും അവസാനത്തെ മൂന്ന് ദിവസങ്ങൾ ഞാൻ അവരുടെ കൂടെ കാട്ടില്‍ ജീവിച്ചു. അങ്ങനെ 26 മാസവും അവസാനത്തെ മൂന്ന് ദിവസങ്ങൾ ഞാൻ അവരുടെ കൂടെ നിന്ന് അവരുടെ പഠനങ്ങള്‍ പഠിച്ചും പരീക്ഷണങ്ങളെ അതിജീവിച്ചും അവരുടെ ആ ചടങ്ങ് പൂര്‍ത്തിയായി ആ അഞ്ച് ഗോത്രങ്ങളുടെ അംഗമായും മാറി.
അതുകഴിഞ്ഞ് എല്ലാ ആഴ്ചയും ശനി നായർ ദിവസങ്ങളിൽ അവരുടെ കൂടെ കാടിന്റെ രഹസ്യങ്ങള്‍ പഠിക്കാനായി അവരുടെ കൂടെ ആഴ്ചയിൽ രണ്ട് ദിവസം വച്ച് 5 വർഷങ്ങൾ അവര്‍ക്കൊപ്പം ഞാൻ ജീവിച്ച് രഹസ്യങ്ങള്‍ എല്ലാം ഞാൻ പഠിച്ചു.
ശെരിക്കും അവരൊക്കെ എന്റെ ബന്ധുക്കൾ പോലെ മാറി കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാനും, ആ അഞ്ച് വിഭാഗത്തിൽ പെട്ട ആദിവാസി ഗോത്രങ്ങൾ തമ്മിലുമായി വളരെ ആഴമേറിയ ബന്ധങ്ങൾ തന്നെ ഉണ്ടായത്. ഞാൻ ഇപ്പോഴും ഇടക്കിടക്ക് അവരുടേയൊക്കെ കൂടെ ചെന്ന് ഒന്ന് രണ്ട് ദിവസം ജീവിക്കാറുണ്ട്. പിന്നെ എന്റെ ആവശ്യങ്ങള്‍ക്കായും ഞാൻ പോകാറുണ്ട്.
ആ അഞ്ച് വിഭാഗങ്ങളിലും എനിക്ക് എന്തു സഹായവും ചെയ്തു തരാനായി ഒരുപാടൊരുപാട് ആളുകളാണുള്ളത്. അതുപോലെ അവരിൽ ആരൊക്കെ എന്നോട് എന്ത് ആവശ്യങ്ങളും കാര്യങ്ങളുമൊക്കെ മുൻ വച്ചാലും എന്നെകൊണ്ട് കഴിയുന്ന വിധത്തിലൊക്കെ ഞാനും അതൊക്കെ സാധിച്ചു കൊടുക്കാറുണ്ട്.
ഇപ്പൊ വിളിച്ചത് ഇരുളാസ് എന്ന വിഭാഗത്തിൽ പെട്ട ഒരു മൂപ്പനായിരുന്നു. അലഞ്ചി എന്നാണ് പേര്. അദ്ദേഹത്തിന് 75 വയസുണ്ട്. വംശനാശഭീഷണി നേരിടുന്ന മരങ്ങളില്‍ ഒന്നായ കാട്ടുപൂവരശ് മരത്തിന്റെ ലോക്കൽ പേരാണ് അലഞ്ചി. ആ മരത്തിന്റെ ഇല, പൂവ്, പട്ട, വേര്, തുടങ്ങി മൊത്തമായി എല്ലാത്തിലും മരുന്നിന്റെ ഗുണങ്ങളുണ്ട്. ചിലപ്പോ അത് കൊണ്ടാവും ആ പേരുള്ള അദ്ദേഹത്തോട് എനിക്ക് കൂടുതലായി ബഹുമാനം തോന്നിയിരുന്നത. കൂടാതെ, പണ്ട് അദ്ദേഹത്തിൽ നിന്നും ഞാൻ ഒരുപാട് കാടിന്റെ രഹസ്യങ്ങളും പഠിച്ചിട്ടുണ്ട്.
അദ്ദേഹമാണ് ഇപ്പൊ കോൾ ചെയ്തത്.
“അലഞ്ചി മാമാ.” ഞാൻ വേഗം ഫോൺ എടുത്ത് അതിലേക്ക് പറഞ്ഞു.
“തമ്പി, നിങ്ങൾ ആവശ്യപ്പെട്ടതിൽ നിന്നും രണ്ട് വര്‍ഗ്ഗത്തിൽ പെട്ട ചെടികളുടെ അളവില്‍ കുറവുണ്ടെന്നത് ഒഴികെ ബാക്കി എല്ലാം കൃത്യമായി തന്നെ ഞങ്ങൾക്ക് ശേഖരിക്കാൻ കഴിഞ്ഞു. പിന്നെ നിങ്ങൾ ആവശ്യപ്പെട്ട മറ്റ് സാധനങ്ങളും ഞങ്ങൾ കൃത്യമായി തന്നെ കാടിന്റെ ഉള്‍ പ്രദേശങ്ങളിൽ നിന്ന് സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പൊ അതെല്ലാം എടുത്തുകൊണ്ട് ഞങ്ങൾ പറഞ്ഞ സമയത്ത് തന്നെ പറഞ്ഞ സ്ഥലത്ത് എത്തുകയും ചെയ്യും. നിങ്ങളും ആ സമയത്ത് തന്നെ അവിടെ എത്തണം.” അപ്പുറത്ത് നിന്നും അലഞ്ചി മാമാ വ്യക്തമായ തമിഴില്‍ സംസാരിച്ചു.
